ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്. ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ‌ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം  നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്.

ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ‌ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ കേന്ദ്ര ബജറ്റും വന്നു, ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും അസൂയപ്പെട്ടു പോകുന്ന വിഹിതമായിരുന്നു ആന്ധ്രയ്ക്കു വേണ്ടി ബജറ്റിൽ നീക്കിവച്ചിരുന്നത്. ചെമ്മീൻ കർഷകര്‍ക്കുള്ള പങ്കും ഉണ്ടായിരുന്നു അതിൽ.

പാരിസിലെ മാർക്കറ്റിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ചെമ്മീൻ വിൽപനയ്ക്ക് വച്ചിരിക്കുന്നു. (Photo by Joël SAGET / AFP)
ADVERTISEMENT

∙ നായിഡുവിന്റെ വോട്ടർമാർ

ഉയർന്ന ജാതിക്കാരാണ് ആന്ധ്രയിലെ ചെമ്മീൻ കർഷകർ. രാജുസ് എന്ന ജാതിക്കാർ ക്ഷത്രിയരാണ്. നായിഡുവിന്റെ വോട്ടർമാർ പൊതുവേ ഉന്നത ജാതിക്കാരും ഒബിസി വിഭാഗക്കാരുമാണ്. ജഗൻമോഹൻ റെഡ്ഡിയുടെ ക്ഷേമ പദ്ധതികൾ എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്കായിരുന്നു. വോട്ടർമാരും ആ വിഭാഗങ്ങളിൽ നിന്ന്. ചെമ്മീൻ കർഷകരുടെ വോട്ട് നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്ക് (ടിഡിപി) കൊടുത്തത് അവർക്കു തന്നെ അനുഗ്രഹമായി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് വിശാഖപട്ടണത്തിനടുത്ത് ചന്ദ്രബാബു നായിഡു ചെമ്മീൻ കർഷകരുടെ പൊതുയോഗം വിളിച്ചിരുന്നു. ഒരു ലക്ഷത്തോളം കർഷകരാണു വന്നു കൂടിയത്. ബജറ്റിൽ അപ്രതീക്ഷിതമായി ചെമ്മീൻ കൃഷിക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ വന്നതിന്റെ രഹസ്യവും ഇതുതന്നെ!

കേന്ദ്രസർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ചന്ദ്രബാബു നായിഡു (Reuters Photo)
ADVERTISEMENT

∙ ചെമ്മീൻ ചെറിയ മീനല്ല

ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ 70% ആന്ധ്രയിൽ നിന്നാണ്. ബംഗാളിലെ സുന്ദർബൻസിലും ഗുജറാത്തിലെ കച്ച് മേഖലയിലും ചെമ്മീൻകെട്ടുകളുണ്ട്. ഗോദാവരി,നല്ലൂർ, കൃഷ്ണ ജില്ലകളിലാണ് ചെമ്മീൻ വളർത്തുന്ന കുളങ്ങൾ. നെല്ലൂർ ജില്ലയാണ് ചെമ്മീൻ കൃഷിയുടെ തലസ്ഥാനം. ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതി 7300 കോടി ഡോളറിന്റേതാണ്. 2032 ആകുമ്പോഴേക്കും അത് 12,600 കോടി ഡോളർ ആവുമെന്നാണു കണക്കാക്കുന്നത്. ഇന്ത്യയുടെ ആകെ സമുദ്രോൽപ്പന്ന കയറ്റുമതി 60,000 കോടി രൂപയിലേറെയാണെങ്കിൽ ചെമ്മീനിൽ നിന്നു മാത്രം 40,000 കോടി രൂപയിലേറെ ലഭിക്കുന്നു. സമുദ്രോൽപ്പന്നങ്ങളിൽ നിന്നുള്ള ഡോളർ വരുമാനത്തിന്റെ 66% ചെമ്മീനിൽ നിന്നാണ്.

കേരളത്തിൽ ചെമ്മീൻ കൃഷി പരിമിതമാണെങ്കിലും കേരളം ഉൾപ്പടെ ചെമ്മീൻ കർഷകർക്കും സംസ്ക്കരണ കമ്പനികൾക്കും കയറ്റുമതിക്കാർക്കുമെല്ലാം പ്രയോജനം ചെയ്യുന്നതാണ് ബജറ്റ് നിർദേശങ്ങൾ.

ADVERTISEMENT

ആയിരക്കണക്കിന് ഏക്കറുകളിലാണ് ആന്ധ്രയിൽ ചെമ്മീൻ കൃഷി. ആയിരക്കണക്കിനു കർഷകരുടെ സ്വാധീനവും തീരമേഖലയുടെ സമ്പദ് വ്യവസ്ഥയും പരിഗണിച്ച് ചെമ്മീനിന് ആന്ധ്രയിൽ സർക്കാർ നിശ്ചയിച്ച തറവില തന്നെയുണ്ട്. കയറ്റുമതിക്കാർ ആ വില മിനിമം നൽകണം. പക്ഷേ രാജ്യാന്തര വില ഇടിഞ്ഞപ്പോൾ കയറ്റുമതിക്കാർ ആ വില നൽകുന്നില്ലെന്നാണു പരാതി. ഇക്വഡോർ മുൻപ് 4 ലക്ഷം ടൺ ചെമ്മീൻ മാത്രം യുഎസിൽ എത്തിച്ചിരുന്നത് ഇപ്പോൾ 12 ലക്ഷം ടണ്ണായി മാറിയതാണ് ആന്ധ്ര ചെമ്മീൻ കർഷകർക്കു പാരയായതത്രെ.

(Photo credit: nirapai boonpheng/shutterstock)

പക്ഷേ റിസ്ക്ക് ഉള്ള കൃഷിയാണിത്. ചെമ്മീൻ ഫീഡും മരുന്നുകളും വൈറ്റമിനുകളും കൃത്യമായിരിക്കണം. തെറ്റിയാൽ അസുഖം വന്നിട്ടോ വൈറസ് കയറിയോ കൂട്ടത്തോടെ ചത്തൊടുങ്ങും. അങ്ങനെ നഷ്ടം സംഭവിച്ചവരേറെയുണ്ട്. കേരളത്തിലും ചെമ്മീൻ കുഞ്ഞുങ്ങളെ വളർത്തി നഷ്ടം സംഭവിച്ചു പിൻമാറിയവരുണ്ട്. ആന്ധ്രയിൽ പോയി ചെമ്മീൻ കൃഷി ചെയ്യുന്ന മലയാളികളുമുണ്ടെന്നതാണു കൗതുകകരം. അവർ പണമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

∙ കേരളം തീരെ പിന്നിൽ

പൊക്കാളി പാടങ്ങളിലെ സീസണൽ കൃഷി ഒഴിച്ചാൽ കേരളത്തിൽ ഇത്തരം ചെമ്മീൻ കൃഷി കുറവാണ്. ആന്ധ്രയ്ക്കു പുറമേ തമിഴ്നാടും ഒഡിഷയും ഗുജറാത്തും ചെമ്മീൻ കൃഷിയിൽ മുന്നിലുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും നിന്നു കൊണ്ടുവരുന്ന ചെമ്മീൻ ഇവിടെ സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുകയാണ് കേരളത്തിലെ കയറ്റുമതിക്കാർ. ഇവിടെ മറ്റു വയലുകളിൽ ചെമ്മീൻ കൃഷി അനുവദിക്കുന്നില്ല. നെല്ല് തന്നെ കൃഷി ചെയ്യണം. മറ്റൊന്നും പാടില്ല. തെങ്ങ് നട്ടപ്പോൾ വെട്ടി നിരത്തിയ നാടാണ്.

ആലപ്പുഴയിൽ കടലിൽ നിന്ന് പിടിച്ച ചെമ്മീൻ വഴിയോരത്ത് കച്ചവടത്തിനായി എത്തിച്ചപ്പോൾ. (ചിത്രം∙മനോരമ)

മാത്രമല്ല ഇവിടെ ചെമ്മീൻ കൃഷിക്ക് സ്ഥലവും ലഭ്യമല്ല. ആന്ധ്രയിലെപോലെ വിശാലമായ കാലി സ്ഥലം നമുക്ക് ഇല്ലല്ലോ. പക്ഷേ കർഷകർക്ക് വൻ വരുമാനവും സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടവുമാണ് ചെമ്മീൻ കൃഷി. ആന്ധ്രക്കാരുടെ ആളോഹരി വരുമാനം ഉയർന്നിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്നും ചെമ്മീൻ കൃഷിയാണ്. ബംഗാൾ ഉൾക്കടൽ തീരം അവർ ഉപയോഗപ്പെടുത്തുന്നു. നമ്മളാകട്ടെ അറബിക്കടൽ തീരം ഉപയോഗിക്കുന്നില്ല. വയലുകളിൽ കൃഷി അനുവദിക്കുന്നുമില്ല. കേരളത്തിൽ ചെമ്മീൻ കൃഷി പരിമിതമാണെങ്കിലും കേരളത്തിൽ ഉൾപ്പടെ ചെമ്മീൻ കർഷകർക്കും സംസ്ക്കരണ കമ്പനികൾക്കും കയറ്റുമതിക്കാർക്കുമെല്ലാം പ്രയോജനം ചെയ്യുന്നതാണ് ബജറ്റ് നിർദേശങ്ങൾ.

ബജറ്റിൽ ചെമ്മീൻ കൃഷിക്ക് പ്രഖ്യാപിച്ച ആനൂകൂല്യങ്ങൾ ഇവയാണ്: 1. ചെമ്മീൻ കൃഷിക്കും സംസ്ക്കരണത്തിനും കയറ്റുമതിക്കും നബാർഡ് സാമ്പത്തിക സഹായം. 2. ചെമ്മീനിന്റെ മാതൃവിത്തുകൾക്കും (ബ്രൂഡ് സ്റ്റോക്ക്) അവയ്ക്കു തീറ്റയായി നൽകേണ്ട വിരകൾക്കും, മറ്റു തീറ്റകൾക്കും 5% ഇറക്കുമതി തീരുവ മാത്രം. നിലവിലുള്ള 15 ശതമാനത്തിൽ നിന്നാണ് 5 ശതമാനത്തിലേക്കുള്ള കുറവ്. 3. ചെമ്മീൻ തീറ്റയ്ക്കു വേണ്ട വൈറ്റമിൻ മിക്സ്, ഇന്ത്യയിലെ ഫാക്ടറികളിൽ തീറ്റ ഉണ്ടാക്കാനുള്ള സാധനങ്ങൾ എന്നിവയ്ക്കെല്ലാം കസ്റ്റംസ് ഡ്യൂട്ടി പൂജ്യമാക്കി!

ചെമ്മീൻ കൃഷിച്ചെലവിന്റെ 50% തീറ്റയ്ക്കാണ്. ബജറ്റ് നിർദേശത്തിലൂടെ, ചെലവിൽ വരുന്ന കുറവ് അതിനാൽ കർഷകരുടെ ലാഭം വർധിപ്പിക്കുകയും മറ്റു രാജ്യങ്ങളുമായി മൽസര ക്ഷമത കൂട്ടുകയും ചെയ്യും. ഇറക്കുമതി ചുങ്കം കുറഞ്ഞ് തീറ്റവിലയും കുറയുമ്പോൾ ചെമ്മീൻ വിലയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്കും മൽസരിക്കാം. കർഷകർക്കും വില കൂടുതൽ ലഭിക്കും. കടലാമയെ വേട്ടയാടുന്നുവെന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിനും കൊഞ്ചിനുമാണ് യുഎസ് വിപണിയിൽ നിരോധനം. കൃഷിയിലൂടെ വരുന്ന ചെമ്മീനിന് നിരോധനമില്ല. മാറി നിൽക്കാതെ കേരളത്തിന്റെ തീരപ്രദേശത്തും അക്വാകൾച്ചർ വ്യാപകമാക്കണമെന്ന സന്ദേശമാണ് ബജറ്റിലൂടെ വന്നതെന്നും കർഷകർ വ്യക്തമാക്കുന്നു.

English Summary:

Budget Boost for Andhra's Shrimp Farmers: How Concessions Aim to Save an Industry in Peril