ഭീതിയുടെ കൊട്ടാരത്തിൽ വർഷങ്ങളോളം അടിമകണക്കെ ജോലി ചെയ്യേണ്ടി വരുന്ന കുറേ ആളുകൾ. പുറത്തെ സൂര്യവെളിച്ചംപോലും അവർക്ക് നിഷേധിക്കപ്പെട്ടു. ദിവസവും 18 മണിക്കൂറിൽ അധികമാണ് ജോലി. മുതലാളിമാർ അടിമകളോടെന്നപോലെ അവരോടു പെരുമാറി. കൃത്യമായ ഭക്ഷണവും വിശ്രമവും, എന്തിനു പ്രാഥമിക സൗകര്യങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടു. അങ്ങനെയിരിക്കെ അവരിൽ ഒരാൾ ആ തടവറയിൽ നിന്നു രക്ഷപ്പെടാൻ തീരുമാനിച്ചു. പോകുംമുൻപ് അയാൾ സഹജീവികളിൽ നിന്ന് മുതലാളിമാർക്കെതിരെ രഹസ്യ മൊഴികൾ ശേഖരിച്ചു. കാത്തുകാത്തിരുന്ന് ഒരു ദിവസം അയാൾക്ക് ആ കൊട്ടാരത്തിൽ നിന്ന് പുറത്തുകടക്കാനായി. പുറംലോകത്തെത്തിയ ആ മനുഷ്യൻ വെറുതെ ഇരുന്നില്ല. അനുഭവിച്ച ദുരവസ്ഥയെപ്പറ്റി അധികൃതരെ വിവരം അറിയിച്ചു. താൻ ശേഖരിച്ച തെളിവുകളും കൈമാറി. ആ വിവരങ്ങളുടെ സത്യമറിയാൻ അധികൃതർ കൊട്ടാരത്തിൽ പരിശോധനയ്ക്കെത്തി. അതോടെ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉൾക്കഥകൾ പുറംലോകത്തെത്തി. മരുഭൂമിയിൽ ജീവിതം തേടി പോയ നജീബിന്റെ ഞെട്ടിക്കുന്ന കഥകൾ ‘ആടു ജീവിതം’ എന്ന നോവലിലൂടെ വായിച്ചറിഞ്ഞ ലോകം, കൊട്ടാര വളപ്പിനുള്ളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീതിയുടെ കൊട്ടാരത്തിൽ വർഷങ്ങളോളം അടിമകണക്കെ ജോലി ചെയ്യേണ്ടി വരുന്ന കുറേ ആളുകൾ. പുറത്തെ സൂര്യവെളിച്ചംപോലും അവർക്ക് നിഷേധിക്കപ്പെട്ടു. ദിവസവും 18 മണിക്കൂറിൽ അധികമാണ് ജോലി. മുതലാളിമാർ അടിമകളോടെന്നപോലെ അവരോടു പെരുമാറി. കൃത്യമായ ഭക്ഷണവും വിശ്രമവും, എന്തിനു പ്രാഥമിക സൗകര്യങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടു. അങ്ങനെയിരിക്കെ അവരിൽ ഒരാൾ ആ തടവറയിൽ നിന്നു രക്ഷപ്പെടാൻ തീരുമാനിച്ചു.

പോകുംമുൻപ് അയാൾ സഹജീവികളിൽ നിന്ന് മുതലാളിമാർക്കെതിരെ രഹസ്യ മൊഴികൾ ശേഖരിച്ചു. കാത്തുകാത്തിരുന്ന് ഒരു ദിവസം അയാൾക്ക് ആ കൊട്ടാരത്തിൽ നിന്ന് പുറത്തുകടക്കാനായി. പുറംലോകത്തെത്തിയ ആ മനുഷ്യൻ വെറുതെ ഇരുന്നില്ല. അനുഭവിച്ച ദുരവസ്ഥയെപ്പറ്റി അധികൃതരെ വിവരം അറിയിച്ചു. താൻ ശേഖരിച്ച തെളിവുകളും കൈമാറി. ആ വിവരങ്ങളുടെ സത്യമറിയാൻ അധികൃതർ കൊട്ടാരത്തിൽ പരിശോധനയ്ക്കെത്തി. അതോടെ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉൾക്കഥകൾ പുറംലോകത്തെത്തി. 

സ്വിറ്റ്സർലൻഡിലെ ഹിന്ദുജ ഗ്രൂപ്പിന്റെ തലവൻ പ്രകാശ് ഹിന്ദുജ (image credit: hindujagroup)
ADVERTISEMENT

മരുഭൂമിയിൽ ജീവിതം തേടി പോയ നജീബിന്റെ ഞെട്ടിക്കുന്ന കഥകൾ ‘ആടു ജീവിതം’ എന്ന നോവലിലൂടെ വായിച്ചറിഞ്ഞ ലോകം, കൊട്ടാര വളപ്പിനുള്ളിലെ ഒരുകൂട്ടം ആളുകളുടെ നരക ജീവിതത്തിന്റെ കഥകളും കേട്ടു ഞെട്ടി. ഈ സംഭവം നടക്കുന്നത് സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്. ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യൻ വംശജരുമായ അതിസമ്പന്നരാണ് പ്രതിസ്ഥാനത്ത്. ഇരയാക്കപ്പെട്ടത് സൗഭാഗ്യജീവിതം തേടി സ്വിറ്റ്സർലൻഡിൽ എത്തിയ കുറേ ഹതഭാഗ്യരായ ഇന്ത്യക്കാരും. 

ഇന്ത്യക്കാരെ സ്വിറ്റ്‌സർലൻഡിലെത്തിച്ച് ചൂഷണം ചെയ്‌തെന്ന കേസിൽ ഹിന്ദുജ കുടുംബത്തിലെ 4 പേർ ജയിലിലായി. ഹിന്ദുജ സഹോദരന്മാരിൽ ഒരാളും സ്വിറ്റ്സർലൻഡിൽ ഹിന്ദുജ ഗ്രൂപ്പിന്റെ തലവനുമായ പ്രകാശ് ഹിന്ദുജ, ഭാര്യ കമാൽ, മകൻ അജയ്, ഭാര്യ നമ്രത എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മനുഷ്യക്കടത്തുൾപ്പെടെ ആരോപിക്കപ്പെട്ടെങ്കിലും ആ കേസുകളിൽ അവർ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടില്ല. കുടുംബത്തിന്റെ ബിസിനസ് മാനേജർ നജീബ് സിയായിക്കും കോടതി ഒന്നര വർഷം തടവ് വിധിച്ചു. 2024 ജൂണിലായിരുന്നു സംഭവം.

വീട്ടുജോലിക്കാരെ ചൂഷണം ചെയ്‌തെന്ന കേസിൽപ്പെട്ട സ്വിറ്റ്സർലൻഡിലെ ഹിന്ദുജ ഗ്രൂപ്പിന്റെ തലവൻ പ്രകാശ് ഹിന്ദുജയുടെ മകൻ അജയ്, ഭാര്യ നമ്രത എന്നിവർ കോടതിയിലേക്ക് കയറുന്നു. (Photo by GABRIEL MONNET / AFP)

∙ തൊഴിൽ തേടി പോയവർ 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വഴിയില്ലാതാകുമ്പോഴാണല്ലോ ഒരാൾ സ്വന്തം നാടുപേക്ഷിക്കുന്നത്. അങ്ങനെയാണ് ഹിന്ദുജ ഗ്രൂപ്പെന്ന വലിയ സൗഭാഗ്യത്തിലേക്ക് ആ തൊഴിലാളികളും ക്ഷണിക്കപ്പെടുന്നത്. വലിയ വേതനം, സുഖകരമായ താമസം, ആഡംബര ജീവിതം. ഇതൊക്കെയാണ് അവരുടെ മനസ്സിലും ഉണ്ടായിരുന്നത്. അവർക്ക് ആകെ അറിയാവുന്ന ഭാഷ ഹിന്ദി മാത്രമായിരുന്നു. ഇന്ത്യൻ വംശജരുടെ വീട്ടിലേക്കായതിനാൽ അതു മതിയായിരുന്നു. അങ്ങനെ സ്വിറ്റ്സർലൻഡിൽ ജനീവയിലെ ലേക്ക്‌സൈഡ് വില്ലയിൽ അവർ ജോലിക്കാരായി എത്തി. 600 രൂപയാണ് ദിവസക്കൂലിയായി നൽകിയത്. സ്വിറ്റ്സർലൻഡിലെ നിയമമനുസരിച്ച് 10 മടങ്ങ് വേതനത്തിന് അവർ അർഹരായിരുന്നു.  എന്നാൽ ആദ്യം തന്നെ അതു നിഷേധിക്കപ്പെട്ടു. 

കേസുകളും വിവാദങ്ങളും ഹിന്ദുജ കുടുംബത്തിന് പുതിയ കാര്യമല്ല. ബൊഫോഴ്സ് കേസിൽ ഹിന്ദുജ സഹോദരന്മാർക്കെതിരെ 1987ൽ ആരോപണമുയർന്നു. സ്വീഡിഷ് കമ്പനിയിൽ നിന്ന് 64 കോടി രൂപ കമ്മിഷൻ കൈപ്പറ്റി എന്നായിരുന്നു കേസ്. 

ADVERTISEMENT

ചെയ്യുന്ന ജോലിയുടെ വേതനവും അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരുന്നില്ല. പണം ഇന്ത്യയിൽ അവരുടെ കുടുംബങ്ങൾക്കാണ് അയച്ചു കൊടുത്തിരുന്നത്. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചു വച്ച ഹിന്ദുജ കുടുംബം വില്ലയ്ക്ക് പുറത്ത് പോകാൻ ഇവർക്ക് അനുവാദം നൽകിയിരുന്നില്ല. ഒരാഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് സ്വിറ്റ്സർലൻഡിലെ നിയമം. അഥവാ ജോലി ചെയ്യിച്ചാൽ മണിക്കൂറിന് വലിയ തുക അധികവേതനം നൽകണം. ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നു അവർക്ക്. എന്നാൽ അധിക വേതനം നൽകിയതുമില്ല. വില്ലയുടെ ബേസ്‌മെന്റിൽ വെറും നിലത്താണ് അവർ ഉറങ്ങിയിരുന്നത്. മണിക്കൂറുകളോളം ജോലി ചെയ്യിച്ച് തുച്ഛ ശമ്പളം നൽകുന്നതടക്കം ഗുരുതരമായ കുറ്റങ്ങൾ കുടുംബത്തിനെതിരെ സ്വിസ് പ്രോസിക്യൂട്ടർ യിവെസ് ബെർടോസ ജനീവ കോടതിയിൽ ഉന്നയിച്ചു. 

∙ കേസുകളുടെ തുടക്കം

2018ലാണ് ഹിന്ദുജയ്‌ക്കെതിരെ ആദ്യമായി കേസ് റജിസ്റ്റർ ചെയ്യുന്നത്. കൊട്ടാരത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹിന്ദുജ കുടുംബത്തിന്റെ  സ്വിസ്  വില്ല റെയ്ഡ് ചെയ്തു. സുപ്രധാന രേഖകളും തെളിവുകളും ശേഖരിച്ചു. തൊഴിലാളികളെ ഇന്ത്യയിൽ നിന്നെത്തിച്ച് കുടുംബം ചൂഷണം ചെയ്യുന്നതായി കണ്ടെത്തി.

ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകൻ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയും ഭാര്യ ജമുന പരമാനന്ദ് ഹിന്ദുജയും (image credit: hindujagroup)

തങ്ങൾക്ക് കമാലിനെ പേടിയാണെന്ന് ജോലിക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകളെല്ലാം കോടതിയിൽ എത്തിച്ചു. ഒരു ജോലിക്കാരന് നൽകുന്ന വേതനത്തിലും കൂടുതൽ തുക വില്ലയിലെ വളർത്തു നായയ്ക്ക് വേണ്ടി കുടുംബം ചെലവഴിക്കുന്നു എന്നും കോടതിയെ ബോധിപ്പിച്ചു. 

ADVERTISEMENT

റിപ്പോർട്ട് അംഗീകരിച്ച ജനീവ കോടതി ഹിന്ദുജ കുടുംബം തൊഴിലാളികളെ ചൂഷണം ചെയ്തതായി തീർപ്പു കൽപ്പിച്ചു. തൊഴിലാളികളുടെ അറിവില്ലായ്മയയെയും ഭാഷാ പ്രശ്‌നങ്ങളെയും ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വിസ്റ്റ്‌സർലൻഡിൽ ജോലി ചെയ്യാനുള്ള രേഖകളില്ലാതെയാണ് ഹിന്ദുജ കുടുംബം തൊഴിലാളികളെ ജോലിക്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹിന്ദുജ സ്വിസ് നിയമങ്ങൾക്ക് വില കൽപ്പിച്ചില്ലെന്നും കൂട്ടിച്ചേർത്തു. ആദ്യം അന്വേഷണത്തെയും കേസിനെയും നിസ്സാരമായി കണ്ട കുടുംബം പിന്നീട് കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

ചിത്രീകരണം : മനോരമ ഓൺലൈൻ

∙ഹിന്ദുജയുടെ സാമ്രാജ്യം 

ഓട്ടമോട്ടീവ്, ഓയിൽ, ഷിപ്പിങ്, ബാങ്കിങ്, ആരോഗ്യം, മാധ്യമം ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ് ഇവരുടേത്. അശോക് ലെയ്‌ലൻഡ്, സ്വിച്ച് മൊബിലിറ്റി, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെൽത്ത് കെയർ, ഗൾഫ് ഓയിൽ, എൻഎക്‌സ്ടി ഡിജിറ്റൽ എന്നിവയാണു പ്രധാന ബിസിനസ് സംരംഭങ്ങള്‍. ഐടി, അടിസ്ഥാനസൗകര്യ വികസനം, ഊർജം, രാസവസ്തുക്കൾ, ആശുപത്രി തുടങ്ങി ഒട്ടേറെ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്.

3200 കോടി യുഎസ് ഡോളർ ആണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. മേൽപറഞ്ഞ വ്യവസായ സംരംഭങ്ങൾക്കു പുറമേ, ലക്ഷുറി ഹോട്ടലായ റേഫിൾസ് ലണ്ടൻ ഉൾപ്പെടെ ഒട്ടേറെ റിയൽ എസ്റ്റേറ്റ് സ്വത്തുവകകളും ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി കുടുംബത്തിനുണ്ട്. റേഫിൾസിൽ പ്രീമിയം സ്യൂട്ടിൽ ഒരു രാത്രിക്കുള്ള നിരക്ക് 25,000 പൗണ്ടാണ്. ഏകദേശം 26 ലക്ഷം രൂപ വരുമിത്. ലോകത്തിലെ തന്നെ അതിസമ്പന്നരായ ഹിന്ദുജ കുടുംബം ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ്.

ചിത്രീകരണം : ജെയിൻ എം. ഡേവിഡ് ∙ മനോരമ

∙ഹിന്ദുജയുടെ വളർച്ച

ഇന്ത്യൻ വ്യവസായിയായിരുന്ന പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകൻ. ഇന്ത്യയ്ക്കു പുറമേ യൂറോപ്പിലും മധ്യപൂർവ ദേശത്തെ രാജ്യങ്ങളിലുമായി പരന്നുകിടക്കുന്നതാണ് ഹിന്ദുജ വ്യവസായ സാമ്രാജ്യം. ഒരു സിന്ധി കുടുംബാംഗമായിരുന്ന പർമാനന്ദ് ദീപ്‌ചന്ദ‌്  ഹിന്ദുജ 1914ലാണ് കമ്പനി തുടങ്ങുന്നത്. ബോംബെയിലും ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ ശിക്കാർപുരിലും ആയിരുന്നു തുടക്കം. 1919ൽ തന്റെ സാമ്രാജ്യത്തിന്റെ രാജ്യാന്തര വളർച്ചയുടെ ആദ്യകല്ല് അദ്ദേഹം പാകി, ഇറാനിൽ. 1979 വരെ ഗ്രൂപ്പിന്റെ ആസ്ഥാനം ഇറാൻ കേന്ദ്രീകരിച്ചായിരുന്നു.

തുടർന്ന് യൂറോപ്പിന്റെ മണ്ണിലേക്കായി വളർച്ച. പിതാവിന്റെ കാലശേഷം മക്കൾ സാമ്രാജ്യം വളർത്തി. മൂത്ത സഹോദരന്മാരായ ശ്രീചന്ദ് ഹിന്ദുജയും ഗോപീചന്ദും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. മൂന്നാമത്തെ സഹോദരനും ഇപ്പോൾ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത പ്രകാശ് സ്വിറ്റ്സർലൻഡിലെയും ഇളയ സഹോദരൻ അശോക് ഇന്ത്യയിലെയും ബിസിനസ് നിയന്ത്രിച്ചു. 2023ൽശ്രീചന്ദ് ഹിന്ദുജ ലണ്ടനിൽ മരിച്ചു. 

ചിത്രീകരണം: പി.ജി. ഹരി ∙ മനോരമ

∙ കേസുകളും ആരോപണങ്ങളും മുൻപും

കേസുകളും വിവാദങ്ങളും ഹിന്ദുജ കുടുംബത്തിന് പുതിയ കാര്യമല്ല. ബൊഫോഴ്സ് കേസിൽ ഹിന്ദുജ സഹോദരന്മാർക്കെതിരെ 1987ൽ ആരോപണമുയർന്നിരുന്നു. സ്വീഡിഷ് കമ്പനിയിൽ നിന്ന് 64 കോടി രൂപ കമ്മിഷൻ കൈപ്പറ്റി എന്നായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തിൽ 2005ൽ ഇവരെ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഹിന്ദുജ സഹോദരന്മാർക്കിടയിലെ സ്വത്തുതർക്കവും വലിയ വാർത്തയായിരുന്നു.

ശ്രീചന്ദ് ഹിന്ദുജ (image credit: hindujagroup)

ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവർ 2014ൽ ഒപ്പിട്ട– ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റെയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകൾ വിനുവും കോടതിയെ സമീപിച്ചതായിരുന്നു വിവാദം. 2016ലെ തന്റെ വിൽപത്രത്തിൽ സ്വത്തുക്കൾ വിഭജിക്കണമെന്നു ശ്രീചന്ദ് താൽപര്യപ്പെട്ടു.  ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാർ ഏറ്റെടുക്കാൻ ശ്രമിച്ചതായിരുന്നു തർക്കത്തിനു തുടക്കമായത്. 2023ൽ, ഹിന്ദുജ ഗ്രൂപ്പിന്റെ തലവനും മൂത്ത സഹോദരനുമായ ശ്രീചന്ദിന്റെ മരണവും വിവാദമായി. ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് അദ്ദേഹം മരിച്ചത് എന്നത് അന്ന് വലിയ ചർച്ചയായിരുന്നു.

∙ യുദ്ധകാര്യാലയം ഹോട്ടലാക്കിയവർ

രണ്ടാം ലോക  യുദ്ധകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി  വിൻസ്റ്റൻ ചർച്ചിലിന്റെ  ഓഫിസ് ആയിരുന്ന ‘ഓൾഡ് വാർ  ഓഫിസ്’ ഹിന്ദുജ  ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി മാറ്റുന്നു എന്ന വാർത്തയും ലോകം അദ്ഭുതത്തോടെ കേട്ടു.

റാഫിൾസ് ഹോട്ടൽസും ഹിന്ദുജ  ഗ്രൂപ്പും സഹകരിച്ചാണ് ഹോട്ടലിന് തുടക്കം കുറിച്ചത്. നഗര ഹൃദയത്തിലെ വൈറ്റ്ഹാളിലെ ഓൾഡ് വാർ ഓഫിസ്, 125 മുറികളും സ്വീറ്റുകളുമുള്ള ആഡംബര ഹോട്ടലായി മാറ്റുന്നതിന് 2017ലാണു ഹിന്ദുജ ഗ്രൂപ്പുമായി കരാറിലാകുന്നത്. യുകെയിലെ പ്രതിരോധ മന്ത്രാലയം 35 കോടി പൗണ്ടിന് (3220 കോടി രൂപ) ആണ് ഓൾഡ് വാർ ഓഫിസ് വിറ്റത്. ബ്രിട്ടിഷ് ചാരസംഘടന എംഐ6 ആസ്ഥാനമായിരുന്ന ഈ ‘വാർ റൂം’ ഒക്ടോപ്സി, സ്കൈഫാൾ എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങൾ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ കാണാനാവും ഈ ഹോട്ടൽ. 

English Summary:

Prakash Hinduja Among Family Members Found Guilty of Torturing Workers