ആ 100 എസ്എംഎസ് കൂടി നിങ്ങൾക്ക് ആവശ്യമുണ്ടോ? ഇനി ഇന്റർനെറ്റിനു മാത്രം പണം മതി
നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയ്ക്കായി വെവ്വേറെ മൊബൈൽ പ്ലാനുകളും കൊണ്ടുവരാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം കമ്പനികളോടു നിർദേശിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടാനായി കൺസൽറ്റേഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ്.

നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയ്ക്കായി വെവ്വേറെ മൊബൈൽ പ്ലാനുകളും കൊണ്ടുവരാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ടെലികോം കമ്പനികൾക്കു നല്‍കുമെന്നാണ് സൂചന. അഭിപ്രായം തേടാനായി കൺസൽറ്റേഷൻ പേപ്പറും ട്രായ് പുറത്തിറക്കി. നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ് (ഉദാഹരണം: 349 രൂപ–56 ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകൾ)
റീചാർജ് ചെയ്യുന്ന പലർക്കും ഇതിലെല്ലാ സേവനങ്ങളും ആവശ്യമില്ല. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ പോലും ഇന്റർനെറ്റ് അടങ്ങിയ റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നുണ്ട്.തങ്ങൾക്ക് ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന് ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തി.
ഇക്കാരണത്താൽ നിലവിലുള്ള പ്ലാനുകൾക്കു പുറമേ വോയ്സ്, ഡേറ്റ, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേക പ്ലാനുകൾ കൂടി ലഭ്യമാക്കേണ്ടതുണ്ടോയെന്നാണ് ട്രായ് പരിശോധിക്കുന്നത്.ബംഗ്ലദേശ്, യുഎസ്, പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ഇത്തരം പ്രത്യേകം പ്ലാനുകളും ലഭ്യമാണെന്നും ട്രായ് നിരീക്ഷിച്ചു. അഭിപ്രായം അറിയിക്കാൻ: trai.gov.in
∙എന്താണ് ഗുണം?
ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോൾ, എസ്എംഎസ് എന്നിവയുടെ പ്ലാൻ മാത്രം എടുത്താൽ മതിയാകും. ഡ്യുവൽ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ട് നമ്പറിലും എസ്എംഎസ്, ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാർഡിൽ വോയ്സ് കോൾ മാത്രം വേണ്ട വ്യക്തിക്ക്, കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമായേക്കാം.
സ്പെഷൽ താരിഫ് വൗച്ചറുകളുടെയും (എസ്ടിവി) കോംബോ വൗച്ചറുകളുടെയും (സിവി) നിലവിലെ കാലാവധി സംബന്ധിച്ച പരിധി 90 ദിവസമാണ്. ഇത് വർധിപ്പിക്കുന്നതും ട്രായിയുടെ പരിഗണനയിലുണ്ട്. ഉപയോക്താക്കൾ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നുവെന്നാണ് ട്രായ് കണ്ടെത്തിയത്.
മൊബൈൽ നമ്പർ പോർട്ടിങ്: അപേക്ഷകൾ 100 കോടി കടന്നു
മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നിലവിൽ വന്നശേഷം ലഭിച്ച പോർട്ടിങ് അപേക്ഷകളുടെ എണ്ണം 100 കോടി കടന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്).മൊബൈൽ നമ്പർ മാറാതെ തന്നെ മറ്റൊരു സേവനദാതാവിന്റെ ശൃംഖലയിലേക്ക് കണക‍്ഷൻ മാറ്റാനുള്ള സൗകര്യമാണ് എംഎൻപി. 2011 ജനുവരിയിലാണ് ഇത് പ്രാബല്യത്തിൽ വന്നത്.കേരളത്തിൽ മേയ് മാസത്തിൽ മാത്രം 2.38 കോടി കണക‍്ഷനുകളാണ് പോർട്ട് ചെയ്തത്.