ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്, സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെൻ ഡി അരാഗ്വയ്‌ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു. ‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.

ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്, സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെൻ ഡി അരാഗ്വയ്‌ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു. ‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്, സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെൻ ഡി അരാഗ്വയ്‌ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു. ‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്,  സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ  നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.  ട്രെൻ ഡി അരാഗ്വയ്‌ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ  ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു.

‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.

ടോകോറോൺ ജയിലിന്റെ നിയന്ത്രണമേറ്റെടുത്ത സൈനിക‌ർ കാവൽ നിൽക്കുന്നു (Photo by YURI CORTEZ / AFP)
ADVERTISEMENT

അതേസമയം, വെനസ്വേലയിലെ കിരീടം വയ്ക്കാത്ത മാഫിയ രാജാക്കന്മാരാണ് ട്രെൻ ഡി അരാഗ്വായുടെ തലപ്പത്തിരിക്കുന്നവർ. രാജ്യത്ത് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിൽ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന വാർത്തകൾ കൂടിയായതോടെ വെനസ്വേല വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സുതാര്യമായ തിരഞ്ഞെടുപ്പുഫലം പുറത്തുവിടണമെന്ന് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ആവശ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് മഡുറോ തന്നെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുമ്പോൾ, ഒരു മാഫിയാ സംഘത്തിന്റെ കാര്യം പറയാനുണ്ടോ എന്നാണ് വെനസ്വേലയുടെ എതിർപക്ഷരാജ്യങ്ങൾ ചോദിക്കുന്നത്. യഥാർഥത്തില്‍ അത്രയേറെ ഭീകരന്മാരാണോ ട്രെൻ ഡി അരാഗ്വാ അംഗങ്ങൾ? എന്താണ് അവരുടെ പ്രവർത്തനരീതി? എന്തുകൊണ്ടാണ് യുഎസ് അവർക്ക് ഉപരോധം ഏർപ്പെടുത്തിയത്? ക്രൂരതയുടെയും തട്ടിപ്പിന്റെയും ഞെട്ടിക്കുന്ന കഥകളുണ്ട് അതിൽ.

∙ ‘നഗരം’ പോലൊരു ജയിൽ

വെനസ്വേലയിലെ ടോകോറോൺ ജയിൽ അകത്തുള്ളവർക്കും നാട്ടുകാർക്കും ഒരു പട്ടണം പോലെയായിരുന്നു. റസ്റ്റോറന്റുകൾ, സ്വിമ്മിങ് പൂളുകൾ, നിശാക്ലബുകൾ, പഞ്ചനക്ഷത്ര റൂമുകൾ, മൃഗശാല, തടവുകാരുടെ കുട്ടികൾക്കുള്ള കളിസ്ഥലം, അങ്ങനെ പലതും ഈ ജയിലിനകത്ത് ഉണ്ടായിരുന്നു. ഒരു ‘ക്രിമിനൽ ഓപറേഷൻ സെന്ററായി’ ഈ ജയിൽ ഉപയോഗിച്ചിരുന്നത് അവിടുത്തെ കുറ്റവാളികൾ തന്നെ. ചില തട്ടുപൊളിപ്പൻ ഇന്ത്യൻ സിനിമകളിൽ കാണുന്ന അതേ വില്ലൻ സെറ്റപ്പ്!

ഇതിനിടെ ഒരു ദിവസം ആയിരക്കണക്കിന് സൈനികരും പൊലീസും ഇരച്ചുകയറി ജയിൽ പിടിച്ചെടുക്കുകയായിരുന്നു. 11,000ത്തിലധികം വരുന്ന പൊലീസും സൈനികരും ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും പിൻബലത്തോടെ ജയിലിൽ ഇരച്ചുകയറിയാണ് എല്ലാം പിടിച്ചെടുത്തത്. അവിടെ കയറിച്ചെന്നവർ കണ്ടത് ഞെട്ടിപ്പിക്കും കാഴ്ചകളായിരുന്നു. റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകൾ പോലുള്ള മാരകായുധങ്ങളും വെടിയുണ്ടകളും ഏറെ. ബിറ്റ്‌കോയിൻ മൈനിങ്ങിനുള്ള സംവിധാനം വരെ റെഡി (ക്രിപ്റ്റോ കറന്‍സി മൈനിങ് നിരോധിച്ച രാജ്യം കൂടിയാണ് വെനസ്വേല). ഒപ്പം തന്നെ ജയിലിൽ അത്യാധുനിക, ആഡംബര സൗകര്യങ്ങളും റെഡി. 

ടോകോറോൺ ജയിലിൽ നിന്നും കണ്ടെടുത്ത വെടിയുണ്ടകൾ കൂട്ടിയിട്ടിരിക്കുന്നു (Photo by YURI CORTEZ / AFP)
ADVERTISEMENT

∙ ജയിലിൽ ഭാര്യമാരും മക്കളും

ജയില്‍ ഒഴിപ്പിക്കുന്നതിനിടെ കുറ്റവാളികളോടൊപ്പം അവരുടെ കുടുംബത്തെയും ബന്ധുക്കളെയും ഒഴിപ്പിച്ചിരുന്നു. കുറ്റവാളികളെ അജ്ഞാത കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവിടെ കഴിഞ്ഞിരുന്ന 1600 തടവുകാരെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടതോടെ ടോകോറോൺ ശൂന്യമായി. ഗുണ്ടാസംഘത്തിന്റെ പ്രധാന ആസ്ഥാനവും ഇതോടെ നഷ്ടമായി. എങ്കിലും ആ സംഘത്തിന്റെ പ്രവർത്തനം വീണ്ടും തുടരുകയായിരുന്നു.

‘തെരുവിലെ ജീവിതത്തേക്കാൾ ജയിലിൽ ജീവിതം മനോഹരവും സുരക്ഷിതവുമായിരുന്നു,’ എന്നാണ് മറ്റൊരിടത്തേക്ക് മാറ്റിയ തടവുകാരന്റെ ഭാര്യ വാർത്താ ഏജൻസിയോടു പറഞ്ഞത്. ഗ്രാമങ്ങളിൽ നിന്നു പോലും ജയിലിലെ ഷോപ്പിലേക്ക് ചിലര്‍ എത്താറുണ്ടായിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന രാജ്യത്ത് ഭക്ഷണത്തിനും പെട്രോളിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ജനം നെട്ടോട്ടമോടുമ്പോൾ മറ്റെവിടെയും ലഭിക്കാത്ത സാധനങ്ങള്‍ വാങ്ങാൻ പൊതുജനം ടോകോറോൺ ജയിലിലേക്ക് എത്തിയിരുന്നു, വില്‍പനക്കാരായി കുറ്റവാളികളും ഗുണ്ടകളും.  

ടോകോറോൺ ജയിലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തപ്പോൾ പുറത്ത് കാത്തുനിൽക്കുന്ന ക്രിമനലുകളുമായി ബന്ധമുള്ള സ്ത്രീകൾ (Photo by YURI CORTEZ / AFP)

∙ നാണക്കേടിലായത് കമ്യൂണിസ്റ്റ് സർക്കാർ

ADVERTISEMENT

ഒരു ക്രിമിനൽ സംഘം രാജ്യത്തെ പ്രധാന ജയിൽ പിടിച്ചെടുത്ത് നടത്തിയിരുന്ന ആഡംബര ജീവിതത്തിന്റെ നാണക്കേട് വെനസ്വേലയിലെ പ്രസിഡന്റ് മഡുറോയുടെ കമ്യൂണിസ്റ്റ് സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനാൽ തന്നെ ജയിൽ തിരിച്ചുപിടിച്ച വാർത്തയും ചിത്രങ്ങളും രാജ്യാന്തര ന്യൂസ് ഏജൻസികൾക്ക് വരെ എത്തിക്കാനും വെനസ്വേല സർക്കാർ ശ്രമം നടത്തി. അത്തരത്തിൽ പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ് ജയിലിലെ ആഡംബരക്കാഴ്ചകൾ പുറംലോകമറിഞ്ഞതും.

ഗുണ്ടാസംഘ തലവൻ ഹെക്ടർ ഗുറേറോയ്ക്കും മറ്റ് നേതാക്കൾക്കും റെയ്ഡിന് മുൻപ് സൂചന ലഭിച്ചിരുന്നു. ഒരു വർഷത്തോളം നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമാണ് സൈന്യമെത്തി ജയിൽ കീഴടക്കിയത്. ഇതെല്ലാം നേരത്തേ മനസ്സിലാക്കിയ ഗുണ്ടാനേതാക്കളാകട്ടെ, റെയ്ഡിന് ഒരാഴ്ച മുൻപുതന്നെ ജയിലിൽ നിന്നും രാജ്യത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

∙ സംഘത്തലവൻ പിടിയിലായത് സ്പെയിനിൽ

2024 മാര്‍ച്ച് 14ന്  ട്രെൻ ഡി അരാഗ്വ സംഘത്തിലെ നേതാക്കളിലൊരാൾ സ്‌പെയിനിൽ പിടിയിലാകുകയും അയാളെ വെനസ്വേലയ്ക്ക് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഗുണ്ടാസംഘത്തിന്റെ തലവനായ ഹെക്ടർ റസ്റ്റൻഫോർഡ് ഗ്വെറേറോയുടെ സഹോദരൻ ഗെർസോ ഗുറേറോയെ കൈമാറാൻ സ്പെയിൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബാർസിലോനയിൽ വച്ചാണ് ഗെർസോ ഗുറേറോ അറസ്റ്റിലായത്.

ഇന്റർപോളിന്റെ പട്ടികയിലുള്ള വെനസ്വേലയിലെ 21 മോസ്റ്റ് വാണ്ടഡ് കുറ്റവാളികളിൽ ഒരാളാണ് ‘നിനോ ഗുറേറോ’ എന്നും പേരുള്ള ഗെർസോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വെനസ്വേലൻ അധികൃതർ 250,000 ഡോളർ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. വെനസ്വേലയിൽ 2019 മുതൽ ഇതുവരെ സംഘത്തിലെ 44 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും 102 പേർ അറസ്റ്റ്‌വാറണ്ട് ലിസ്റ്റിലുണ്ടെന്നുമാണ് പൊലീസ് റിപ്പോർട്ട്.

ടോകോറോൺ ജയിലിലെ ഭക്ഷണശാല (Photo by YURI CORTEZ / AFP)

∙ കുപ്രസിദ്ധം ഈ ജയിൽ ഗുണ്ടാസംഘം

വെനസ്വേലയുടെ ഹൃദയഭാഗത്തായാണ് ഏകദേശം 5000 കുറ്റവാളികളുള്ള ടോകോറോൺ ജയിൽ പ്രവർത്തിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജയിൽ കെട്ടിടമാണ് ഇത്. 2014ലാണ് ട്രെൻ ഡി അരാഗ്വ ഇവിടെ പിടിമുറുക്കുന്നത്. 

ജയിലിലെ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ വെനസ്വേലയിലെ നിയമലംഘനത്തിന്റെയും അഴിമതിയുടെയും പ്രതീകമായി മാറുകയായിരുന്നു ഇവിടം. അപ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്കു മുന്നിൽ ഒരു ചോദ്യം ഉയർന്നു നിന്നു; എന്തുകൊണ്ട് ട്രെൻ ഡി അരാഗ്വ ഇത്ര പ്രസക്തമാകുന്നു? ആ ഗുണ്ടാസംഘത്തെ മനസ്സിലാക്കുക എന്നതും സങ്കീർണമായ പ്രക്രിയയായിരുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും പ്രക്ഷുബ്ധത നിറഞ്ഞ ഒരു രാജ്യത്ത് പക്ഷേ ഈ സംഘത്തിന് ഒരു ജയിൽ പിടിച്ചടക്കുക എന്നു പറഞ്ഞാൽ വളരെ നിസ്സാരമായിരുന്നുവെന്നുതന്നെ പറയേണ്ടി വരും.

∙ തുടക്കവും വളർച്ചയും

അരാഗ്വ സംസ്ഥാനത്താണ് ട്രെൻ ഡി അരാഗ്വയ്ക്ക് തുടക്കമിട്ടത്. ടോകോറോൺ ജയിലിന്റെ പരിധിക്കുള്ളിലായിരുന്നു തുടക്കം മുതലേ പ്രവർത്തനം. 2010കളുടെ തുടക്കത്തിൽ സ്ഥാപിതമായ ഈ സംഘം തുടക്കത്തിൽ പരസ്പര സംരക്ഷണത്തിനും ജയിൽ വിഭവങ്ങളുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്നതിനുമായി ഒത്തുചേർന്ന തടവുകാരുടെ ഒരു ചെറു സംഘമായിരുന്നു. എന്നാൽ, സംഘത്തിന്റെ സ്വാധീനം താമസിയാതെ ജയിൽ മതിലുകൾക്കപ്പുറത്തേക്ക് വ്യാപിച്ചു.

ടോകോറോൺ ജയിലിലെ നീന്തൽകുളം (Photo by YURI CORTEZ / AFP)

വെനസ്വേലയിലെ തെരുവുകളിലേക്കും രാജ്യാന്തര അതിർത്തികളിലേക്കും ഈ സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപിച്ചത് അതിവേഗമായിരുന്നു. ട്രെൻ ഡി അരാഗ്വയുടെ അതിവേഗ വളർച്ചയ്ക്ക് നിരവധി ഘടകങ്ങൾ കാരണമായിട്ടുണ്ടാകാം. ഒന്നാമതായി, വെനസ്വേലൻ ജയിലുകൾക്കുള്ളിലെ മോശം സാഹചര്യങ്ങൾ, കുറ്റവാളികളുടെ ബാഹുല്യം, അഴിമതി, ഭരണകൂട നിയന്ത്രണത്തിന്റെ അഭാവം ഇതെല്ലാം ഗുണ്ടാ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിച്ചു.

രണ്ടാമതായി, വെനസ്വേലയിൽ പിടിമുറുക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധി പലരെയും നിരാശാജനകമായ നടപടികളിലേക്ക് നയിച്ചു. രാജ്യത്തെ സമ്പദ്മേഖലതന്നെ വൻ പ്രതിസന്ധിയിലായതോടെ അത് മുതലെടുക്കാൻ കൊള്ള സംഘങ്ങൾ സജീവമാകുകയായിരുന്നു. വെനസ്വേലയിലെ കറൻസിയുടെ മൂല്യമിടിഞ്ഞതോടെ നോട്ടുകൾ കൊണ്ട് ബാഗും മറ്റ് കൗതുകവസ്തുക്കളും നിർമിച്ച് വിൽക്കുന്നവരുടെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. ഒരു ചായയ്ക്കു പോലും കെട്ടുകണക്കിന് കറൻസി കൊടുക്കേണ്ട അവസ്ഥ വരെയെത്തി രാജ്യത്ത്.

∙ ആരാണ് നിയന്ത്രണം?

പരമ്പരാഗത മാഫിയ സംഘടനകളെ അനുസ്മരിപ്പിക്കുന്ന ഒരു നെറ്റ്‌വർക്ക് സംവിധാനത്തോടെയാണ് ട്രെൻ ഡി അരാഗ്വയും പ്രവർത്തിച്ചിരുന്നത്. ജയിലിനകത്തും പുറത്തുമുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് ‘പ്രാൻ’ (ബോസ്) ആണ്. മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, കള്ളക്കടത്ത് തുടങ്ങി സംഘത്തിന് പല ‘ബിസിനസുകളും’ ഉണ്ടായിരുന്നു. അവയെ ബോസിനു കീഴിൽനിന്ന് നിയന്ത്രിച്ചിരുന്നത് ഓരോരോ ‘ലഫ്റ്റനന്റു’മാരായിരുന്നു.

ടോകോറോൺ ജയിലിലെ അനധികൃത നിർമിതികൾ പൊളിച്ചു മാറ്റുന്നു (Photo by YURI CORTEZ / AFP)

താഴേത്തട്ടിലുള്ളവർ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അക്രമത്തിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും സംഘത്തിന്റെ തീരുമാനങ്ങളും ദൗത്യങ്ങളും നടപ്പിലാക്കുകയും ചെയ്യുന്നു. കൊടും ക്രൂരമായ ദൗത്യങ്ങളാണ് സംഘം ഏറ്റെടുത്ത് നടത്തുന്നത്. ജയിലുകൾക്കുള്ളിൽ കള്ളക്കടത്ത് മുതൽ ഓരോരുത്തർക്കും പ്രത്യേകം സെല്ലുകളും മറ്റു സൗകര്യങ്ങളും അനുവദിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ട്രെൻ ഡി അരാഗ്വ ഇടപെടുന്നു.

പുറത്താണെങ്കിൽ മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, കൊള്ളയടിക്കൽ എന്നിവയും നടത്തുന്നു. അനധികൃത ഖനനങ്ങൾക്ക് പിന്നിൽ പോലും ഇവർ പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് വെനസ്വേലയിലെ സ്വർണ സമ്പന്നമായ പ്രദേശങ്ങളിലും ഇവരുടെ ഇടപെടലുണ്ട്. ഖനികളിൽ  ജോലി ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്നതാണ് മറ്റൊരു ക്രൂരത. അനുസരിച്ചില്ലെങ്കിൽ മരണശിക്ഷയാകും നൽകുക.

∙ വെനസ്വേലൻ സമൂഹത്തിലെ സ്വാധീനം

ട്രെൻ ഡി അരാഗ്വയുടെ പ്രവർത്തനങ്ങൾ വെനസ്വേലൻ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ള ദോഷകരമായ സ്വാധീനം ചെറുതൊന്നുമല്ല. സംഘത്തിന്റെ അക്രമാസക്തമായ രീതികളും വ്യാപകമായ സാന്നിധ്യവും രാജ്യത്ത് പല തരത്തിലുള്ള അരക്ഷിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. കുറ്റകൃത്യങ്ങളും എണ്ണവും ഇത് വൻതോതിൽ വര്‍ധിപ്പിച്ചു. തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, സായുധ കവർച്ചകൾ എന്നിവ സാധാരണമാണ്. ട്രെൻ ഡി അരാഗ്വ ഈ കുറ്റകൃത്യങ്ങളിലെല്ലാം സജീവവുമാണ്.

ടോകോറോൺ ജയിലിൽ നിന്നും കണ്ടെടുത്ത ഗ്രനേഡുകൾ (Photo by YURI CORTEZ / AFP)

മാത്രമല്ല, ചില അയൽപക്കങ്ങളുടെ മേലുള്ള സംഘത്തിന്റെ നിയന്ത്രണം ഭരണകൂടത്തിന്റെ അധികാരത്തെ ദുർബലപ്പെടുത്തുന്ന സമാന്തര അധികാര ഘടനകൾ സൃഷ്ടിച്ചു. അവരുടെ സ്വാധീനത്തിലുള്ള പ്രദേശങ്ങളിൽ നിവാസികൾ ഗുണ്ടാഭരണത്തിന് വിധേയരാണ്. മാത്രമല്ല  ഇവിടുത്തെ നിയമപാലകർ പലപ്പോഴും നിസ്സഹായരുമാണ്. ഭരണകൂട നിയന്ത്രണത്തിന്റെ ഈ വൻ പരാജയം ക്രിമിനലുകൾക്ക് കൂടുതൽ തുണയാകുകയായിരുന്നു.

∙ മനുഷ്യക്കടത്തിലൂടെ രാജ്യാന്തര ബന്ധം

ട്രെൻ ഡി അരാഗ്വയുടെ സ്വാധീനം വെനസ്വേലയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചതും അതിവേഗമാണ്. മയക്കുമരുന്ന് ഇടപാടുകളും മനുഷ്യക്കടത്ത് നെറ്റ്‌വർക്കുകളും ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ മറ്റ് ക്രിമിനൽ ഗ്രൂപ്പുകളുമായി സംഘം ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ സഖ്യങ്ങൾ വഴി കൊളംബിയ, ബ്രസീൽ, പെറു, ചിലെ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ട്രെൻ ഡി അരാഗ്വയ്ക്കു സാധിച്ചു.

ടോകോറോൺ ജയിലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തപ്പോൾ പുറത്ത് കാത്തുനിൽക്കുന്ന ക്രിമിനലുകളുമായി ബന്ധമുള്ള സ്ത്രീകൾ (Photo by YURI CORTEZ / AFP)

തെക്കന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേല മുതല്‍ തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ചിലെ വരെയുള്ള രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ ട്രെൻ ഡി അരാഗ്വ സംഘം നിയന്ത്രിച്ചിരുന്നത് ഈ ജയിലില്‍ ഇരുന്നു കൊണ്ടായിരുന്നു എന്നത് അദ്ഭുതകരമാണ്.  സംഘത്തിന്റെ ഏറ്റവും ‘ലാഭകരമായ’ സംരംഭങ്ങളിലൊന്ന് മനുഷ്യക്കടത്താണ്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിൽനിന്ന് പലായനം ചെയ്യുന്ന വെനസ്വേലക്കാരെ ട്രെൻ ഡി അരാഗ്വ കണ്ടെത്തിപ്പിടിക്കുന്നു. അമിതമായ ഫീസുകൾ വാങ്ങി അവരെ അതിർത്തി കടത്താൻ സഹായിക്കുന്നു. ഈ കുടിയേറ്റക്കാരിൽ പലരും നിർബന്ധിത തൊഴിൽ അല്ലെങ്കിൽ ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നത് പതിവാണ്. മനുഷ്യക്കടത്ത് വഴിയാണ് സംഘത്തിന് കാര്യമായ ലാഭം ലഭിക്കുന്നതും.

∙ സർക്കാരോ, എവിടെ..!

ട്രെൻ ഡി അരാഗ്വയോടുള്ള വെനസ്വേലൻ സർക്കാരിന്റെ പ്രതിരോധങ്ങൾ പലപ്പോഴും ഫലപ്രദമല്ലാത്തതും പരാജയപ്പെട്ടതുമായി മാറുതയാണ് ചെയ്യാറുള്ളത്. അടിച്ചമർത്തലുകളും ഉന്നതരുടെ അറസ്റ്റുകളും ഉണ്ടായിട്ടുണ്ടെങ്കിലും ജയിൽ സംവിധാനത്തിനുള്ളിൽ ക്രിമിനൽ സംഘത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിന് സഹായിച്ചതെല്ലാം അഴിമതിയിൽ മുങ്ങിയ ഉദ്യോഗസ്ഥർ തന്നെയായിരുന്നു.

ടോകോറോൺ ജയിലിനെ വീണ്ടെടുക്കാനെത്തിയ സൈനികർ (Photo by YURI CORTEZ / AFP)

ചിലയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരും കൊള്ള സംഘവും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ട്. ജയിൽ സംവിധാനത്തിനുള്ളിലെ സംഘത്തലവന്മാരെ ഒരു നിയന്ത്രണവുമില്ലാതെ അവരുടെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിച്ചിരുന്നു. കൂടാതെ ജയിൽ ഗാർഡുകളും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അല്ലെങ്കിലും ഒരു ജയിൽ തന്നെ ഗുണ്ടകൾക്ക് വിട്ടുകൊടുത്ത അധികൃതരെപ്പറ്റിയാണ് ഈ പറയുന്നതെന്ന് ഓർക്കണം.

∙ കൊള്ളസംഘത്തിന്റെ വ്യാപ്തി

ട്രെൻ ഡി അരാഗ്വയെ ഭയന്ന് ജീവിക്കുന്നവരുടെ എണ്ണം ഏറെ വലുതാണ്. അക്രമത്തെക്കുറിച്ചുള്ള നിരന്തരമായ ഭയത്താലാണ് പല കുടുംബങ്ങളും ജീവിക്കുന്നത്. കുട്ടികളെ വരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജനം ഭയക്കുന്നു. സംഘത്തിന്റെ നിയമങ്ങൾ ക്രൂരമായി നടപ്പിലാക്കുന്നതിലൂടെ മുഴുവൻ സമൂഹങ്ങളെയും ഭീതിയാൽ ബന്ദികളാക്കുന്ന അവസ്ഥയാണ്. പാവപ്പെട്ടവരെ തിരഞ്ഞുപിടിച്ച് മനുഷ്യക്കടത്തിനും ചൂഷണത്തിനും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു.

ടോകോറോൺ ജയിലിലെ സൈനിക നടപടി മാധ്യമങ്ങളോട് വിവരിക്കുന്ന അധികൃതർ (Photo by YURI CORTEZ / AFP)

വളർന്നുവരുന്ന തലമുറയിലും യുവാക്കളിലും ഈ സംഘം ഉണ്ടാക്കുന്ന ആഘാതമാണ് മറ്റൊരു ദാരുണമായ വശം. നിയമാനുസൃതമായ തൊഴിൽ അല്ലെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ കുറവായതിനാൽ അനേകം യുവാക്കൾ അതിജീവനത്തിനുള്ള മാർഗമായി ഈ സംഘത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഒരിക്കൽ അകപ്പെട്ടാൽ സംഘത്തെ ഉപേക്ഷിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കും, രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും.

∙ നിസ്സഹായരാണോ സർക്കാർ?

വെനസ്വേലയുടെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയുടെ വിശാലമായ പശ്ചാത്തലത്തിൽ നിന്ന് മാറ്റി നിർത്തി ട്രെൻ ഡി അരാഗ്വയുടെ ഉയർച്ച മനസ്സിലാക്കാൻ കഴിയില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അമിത വിലക്കയറ്റം, അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമം എന്നിവ ക്രിമിനൽ സംഘടനകൾക്ക് തഴച്ചുവളരാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചു. ഭരണകൂട സ്ഥാപനങ്ങളുടെ തകർച്ചയും നിയമവാഴ്ചയുടെ പരാജയവും ട്രെൻ ഡി അരാഗ്വ പോലുള്ള സംഘങ്ങളുടെ ഉദയത്തിന് കൂടുതൽ സഹായകമായി.

ടോകോറോൺ ജയിലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തപ്പോൾ പുറത്ത് കാത്തുനിൽക്കുന്ന ക്രിമനലുകളുമായി ബന്ധമുള്ള സ്ത്രീ പ്രതിഷേധിക്കുന്നു (Photo by YURI CORTEZ / AFP)

രാജ്യാന്തര ഉപരോധങ്ങളും രാഷ്ട്രീയ അസ്ഥിരതയും ഈ പ്രശ്നങ്ങൾ സങ്കീർണമാക്കി. കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും മൂലകാരണങ്ങൾ പരിഹരിക്കാൻ സർക്കാരിന് പരിമിതമായ ശേഷിയേയുള്ളൂ എന്നു വേണം പറയാൻ. സമൂഹത്തിൽ അന്തർലീനമായ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ നിലനിൽക്കുന്നിടത്തോളം വെനസ്വേലൻ സമൂഹത്തിൽ ഗുണ്ടാസംഘങ്ങൾ താണ്ഡവമാടുന്നത് തുടരുമെന്ന് ചുരുക്കം.

∙ സമാധാനത്തിന് വേണം ചില നടപടികൾ

ട്രെൻ ഡി അരാഗ്വ ഉയർത്തുന്ന ഭീഷണിയെ അഭിമുഖീകരിക്കുന്നതിന് ബഹുമുഖ സമീപനം ആവശ്യമാണെന്ന അഭിപ്രായമാണ് രാജ്യാന്തര നിരീക്ഷകർക്ക്. നിയമ നിർവഹണത്തെയും ജുഡീഷ്യൽ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യൽ, സർക്കാരിന്റെയും ജയിൽ സംവിധാനത്തിന്റെയും അഴിമതി പരിഹരിക്കൽ എന്നിവയും അനിവാര്യം.

രാജ്യാന്തര സഹകരണവും അത്യാവശ്യമാണ്. സംഘത്തിന്റെ രാജ്യാന്തര പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, മറ്റ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചെറുക്കാൻ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഏകോപിത ശ്രമങ്ങൾ ആവശ്യമാണ്. മനുഷ്യക്കടത്തിന് ഇരയായവർക്ക് സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്യുക. മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുക എന്നിവ സംഘങ്ങളുടെ സ്വാധീനം കുറയ്ക്കാനും ജനങ്ങളിൽ സുരക്ഷിതത്വവും പ്രതീക്ഷയും പുനഃസ്ഥാപിക്കാനും സഹായിക്കും.

ടോകോറോൺ ജയിലിലെ അനധികൃത നിർമിതികൾ പൊളിച്ചു മാറ്റുന്നു (Photo by YURI CORTEZ / AFP)

വെനസ്വേല നേരിടുന്ന സങ്കീർണവും ബഹുമുഖവുമായ വെല്ലുവിളികളുടെ വ്യക്തമായ ഉദാഹരണമാണ് ട്രെൻ ഡി അരാഗ്വ. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും നിയമവാഴ്ചകളുടെ തകർച്ചയുടെയും ഫലമാണിത്. അതിന് തൽക്കാലത്തേക്കെങ്കിലും തടയിടാനാണ് ജയിൽ പിടിച്ചെടുത്തതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. പക്ഷേ അതും എത്രകാലത്തേക്ക്? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരെ തിരിമറി ആരോപണം നിറയുമ്പോൾ ടോകോറോണിന് പുനർജനിക്കാൻ അധികകാലം വേണ്ടിവരില്ല എന്ന കറുത്ത യാഥാർഥ്യവും വെനസ്വേലയ്ക്കു മുന്നിലുണ്ട്.

English Summary:

How Venezuela's Tocoron Prison changed into a Luxurious Criminal Hub?