മണ്ണും പാറയും കുത്തിയൊലിച്ചെത്തിയത് ഡാം പൊട്ടിയതു പോലെ; മരണം കൂടുതൽ കേരളത്തിൽ; കാരണം ഇതാണ്
വെള്ളത്തോടൊപ്പം കൂറ്റൻ പാറയോ പാറക്കൂട്ടമോ വൻതോതിൽ മണ്ണോ ഇടിഞ്ഞുവീഴുന്നതാണ് ഉരുൾപൊട്ടൽ. തുടർച്ചയായ മഴ, പ്രളയം, ഭൂകമ്പം, മഞ്ഞുരുകൽ, ചരിഞ്ഞ പ്രദേശത്തെ മണ്ണെടുപ്പ്, മണ്ണിട്ടു നികത്തൽ, അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിന്റെ മുഖ്യ കാരണങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്ന ദുരന്തങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഉരുൾപൊട്ടൽ. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാം സ്ഥാനത്തുണ്ട്. ഐഎസ്ആർഒ പുറത്തിറക്കിയ

രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാം സ്ഥാനത്ത്. ഐഎസ്ആർഒ പുറത്തിറക്കിയ ‘ലാൻഡ്‌സ്‌ലൈഡ് അറ്റ്ലസ്’ പ്രകാരം ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ. ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുള്ള മരണനിരക്ക് കേരളത്തിൽ കൂടുതലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും മരണനിരക്കു കുറവാണ്.
വെള്ളത്തോടൊപ്പം കൂറ്റൻ പാറയോ പാറക്കൂട്ടമോ വൻതോതിൽ മണ്ണോ ഇടിഞ്ഞുവീഴുന്നതാണ് ഉരുൾപൊട്ടൽ. തുടർച്ചയായ മഴ, പ്രളയം, ഭൂകമ്പം, മഞ്ഞുരുകൽ, ചരിഞ്ഞ പ്രദേശത്തെ മണ്ണെടുപ്പ്, മണ്ണിട്ടു നികത്തൽ, അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിന്റെ മുഖ്യ കാരണങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്ന ദുരന്തങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഉരുൾപൊട്ടൽ.
∙ ഡാം പൊട്ടിയൊഴുകുന്നത്ര തീവ്രതയോടെ
രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ മേഖല ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നു. ഇതിൽ 90,000 ചതുരശ്ര കിലോമീറ്റർ തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമ ഘട്ടത്തിലും കൊങ്കൺ മലനിരകളിലുമാണ്. കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും 24 മണിക്കൂറിനിടെ പെയ്തത് 37 സെന്റിമീറ്റർ മഴ. 24 മണിക്കൂറിനിടെ 20 സെന്റിമീറ്ററിലേറെ മഴ തന്നെ അതിതീവ്രമെന്നാണു കണക്കാക്കുന്നത്. അതിന്റെ ഇരട്ടിയോളമാണു പെയ്തത്. ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നിരപ്പായ ടാങ്കിൽ ഒരു മില്ലിമീറ്റർ വെള്ളം നിറയണമെങ്കിൽ ഒരു ലീറ്റർ വെള്ളം ഒഴിക്കണം. 370 ലീറ്റർ വെള്ളം ഒഴിച്ചാൽ 37 സെന്റിമീറ്റർ നിറയും. അത്തരത്തിൽ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചൂരൽമലയിലും സമീപ പ്രദേശങ്ങളിലുമായി കഴിഞ്ഞദിവസങ്ങളിലെ തീവ്രമഴയിൽ പെയ്തിറങ്ങിയത് കോടിക്കണക്കിനു ലീറ്റർ വെള്ളമാണ്.
മണ്ണിൽ ഇങ്ങനെ പരിധിയിലേറെ വെള്ളം സംഭരിക്കപ്പെട്ടിരിക്കെയാണ് ജൂലൈ 29ന് അതിതീവ്ര മഴ പെയ്തത്. ഇതോടെ കുന്നിന്റെ സംഭരണശേഷി കവിഞ്ഞ് ഉരുൾപൊട്ടുകയായിരുന്നുവെന്നാണു കരുതുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം സയന്റിസ്റ്റ് ഡോ.എം.ജി.മനോജ് പറഞ്ഞു. ഒരു ഡാം പൊട്ടിയൊഴുകുന്നത്ര തീവ്രതയോടെയാണ് മണ്ണും പാറക്കല്ലുകളും മരങ്ങളുമെല്ലാം കുത്തിയൊലിച്ചത്.
∙ ഉരുൾ പ്രവചനാതീതം; വേണ്ടത് ജാഗ്രത
കഴിഞ്ഞദിവസങ്ങളിൽ 24 കേന്ദ്രങ്ങളിലാണ് അതിതീവ്ര മഴ പെയ്തത്. 16 കേന്ദ്രങ്ങളിൽ തീവ്രമഴയും (12–20 സെന്റിമീറ്റർ) 33 കേന്ദ്രങ്ങളിൽ ശക്തമായ മഴയും (7–12 സെന്റിമീറ്റർ) പെയ്തു. വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളിലും തീവ്രമഴയും അതിതീവ്ര മഴയുമാണു പെയ്യുന്നത്. മലയോരങ്ങളിൽ പരിധിയിലേറെ വെള്ളം മണ്ണിൽ സംഭരിക്കപ്പെടുന്നു. ഉരുൾപൊട്ടൽ പ്രവചിക്കാൻ കഴിയാത്ത പ്രതിഭാസമായതിനാൽ ദുർബലമായ മലമേഖലകളോടു ചേർന്നു താമസിക്കുന്നവരും നദീതീരങ്ങളിലുള്ളവരും കൂടുതൽ ജാഗ്രത പുലർത്തണം.