അമിത് ഷായുടെ മുന്നറിയിപ്പിനും മുൻപേ വന്നു ആ റിപ്പോർട്ട്: ‘58.52% പ്രദേശവും ഭീഷണിയിൽ’; മാപ്പിൽ തെളിഞ്ഞതെന്ത്?
ഇതുപോലൊരു ഉരുൾപൊട്ടൽ ദുരന്തം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ല; രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വൻ ദുരന്തം. മരണസംഖ്യയുടെ കാര്യത്തിലാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപ്പൊട്ടലാണ് വയനാട്ടിൽ സംഭവിച്ചതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നിലവിളികളാണിന്ന് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും നെടുവീർപ്പുകൾ. അവിടെയുള്ളവർ സംസാരിക്കുന്നത് കണ്ണീരിന്റെ ഭാഷയിലും. ദുരന്തം സംഭവിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ്, മഴക്കാലം തുടങ്ങുന്നതിന് മുൻപേതന്നെ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിലെ മുന്നറിയിപ്പുകൾ അതേപടി ആവർത്തിച്ചിരിക്കുകയാണ് വയനാട്ടിൽ.
ഇതുപോലൊരു ഉരുൾപൊട്ടൽ ദുരന്തം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ല; രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വൻ ദുരന്തം. മരണസംഖ്യയുടെ കാര്യത്തിലാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപ്പൊട്ടലാണ് വയനാട്ടിൽ സംഭവിച്ചതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നിലവിളികളാണിന്ന് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും നെടുവീർപ്പുകൾ. അവിടെയുള്ളവർ സംസാരിക്കുന്നത് കണ്ണീരിന്റെ ഭാഷയിലും. ദുരന്തം സംഭവിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ്, മഴക്കാലം തുടങ്ങുന്നതിന് മുൻപേതന്നെ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിലെ മുന്നറിയിപ്പുകൾ അതേപടി ആവർത്തിച്ചിരിക്കുകയാണ് വയനാട്ടിൽ.
ഇതുപോലൊരു ഉരുൾപൊട്ടൽ ദുരന്തം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ല; രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വൻ ദുരന്തം. മരണസംഖ്യയുടെ കാര്യത്തിലാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപ്പൊട്ടലാണ് വയനാട്ടിൽ സംഭവിച്ചതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നിലവിളികളാണിന്ന് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും നെടുവീർപ്പുകൾ. അവിടെയുള്ളവർ സംസാരിക്കുന്നത് കണ്ണീരിന്റെ ഭാഷയിലും. ദുരന്തം സംഭവിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ്, മഴക്കാലം തുടങ്ങുന്നതിന് മുൻപേതന്നെ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിലെ മുന്നറിയിപ്പുകൾ അതേപടി ആവർത്തിച്ചിരിക്കുകയാണ് വയനാട്ടിൽ.
ഇതുപോലൊരു ഉരുൾപൊട്ടൽ ദുരന്തം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ല; രാജ്യത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വൻ ദുരന്തം. മരണസംഖ്യയുടെ കാര്യത്തിലാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപ്പൊട്ടലാണ് വയനാട്ടിൽ സംഭവിച്ചതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. നിലവിളികളാണിന്ന് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും നെടുവീർപ്പുകൾ. അവിടെയുള്ളവർ സംസാരിക്കുന്നത് കണ്ണീരിന്റെ ഭാഷയിലും. ദുരന്തം സംഭവിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ്, മഴക്കാലം തുടങ്ങുന്നതിന് മുൻപേതന്നെ ഒരു റിപ്പോർട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി പുറത്തുവിട്ടിരുന്നു. അതിലെ മുന്നറിയിപ്പുകൾ അതേപടി ആവർത്തിച്ചിരിക്കുകയാണ് വയനാട്ടിൽ.
കേരളത്തില്‍ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളുടെ ഡേറ്റയും മാപ്പുമടങ്ങിയ റിപ്പോർട്ടാണ് ഐഐടി ഡൽഹി പുറത്തുവിട്ടത്. ജൂലൈ 30ന് രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ഗ്രാമങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ പേരുകളും ആ റിപ്പോർട്ടിലുണ്ടായിരുന്നു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് അതീവശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയിലായിരുന്നു വയനാട്ടിലെയും പ്രദേശങ്ങൾ ഉൾപ്പെട്ടത്. പ്രവചനസ്വഭാവമുള്ള റിപ്പോർട്ട് യാഥാർഥ്യമായതിന്റെ ഞെട്ടലിലാണ് ഗവേഷകരും. എന്നാൽ അതിനെപ്പറ്റി എന്തുകൊണ്ടാണ് ആരും ആ പാവം ജനതയെ അറിയിക്കാതിരുന്നത്!
കേരളത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട ഗ്രാമങ്ങളെല്ലാം ഏറെ ശ്രദ്ധിക്കേണ്ട പ്രദേശങ്ങളാണെന്ന് റിപ്പോർട്ടിലെ മാപ്പിലുണ്ടായിരുന്ന ‘റെഡ് സോണിൽ’ തന്നെ രേഖപ്പെടുത്തിയിരുന്നു. ഭൂപടം അനുസരിച്ച് ഈ പ്രദേശങ്ങളെ ‘ഇടത്തരം’ മുതൽ ‘വളരെ ഉയർന്ന’ അപകടസാധ്യതയുള്ള ഇടം വരെ എന്ന രീതിയിലാണു തരംതിരിച്ചിരുന്നത്. ഏറ്റവും വിനാശകരമായ ഭൂവിപത്തുകളിൽ ഒന്നാണ് മണ്ണിടിച്ചിൽ, ഇത് ജീവനും സ്വത്തിനുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ പ്രവചനാതീതവുമാണ്.
മണ്ണിടിച്ചിലിൽ നിന്നുള്ള സാമ്പത്തിക നഷ്ടം പല വികസ്വര രാജ്യങ്ങളിലും മൊത്ത ദേശീയ ഉൽപാദനത്തിന്റെ 1-2 ശതമാനം വരെ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതെല്ലാം കൃത്യമായി വിലയിരുത്തി, കണക്കുകൾ നിരത്തിയാണ് ഐഐടിയിലെ വിദഗ്ധർ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ് നടത്തി പുറത്തുവിട്ടത്. എന്നാൽ എന്തുകൊണ്ട് ഇത്തരം റിപ്പോർട്ടുകൾ പൊതുജനങ്ങളിലേക്ക് എത്താത്തത്, ചർച്ചയാകാത്തത്? അധികൃതർ കണ്ണടയ്ക്കുകയാണോ?
∙ ആ 58.28% മേഖല സർക്കാരിന്റെ കണ്ണിൽ പെട്ടില്ല
2024 ജനുവരിയിൽ ഐഐടി ഡൽഹി പുറത്തുവിട്ട റിപ്പോർട്ടിൽ ഏതാനും മേഖലകളിൽ പ്രത്യേക കരുതൽ വേണമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. കനത്ത മഴ പെയ്താൽ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നീ വില്ലേജുകളിൽ മണ്ണിടിച്ചിൽ സംഭവിക്കാമെന്നായിരുന്നു മുന്നറിയിപ്പ്. വയനാട് ജില്ലയുടെ ഏകദേശം 58.52 % വരുന്ന മേഖലകളിലും ഇത്തരം സാധ്യത പ്രവചിച്ചിരുന്നുവെന്നതാണ് വാസ്തവം. പ്രകൃതി ദുരന്തങ്ങൾ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിനാൽ തന്നെ മഴയുടെ കണക്കും പ്രകൃതിയിലെ മാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കാൻ സൗകര്യങ്ങൾ വേണമെന്നാണ് റിപ്പോർട്ടിന്റെ നിർദേശം. എന്നാൽ കനത്ത മഴ പെയ്തിട്ടും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ എടുത്തില്ലെന്നതാണ് മുണ്ടക്കൈ ഉരുൾപൊട്ടൽ ഓർമിപ്പിക്കുന്നത്.
∙ ആവർത്തിക്കുന്ന മണ്ണിടിച്ചിൽ ദുരന്തങ്ങൾ
കേരളത്തിൽ 1961നും 2016നും ഇടയിൽ 295 പേർക്കാണ് മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായത്. 2018 മുതൽ അത്തരം ദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും കാര്യമായി ഉയർന്നു. 2019ലെയും 2020ലെയും മഴക്കാലത്ത് സമാനമായ ദുരന്തങ്ങൾ സംഭവിച്ചു. ഈ ദുരന്തങ്ങളിൽ മാത്രം നൂറിലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. 2021ൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുൾപൊട്ടലും പ്രളയവും ഡസൻ കണക്കിനു മരണങ്ങൾക്ക് കാരണമായി. 2022ലും, മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉൾപ്പെടെ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം കൂടിയിരുന്നു.
∙ ഏറ്റവുമധികം ഉരുൾപൊട്ടൽ കേരളത്തിൽ
ഇന്ത്യയിൽ ഏറ്റവുമധികം ഉരുൾപൊട്ടലുണ്ടായത് കേരളത്തിലാണെന്നും കണക്കുകൾ പറയുന്നു. 2015നും 2022നും ഇടയിൽ രാജ്യത്തെ ഉരുൾപൊട്ടലിന്റെ 59.2 ശതമാനവും കേരളത്തിലാണ് സംഭവിച്ചിരിക്കുന്നത്. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളും ഉരുൾപൊട്ടൽ സാധ്യതയുള്ളതായാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (കെഎസ്ഡിഎംഎ) 1848 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ ‘ഉയർന്ന’ ഉരുൾപൊട്ടൽ അപകട മേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ പശ്ചിമഘട്ടത്തിലെ 8 ശതമാനം പ്രദേശങ്ങളെയും ഏതു സമയവും മണ്ണിടിച്ചിലിന് സാധ്യതയുള്ള നിർണായക മേഖലയായാണ് കണക്കാക്കുന്നത്. കേന്ദ്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2015 മുതൽ 2022 വരെ ഇന്ത്യയിലുണ്ടായ 3782 മണ്ണിടിച്ചിലിൽ 2239 എണ്ണം സംഭവിച്ചതും കേരളത്തിൽ തന്നെ. ആഗോള മണ്ണിടിച്ചിൽ മരണങ്ങളുടെ 8 ശതമാനവും ഇന്ത്യയിലാണ്. 2001 മുതൽ 2021 വരെ, ഇന്ത്യയുടെ ശരാശരി വാർഷിക മണ്ണിടിച്ചിൽ മരണങ്ങൾ 847 ആയിരുന്നു, ശരാശരി സാമ്പത്തിക നഷ്ടം 2000 കോടി രൂപയിലധികം വരുമെന്നും കണക്കുകൾ പറയുന്നു.
∙ 2018നു ശേഷം ആശങ്ക കൂടി
2018ലെ ശക്തമായ മഴയ്ക്കും പ്രളയത്തിനും ശേഷം കേരളത്തിലെ ചില ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യത വർധിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള 13 ശതമാനം പ്രദേശങ്ങളുമുള്ളതെന്ന് പഠനങ്ങൾ പറയുന്നു. 2018നു ശേഷം, തീവ്രമായ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളുടെ എണ്ണത്തിൽ 3.46 ശതമാനം വർധനയുണ്ടായി. 2011ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഇടുക്കിയുടെയും വയനാടിന്റെയും ഭൂരിഭാഗവും അതീവ പരിസ്ഥിതിലോല മേഖലകളായി തരംതിരിച്ചിരുന്നു. എന്നാൽ, ഈ ശുപാർശകളിലെല്ലാം പിന്നീട് ഇളവ് വരുത്തുകയും കൃഷിക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി തുടർ ഭൂവിനിയോഗം അനുവദിക്കുകയുമായിരുന്നു. ഇതും മണ്ണിടിച്ചിൽ അപകടസാധ്യത വർധിപ്പിക്കുന്നതിന് കാരണമായെന്ന് പറയാം.
∙ എളുപ്പമല്ല മണ്ണിടിച്ചിലുകളുടെ ഉപഗ്രഹ ട്രാക്കിങ്
ജീവനും സ്വത്തിനും വൻ ഭീഷണിയാണ് നിമിഷങ്ങൾക്കുള്ളിൽ എല്ലാം തകർക്കുന്ന മണ്ണിടിച്ചിലുകൾ. പ്രളയം പോലെ അത്ര വ്യാപകമല്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം ഭീകരമായിരിക്കും. മണ്ണിടിച്ചിലുകൾ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ട്രാക്ക് ചെയ്യാനും പഠിക്കാനും ബുദ്ധിമുട്ടാണ്. രാജ്യത്തെ ആകെ ജനസംഖ്യയിൽ 1-2 ശതമാനം പേരെ മാത്രമാണ് മണ്ണിടിച്ചിലുകൾ ബാധിക്കുന്നതെങ്കിലും കാര്യമായ ആശങ്ക കേരളത്തിനു തന്നെയാണ്. അപ്പോഴും, സാധാരണ മെഷീൻ ലേണിങ് മോഡലുകളിൽ പ്രവർത്തിച്ച് വിലയിരുത്താൻ വേണ്ടത്ര ഗുണനിലവാരമുള്ള ഡേറ്റ കേരളത്തെ സംബന്ധിച്ച് ലഭ്യമായിരുന്നില്ല. ഇതോടെയാണ് ഐഐടി ഡൽഹി കൂടുതൽ കൃത്യതയോടെ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പഠിച്ച് മാപ്പ് പുറത്തിറക്കിയത്.
പട്ടികയിൽ 10 സംസ്ഥാനങ്ങൾ
നിലവിലെ പഠനം പ്രകാരം കേരളം, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഗോവ, മിസോറം, മേഘാലയ എന്നിവയാണ് ഉരുൾപൊട്ടലിന് ഏറ്റവും സാധ്യതയുള്ള ഇന്ത്യയിലെ 10 സംസ്ഥാനങ്ങൾ. പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളും ഇതിൽ ഉൾപ്പെടുന്നു. ഇവ ഇതുവരെ സർക്കാരിന്റെ മണ്ണിടിച്ചിൽ രേഖകളിലോ ഇന്ത്യയുടെ ഔദ്യോഗിക മണ്ണിടിച്ചിൽ സാധ്യതാ ഭൂപടത്തിലോ ഉൾപ്പെടുത്തിയിട്ടില്ലെന്നത് മറ്റൊരു വസ്തുത.
∙ 95.73% കൃത്യതയുള്ള മാപ്പിങ്
ഐഐടി- ഡൽഹിയിലെ സിവിൽ എൻജിനീയറിങ് വകുപ്പിലെയും യാർഡി സ്കൂൾ ഓഫ് ആർടിഫിഷ്യൽ ഇന്റലിജൻസിലെയും ഗവേഷകരാണ് 95.73 ശതമാനം കൃത്യത അവകാശപ്പെടുന്ന മാപ്പിങ് നടത്തിയത്. രാജ്യത്തുടനീളമുള്ള മണ്ണിടിച്ചിൽ മേഖലകളാണ് മാപ് ചെയ്തത്. ഈ ഇന്ത്യ ലാൻഡ്‌സ്‌ലൈഡ് സസെപ്‌റ്റിബിലിറ്റി മാപ്പ് (ILSM) പൊതുജനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏകദേശം 4.2 ലക്ഷം ചതുരശ്ര കിലോമീറ്റർ അഥവാ 12.6 ശതമാനം ഭൂപ്രദേശം (മഞ്ഞ് മൂടിയ പ്രദേശങ്ങൾ ഒഴികെ) ഉരുൾപൊട്ടൽ അപകടസാധ്യതയുള്ളതായി മാപ് പ്രകാരമുള്ള ഔദ്യോഗിക ഡേറ്റ കാണിക്കുന്നു.
ഡാർജിലിങ്, സിക്കിം, ഹിമാലയം എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ ഹിമാലയത്തിലാണ് ദുർബല പ്രദേശങ്ങളുടെ ഏതാണ്ട് 50 ശതമാനവും സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലും വയനാട് ഉൾപ്പെടെയുള്ള മേഖലകളിലുമുള്ള ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളും ഐഐടി ഡൽഹി റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുജനം എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നതാണ് അതിൽ പ്രധാനം. കേന്ദ്ര–സംസ്ഥാന സഹകരണം പോലും ഇക്കാര്യത്തിൽ കൃത്യമായി നടപ്പാകുന്നില്ലെന്നാണ് അമിത് ഷായുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐഐടി റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും പ്രസക്തമാകുന്നതും.