രക്തത്തിലേ അവസാനിക്കൂ എന്ന് നെതന്യാഹു: യുദ്ധം പ്രഖ്യാപിച്ച് ഖമനയി: ഇറാന്റെ രഹസ്യ കേന്ദ്രവും നിഗൂഢ ട്വീറ്റുകളും
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ വസതിയിൽ വച്ച് വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 31ന് ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (Islamic Revolutionary Guard Corps– ഐആർജിസി) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇതിനെപ്പറ്റി നിശ്ശബ്ദത പാലിച്ചു. പകരം അവർ പറഞ്ഞത് മറ്റൊരു ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനെപ്പറ്റിയാണ്. ഹമാസിന്റെ സൈനികത്തലവൻ മുഹമ്മദ് ദെയ്ഫ് ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചത്. ജൂലൈ 13ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇറാന്റെ സൈനിക–ആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽത്തന്നെ കടന്ന് മുൻപ് വധിച്ചിട്ടുണ്ടെങ്കിലും ഒരു പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ആദ്യ സംഭവമാണ്. തങ്ങളുടെ രാജ്യത്തേക്ക് അതിഥിയായി വന്ന ഒരു നേതാവിന്റെ ജീവൻ സംരക്ഷിക്കാൻ പോലും കഴിയാതെ പോയതിന്റെ ആത്മരോഷം ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ ഉള്‍പ്പെടെ വാക്കുകളിലും വ്യക്തം. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹനിയ ഇറാന്റെ പുതിയ പ്രസിഡന്റ്് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു. ഐആർജിസിയുടെ കീഴിലുള്ള, അതീവ സുരക്ഷയുള്ള രഹസ്യ ഗെസ്റ്റ്ഹൗസിലായിരുന്നു കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്നത് എന്നതും ഇറാന്റെ തലവേദനയുടെ ആക്കം കൂട്ടുന്നു. ശരിക്കും ആ രാത്രി എന്താണു സംഭവിച്ചത്? ആരായിരിക്കും ഇത്രയും രഹസ്യമായും കൃത്യമായും ദൗത്യം നടത്തിയിട്ടുണ്ടാവുക? ഇറാന്റെ റഡാർ സംവിധാനങ്ങളെ പോലും മറികടന്ന് ദൗത്യം നടപ്പാക്കി മടങ്ങാൻ ശേഷിയുള്ള ആ ആയുധവും പോർവിമാനവും ഏതായിരിക്കും? ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണോ എന്ന ചോദ്യത്തിന് എന്താണ് ഉത്തരം?

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ വസതിയിൽ വച്ച് വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 31ന് ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (Islamic Revolutionary Guard Corps– ഐആർജിസി) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇതിനെപ്പറ്റി നിശ്ശബ്ദത പാലിച്ചു. പകരം അവർ പറഞ്ഞത് മറ്റൊരു ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനെപ്പറ്റിയാണ്. ഹമാസിന്റെ സൈനികത്തലവൻ മുഹമ്മദ് ദെയ്ഫ് ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചത്. ജൂലൈ 13ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നു ഇത്.
ഇറാന്റെ സൈനിക–ആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽത്തന്നെ കടന്ന് മുൻപ് വധിച്ചിട്ടുണ്ടെങ്കിലും ഒരു പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ആദ്യ സംഭവമാണ്. തങ്ങളുടെ രാജ്യത്തേക്ക് അതിഥിയായി വന്ന ഒരു നേതാവിന്റെ ജീവൻ സംരക്ഷിക്കാൻ പോലും കഴിയാതെ പോയതിന്റെ ആത്മരോഷം ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ ഉള്‍പ്പെടെ വാക്കുകളിലും വ്യക്തം. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹനിയ ഇറാന്റെ പുതിയ പ്രസിഡന്റ്് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു.
ഐആർജിസിയുടെ കീഴിലുള്ള, അതീവ സുരക്ഷയുള്ള രഹസ്യ ഗെസ്റ്റ്ഹൗസിലായിരുന്നു കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്നത് എന്നതും ഇറാന്റെ തലവേദനയുടെ ആക്കം കൂട്ടുന്നു. ശരിക്കും ആ രാത്രി എന്താണു സംഭവിച്ചത്? ആരായിരിക്കും ഇത്രയും രഹസ്യമായും കൃത്യമായും ദൗത്യം നടത്തിയിട്ടുണ്ടാവുക? ഇറാന്റെ റഡാർ സംവിധാനങ്ങളെ പോലും മറികടന്ന് ദൗത്യം നടപ്പാക്കി മടങ്ങാൻ ശേഷിയുള്ള ആ ആയുധവും പോർവിമാനവും ഏതായിരിക്കും? ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണോ എന്ന ചോദ്യത്തിന് എന്താണ് ഉത്തരം?
∙ നിഗൂഢമായ ട്വീറ്റുകൾ
ഹമാസ്, ഹിസ്ബുല്ല ഉൾപ്പെടെയുള്ളവയ്ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നതും. ഹനിയയെ വധിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ഒരു ട്വീറ്റ് വന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ (എഫ്ഡിഡി) മുതിർന്ന ഉപദേഷ്ടാവ് റിച്ചഡ് ഗോൾഡ്ബെർഗാണ് ട്വീറ്റ് ചെയ്തത്. ‘ഇസ്രയേലി വ്യോമസേന ഇന്ന് രാത്രി അതിന്റെ വ്യാപ്തി തെളിയിക്കാൻ പോകുകയാണ്’ ഇതായിരുന്നു ആദ്യ ട്വീറ്റ്. ഈ ട്വീറ്റ് വന്ന മണിക്കൂറുകൾക്കകം ഹനിയ കൊല്ലപ്പെട്ട വാർത്തയും വന്നു.
ഗോൾഡ്‌ബെർഗ് പിന്നീടും ട്വീറ്റ് ചെയ്തു. ‘നിങ്ങൾക്ക് ഒരു ആണവ നിലയത്തിന് അടുത്തുള്ള റഡാറിൽ ‘അടിക്കാമെങ്കിൽ’, തീർച്ചയായും ടെഹ്‌റാനിലെ ഏതൊരു വീടും ആക്രമിക്കാം.’ എന്നതായിരുന്നു ട്വീറ്റിന്റെ ചുരുക്കം. അതായത് ടെഹ്റാനിലെ വസതിയിൽ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. ഇക്കാര്യം ഇറാനിലുള്ളവർക്കും കൃത്യമായി അറിയാം. പക്ഷേ പരമോന്നത നേതാവിനെ ഭയന്ന് ആരും ഇക്കാര്യം തുറന്നു പറയാന്‍ മുന്നോട്ടുവരുന്നില്ലെന്നാണ് ട്വീറ്റ് അടിവരയിട്ട് പറഞ്ഞത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്ഡിഡിയാകട്ടെ അറിയപ്പെടുന്നതുതന്നെ ‘ആന്റി–ഇറാൻ ലോബി ഗ്രൂപ്പ്’ എന്നാണ്. അതിലെ ഒരംഗത്തിന്റെ ട്വീറ്റിനെ ഇറാന് നിസ്സാരമായും കാണാനാകില്ല.
∙ ആക്രമണത്തിന് പ്രയോഗിച്ചത് മിസൈൽ?
രാജ്യത്തിന് പുറത്തുനിന്ന് തൊടുത്ത മിസൈൽ ഉപയോഗിച്ചാണ് ഹമാസ് നേതാവിനെ കൊലപ്പെടുത്തിയത് എന്നാണ് പേരു വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിസ്ബുല്ലയുമായി ബന്ധമുള്ള അൽ-മയദീൻ എന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത്. ‘ഇറാനിനെതിരായ ആക്രമണം’ എന്നാണ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചതെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രയേലും യുഎസും തുടക്കത്തില്‍ മുന്നോട്ടുവന്നതുമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല. വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നാണ് ഇസ്രയേൽ സൈനിക വക്താവ് സിഎൻഎന്നിനോട് പറഞ്ഞത്. ഇതിനോടകം സംഘർഷാവസ്ഥയിലായിരിക്കുന്ന മേഖലയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാതെ മധ്യപൗരസ്ത്യദേശത്തെ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്.
∙ അന്ന് ഉപയോഗിച്ചത് എഫ്–35
2024 ജൂലൈ ആദ്യവാരത്തിൽ 1700 കിലോമീറ്റർ അകലെ യെമനിൽ ഹൂതികൾക്കു നേരെ നടത്തിയ ദൗത്യത്തിന് ഇസ്രയേൽ വ്യോമസേന ഉപയോഗിച്ചത് എഫ്-35 സ്റ്റെൽത്ത് പോർവിമാനങ്ങളായിരുന്നു. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയ്ക്ക് നേരെയാണ് അന്ന് ആക്രമണം നടന്നത്. 30 വര്‍ഷത്തിനു ശേഷമായിരുന്നു ഇസ്രയേൽ സേന ഇത്രയും ദീർഘദൂര ദൗത്യം നടത്തിയത്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതോടെ ഇത് ഇറാനുള്ള മുന്നറിയിപ്പാണെന്ന് പ്രതിരോധ മേഖലയിലെ നിരീക്ഷകരും വിദഗ്ധരും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ടെഹ്റാനിലേക്ക് ആക്രമണം നടത്താൻ 1500 കിലോമീറ്റർ സഞ്ചരിച്ചാൽ മതി എന്നതായിരുന്നു കാരണം.
∙ ഇറാനിൽ എവിടെയും ആരും ആക്രമിക്കപ്പെടാം?
ഈ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണോ? അങ്ങനെയാണെങ്കിൽ, ടെഹ്‌റാൻ ഒരിക്കലും സുരക്ഷിതമല്ലെന്നും ‘ടാർഗറ്റ്’ ചെയ്യപ്പെട്ടിട്ടുള്ളവരെല്ലാം ഏതു താവളത്തിലാണെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നുമാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷകർ പറയുന്നു. ഇറാനിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് കാര്യമായ ബന്ധമുണ്ടെന്ന് നേരത്തേ നടന്ന ആക്രമണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഇറാനിൽ ആക്രമണം നടത്താൻ ആഗ്രഹിക്കുമ്പോഴെല്ലാം, ആരെ വേണമെങ്കിലും ആക്രമിക്കാൻ ഇസ്രയേലിനു സാധിക്കുമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
∙ താമസിച്ചത് സൈനിക കേന്ദ്രത്തിൽ
ടെഹ്‌റാനിലെ വെലൻജാക് ജില്ലയിൽ സൈനികർക്കായുള്ള വസതിയിലാണ് ഹനിയ താമസിച്ചിരുന്നതെന്നാണ് ഇറാനിയൻ വാർത്താ ചാനലുകൾ വ്യക്തമാക്കുന്നത്. അവിടെ ജൂലൈ 31ന് പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഹനിയയെ മിസൈൽ ആക്രമണത്തിലൂടെയാണ് വധിച്ചതെന്ന് ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഹമാസ് ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാല്‍ വ്യോമാക്രമണത്തിലൂടെയാണോ ഡ്രോൺ ആക്രമണത്തിലൂടെയാണോ ഹനിയ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സൈനിക ക്യാംപിനുള്ളിലെ ഹനിയയുടെ വസതിയാണെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും കത്തിനശിച്ച കെട്ടിടത്തിന്റെ ചിത്രങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിൽ ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. ഇത്രയും സുരക്ഷിതമായ താവളത്തിൽ എങ്ങനെ ആയുധം പതിച്ചുവെന്നതിനെക്കുറിച്ച് തലപുകയ്ക്കുകയാണ് ഇറാന്‍.
∙ ഹിസ്ബുല്ല കമാൻഡറെ വധിച്ചതിന് പിന്നാലെ ഹനിയയും
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, മുതിർന്ന ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കർ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് ഹനിയയെ കൊലപ്പെടുത്തിയ ആക്രമണവും നടന്നത്. ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രകോപിതരായ ഇറാൻ ഇസ്രയേലിനെതിരെ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേലിനെ ആക്രമിക്കാൻ ഖമനയി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ സർവകലാശാലയിൽ ഹനിയയുടെ ഭൗതികശരീരവുമായി നടത്തിയ പ്രാർഥനയിൽ ഖമനയിയും പ്രസിഡന്റ് പെസഷ്കിയാനും നേരിട്ടു പങ്കെടുത്തിരുന്നു. പ്രാർഥനകൾക്കു ശേഷം മൃതദേഹം ദോഹയിലേക്ക് കൊണ്ടുപോകും. ഓഗസ്റ്റ് രണ്ടിനാണ് സംസ്കാരം.
കൊലപാതകത്തിന് തൊട്ടുപിന്നാലെ ചേർന്ന രാജ്യത്തിന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമനയി ഉത്തരവ് നൽകിയതെന്ന് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഹനിയയെ കൊലപ്പെടുത്തിയ ആക്രമണം എല്ലാ റെഡ് സോണുകളും മറികടക്കുന്നതാണെന്നാണ് മധ്യപൗരസ്ത്യ മേഖലയെ നിരീക്ഷിക്കുന്ന വിദഗ്ധരും വ്യക്തമാക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സ്ഥാപിതമായ നിയമങ്ങൾ പോലും പരിഗണിക്കാതെയാണ് ആക്രമണമെന്നും അവർ പറയുന്നു. ഇറാന്റെ തിരിച്ചടി എത്രമാത്രം ശക്തമായിരിക്കും എന്നാണ് ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നത്. എണ്ണവിലയിൽ ഉൾപ്പെടെ ഇതിന്റെ പ്രതിഫലനങ്ങള്‍ വന്നുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
∙ പ്രത്യാക്രമണം എങ്ങനെ?
തിരിച്ചടിക്കാൻ ഇറാൻ സേന എന്ത് മാർഗങ്ങളാണ് പിന്തുടരുകയെന്ന് വ്യക്തമായിട്ടില്ല, എന്നാൽ ഇസ്രയേലിലെ ടെൽ അവീവിനും ഹൈഫയ്ക്കും സമീപമുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാകും ആക്രമണമെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാരെ ഒഴിവാക്കിയാണ് ആക്രമണത്തിനുള്ള പദ്ധതിയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറിന്റെ ജനറൽമാരെ സിറിയയിൽ വച്ചു കൊലപ്പെടുത്തിയതിന് പ്രതികാരമായി ഏപ്രിലിൽ ഇറാൻ ഇസ്രയേലിന് നേരെ മുന്നൂറോളം മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. എന്നാൽ യുഎസിന്റെയും ജോർദാന്റെയും സഹായത്തോടെ ഇസ്രയേൽ 99 ശതമാനം ആയുധങ്ങളും തകർത്തിട്ടു. അതേസമയം, യെമൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സഖ്യകക്ഷി ഗ്രൂപ്പുകളുമായി ചേർന്ന് ഏകോപിത ആക്രമണത്തിന് ഇറാൻ വീണ്ടും ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.
∙ നെതന്യാഹുവിന്റെ മുന്നറിയിപ്പ്
നമ്മെ ദ്രോഹിക്കുന്ന ആരെയും വെറുതെവിടില്ലെന്ന് ജൂലൈ 31ന് ടെൽ അവീവിൽ നടന്ന ഒരു പരിപാടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ‘കുട്ടികളെ ലക്ഷ്യം വയ്ക്കുന്നവരും പൗരന്മാരെ കൊല്ലുന്നവരും രാജ്യത്തെ ദ്രോഹിക്കുന്നവരും എല്ലാം ഓർത്തിരുന്നോ, ഇത് രക്തത്തിലേ അവസാനിക്കുകയുള്ളൂ’ എന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
‘വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത്. ബെയ്റൂട്ടിലെ ആക്രമണം മുതൽ എല്ലാ ദിശകളിൽനിന്നും ഭീഷണി വരുന്നുണ്ട്. ഏത് സാഹചര്യത്തെ നേരിടാനും നാം തയാറാകണം. ഇസ്രയേലിനു നേരെയുള്ള ഏത് ആക്രമണത്തിനും മറുപടിയായി കനത്ത തിരിച്ചടിയുണ്ടാകും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. തിരിച്ചടിയുണ്ടായാൽ എങ്ങനെ പ്രതിരോധിക്കണം എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ 31ന് ചേർന്ന ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ഏകദേശം 3 മണിക്കൂറാണ് നീണ്ടത്. യോഗം അവസാനിച്ച ശേഷം നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകുകയും ചെയ്തു.
ഇസ്രയേലിനെതിരെ പ്രവർത്തിച്ചിരുന്ന മൂന്ന് പ്രധാന ‘ടാർഗറ്റുകൾക്ക്’ വൻ പ്രഹരം നൽകിയെന്നാണ് നെതന്യാഹു പറഞ്ഞത്. എന്നാൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ച കാര്യം ഇസ്രയേൽ പ്രധാനമന്ത്രി പരാമർശിച്ചതും ഇല്ല. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭീഷണി പക്ഷേ, ഇറാൻ വകവച്ചിട്ടില്ലെന്നത് വ്യക്തം. ലെബനൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രാദേശിക സഖ്യഗ്രൂപ്പുകളുമായി ഇറാന്റെ മുതിർന്ന നേതാക്കൾ യോഗത്തിനൊരുങ്ങുന്ന വാർത്തയാണ് ഓഗസ്റ്റ് 1 വൈകിട്ടോടെ പുറത്തുവന്നിരിക്കുന്നത്.
മധ്യപൗരസ്ത്യ മേഖലയാകെ യുദ്ധത്തിലേക്ക് പോകുമെന്ന പ്രതീതി ശക്തമാകുമ്പോഴും യുഎസ് പറയുന്നത്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനു ശ്രമം വേണമെന്നാണ്. എന്നാൽ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനു മാത്രം ഉത്തരവുമില്ല. മേഖലയിൽ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യത്തിൽ ആ ഉത്തരത്തിന് പ്രസക്തിയേറുകയാണുതാനും.