ചേറുപറ്റിയ നനഞ്ഞ തോർത്തിൽ പൊതിഞ്ഞ് സ്ട്രെച്ചറിൽ എന്തോ കൊണ്ടുപോകുന്നു. അടുത്തെത്തിയപ്പോഴാണ് അത് മണ്ണിനടിയിൽ പൂണ്ടുപോയ ഒരു കുട്ടിയുടെ മൃതദേഹമാണെന്നു മനസ്സിലായത്. മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽനിന്ന് കിട്ടിയ മൃതദേഹമാണത്. അൽപം ദൂരത്തേക്ക് മാറ്റിയ ശേഷം റോഡരികിൽ സ്ട്രെച്ചറിൽ തന്നെ കിടത്തി ആ മൃതദേഹം കഴുകി. കഴുകാൻ സാധിക്കുന്ന വിധത്തിലായിരുന്നില്ല മൃതദേഹം. വീണ്ടും, ആ കുഞ്ഞിന്റെ ചേതനയറ്റ ദേഹവും ചുമന്ന് നടന്ന ശേഷം കുറച്ചു താഴെയായി നിർത്തിയ പിക്കപ്പ് വാനിന് പിന്നിലേക്ക് കയറ്റി രക്ഷാപ്രവർത്തകർ കുന്നിറങ്ങി. ആ കുട്ടിക്കുവേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിക്കാൻ പോലും ആരും അവിടെയുണ്ടായിരുന്നില്ല. അല്ല, കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണീരെല്ലാം വറ്റിയിരുന്നു. അവരുടെ കവിളിൽ ഉണങ്ങിപ്പറ്റിയിരിക്കുന്ന ചെളിയിലൂടെ അതുവരെ ഒഴുകിയത് കണ്ണീരിന്റെ ഉപ്പുചാലുകളായിരുന്നു... മുണ്ടക്കൈയുടെ ഇപ്പോഴത്തെ ചിത്രമാണിത്. എവിടെയാണ് മൃതദേഹങ്ങൾ കിടക്കുന്നതെന്ന് അറിയില്ല. വീടുണ്ടായിരുന്നോ റോഡുണ്ടായിരുന്നോ എന്നറിയില്ല. മുണ്ടക്കൈയിൽ നിന്ന് നോക്കിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേറുപറ്റിയ നനഞ്ഞ തോർത്തിൽ പൊതിഞ്ഞ് സ്ട്രെച്ചറിൽ എന്തോ കൊണ്ടുപോകുന്നു. അടുത്തെത്തിയപ്പോഴാണ് അത് മണ്ണിനടിയിൽ പൂണ്ടുപോയ ഒരു കുട്ടിയുടെ മൃതദേഹമാണെന്നു മനസ്സിലായത്. മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽനിന്ന് കിട്ടിയ മൃതദേഹമാണത്. അൽപം ദൂരത്തേക്ക് മാറ്റിയ ശേഷം റോഡരികിൽ സ്ട്രെച്ചറിൽ തന്നെ കിടത്തി ആ മൃതദേഹം കഴുകി. കഴുകാൻ സാധിക്കുന്ന വിധത്തിലായിരുന്നില്ല മൃതദേഹം. വീണ്ടും, ആ കുഞ്ഞിന്റെ ചേതനയറ്റ ദേഹവും ചുമന്ന് നടന്ന ശേഷം കുറച്ചു താഴെയായി നിർത്തിയ പിക്കപ്പ് വാനിന് പിന്നിലേക്ക് കയറ്റി രക്ഷാപ്രവർത്തകർ കുന്നിറങ്ങി. ആ കുട്ടിക്കുവേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിക്കാൻ പോലും ആരും അവിടെയുണ്ടായിരുന്നില്ല. അല്ല, കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണീരെല്ലാം വറ്റിയിരുന്നു. അവരുടെ കവിളിൽ ഉണങ്ങിപ്പറ്റിയിരിക്കുന്ന ചെളിയിലൂടെ അതുവരെ ഒഴുകിയത് കണ്ണീരിന്റെ ഉപ്പുചാലുകളായിരുന്നു... 

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിൽ നിന്നു രക്ഷപ്പെടുത്തിയ വയോധികയെ രക്ഷാപ്രവർത്തകർ മറുകരയിലെത്തിക്കുന്നു. (ചിത്രം: മനോരമ)

മുണ്ടക്കൈയുടെ ഇപ്പോഴത്തെ ചിത്രമാണിത്. എവിടെയാണ് മൃതദേഹങ്ങൾ കിടക്കുന്നതെന്ന് അറിയില്ല. വീടുണ്ടായിരുന്നോ റോഡുണ്ടായിരുന്നോ എന്നറിയില്ല. മുണ്ടക്കൈയിൽ നിന്ന് നോക്കിയാൽ അങ്ങുദൂരെ മലമുകളിൽ, ഒരു നാടിനെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിന്റെ ഉദ്ഭവസ്ഥാനം കാണാം. അവിടെനിന്ന് വന്ന കല്ലും മണ്ണും ഒരു ദേശത്തെ ഒന്നാകെയാണ് തുടച്ചില്ലാതാക്കിയത്. അഞ്ച് മീറ്ററോളം മാത്രം വീതിയുണ്ടായിരുന്ന ഒരു തോടിന് ഇപ്പോൾ ഏതാണ്ട് 200 മീറ്റർ വീതി. ചെളിയും മരങ്ങളും കല്ലും പാറക്കൂട്ടങ്ങളും മാത്രമാണ് എങ്ങും. 

ADVERTISEMENT

ഇതായിരുന്നില്ല മുണ്ടക്കൈയും ചൂരൽമലയും പ്രകൃതിയുടെ അതിമനോഹരമായ മടിത്തട്ടിൽ ഏറ്റവും ശാന്തമായി ജീവിച്ചിരുന്ന മനുഷ്യരുടെ നാടായിരുന്നു. എല്ലാവരും പരസ്പരം അറിയുന്നവർ, സ്കൂൾ, ക്രിസ്ത്യൻ പള്ളി, മുസ്‌ലിം പള്ളി, അമ്പലം, കടകൾ ഒരു വശത്തുകൂടി ഒഴുകുന്ന ചെറിയ പുഴ, തേയിലത്തോട്ടങ്ങൾ, അതിനുമപ്പുറം വനം, ഇടയ്ക്കിടെ വരുന്ന തണുത്ത കാറ്റ്, കോടമഞ്ഞ് ഇങ്ങനെ അതിമനോഹരം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാമായിരുന്ന സ്ഥലങ്ങളാണ് ഇപ്പോൾ ശവപ്പറമ്പായിരിക്കുന്നത്. 

പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ രക്ഷാപ്രവർത്തനം (ഫയൽ ചിത്രം: മനോരമ)

∙ ഇവിടം സ്വർഗമായിരുന്നു

ചെമ്പ്രമലയും വെള്ളരിമലയും ചേരുന്ന ‘ക്യാമൽ ഹംപ്’ എന്നറിയപ്പെടുന്ന മലനിരകളുടെ താഴ്‌വാര പ്രദേശമാണ് മുണ്ടക്കൈ. മേപ്പാടിയിൽ നിന്നും പുത്തുമല, ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലേക്ക് ഒറ്റ വഴിയാണ്. ചൂരൽ മലയിൽ നിന്നുമാണ് അട്ടമലയിലേക്ക് തിരിഞ്ഞുപോകുന്നത്. മേപ്പാടിയിൽ നിന്നും 15 കിലോമീറ്ററോളമുണ്ട് മുണ്ടക്കൈയിലേക്ക്. ഈ വഴി തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും അൽപം ഭാഗം വനത്തിലൂടെയുമാണ് കടന്നു പോകുന്നത്. മേപ്പാടി വിട്ടു കഴിഞ്ഞാൽ പിന്നെ വരുന്ന പ്രധാന സ്ഥലം പുത്തുമലയാണ്.

ആ ഗ്രാമം ഇന്നില്ല. 2019ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഈ സ്ഥലം മണ്ണടിഞ്ഞു. അന്ന് കാണാതായ പലരേയും ഇന്നും കണ്ടെത്താൻ സാധിച്ചില്ല. ഇവിടെയും സ്കൂളും അമ്പലവും വീടുകളും എസ്റ്റേറ്റ് പാടിയും ഉണ്ടായിരുന്നു. അതെല്ലാം മണ്ണിനടിയിലായി. ആളുകൾ ഇവിടം വിട്ടുപോയി. ഉരുൾ പൊട്ടിയൊഴുകിയത് രണ്ട് കുന്നുകൾക്കിടയിലൂടെയാണ്. ഈ കുന്നുകളെ ബന്ധിപ്പിച്ചുകൊണ്ട് അടുത്തകാലത്ത് സിപ്‌ലൈൻ ആരംഭിച്ചു. മനുഷ്യൻ ജീവനോടെ കുഴിച്ചുമൂടപ്പെട്ട ആ സ്ഥലത്തിന് മുകളിലൂടെ ഇന്ന് വിനോദ സഞ്ചാരികൾ പറന്നു പോകുന്നു. 

വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയുടെ ഉപഗ്രഹചിത്രം (മനോരമ ലൈബ്രറി)
ADVERTISEMENT

പുത്തുമല വിട്ടാൽ പിന്നെ എത്തുന്നത് ചൂരൽമലയാണ്. പുത്തുമലയും ചൂരൽമലയും തമ്മിൽ അഞ്ച് കിലോമീറ്ററാണ് വ്യത്യാസം. പുത്തുമലയേക്കാൾ അൽപം കൂടി വലിയ അങ്ങാടിയാണ് ചൂരൽമല. മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും പോകുന്നത് ചൂരൽമലയിൽ നിന്നുള്ള പാലം കടന്നാണ്. പാലത്തിന് അടിയിലൂടെ തെളിഞ്ഞ് അരയ്ക്കൊപ്പം മാത്രം വെള്ളമുണ്ടാകാറുള്ള പുഴ ഒഴുകിയിരുന്നു.

സൂപ്പർമാർക്കറ്റും റേഷൻകടയും പള്ളിയും ഹയർസെക്കൻഡറി സ്കൂളുമൊക്കെയുള്ള വശ്യമായ ഗ്രാമം. പാലത്തിന് അക്കരെ ഇടതുവശത്തായി പുഴയോട് ചേർന്നാണ് അമ്പലം. പുഴയുടെ ഇക്കരെയാണ് അങ്ങാടിയും സ്കൂളും. അമ്പലത്തിനോട് ചേർന്നുള്ള ആൽമരം മാത്രമാണ് അപകടത്തെ അതിജീവിച്ചത്. തറയുടെ ഏതാനും ഭാഗങ്ങൾ മാത്രം ശേഷിക്കുന്നു. 

വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ ദൃശ്യം (മനോരമ ലൈബ്രറി)

ഹയർസെക്കൽഡറി സ്കൂളിനെ മരക്കൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ. മലയിൽനിന്നും ഒലിച്ചുവന്ന മരങ്ങളെല്ലാം അടിഞ്ഞുനിന്നത് മൂന്നു നില സ്കൂൾ കെട്ടിടത്തിനു മുന്നിലാണ്. മൂന്നു നിലപ്പൊക്കത്തിലാണ് ആയിരക്കണക്കിന് മരങ്ങൾ വന്നടിഞ്ഞത്. സ്കൂൾ കെട്ടിടം പൂർണമായും തകർന്നു. ക്ലാസ് മുറികളിൽ ഒരാൾപ്പൊക്കത്തിൽ ചെളിനിറഞ്ഞു. 

ചൂരൽമല അങ്ങാടിയിൽ ചെളി കയറാത്ത ഒറ്റ കടമുറി പോലും ഇല്ല. പൊട്ടിപ്പോയ ചില്ലുകുപ്പികളിൽ നിന്ന് മധുരപലഹാരങ്ങൾ ചിതറിക്കിടക്കുന്നു. കളിപ്പാട്ടങ്ങളും വാദ്യോപകരണങ്ങളും പുസ്തകങ്ങളും ചെളിയിൽ പൂണ്ടുകിടക്കുന്നു. അങ്ങാടി ആരംഭിക്കുന്ന സ്ഥലത്തെ ഏതാനും വീടുകളും കടമുറികളും മാത്രമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. എന്നും കണ്ടുകൊണ്ടിരുന്നവരെല്ലാം ഒറ്റ രാത്രിയിൽ അപ്രത്യക്ഷരായ ഒരു നാട്ടിൽ ഇനി എങ്ങനെ ജീവിക്കും എന്നതാണ് ജീവനോടെ ബാക്കിയായവരെ അലട്ടുന്ന ചോദ്യം.   

ചൂരൽമലയിലെ ഹയർസെക്കൻഡറി സ്കൂളിൽ അടിഞ്ഞ മരക്കഷ്ണങ്ങൾ യന്ത്രസഹായത്തോടെ മാറ്റുന്നു (Photo by PTI)
ADVERTISEMENT

∙ ഒന്നുമില്ലാതായി മുണ്ടക്കൈ

ചൂരൽമല കഴിഞ്ഞ് മൂന്നു കിലോമീറ്ററോളം ദൂരം തേയിലത്തോട്ടത്തിലൂടെ പോയാലാണ് മുണ്ടക്കൈ എത്തുന്നത്. എൽപി സ്കൂളും മുസ്‌ലിം പള്ളിയും ക്രി‌സ്ത്യൻ പള്ളിയും അമ്പലവുമെല്ലാം ചേരുന്ന ഗ്രാമം. ഈ കുന്നിൻമുകളിലെ അമ്പലമുറ്റത്താണ് റോഡ് അവസാനിക്കുന്നത്. ടേബിൾ ടോപ്പായ സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ദൂരെ മലനിരകളും കുന്നിൻചെരിവുകളും തേയിലത്തോട്ടങ്ങളും കാണാം. മലമുകളിനെ ഇടയ്ക്കിടെ തഴുകിപ്പോകുന്ന കോടമഞ്ഞ് മുണ്ടക്കൈയിലേക്കും ചിലപ്പോൾ ഇറങ്ങി വരും.

ഓരോ വീട്ടിലേയും ആളുകൾ പരസ്പരം അറിയുന്നവർ. ഒരോ വീട്ടിലുമുണ്ടാകുന്ന സന്തോഷങ്ങളിലും ദുഃഖങ്ങളിലും‍ ഒരുമിച്ചു പങ്കാളികളാകുന്നവർ. ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ഒരുമിച്ച് കൊണ്ടാടുന്നവർ. മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതിമനോഹരിതയുടെയും സംഗമഭൂമിയായ ഇടമായിരുന്നു മുണ്ടക്കൈ. 

ചൂരൽമലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ കാഴ്ച (Photo by AP)

നിമിഷം നേരംകൊണ്ട് ആ നാട് ഇല്ലാതായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുൻപേ ആളുകളുടെ വായിലും മൂക്കിലും ചേറ് കയറി. രണ്ട് നില കെട്ടിടത്തോളം വലിപ്പമുള്ള പാറക്കല്ലുകൾ വീടുകളേയും വീട്ടിലുള്ളവരേയും അടിച്ചു തെറിപ്പിച്ചുകൊണ്ടുപോയി. മിനിറ്റുകൾ കൊണ്ട് ശരീരം കൊടുംകാട് കടന്ന് 25 കിലോമീറ്ററോളം ഒഴുകി അടുത്ത ജില്ലയായ മലപ്പുറത്തെ ചാലിയാർ പുഴയിലെത്തി. ഇതിനിടെ ജീവൻ മാത്രം കയ്യിൽപ്പിടിച്ച് ചിലർ ഓടിരക്ഷപ്പെട്ടു. ചിലർ പാതിജീവനോടെ സഹായം കാത്തുകിടന്നു. ഒടുവിൽ മനുഷ്യന്റെതന്നെ കൈപിടിച്ച് ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറി.

അവർക്കിനി എന്തുണ്ട് എന്നുചോദിച്ചാൽ, ഭാഗ്യംകൊണ്ടു മാത്രം ലഭിച്ച പ്രാണനും ജീവിച്ചിരിക്കുന്നിടത്തോളം കാലം അലട്ടുന്ന മരണഭീതിയും മാത്രമായിരിക്കും എന്നാണ് ഉത്തരം. എത്രയോ കാലംകൊണ്ട് സ്വരുക്കൂട്ടിയും മിച്ചംപിടിച്ചും വച്ചത് സെക്കൻഡുകൾകൊണ്ട് എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. പ്രാണൻ ബാക്കിയായ, മുണ്ടക്കൈയിൽ ജനിച്ചുവളർന്നവർക്ക് ഇനി അവിടേക്ക് ഒരു തിരിച്ചുപോക്കില്ല. എവിടേക്ക് പോകുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യം ഹെലികോപ്ടർ ഇറക്കുന്നു (ചിത്രം: മനോരമ)

(2010ൽ കോളജിൽ പഠിക്കുന്ന കാലത്താണ് ഈ ലേഖകൻ ആദ്യമായി മുണ്ടക്കൈയിലേക്ക് പോകുന്നത്. എൻസിസിയിൽ ഉണ്ടായിരുന്നതിനാൽ അന്നത്തെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കാണ് എത്തിയത്. വയനാട്ടിലാണ് എന്റെയും വീട്. എന്നിട്ടും ഇത്രയും മനോഹരമായ സ്ഥലം ജില്ലയിൽ ഉണ്ടോയെന്ന് അന്ന് അതിശയിച്ചുനിന്നിട്ടുണ്ട്. സ്നേഹം മാത്രം വിളമ്പുന്ന നാട്ടുകാർ. ഇവിടെ ഒരു കുറച്ചു സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിനെക്കുറിച്ചുപോലും അന്ന് കാര്യമായി ആലോചിച്ചിരുന്നു. പിന്നീട് പലവട്ടം മുണ്ടക്കൈയിലേക്ക് പോയി. മേപ്പാടിയിൽ നിന്ന് അതിമനോഹരമായ ആ വഴിയിലൂടെ യാത്ര ചെയ്ത് മുണ്ടക്കൈ എത്തി ഒരു ചായ കുടിച്ച് തിരിച്ച് പോരുമ്പോൾ വല്ലാത്തൊരു സംതൃപ്തി തോന്നാറുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഞാനവിടെയുണ്ട്, ആ മണ്ണിൽ... പക്ഷേ...)

English Summary:

Landslides in Wayanad; Rescue Operations Underway: Ground Story