ചാലിയാറിലെ സ്വർണ മണൽത്തരികളുടെ ഉറവിടം തേടിയ ബ്രിട്ടിഷുകാർ: മരണമേ, നിന്നെ മറക്കാൻ ഇവരെന്തു ചെയ്യണം...
ഖബറിടങ്ങളിലെ മീസാൻകല്ലുകൾ പോലെ മണ്ണടിഞ്ഞു മേൽക്കൂര മാത്രം പുറത്തുകാണിച്ചു നിൽക്കുന്ന വീടുകൾ കാണാം മുണ്ടക്കൈയിലെങ്ങും. ആരുടെയൊക്കെയോ വളർത്തുമൃഗങ്ങൾ ഉടമകളെത്തേടി വിശന്നലഞ്ഞു നടക്കുന്നു.ആയിരങ്ങൾ ജീവിച്ച നാടിപ്പോൾ ശ്മശാനഭൂമി പോലെയാണ്. എത്ര കരഞ്ഞാലും വേദനയൊടുങ്ങാത്ത ദുരിതത്തീയിൽ വെന്തുനീറുകയാണു മുണ്ടക്കൈ–ചൂരൽമല നിവാസികൾ. ജീവിതത്തിൽ ഇനിയുള്ള ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന നോവിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ! അവരിപ്പോൾ അത്രമേൽ കരയുന്നില്ല. വൻദുരന്തങ്ങൾ മനുഷ്യമനസ്സുകളിൽ ശേഷിപ്പിക്കുക മരവിപ്പു മാത്രമായിരിക്കണം.

∙ സ്വർണവേട്ടക്കാലം
സ്വർണം തേടി ബ്രിട്ടിഷുകാരാണു വെള്ളരിമലയുടെ അടിവാരത്തേക്ക് ആദ്യമെത്തിയത്. ചാലിയാറിലേക്കൊഴുകിയെത്തിയ സ്വർണമണൽത്തരികൾ വെള്ളരിമലയിലെയും ചൂരൽമലയിലെയും ദേവാലയിലെയും തങ്കപ്പാറകളിൽനിന്നുള്ളതാണെന്ന് അവർക്കറിയാമായിരുന്നു. മലയടിവാരത്തു ഗുഹകളുണ്ടാക്കി അവർ ഖനനം തുടങ്ങി. 1870കളിൽ ഈ പ്രദേശത്തു മാത്രം 33 ഖനനക്കമ്പനികളുണ്ടായിരുന്നു. വൻതോതിൽ സ്വർണം കണ്ടെത്താനുള്ള ശ്രമം പാഴായതോടെ വെള്ളക്കാർ ഗുഹകൾ ഉപേക്ഷിച്ചു.
പിന്നെ വനം വെട്ടിത്തെളിച്ചു തേയിലയും ഏലവും നട്ടു. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽനിന്നും തലശ്ശേരിയിൽനിന്നും തമിഴ്നാട്ടിൽനിന്നുമെല്ലാം പണിക്കാരെ എത്തിച്ചു. മലമ്പ്രദേശങ്ങളിലേക്കു റോഡുകളുണ്ടായി. വിദ്യാലയങ്ങളും ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളും വന്നു. 1940–60 കാലഘട്ടത്തിൽ മധ്യതിരുവിതാംകൂറിൽനിന്നും കുടിയേറ്റമുണ്ടായി.
തോട്ടം തൊഴിലാളികളുടെ മക്കളിൽനിന്നു സർക്കാർ ഉദ്യോഗസ്ഥരും ബിസിനസുകാരും കർഷകരും പ്രവാസികളും കായികതാരങ്ങളുമുണ്ടായി. കുടുംബങ്ങൾ സാമ്പത്തികമായി മുന്നേറി. ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടമുണ്ടായി. റിസോർട്ടുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുമടക്കം ഒട്ടേറെ ടൂറിസം സംരംഭങ്ങളാണു കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ പ്രദേശത്ത് ഉയർന്നുവന്നത്.
∙ ഇനി അതിജീവനം
ഒന്നരനൂറ്റാണ്ടു കാലത്തെ കഠിനാധ്വാനത്തിന്റെ ചരിത്രം പേറുന്ന ജനതയുടെ നെഞ്ചിലെ ഏറ്റവും ആഴമുള്ള മുറിവാണ് കഴിഞ്ഞദിവസത്തെ ഉരുൾപൊട്ടൽ. പ്രകൃതിദുരന്തങ്ങളെയും സാമൂഹിക–സാമ്പത്തിക പിന്നാക്കാവസ്ഥയെയും മറികടന്ന് പതിയെ പച്ചപിടിച്ചുവന്ന ജനതയ്ക്ക് ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടം. വീടും പുരയിടവും വാഹനങ്ങളുമുൾപ്പെടെ ഒരായുഷ്കാലത്തെ സമ്പാദ്യങ്ങളെല്ലാം മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു. മുണ്ടക്കൈയിൽ ഇനി കടകളില്ല, സ്കൂളില്ല, ആശുപത്രിയില്ല. മനുഷ്യർക്കു പാർക്കാനാകാതെ ചെളിയടിഞ്ഞ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു ചൂരൽമല. ബാക്കിവന്ന മനുഷ്യർ ദുരിതാശ്വാസ ക്യാംപുകളിൽ ജീവനോടെ കഴിയുന്നുണ്ടെങ്കിലും ഇനി ജീവിതം എവിടെയായിരിക്കുമെന്നോ എന്തായിരിക്കുമെന്നോ അവർക്കറിയില്ല.
കൊച്ചുകുഞ്ഞുങ്ങൾ നഷ്ടമായ മാതാപിതാക്കളും അച്ഛനെയുമമ്മയെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ക്യാംപുകളിലെ സങ്കടക്കാഴ്ചകൾ. ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകളുടെ മുറ്റത്തെ കളിയുപകരണങ്ങളൊന്നും ആ കുഞ്ഞുങ്ങളിൽ കൗതുകമുണ്ടാക്കുന്നില്ല. കണ്ടുനിൽക്കുന്നവരിൽ മരവിപ്പുണ്ടാക്കുന്നത്ര നിർവികാരത കുഞ്ഞുമുഖങ്ങളിൽ പോലും. ഇടയ്ക്കിടെ അവർ എന്തോ ഓർത്തെന്നപോലെ ഞെട്ടുന്നു.
എല്ലാ ദുരന്തകാലങ്ങളിലും മനുഷ്യർ ഉരുവിടുന്ന പ്രത്യാശാവാചകങ്ങൾ നമുക്കും ആവർത്തിക്കാം: കടന്നുപോകട്ടെ ഈ കാലവും. മലയിടിച്ചെത്തിയ മഹാദുരന്തങ്ങളെ എതിരിട്ടുവന്നവരാണ്; ഈ കണ്ണീർക്കാലവും അതിജീവിക്കും.