സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായി ഏറ്റവും നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന ശുപാര്‍ശകള്‍ നല്‍കി ഡോ.എം.എ.ഖാദര്‍ കമ്മിറ്റി രണ്ടു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘തത്വത്തില്‍’ അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശം ഓരോന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനത്തിനുള്ള ശുപാര്‍ശയും അധ്യാപകനിയമനത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന ശുപാര്‍ശയും ഇപ്പോള്‍ നിലനില്‍ക്കുന്ന തസ്തികകളെ ബാധിക്കുമെന്ന ആശങ്കയാണ് അധ്യാപകസംഘടനകൾക്കുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചു പഠിക്കാനാണ് എസ്‌സിഇആര്‍ടി മുന്‍ ഡയറക്ടര്‍ ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. ആറ് തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദര്‍ കമ്മിറ്റി നാലര വര്‍ഷമെടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത വരുത്തുന്നതും അക്കാദമിക കാര്യങ്ങളിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രണ്ടാം ഭാഗത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായി ഏറ്റവും നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന ശുപാര്‍ശകള്‍ നല്‍കി ഡോ.എം.എ.ഖാദര്‍ കമ്മിറ്റി രണ്ടു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘തത്വത്തില്‍’ അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശം ഓരോന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനത്തിനുള്ള ശുപാര്‍ശയും അധ്യാപകനിയമനത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന ശുപാര്‍ശയും ഇപ്പോള്‍ നിലനില്‍ക്കുന്ന തസ്തികകളെ ബാധിക്കുമെന്ന ആശങ്കയാണ് അധ്യാപകസംഘടനകൾക്കുള്ളത്.

വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചു പഠിക്കാനാണ് എസ്‌സിഇആര്‍ടി മുന്‍ ഡയറക്ടര്‍ ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. ആറ് തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദര്‍ കമ്മിറ്റി നാലര വര്‍ഷമെടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത വരുത്തുന്നതും അക്കാദമിക കാര്യങ്ങളിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രണ്ടാം ഭാഗത്തിലാണ്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി (ചിത്രം: മനോരമ)
ADVERTISEMENT

റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി പല തവണ പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവയ്ക്കുമെന്നതിനാല്‍ 2 വര്‍ഷമായി രഹസ്യ രേഖയാക്കി വയ്ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും കൂടുതല്‍ പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി നല്‍കാന്‍ തയാറായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധവും നിയമപോരാട്ടവുമായി നേരിടുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്. ലോകത്താകെ വിദ്യാഭ്യാസ രംഗത്ത് അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയും സാങ്കേതികവിദ്യയിലൂന്നിയ പുത്തന്‍ മുന്നേറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2017ല്‍ നിയോഗിക്കപ്പെട്ട സമിതി 2022ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടികള്‍ വൈകുന്നത്.

അധ്യാപക തസ്തികകള്‍ നഷ്ടപ്പെടും എന്ന ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം എന്നാണ് ഞാന്‍ അറിഞ്ഞത്. അത് ആരോ സ്ഥാപിത താല്‍പര്യത്തോടെ പ്രചരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ തസ്തിക നഷ്ടം വരില്ല. 

ഡോ.എം.എ.ഖാദര്‍

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് മന്ത്രിമാര്‍ തന്നെ സംശയം ഉയര്‍ത്തിയതു വിവാദമാകുകയും പിന്നീടു തിരുത്തുകയും ചെയ്തത് അടുത്തിടെ ചര്‍ച്ചയായിരുന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഉന്നതപഠനത്തിനായി ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ എഴുതുമ്പോള്‍ പിന്നാക്കം പോകുന്നുവെന്നും ഇംഗ്ലിഷ് പ്രാവിണ്യം ഇല്ലാത്തത് അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ മികച്ച അവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നുവെന്നുമുള്ള വിമര്‍ശനമാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കൂടി ആസന്നമാകുന്ന ഘട്ടത്തില്‍ സര്‍ക്കാരിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. എന്താണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ? എന്തുകൊണ്ടാണ് അത് വിവാദമാകുന്നത്?

∙ ‘എത്രയും വേഗം നടപ്പാക്കുന്നതാണ് നല്ലത്’

2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പാക്കുകയാണ് വിദ്യാഭ്യാസ രംഗത്തിനു നല്ലതെന്ന് ഡോ.എം.എ.ഖാദര്‍ പറയുന്നു. അധ്യാപകസംഘടനകളുടെ പ്രതിഷേധം കാര്യങ്ങള്‍ അറിയാതെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ക്ലാസുകള്‍ നേരത്തേ ആരംഭിച്ച് ഉച്ചയോടെ അവസാനിക്കുന്ന സമ്പ്രദായമാണല്ലോ. കേന്ദ്രീയവിദ്യാലയത്തിലും മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും രാവിലെ നേരത്തേയാണ് ക്ലാസ് തുടങ്ങുന്നത്. സ്‌കൂള്‍ പ്രവൃത്തി സമയം മാറ്റുന്നതു സംബന്ധിച്ച് ഉയരുന്ന പരാതികളില്‍ കാര്യമില്ല. ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അതില്‍ അധ്യാപകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. സാധാരണക്കാരുടെ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. അവരുടെ ഇംഗ്ലിഷ് നിലവാരം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യും.

സ്കൂൾ പ്രവേശനോത്സവ ദിനത്തിലെ കാഴ്ച. (ഫയൽചിത്രം∙മനോരമ)
ADVERTISEMENT

പ്രീപൈമറി തലം മുതല്‍ അധ്യാപകരുടെ യോഗ്യത ബിരുദാനന്തര ബിരുദമാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഏറ്റവും താഴ്ന്ന ക്ലാസുകളിലാണ് ഏറ്റവും ജ്ഞാനമുള്ള അധ്യാപകര്‍ വേണ്ടത്. എങ്കിലേ കുട്ടികള്‍ക്ക് അടിത്തറ ഉണ്ടാകൂ. അധ്യാപകര്‍ക്ക് ഓരോ വിഭാഗത്തിലും പ്രാവീണ്യം വേണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അധ്യാപക തസ്തികകള്‍ നഷ്ടപ്പെടും എന്ന ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം എന്നാണ് ഞാന്‍ അറിഞ്ഞത്. അത് ആരോ സ്ഥാപിത താല്‍പര്യത്തോടെ പ്രചരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ തസ്തിക നഷ്ടം വരില്ല. ഒരു ക്ലാസില്‍ 35 കുട്ടികള്‍ എന്നാണു പറഞ്ഞിരിക്കുന്നത്. പിന്നെ എങ്ങനെയാണ് തസ്തിക നഷ്ടം വരുന്നത്?

ടീച്ചര്‍ എഡ്യൂക്കേഷന്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് നമുക്ക് ഇന്നേവരെ ഒരു പോളിസി ഉണ്ടായിട്ടില്ല. ദേശീയ വിദ്യാഭാസ നയത്തില്‍ ചെറുതായി പറഞ്ഞുപോകുന്നെന്നു മാത്രം. ദക്ഷിണാഫ്രിക്കയ്ക്ക് ഇക്കാര്യത്തില്‍ മികച്ച നയമുണ്ട്. ഗുണമേന്മയുടെ വിദ്യാഭ്യാസം എന്നതിനാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. വിദ്യാർഥികളെയും അധ്യാപകരെയും നവീകരിക്കുക എന്നതാണ് ഇതിലെ പ്രധാനഘടകം. ക്ലാസില്‍ അധ്യാപകര്‍ പറയുന്നത് അതേപടി പഠിക്കുന്ന രീതിക്കു പകരം കുട്ടികള്‍ കൂടി സജീവപങ്കാളികളാകുന്ന തരത്തിലാവണം വിദ്യാഭ്യാസം. കുട്ടി പഠനത്തില്‍ പൂര്‍ണമായി മുഴുകുന്നതോടെ ഗുണനിലവാരം മെച്ചപ്പെടും. അത്തരമൊരു പഠനസമ്പ്രദായത്തിലാണ് റിപ്പോര്‍ട്ട് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

(Image creative: Jain David M/ Manorama Online)

എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതിനൊപ്പം ഓരോ കുട്ടിയും പഠിക്കുകയും വളരുകയും ചെയ്യണം. പല വിദേശരാജ്യങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. അങ്ങനെയെങ്കില്‍ മാത്രമേ മികച്ച സമൂഹം വാര്‍ത്തെടുക്കാന്‍ കഴിയൂ. ഓരോ അധ്യാപകനും തങ്ങളിലെ മാനുഷിക മൂല്യങ്ങള്‍ സജീവമായി നിലനിര്‍ത്തിയെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളിലെ മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താന്‍ കഴിയൂ. അങ്ങനെയെങ്കില്‍ മാത്രമേ അത്തരം സമൂഹം സാധ്യമാകുകയുള്ളൂ. ഇപ്പോഴുള്ള വ്യക്ത്യാധിഷ്ഠിത സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതുപകരിക്കും. ജാതി, മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ കുട്ടികള്‍ക്കു കഴിയണം, ഡോ.എം.എ.ഖാദര്‍ പറയുന്നു.

എസ്എൽഎൽസി പരീക്ഷ കഴിഞ്ഞ് ചോദ്യക്കടലാസുമായി ചർച്ച നടത്തുന്ന വിദ്യാർഥികൾ. (ഫയൽ ചിത്രം : മനോരമ)

∙ മാറണം സ്കൂൾ സമയവും പഠനരീതിയും

ADVERTISEMENT

കമ്മിറ്റി 2019ല്‍ സമര്‍പ്പിച്ച സ്‌കൂളുകളുടെ ഘടനാപരമായ പരിഷ്‌കാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആ റിപ്പോര്‍ട്ടിലെ നിർദേശമനുസരിച്ച് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനത്തിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്. ഇതിനിടെയാണ് അക്കാദമിക് രംഗത്തെ പരിഷ്‌കാരങ്ങള്‍ കൂടി നിര്‍ദേശിക്കുന്ന അന്തിമ റിപ്പോര്‍ട്ട് 2022 സെപ്റ്റംബര്‍ 8ന് സമര്‍പ്പിച്ചത്. പ്രധാന നിർദേശങ്ങളിൽ ചിലത് ഇങ്ങനെ;

∙ സ്‌കൂള്‍ പ്രവൃത്തി സമയം രാവിലെ 8 മുതല്‍ 1 വരെയാക്കുക

∙ 5 മുതല്‍ 12 വരെ ക്ലാസുകളിൽ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുള്ള സമയം പാഠ്യേതര പ്രവർത്തനങ്ങൾക്കും കല–കായിക പരിശീലനത്തിനും

∙ ക്ലാസുകളിലെന്ന പോലെ സ്‌കൂളിലും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തുക

∙ എസ്എസ്എല്‍സിക്കും ഹയര്‍ സെക്കന്‍ഡറിക്കും ഗ്രേസ് മാര്‍ക്ക് കൊണ്ടു നേടാവുന്ന ഉയര്‍ന്ന സ്‌കോര്‍ ഒരു വിഷയത്തില്‍ പരമാവധി 79% ആയി (ബി പ്ലസ്) പരിമിതപ്പെടുത്തുക (നിലവില്‍ എസ്എസ്എല്‍സിക്കു 90% മാര്‍ക്ക് വരെയും ഹയര്‍ സെക്കന്‍ഡറിക്കു 100% മാര്‍ക്കും ഗ്രേസ് മാര്‍ക്കിലൂടെ നേടാം)

∙ എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്‌കരിക്കുകയും പൊതുപരീക്ഷാദിനങ്ങള്‍ കുറയ്ക്കുകയും വേണം

∙ പൊതുപരീക്ഷകളുടെ കാര്യത്തിൽ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി കുട്ടികളെ ഇടകലര്‍ത്തിയിരുത്തി ദിവസവും 2 പരീക്ഷകള്‍ നടത്താം.

∙ സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നല്‍കണം (നിലവിൽ എട്ടാം ക്ലാസ് വരെയാണ്)

∙ അധ്യാപക നിയമനത്തിലും മാറ്റം

പ്രായത്തിന് അനുസരിച്ച് വിദ്യഭ്യാസം നല്‍കുന്നതിനൊപ്പം കഴിവിന് യോഗ്യമായ തരത്തിലുള്ള വിദ്യാഭ്യാസമാണു നല്‍കുന്നതെന്ന് ഉറപ്പാക്കണമെന്നാണ് പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. ഓരോ കുട്ടിക്കും പഠിക്കാനും വളരാനുമുള്ള തുല്യ അവകാശം ഉറപ്പാക്കണം. അധ്യാപക പരിശീലന രംഗത്ത് സമഗ്രമായ അഴിച്ചുപണി വേണമെന്നതാണ് പ്രധാനമായും ഊന്നിപ്പറയുന്നത്. അധ്യാപക നിയമനം, പരിശീലനം എന്നിവ സംബന്ധിച്ച നിർദേശങ്ങൾ ഇങ്ങനെ;

∙ അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണം

∙ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളുടെ അംഗീകാര വ്യവസ്ഥ പരിഷ്‌കരിക്കണം

∙ സ്‌കൂള്‍ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകള്‍ കൂടി പരിഗണിച്ചാകണം

∙ വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളില്‍ മാത്രമേ മാനേജര്‍ നിയമനം നടത്താന്‍ പാടുള്ളൂ

∙ എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോര്‍ട്ടല്‍ വഴിയാകണം

വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ അഭിമുഖീകരിക്കുന്ന തരത്തില്‍ അധ്യാപകരെ സജ്ജമാക്കാന്‍ പാകത്തില്‍ പരിശീലന പദ്ധതികളില്‍ സമഗ്രമായ മാറ്റം നടപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന വമ്പന്‍ പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കു കഴിയണം. പഠനസമീപനങ്ങളിലും മാറ്റമുണ്ടാകണം. കുട്ടികള്‍ക്ക് പഠനത്തിനൊപ്പം തൊഴില്‍നൈപുണ്യവും ലഭിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. മികച്ച തൊഴില്‍ സംസ്‌കാരവും തൊഴില്‍ ശേഷിയും വളർത്തിയെടുക്കാൻ പാകത്തിലുള്ള വിദ്യാഭ്യാസപദ്ധതിക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്.

∙ അധ്യാപകയോഗ്യത പ്രധാനം

ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ സുപ്രധാനമായ മുന്നുപാധി ഈ രംഗത്ത് പ്രഫഷനലുകളായ അധ്യാപകസമൂഹം ഉണ്ടാകുകയാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രൈമറി തലത്തില്‍ (1 മുതല്‍ 7 വരെ) ബിരുദവും അധ്യാപകപരിശീലന യോഗ്യതയും സെക്കന്‍ഡറി തലത്തില്‍ ബിരുദാനന്തരബിരുദവും അധ്യാപകപരിശീലന യോഗ്യതയുമാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. നിലവിലുള്ളവര്‍ക്കു തൊഴില്‍സാധ്യത നഷ്ടപ്പെടാതിരിക്കാന്‍ ബിരുദയോഗ്യത നേടാന്‍ പത്തുവര്‍ഷം നല്‍കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ബിരുദയോഗ്യത 2028 ജൂണില്‍ ആരംഭിക്കുന്ന അക്കാദമിക് വര്‍ഷം മുതല്‍ നടപ്പാക്കണമെന്നും സമിതി 2019ല്‍ നിർദേശിച്ചിരുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ എങ്കിലും മുഴുവന്‍ അധ്യാപകര്‍ക്കും നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.

അധ്യാപകർക്ക് നിരന്തര പരിശീലനം നൽകണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ( ചിത്രം: മനോരമ)

മാതൃഭാഷയിലായിരിക്കണം സ്‌കൂള്‍ വിഭ്യാഭ്യാസഘട്ടമെങ്കിലും മാറുന്ന ലോകക്രമത്തിന് അനുസരിച്ച് ഇംഗ്ലിഷ് പഠനവും മെച്ചപ്പെടുത്തണം. ഇതിനൊപ്പം ഇതരഭാഷാ പഠനത്തിനും പ്രധാന്യം നല്‍കണം. കുട്ടികളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനും സ്വാഭാവരൂപീകരത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും സ്‌കൂളുകള്‍ക്കു കഴിയണം. മൂല്യനിര്‍ണയ രീതികളില്‍നിന്ന് വിലയിരുത്തല്‍ സംവിധാനത്തിലേക്കുള്ള മാറ്റവും പരിഗണിക്കണമെന്നും ഡോ.എം.എ.ഖാദര്‍ അധ്യക്ഷനും ഡോ.സി.രാമകൃഷ്ണന്‍, ജി.ജ്യോതിചൂഡന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ എല്ലാ ശുപാർശകളും നടപ്പാക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ

കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലെ എല്ലാ ശുപാർശകളും നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. സ്കൂൾ പ്രവർത്തന സമയം രാവിലെ 8 മുതൽ 1 വരെയാക്കണമെന്നതടക്കമുള്ള ചില നിർദേശങ്ങൾ നിലവിലെ സാമൂഹിക സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണു സർക്കാരിന്റെയും വിലയിരുത്തൽ. അതിനാൽ, റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കാനും അധ്യാപക സംഘടനകളുമായടക്കം ചർച്ച നടത്താനുമാണു തീരുമാനം. റിപ്പോർട്ട് വൈകാതെ പ്രസിദ്ധീകരിച്ച് ജനാഭിപ്രായമുൾപ്പെടെ തേടുമെന്നും എല്ലാ ശുപാർശകളും നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഈ മാസം തന്നെ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും.

അധ്യാപക പരിശീലന പരിപാടിയിൽ അധ്യാപകർക്കൊപ്പം മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്നു. (PTI Photo)

എന്നാൽ സ്കൂളുകളുടെ ഘടനാപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ തന്നെയാണ് തീരുമാനം. ഹൈസ്കൂൾ– ഹയർ സെക്കൻഡറി ലയന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർണ തോതിൽ നടപ്പാക്കുന്നതിനു വകുപ്പിലെ തസ്തികകളിൽ അടക്കം മാറ്റം വരുത്തണം. ഇതിനായി കോർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി ചട്ടഭേദഗതി കരട് തയാറാക്കിക്കഴിഞ്ഞു. ഇതും അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, നിയമ വകുപ്പ് എന്നിവരുടെ അംഗീകാരത്തോടെ പിഎസ്‌സിക്കും തുടർന്ന് നിയമസഭയിലെ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിക്കും നൽകും. അവർ കൂടി അംഗീകരിച്ചാലാണു ചട്ട ഭേദഗതി നിലവിൽ വരിക. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ അധ്യയന വർഷം തന്നെ പരിഷ്കാരങ്ങൾ നടപ്പാക്കിത്തുടങ്ങുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.

സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ സ്കൂളിന് മുന്നിൽ തയാറാക്കിയ ആനയുടെ പ്രതിമ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടികൾ (ചിത്രം: മനോരമ)

ആദ്യഭാഗം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡിപിഐ, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ച് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ (പൊതുവിദ്യാഭ്യാസ ഡയറക്ടര്‍) പരിധിയില്‍ കൊണ്ടുവന്നിരുന്നു. 12-ാം ക്ലാസ് വരെയുളള ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളുടെ സ്ഥാപന മേധാവി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആയിരിക്കുമെന്നും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കണമെന്നും കാട്ടി 2022ല്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇതു സംബന്ധിച്ച ചട്ടരൂപീകരണവും നടപടികളും പൂര്‍ത്തിയായിട്ടില്ല.

മുന്‍പ് ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ മാറ്റം കോളജുകളില്‍നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി, സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതാണ്. അന്നു പക്ഷേ, പ്രൈമറി തലത്തിലോ സെക്കന്‍ഡറി തലത്തിലോ ഒരു മാറ്റവും ഉണ്ടായില്ല. എന്നാല്‍, ഇപ്പോള്‍ ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ചേര്‍ന്നു പുതിയ വിഭാഗം വേണമെന്നും അധ്യാപക യോഗ്യതകളില്‍ ഏറെ മാറ്റങ്ങളുണ്ടാകണമെന്നുമുള്ള ശുപാര്‍ശകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. അധ്യാപകരുടെ പുനര്‍വിന്യാസം വേണ്ടിവരും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ നാലു തലങ്ങളിലുള്ള എല്ലാ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന മാറ്റം ഏതു തരത്തില്‍ നടപ്പാക്കണമെന്നതാണ് സർക്കാരിനു മുന്നിലെ വെല്ലുവിളി.

English Summary:

Khader Committee Report: Will Teacher Protests Delay Long-Awaited Educational Reforms?