യുഎസും റഷ്യയും തമ്മിൽ കഴിഞ്ഞദിവസം 24 തടവുകാരെ കൈമാറിയ സംഭവം പഴയ ശീതയുദ്ധകാലത്തിന്റെ ഓർമകൾ ഉണർത്തുന്നു. ഒരു പത്രപ്രവർത്തകൻ, ഒരു മുൻ അമേരിക്കൻ മറീൻ ഭടൻ എന്നിവരുൾപ്പെടെ റഷ്യയിൽ പല കുറ്റങ്ങൾ ആരോപിക്കപ്പെട്ട് തടവുകാരായിരുന്ന 16 പാശ്ചാത്യ പൗരന്മാരെയാണ് തുർക്കിയിലെ അങ്കാറയിൽ അവരുടെ രാജ്യങ്ങളിലെ അധികൃതർക്ക് റഷ്യ കൈമാറിയത്. പകരം യുഎസ്, സ്ലൊവേനിയ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തടവിലായിരുന്ന 8 റഷ്യക്കാരെ മോചിപ്പിച്ചു. ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും പരസ്പരം തടവുകാരെ കൈമാറിയിരുന്നത് ലോകരാഷ്ട്രീയത്തിൽ ഇടയ്ക്കിടെയുള്ള നാടകീയ സംഭവങ്ങളായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസും റഷ്യയും തമ്മിൽ കഴിഞ്ഞദിവസം 24 തടവുകാരെ കൈമാറിയ സംഭവം പഴയ ശീതയുദ്ധകാലത്തിന്റെ ഓർമകൾ ഉണർത്തുന്നു. ഒരു പത്രപ്രവർത്തകൻ, ഒരു മുൻ അമേരിക്കൻ മറീൻ ഭടൻ എന്നിവരുൾപ്പെടെ റഷ്യയിൽ പല കുറ്റങ്ങൾ ആരോപിക്കപ്പെട്ട് തടവുകാരായിരുന്ന 16 പാശ്ചാത്യ പൗരന്മാരെയാണ് തുർക്കിയിലെ അങ്കാറയിൽ അവരുടെ രാജ്യങ്ങളിലെ അധികൃതർക്ക് റഷ്യ കൈമാറിയത്. പകരം യുഎസ്, സ്ലൊവേനിയ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തടവിലായിരുന്ന 8 റഷ്യക്കാരെ മോചിപ്പിച്ചു.   

ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും പരസ്പരം തടവുകാരെ കൈമാറിയിരുന്നത് ലോകരാഷ്ട്രീയത്തിൽ ഇടയ്ക്കിടെയുള്ള നാടകീയ സംഭവങ്ങളായിരുന്നു. പ്രത്യേകിച്ച് ചാരവൃത്തിക്ക് തടവിലാക്കപ്പെട്ടവരെ. സോവിയറ്റ് യൂണിയൻ 1990 കളുടെ തുടക്കത്തിൽ തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതോടെ അറസ്റ്റും വിടുതലുകളും കുറഞ്ഞു. എന്നാൽ, തൊണ്ണൂറുകളുടെ അവസാനം റഷ്യ – യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതോടെ പരസ്പരം ചാരപ്പണി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടി. ഒപ്പം ഇടയ്ക്കിടെ നയതന്ത്ര ചർച്ചകളുടെ ഫലമായി അവരുടെ മോചനവും.

റഷ്യയിൽ നിന്നു മോചിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ഇവാൻ ഗർഷ്കോവിച്ച് (മധ്യത്തില്‍), യുഎസ്-റഷ്യൻ പത്രപ്രവർത്തക അൽസു കുർമഷേവ (ഇടത് ഭാഗത്ത്) എന്നിവർ യുഎസിലെ മേരിലാൻഡിൽ എത്തിയപ്പോൾ. (Photo by SUZANNE CORDEIRO / AFP)
ADVERTISEMENT

കഴിഞ്ഞ 10 കൊല്ലത്തോളമായി ബന്ധങ്ങൾ മോശമാവുകയായിരുന്നു. യുക്രെയ്നിന്റെ നിയന്ത്രണത്തിൽ നിന്ന് റഷ്യ ക്രൈമിയ പിടിച്ചെടുത്തതോടെ വഷളായ ബന്ധം 2 കൊല്ലം മുൻപ് ആരംഭിച്ച യുക്രെയ്ൻ യുദ്ധത്തോടെ ഏതാണ്ട് പൂർണമായി തകർന്നു. ഒപ്പം ചാരവൃത്തി ആരോപണങ്ങളും അറസ്റ്റും കൂടി വന്നു. അതിനാൽതന്നെ തടവുകാരുടെ മോചനം പരസ്പരബന്ധം നന്നാകുന്നതിന്റെ ലക്ഷണമായല്ല ലോകം കണക്കാക്കുന്നത്. മറിച്ച് മർദം ക്രമാതീതമായി ഉയർന്ന പ്രഷർ കുക്കറിൽ നിന്ന് സേഫ്റ്റി വാൽവിലൂടെ ആവി പുറത്തുപോകുന്നതിന് സമാനമായേ കാണുന്നുള്ളു. 

മർദം കുറഞ്ഞിരിക്കുമ്പോൾ വാൽവിലൂടെ ആവി പുറത്തുപോവില്ലല്ലോ. അതുപോലെ, ബന്ധം നന്നായിരിക്കുമ്പോൾ ചാരവൃത്തിയാരോപണങ്ങളും അറസ്റ്റും കുറവായിരിക്കുന്നതിനാൽ വിട്ടയയ്ക്കലുകളും കുറഞ്ഞിരിക്കും. എങ്കിലും അമേരിക്കൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സംഭവം ചെറിയൊരു ഓളമുണ്ടാക്കിയിട്ടുണ്ട്. റഷ്യയിൽ തടവിലുള്ള അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കാൻ തന്നെക്കൊണ്ടേ സാധിക്കൂ എന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വീമ്പിളക്കിയിരുന്നു. അതിനാൽ ദുർബലനെന്നും വയോധികനെന്നും പരിഹസിക്കപ്പെട്ട് സ്വയം പിന്മാറാൻ തീരുമാനിച്ച ജോ ബൈഡന് ഇതു സാധിച്ചത് അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടി മുതലെടുക്കാൻ ശ്രമിക്കും.

ഏതായാലും പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുൻപ് ഇതു സാധിച്ചതിൽ ബൈഡന് ആശ്വസിക്കാം. അല്ലെങ്കിൽ ചരിത്രത്തിൽ ജിമ്മി കാർട്ടറിനൊപ്പമാകുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. 1979 നവംബറിലാണ് ഒരു അമേരിക്കൻവിരുദ്ധ വിദ്യാർഥി സംഘം ടെഹ്റാനിലെ യുഎസ് എംബസി വളഞ്ഞ് 53 എംബസി ഉദ്യോഗസ്ഥരെ തടവുകാരാക്കിയത്. ഇറാനിലെ ഭരണകൂടത്തിന്റെ ഒത്താശയോടെയെന്ന് കരുതുന്ന ഈ സംഭവത്തെത്തുടർന്ന് കാർട്ടർ ഭരണകൂടം നടത്തിയ ദീർഘനാളത്തെ ചർച്ചകളും കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടത് 1980 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി റൊണാൾഡ് റെയ്ഗൻ ആയുധമാക്കി. 

റഷ്യയിൽ നിന്നു മോചിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ഇവാൻ ഗർഷ്കോവിച്ചിനെ യുഎസിലെ മേരിലാൻഡിൽ സ്വീകരിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ. (Photo by Brendan SMIALOWSKI / AFP)
ADVERTISEMENT

തിരഞ്ഞെടുപ്പിൽ വിജയിച്ച റെയ്ഗൻ അധികാരമേറ്റ് ഏതാനും മിനിറ്റുകൾക്കുള്ളിൽ 444 ദിവസത്തെ തടവിനുശേഷം ബന്ദികൾ മോചിപ്പിക്കപ്പെടുകയും ചെയ്തു. എന്തുകൊണ്ട് ഇറാൻ ഇങ്ങനെ ചെയ്തുവെന്നത് ഇന്നും നയതന്ത്രലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമാണ്. റെയ്ഗനും ഇറാൻ അധികൃതരും തമ്മിൽ രഹസ്യധാരണയുണ്ടായിരുന്നുവെന്ന് വരെ ആരോപിക്കുന്നവരുണ്ട്.

English Summary:

US and Russia Conduct Major Prisoner Exchange Amid Escalating Tensions