വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന വീടുകൾക്കു സർക്കാർ പ്രത്യേക ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കും. സൂനാമി ദുരിതബാധിതർക്കായി ചിലർ നിർമിച്ച വീടുകൾ പെട്ടെന്നു വാസയോഗ്യമല്ലാതാകുകയും അറ്റകുറ്റപ്പണി നടക്കാതിരിക്കുകയും ചെയ്തതിനാലാണു ഗുണനിലവാരം ഉറപ്പാക്കുന്നത്. ഉറ്റവരെല്ലാം നഷ്ടമായ കുട്ടികളെ ദത്തു നൽകുന്നതിനു കർശന വ്യവസ്ഥകളുള്ളതിനാൽ സ്പോൺസർഷിപ് രീതി ആലോചിക്കും. മുതിരുംവരെ താമസിക്കാനും പഠിക്കാനുമായി പ്രത്യേക പാക്കേജ് ഉണ്ടാകും. ഇതുൾപ്പെടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച ചർച്ചകൾ സർക്കാർ തുടങ്ങിവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വാഗ്ദാനം 600 വീട്

ADVERTISEMENT

അറുനൂറിലേറെ വീടുകൾ നിർമിച്ചുനൽകാനുള്ള വാഗ്ദാനമാണ് ദുരന്തമുണ്ടായി 5 ദിവസത്തിനകം സർക്കാരിനു ലഭിച്ചത്. സർക്കാർ സ്ഥലം ലഭ്യമാക്കണം. ഒന്നോ അതിലധികമോ ടൗൺഷിപ്പാണ് ആലോചനയിലുള്ളത്. ഇക്കാര്യത്തിൽ ദുരന്തബാധിതരുടെ അഭിപ്രായവും സാഹചര്യവും കൂടി പരിഗണിക്കും. സ്ഥലം കണ്ടെത്താൻ വയനാട് കലക്ടറോടു നിർദേശിച്ചിട്ടുണ്ട്. വീടിനുള്ള വാഗ്ദാനങ്ങൾ പ്രത്യേക സെൽ പരിശോധിച്ചശേഷം സർക്കാരിനു റിപ്പോർട്ട് നൽകും. രൂപകൽപന ഏതു രീതിയിലായാലും എല്ലാ വീടുകൾക്കും ഒരേ ഗുണനിലവാര മാനദണ്ഡമുണ്ടാകും. ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ എൻജിനീയർ സംഘത്തെ ചുമതലപ്പെടുത്തും.

റീസർവേ നടത്തും

ദുരന്തബാധിത മേഖലയിൽ 318 കെട്ടിടങ്ങൾ അടയാളപ്പെടുത്തിയ സ്കെച്ച് സർക്കാരിന്റെ കയ്യിലുണ്ട്. എന്നാൽ, ഈ കെട്ടിടങ്ങളുടെ കൃത്യമായ സ്ഥാനം അറിയില്ല. ഈ സാഹചര്യത്തിൽ റവന്യു വകുപ്പ് സമ്പൂർണ റീസർവേ നടത്തും. ശാസ്ത്രീയ പഠനവുമുണ്ടാകും. ഇതിനുശേഷം സ്ഥലം അവകാശികൾക്കു തിരിച്ചുകൊടുക്കുന്നതിൽ തീരുമാനമെടുക്കും.

∙ അവകാശിയെ നിർണയിക്കും

ADVERTISEMENT

ഒരു വീട്ടിലെ എല്ലാവരും മരിച്ച കേസുകളുണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും ശരിയായ അവകാശിയിലേക്ക് എത്തുന്നതിന് അനന്തരാവകാശികളെ പ്രത്യേക ഉത്തരവിലൂടെ നിർണയിക്കും. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകാനായി, ആരാണ് അനന്തരാവകാശി എന്നതിനു പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഈ മാതൃക പിന്തുടർന്നേക്കും. 2 ദിവസത്തിനകം ഉത്തരവുണ്ടാകും.

‍∙ രേഖകൾക്ക് അദാലത്ത്

ADVERTISEMENT

വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കെല്ലാം പകരം രേഖകൾ നൽകും. പ്രളയകാലത്തേതുപോലെ പൊതു അദാലത്തിൽ അപേക്ഷ വാങ്ങിയാകും രേഖകൾ നൽകുക. രക്ഷപ്പെട്ടവരിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്കു പകരം ഫോൺ നൽകാൻ സംവിധാനമായിട്ടുണ്ട്. എന്നാൽ, സിം കാർഡ് എടുക്കാൻ ആധാർ കാർഡ് നൽകേണ്ടിവരും. ആധാർ ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ വിരലടയാളം തെളിവാക്കി ഡ്യൂപ്ലിക്കറ്റ് സിം കാർഡ് നൽകാനാണ് ആലോചന.

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട യുവതി. (ചിത്രം: വിഷ്ണു വി.നായർ / മനോരമ)

∙ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരത്തിന് മാർഗനിർദേശം

വയനാട് ദുരന്തത്തിൽ കണ്ടെത്തിയ നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഇവ സംസ്കരിക്കുന്നതിനു മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി. കൽപറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളിലാണു സംസ്കാരം നടത്തുക. മൃതദേഹങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്കാരം എന്നിവയുടെ നോഡൽ ഓഫിസറായി റജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ചുമതലപ്പെടുത്തി.

മൃതദേഹങ്ങൾക്കു തിരിച്ചറിയൽ നമ്പർ നൽകും. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളുണ്ടാകും. മൃതദേഹത്തിന്റെയും അതിലെ ആഭരണമുൾപ്പെടെ വസ്തുക്കളുടെയും ചിത്രമെടുത്തു സൂക്ഷിക്കും. ഡിഎ‍ൻഎ സാംപിൾ, പല്ലുകളുടെ വിശദാംശങ്ങൾ എന്നിവ സൂക്ഷിക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കി 72 മണിക്കൂറിനകം സംസ്കരിക്കണം. അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ സംസ്കരിക്കാവൂ. സംസ്കാരസ്ഥലം ജില്ലാ ഭരണകൂടം മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കണം. തിരിച്ചറിഞ്ഞെങ്കിലും അവകാശികളില്ലാത്ത മൃതദേഹം, അവകാശത്തർക്കമുള്ള മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവ സംസ്കരിക്കുന്നതിനും ഇതേ മാർഗനിർദേശങ്ങൾ ബാധകമാണ്.

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വീടുകളിൽ ഒന്നിന്റെ മുന്നിൽ അവശേഷിക്കുന്ന പാവക്കുട്ടി. (ചിത്രം: വിബി ജോബ് / മനോരമ)

തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ നടത്തണമെന്ന ആവശ്യമുയർന്നതിനാൽ സർവമതപ്രാർഥനയ്ക്കു പഞ്ചായത്തുകൾക്ക് മുൻകയ്യെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു. 127 ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവയോരോന്നും പ്രത്യേകം കുഴിയിൽ സംസ്കരിക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കുഴിമാടങ്ങളിൽ ഡിഎൻഎ നമ്പർ പ്രദർശിപ്പിക്കും. എല്ലാ മതങ്ങൾക്കും മരണാനന്തര പ്രാർഥന നടത്താമെന്നും മന്ത്രി പറഞ്ഞു.

മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പ്രൊഫൈൽ തയാറാക്കും

ആൽബിൻ രാജ്

തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും സാംപിളുകൾ ശേഖരിച്ച് ഡിഎൻഎ പ്രൊഫൈൽ ലൈബ്രറി തയാറാക്കുന്നു. ജീവിച്ചിരിക്കുന്നവരുമായി താരതമ്യം ചെയ്ത് മരിച്ചവരെ തിരിച്ചറിയാനാണ് ഇത്. കാണാതായ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോൾ അവരുടെ സാംപിളുകൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണെന്നു തിരിച്ചറിയാം. ഒരു നാനോ ഗ്രാം (ഒരു ഗ്രാമിന്റെ നൂറുകോടിയിലൊരംശം) ശരീരഭാഗത്തുനിന്നു പോലും ഡിഎൻഎ ശേഖരിക്കാൻ സാധിക്കും. 

മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ, ഫസ്റ്റ് കസിൻ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാംപിളുകളാണ് ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളുമായി 50 ശതമാനമോ അതിനു മുകളിലോ, മുത്തച്ഛനും മുത്തശ്ശിയുമായി 25 ശതമാനത്തിലധികമോ ഫസ്റ്റ് കസിനുമായി 12 ശതമാനത്തിലധികമോ ഡിഎൻഎ സാമ്യം കണ്ടെത്താൻ സാധിക്കും.

സാംപിളുകൾ താരതമ്യം ചെയ്യാനായി ബന്ധുക്കളുടെ ഡിഎൻഎ എടുക്കുന്നതിനു പ്രത്യേക മാനസികാരോഗ്യ പ്രോട്ടോക്കോളും ആരോഗ്യ വകുപ്പ് തയാറാക്കി. 100 % വിശ്വസനീയമായ പ്രക്രിയയാണ് ഡിഎൻഎ പരിശോധനയെന്നും എന്താണതിന്റെ പ്രാധാന്യം എന്നും പറഞ്ഞു മനസ്സിലാക്കും. അവരുടെ വേദന ഉൾക്കൊണ്ട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉറപ്പുവരുത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.