കശ്മീർ താഴ്‌വരയിൽ ക്രമസമാധാനനില മെച്ചപ്പെട്ടു വരുന്നതിനിടെയാണ്, താരതമ്യേന സമാധാനപൂർണമായിരുന്ന ജമ്മു പ്രദേശത്തു ഭീകരാക്രമണങ്ങൾ വർധിച്ചത്. ജമ്മുവിലെ ബിഎസ്എഫ് സുരക്ഷയൊരുക്കുന്ന രാജ്യാന്തര അതിർത്തിയിലൂടെയാണു ഭീകരർ കടന്നുവരുന്നതെന്ന നിഗമനത്തിലാണ് സുരക്ഷാ വിദഗ്ധർ. ജമ്മു കശ്മീരിനും പാക്ക് അധിനിവേശ കശ്മീരിനുമിടയിലെ നിയന്ത്രണരേഖയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്എഫിന്റെ തലപ്പത്തു കേന്ദ്രസർക്കാർ നടത്തിയ അപ്രതീക്ഷിത അഴിച്ചുപണി ജമ്മുവിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കരുതുന്നു. കശ്മീർ താഴ്‌വരയിൽ ക്രമസമാധാനനില മെച്ചപ്പെട്ടു വരുന്നതിനിടെയാണ്, താരതമ്യേന സമാധാനപൂർണമായിരുന്ന ജമ്മു പ്രദേശത്തു ഭീകരാക്രമണങ്ങൾ വർധിച്ചത്. ജമ്മുവിലെ ബിഎസ്എഫ് സുരക്ഷയൊരുക്കുന്ന രാജ്യാന്തര അതിർത്തിയിലൂടെയാണു ഭീകരർ കടന്നുവരുന്നതെന്ന നിഗമനത്തിലാണ് സുരക്ഷാ വിദഗ്ധർ.

ജമ്മുവിലെ അതിർത്തിയിൽ നിരീക്ഷണം നടത്തുന്ന ബിഎസ്എഫ് ജവാന്മാർ (Photo: AFP)

ജമ്മു കശ്മീരിനും പാക്ക് അധിനിവേശ കശ്മീരിനുമിടയിലെ നിയന്ത്രണരേഖയിൽ കരസേനയാണ് കാവൽ നിൽക്കുന്നത്. എന്നാൽ, ജമ്മുവും പാക്ക് ഭൂമിയും തമ്മിൽ വേർതിരിക്കുന്നത് രാജ്യാന്തര അതിർത്തിയാണ്. രാജ്യാന്തര അതിർത്തിയായി അംഗീകരിക്കപ്പെട്ട പ്രദേശത്തു സൈന്യം കാവൽ നിൽക്കാറില്ല. അവിടെ ബിഎസ്എഫാണ് കാവൽ. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലും ആഭ്യന്തര വകുപ്പിനു കീഴിലുള്ള അർധസൈനിക വിഭാഗമായ ബിഎസ്എഫാണ് കാവൽ.

നിതിൻ അഗർവാൾ
ADVERTISEMENT

കഴിഞ്ഞദിവസം കുപ്‌വാരയിലുണ്ടായ സംഭവത്തിൽ ഒരു ‘പാക്ക് പൗരൻ’ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകളിൽ പറഞ്ഞത്. അതിനർഥം അയാൾ ഇന്ത്യൻ കശ്മീരിയോ അധിനിവേശ കശ്മീർ പ്രദേശത്തുനിന്നുള്ള വ്യക്തിയോ അല്ലെന്നാണ്. കശ്മീരികളെ– അവർ അധിനിവേശ കശ്മീർകാരാണെങ്കിലും– ‘കശ്മീരി’ എന്നേ പാക്കിസ്ഥാൻ അധികൃതരും ഇന്ത്യൻ അധികൃതരും സാധാരണ വിളിക്കാറുള്ളൂ. ഓഗസ്റ്റ് 8നു തിരഞ്ഞെടുപ്പ് കമ്മിഷൻ ജമ്മു–കശ്മീർ സന്ദർശിക്കാനിരിക്കെ, ജമ്മുവിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവനുസരിച്ച് സെപ്റ്റംബർ 30നു മുൻപു കശ്മീരിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.. 

ദൽജിത് സിങ്

∙ ദൽജിത് സിങ് ചൗധരി ബിഎസ്എഫ് മേധാവി

ADVERTISEMENT

സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരിക്ക് ബിഎസ്എഫ് ഡയറക്ടർ ജനറലിന്റെ അധികച്ചുമതല നൽകി. ബിഎസ്എഫിനു പുതിയ ഡിജിയെ കണ്ടെത്തുന്നതുവരെയാണു നിയമനം. 1990 ബാച്ച് യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണു ദൽജിത് സിങ് ചൗധരി. 

ബിഎസ്എഫ് ഡയറക്ടർ ജനറലായിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ നിതിൻ അഗർവാളിനെയും സ്പെഷൽ ഡിജി (വെസ്റ്റ്) വൈ.ബി.ഖുറാനിയയെയും ഓഗസ്റ്റ് രണ്ടിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കിയത്. ഇരുവരെയും മാതൃകേഡറിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തു.

1989 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാൾ കഴിഞ്ഞവർഷം ജൂണിലാണു ബിഎസ്‌എഫ് മേധാവിയായത്. 2026 വരെ കാലാവധി ശേഷിക്കെയാണു കേന്ദ്രത്തിന്റെ നടപടി.

English Summary:

Leadership Overhaul in BSF Amid Rising Terrorist Threats in Jammu