രാഷ്ട്രപിതാവിന്റെ ‘തല തകർത്ത്’ പ്രതിഷേധം; അടിച്ചമർത്താൻ വടിയെടുത്ത ഹസീനയ്ക്ക് ‘നാടുകടത്തൽ’; ഇനി സൈന്യം തീരുമാനിക്കും!
ബംഗ്ലദേശിന് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രം ധാക്കയിൽനിന്നു പുറത്തുവന്നു. സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയ്ക്കു മുകളിൽ കയറിനിന്ന്, കോടാലികൊണ്ട് തല വെട്ടിപ്പൊളിക്കുന്ന പ്രക്ഷോഭകന്റെ ദൃശ്യമാണത്. ആ രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയുടെ പ്രതീകമായ ചിത്രം. രാജ്യത്തെ മുഴുവൻ വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടു പോകാൻ കരുത്തും ദിശാബോധവുമുള്ള നായകനും നായികയുമില്ലാത്ത ഒരു രാജ്യം അതിന്റെ എക്കാലത്തെയും മഹാനായ നായകന്റെ പ്രതിമയോടു പോലും കലി തീർക്കുന്നു. മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയ്ക്കാകട്ടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടേണ്ടി വന്നിരിക്കുന്നു. 1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. എന്നാൽ, എന്തുവിലകൊടുത്തും പ്രക്ഷോഭം അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ്

ബംഗ്ലദേശിന് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രം ധാക്കയിൽനിന്നു പുറത്തുവന്നു. സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയ്ക്കു മുകളിൽ കയറിനിന്ന്, കോടാലികൊണ്ട് തല വെട്ടിപ്പൊളിക്കുന്ന പ്രക്ഷോഭകന്റെ ദൃശ്യമാണത്. ആ രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയുടെ പ്രതീകമായ ചിത്രം. രാജ്യത്തെ മുഴുവൻ വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടു പോകാൻ കരുത്തും ദിശാബോധവുമുള്ള നായകനും നായികയുമില്ലാത്ത ഒരു രാജ്യം അതിന്റെ എക്കാലത്തെയും മഹാനായ നായകന്റെ പ്രതിമയോടു പോലും കലി തീർക്കുന്നു. മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയ്ക്കാകട്ടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിടേണ്ടി വന്നിരിക്കുന്നു.
1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്.
ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. എന്നാൽ, എന്തുവിലകൊടുത്തും പ്രക്ഷോഭം അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. എന്നാൽ, ഇതു സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയും ഹസീന രാജ്യം വിടേണ്ട നിലയിലേക്കുവരെ കൊണ്ടെത്തിക്കുകയുമായിരുന്നു.
പാക്കിസ്ഥാനിൽനിന്ന് അടർന്നു പോന്ന ബംഗ്ലദേശിന്, അതിന്റെ പട്ടാളഭരണ ബാധയെ ഇനിയും അടർത്തിക്കളയാനായിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയുന്നതാണ് ഇപ്പോൾ അരങ്ങേറുന്ന കാര്യങ്ങൾ നൽകുന്ന വ്യക്തമായ സൂചന. പട്ടാള ഭരണത്തിലേക്കു നീങ്ങുകയാണ് ബംഗ്ലദേശ്. ധാക്കയിൽനിന്നുള്ള വാർത്തകൾ ആ രാജ്യത്തിനു മാത്രമല്ല അയൽപക്കത്തുള്ള ഇന്ത്യയ്ക്കും ശുഭകരമല്ല. ജനാധിപത്യത്തിന്റെ പരിവേഷം എത്ര വാരിപ്പൂശിയാലും ‘ഉൾക്കൊള്ളലിന്റെ മധുരം’ പുരട്ടിയ ഭാഷയിൽ പറഞ്ഞാലും വരാൻ പോകുന്ന ഇടക്കാല സർക്കാരിന്റെ കടിഞ്ഞാൺ സൈനിക മേധാവിയുടെ കയ്യിലായിരിക്കും.
‘അൽപ്പം സമയം തരൂ, സൈന്യം എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്താം’ എന്നു സൈനിക മേധാവി വഖാർ ഉസ് സമാൻ പറയുന്നുണ്ടെങ്കിലും അതു വിശ്വാസത്തിലെടുക്കുക പട്ടാള അട്ടിമറികളുടെ കയ്‌പേറിയ ഓർമകൾ പേറുന്ന ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യത്തിന് എളുപ്പമാകില്ല. ധാക്കയിലേക്കുള്ള മാർച്ചിന്റെ ലക്ഷ്യം താനാണെന്നു തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടാൻ നിർബന്ധിതയാവുകയായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ഒരു പ്രസംഗം റെക്കോർഡ് ചെയ്യണമെന്ന ഹസീനയുടെ അഭ്യർഥന സൈന്യം നിരസിച്ചെന്നാണു സൂചന.
ഹസീനയ്ക്കു പുറത്തേക്കു വഴി തുറന്നുകൊടുത്ത സൈന്യമാകും ആ മിലിറ്ററി ഹെലികോപ്റ്റർ എവിടേക്കു പറക്കണമെന്നും തീരുമാനിച്ചിട്ടുണ്ടാകുക. ഹസീനയ്ക്കു തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും രാഷ്ട്രീയാഭയം തേടുക ഇന്ത്യയിലായിരിക്കും. പ്രധാനമന്ത്രിയുടെ വസതിയായ ഗണഭവൻ കയ്യേറി എല്ലാം തകർത്തെറിയുന്ന പ്രക്ഷോഭകരുടെ ദൃശ്യങ്ങളാണ് ബംഗ്ലദേശിലെ ടിവി ചാനലുകളിൽ നിറയുന്നത്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും പ്രവർത്തകരെയും കാത്തിരിക്കുന്നതും കടുത്ത ആക്രമണങ്ങളായിരിക്കുമെന്നു ഭയക്കുന്നവരുമുണ്ട്.
ഓഫിസുകൾക്കു വ്യാപകമായി തീയിട്ടു തുടങ്ങിക്കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭകർ സൈനിക ഒത്താശയിലോ നേതൃത്വത്തിലോ ഉള്ള ഭരണസംവിധാനത്തിന് അനുകൂലമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധങ്ങൾ ഹസീനയുടെ രാജിയോടെ ആറിത്തണുക്കുമോയെന്നു വ്യക്തമല്ല. 'ശാന്തരായി വീട്ടിലേക്കു മടങ്ങൂ' എന്ന സൈനികമേധാവിയുടെ വാക്കുകൾ വിദ്യാർഥികൾ കേട്ടുകൊള്ളണമെന്നില്ല. കലാപത്തിന്റെ പാതയിൽനിന്ന് അവർ പിൻവാങ്ങുന്നില്ലെങ്കിൽ ധാക്കയുടെ തെരുവുകൾ വീണ്ടും ചുവക്കും.
1971ലെ ബംഗ്ലദേശ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെച്ചൊല്ലിയുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകൾക്കാണു ജീവൻ നഷ്ടമായത്. ഈ സംവരണം അവാമി ലീഗ് അണികൾക്കാണു ഗുണം ചെയ്യുകയെന്നും കഴിവ് പരിഗണിക്കപ്പെടില്ലെന്നുമായിരുന്നു പ്രക്ഷോഭത്തിന് ഇറങ്ങിയവരുടെ വാദം. കലാപം പതുക്കെ കെട്ടടങ്ങുകയും ധാക്ക സമാധാനത്തിലേക്കു തിരിച്ചുവരികയും ചെയ്യുന്നതിനിടെയാണ് വീണ്ടും കാര്യങ്ങൾ കൈവിട്ടുപോയത്.
∙ പ്രക്ഷോഭകരുടെ പ്രവാഹം തടയാതെ സൈന്യം!
14 പൊലീസുകാരടക്കം നൂറിലേറെപ്പേരാണ് ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത്. നിരോധനാജ്ഞ മറികടന്ന് ധാക്കയിലേക്കുള്ള പ്രക്ഷോഭകരുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻ സൈന്യത്തിനു കഴിഞ്ഞില്ല, അല്ലെങ്കിൽ അവർ അതിനു വേണ്ടത്ര താൽപര്യം കാട്ടിയില്ലെന്നു വേണം പറയാൻ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വരുംദിവസങ്ങളിൽ മാത്രമേ ലഭിക്കുകയുള്ളു. പതിനഞ്ചു വർഷം നീണ്ട ഭരണം അവാമി ലീഗിനെ അസഹിഷ്ണുക്കളാക്കിയിട്ടുണ്ടാകാം. ജമാ അത്തെ ഇസ്‌ലാമിയോടു കൈകോർക്കുന്ന ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും മറ്റു ശക്തികളും വെള്ളം കലക്കാനും അതിൽനിന്നു മീൻപിടിക്കാനും തുനിയുകയും ചെയ്തു.
സംവരണവിരുദ്ധ പ്രക്ഷോഭങ്ങളെ വേണ്ടവിധം അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടതോടെ ചുമരെഴുത്തു വ്യക്തമായിരുന്നു. അസ്ഥിരതയുടെയും അരാജകത്വത്തിന്റെയും നാളുകളെ ബംഗ്ലദേശ് എങ്ങനെ അതിജീവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അധികാരം സൈന്യത്തെ ഉന്മത്തമാക്കിയാൽ സ്ഥിതി മോശമാകും. കലാപങ്ങളും പ്രക്ഷോഭങ്ങളും അടങ്ങിയാൽ ബംഗ്ലദേശ് ജനാധിപത്യത്തിലേക്കു മടങ്ങുമോയെന്നോ അതിനെത്ര കാലം എടുക്കുമോയെന്നോ പറയുക അസാധ്യം.