അന്നും കേരളത്തിന്റെ കണ്ണീർ കണ്ടില്ല; നാട് ചോദിക്കുന്നു, ഈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലേ?
‘സമാനതയില്ലാത്ത ഗുരുതര ദുരന്തം’ എന്ന പ്രഖ്യാപനം വയനാടിന്റെ കാര്യത്തിൽ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. വലിയ ദുരന്തങ്ങൾക്ക് ഇങ്ങനൊരു വിശേഷണം കേന്ദ്രം നൽകിയ ഒന്നിലേറെ സംഭവങ്ങളുണ്ട്. 6 വർഷത്തിനിടെ ഇതു രണ്ടാം വട്ടമാണു കേരളത്തിന്റെ കണ്ണീർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. 2018 ലെ പ്രളയകാലത്തും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. ദേശീയ ദുരന്തം എന്ന പ്രഖ്യാപനരീതി ഇല്ലെന്ന യുപിഎ സർക്കാരിന്റെ കാലത്തെ മറുപടി ഉയർത്തി ബിജെപി പ്രതിരോധിക്കുകയും ചെയ്തു. ദുരന്തസാഹചര്യങ്ങളെ കേന്ദ്രം പരിഗണിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാം:

∙ നിയമ പ്രകാരം ‘ദുരന്തം’
അത്യാഹിതമോ പ്രകൃതിനാശമോ ഗുരുതര ദുരന്തമായി മാറാമെന്നാണ് 2005ലെ ദുരന്ത നിവാരണ നിയമത്തിലുള്ളത്. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാലോ അപകടം വഴിയോ അശ്രദ്ധ വഴിയോ ഇതു സംഭവിക്കാം. ഭൂകമ്പം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, സൂനാമി, നഗരമേഖലയിലെ വെള്ളപ്പൊക്കം, ഉഷ്ണതരംഗം തുടങ്ങിയവയാണു പ്രകൃതിദുരന്തങ്ങൾ. മനുഷ്യനിർമിതമായ ആണവ, ജൈവ, രാസ ദുരന്തങ്ങൾക്കും സാധ്യതയുണ്ട്.
∙ ശുപാർശയുണ്ട്
ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉൾപ്പെടെ വ്യവസ്ഥകളുണ്ടെങ്കിലും ‘ദേശീയ ദുരന്തമെന്ന’ പ്രഖ്യാപനത്തിനു നിയമത്തിലോ കോടതി ഉത്തരവുകളിലോ വ്യവസ്ഥയില്ല. 2001ൽ ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം പ്രധാനമന്ത്രിക്കു കീഴിലെ ദുരന്ത നിവാരണ സമിതി ഇതിനു വ്യവസ്ഥ തയാറാക്കുന്നതു പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. എന്നാൽ, സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നിനെ ബാധിക്കുന്നവയെ ഗുരുതര സ്വഭാവമുള്ള ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് 10–ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഓരോ കേസിലെയും സാഹചര്യം പരിഗണിച്ചാണു തീരുമാനം എടുക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
ഈ രീതിയാണു നിലവിൽ കേന്ദ്രം പിന്തുടരുന്നത്. ദുരന്തനിവാരണത്തിനുള്ള ദേശീയ നയമനുസരിച്ച്, ദേശീയ പ്രത്യാഘാതമുണ്ടാക്കുന്ന വലിയ പ്രതിസന്ധികളിൽ കാബിനറ്റ് സെക്രട്ടറി നയിക്കുന്ന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ഇടപെടും. മന്ത്രാലയ സംഘത്തെ സ്ഥിതി വിലയിരുത്താൻ നിയോഗിക്കും. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ധനസഹായത്തിനു ശുപാർശ നൽകും. ധനമന്ത്രിയുടെ നേതൃത്വത്തിൽ, ആഭ്യന്തര–കൃഷി മന്ത്രിമാർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ എന്നിവരുടെ സമിതി സഹായം അനുവദിക്കും. എല്ലാത്തിലുമുപരി പ്രധാനമന്ത്രി തന്നെ മുന്നിൽ നിൽക്കും.
∙ പ്രഖ്യാപനത്തിന്റെ നേട്ടം
ഓരോ ദുരന്തത്തിന്റെയും വ്യാപ്തി, ആവശ്യമായ സഹായം, പ്രശ്നം പരിഹരിക്കുന്നതിൽ സംസ്ഥാനത്തിനുള്ള ശേഷി തുടങ്ങി ഘടകങ്ങൾ പരിഗണിച്ചാണ് സമാനതകളില്ലാത്ത/ഗുരുതര സ്വഭാവമുള്ള ദുരന്തം എന്നു പ്രഖ്യാപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എൻഡിആർഎഫിൽനിന്ന് അധികസഹായം ലഭിക്കും, കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയുള്ള കലാമിറ്റി റിലീഫ് ഫണ്ട് മതിയാകാതെ വന്നാൽ പൂർണ കേന്ദ്ര ഫണ്ടായ കലാമിറ്റി കണ്ടിജൻസി ഫണ്ട് (എൻസിസിഎഫ്) ലഭ്യമാക്കും. ദുരിതബാധിതർക്ക് ഇളവുകളോടെ വായ്പ തിരിച്ചടിവിനും പുതിയ വായ്പകൾ അനുവദിക്കുന്നതിനും വഴിയൊരുങ്ങും.
സമാനതയില്ലാത്ത ഗുരുതര ദുരന്തം (calamity of unprecedented severity)
∙ഒഡീഷ സൂപ്പർ ചുഴലിക്കാറ്റ് (1999)
∙ഗുജറാത്ത് ഭൂകമ്പം (2001)
ഗുരുതര സ്വഭാവമുള്ള ദുരന്തം (calamity of severe nature)
∙ഉത്തരാഖണ്ഡ് പ്രളയം (2013)
∙ആന്ധ്രയിലെ ഹുദ്ഹുദ് ചുഴലിക്കാറ്റ് (2014)