ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗ്ലദേശിലെ മാറിമാറിവന്ന വിവിധ സർക്കാരുകളുമായി നല്ല ബന്ധമാണു നിലനിർത്തിയിരുന്നതെന്ന് ഓർമിപ്പിച്ചും പ്രശ്നങ്ങൾ ചർച്ചചെയ്തു മുന്നോട്ടുപോകാൻ ഷെയ്ഖ് ഹസീനയെ ഉപദേശിച്ചിരുന്നുവെന്നു പ്രസ്താവിച്ചും ഇന്ത്യ വളരെ സൂക്ഷിച്ചാണു ബംഗ്ലദേശ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നത്. ഷെയ്ഖ് ഹസീനയുടെ പാപങ്ങളിൽ പങ്കില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയുടെ പൊരുൾ. ഇന്ത്യയിലേക്കു വരാൻ അനുവദിക്കണമെന്ന അഭ്യർഥന ഹസീന നടത്തിയതാണെങ്കിലും വിമാനത്തിന് സഞ്ചാര അനുമതി അഭ്യർഥിച്ചത് നിലവിലെ ബംഗ്ലദേശ് അധികൃതരാണ്. 

ഹസീന രാജിവച്ചശേഷം നിലവിലുള്ള അധികൃതരുടെ കൂടി അഭ്യർഥന മാനിച്ചാണ് ഇന്ത്യയിലേക്ക് വരാൻ അവരെ അനുവദിച്ചതെന്നു ചുരുക്കം. മറ്റു കക്ഷികളുമായി ഇന്ത്യ രാഷ്ട്രീയതലത്തിൽ ബന്ധപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സൂചനയുണ്ട്. തൽക്കാലത്തേക്ക് ഇന്ത്യയിൽ വരാൻ അനുമതിയാണു ചോദിച്ചത്. ബംഗ്ലദേശിലെ കലങ്ങിയ വെള്ളത്തിൽ വിദേശശക്തികൾ മീൻപിടിക്കാൻ ശ്രമിക്കുമെന്ന ബോധ്യത്തിൽ കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും അവരോടൊപ്പമുള്ള ജമാഅത്ത് ഗ്രൂപ്പുകളും പാക്കിസ്ഥാനോട് ആഭിമുഖ്യം കാട്ടുന്നവരാണ്.

ധാക്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അവാമി ലീഗ് പാർട്ടി ഓഫിസ് ആക്രമിച്ചപ്പോൾ. (Photo by Munir Uz Zaman / AFP)
ADVERTISEMENT

പാക്കിസ്ഥാനോടൊപ്പം ചൈനയും കൂടാനാണു സാധ്യത. ചൈനയുടെ വാണിജ്യ ഇടനാഴിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ദക്ഷിണേഷ്യയിൽ പാക്കിസ്ഥാനിലെ ഗ്വാദർ കൂടാതെ മറ്റൊരു തുറമുഖം അന്വേഷിക്കുന്ന ചൈന ബംഗ്ലദേശ് തീരം പണ്ടേ നോട്ടമിട്ടിരുന്നതാണ്. ചിറ്റഗോങ് തുറമുഖത്തിലെ വാർത്താവിനിമയ സംവിധാനം നിർമിക്കുന്നത് ചൈനീസ് കമ്പനിയാണ്. കൂടാതെ പായ്റ തുറമുഖ നിർമാണത്തിലും ചൈന താൽപര്യം കാട്ടിയിട്ടുണ്ട്.

ബംഗ്ലദേശ് സേനാ മേധാവി ജനറൽ വഖാറുസ്സമാൻ ഹസീനയുടെ വിശ്വസ്തനും ഇന്ത്യയോട് ആഭിമുഖ്യമുള്ള ആളുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഹസീനയുടെ ബന്ധു കൂടിയാണ്.

ഏതായാലും പാക്ക്–ചൈന ശക്തികൾ രാഷ്ട്രീയമായി പിടിമുറുക്കും മുൻപേ പൊതുസ്വീകാര്യനായ ഗ്രാമീൺ ബാങ്ക് സ്ഥാപകൻ മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്കു നാമനിർദേശം ചെയ്യപ്പെട്ടതും അദ്ദേഹം അതു സ്വീകരിച്ചതും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നു. ആശയപരമായി പാശ്ചാത്യ ആഭിമുഖ്യമുള്ള വ്യക്തിയായാണ് യൂനുസ് അറിയപ്പെടുന്നത്. ഇടക്കാലസർക്കാരിനു മേൽ പാക്ക്–ചൈന അച്ചുതണ്ട് പിടിമുറുക്കുന്നതു തടയാൻ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്നാണു കരുതുന്നത്.

മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയപ്പോൾ. (File Photo by PIB / AFP)
ADVERTISEMENT

സേനാ മേധാവിയിലാണു മറ്റൊരു പ്രതീക്ഷ. ജനറൽ വഖാറുസ്സമാൻ ഹസീനയുടെ വിശ്വസ്തനും ഇന്ത്യയോട് ആഭിമുഖ്യമുള്ള ആളുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഹസീനയുടെ ബന്ധു കൂടിയാണ്. ഈ പ്രതീക്ഷകളെല്ലാം തിരഞ്ഞെടുപ്പു നടക്കും വരെയേ നിലനിൽക്കൂ. അതിനുശേഷം ആര് അധികാരത്തിൽ വരുമെന്നു കാത്തിരിക്കാതെ ബംഗ്ലദേശിലെ എല്ലാ പ്രധാന രാഷ്ട്രീയകക്ഷികളുമായും നല്ല ബന്ധം സ്ഥാപിക്കയെന്നതാണ് ഇപ്പോൾ ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി.

English Summary:

India's Micro-Diplomacy: Balancing Bangladesh Relations Amid Pak-China Axis Threat