സൂപ്പർ‘താര’ങ്ങളുടെ യുദ്ധഭൂമിയായി മാറുകയാണോ മധ്യപൂർവദേശം? ഓഗസ്റ്റ് അഞ്ചിന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ മൈക്കൽ കുറില്ല ഇസ്രയേലിലും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുമെത്തിയതോടെ ലോകം ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. അപമാനത്തിനു നേരിട്ടു തിരിച്ചടി നൽകുന്നതിനു പകരം ലബനനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ മുന്നിൽ നിർത്തി ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ നീക്കം. പുതിയ ഇറാൻ പ്രസിഡന്റ് നേരിട്ടുള്ള യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ പ്രതികാരം ചെയ്യുകയും വേണം– ഇതാണ് നിലവിൽ ഇറാന്റെ അവസ്ഥ. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നാകട്ടെ ഇസ്രയേലിനു നേരെ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ ഇസ്രയേലിലെ പ്രദേശങ്ങൾക്കു നേരെയാണ് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ ഏറെയും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണം തുടരുമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല വ്യക്തമാക്കി. ‘ഇസ്രയേലിനെ ഇല്ലാതാക്കുകയല്ല മറിച്ച്, ഇസ്രയേൽ അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് തടയുകയാണ് ലക്ഷ്യം. ഇറാനും സിറിയയും തുറന്ന യുദ്ധത്തിന്റെ ഭാഗമാകരുത്. മറിച്ച് ആയുധ–സാമ്പത്തിക–നയതന്ത്ര സഹായങ്ങൾ മാത്രം ഹിസ്ബുല്ലയ്ക്കു നല്‍കിയാൽ മതി’– നസ്രല്ല വ്യക്തമാക്കുന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചു. ആക്രമണമുണ്ടായാൽ ഒളിക്കാനുള്ള സുരക്ഷിത താവളങ്ങൾക്കും അഭയകേന്ദ്രങ്ങള്‍ക്കും സമീപം വേണം താമസിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ‘താര’ങ്ങളുടെ യുദ്ധഭൂമിയായി മാറുകയാണോ മധ്യപൂർവദേശം? ഓഗസ്റ്റ് അഞ്ചിന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ മൈക്കൽ കുറില്ല ഇസ്രയേലിലും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുമെത്തിയതോടെ ലോകം ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. അപമാനത്തിനു നേരിട്ടു തിരിച്ചടി നൽകുന്നതിനു പകരം ലബനനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ മുന്നിൽ നിർത്തി ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ നീക്കം. പുതിയ ഇറാൻ പ്രസിഡന്റ് നേരിട്ടുള്ള യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ പ്രതികാരം ചെയ്യുകയും വേണം– ഇതാണ് നിലവിൽ ഇറാന്റെ അവസ്ഥ. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നാകട്ടെ ഇസ്രയേലിനു നേരെ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്.

വടക്കന്‍ ഇസ്രയേലിലെ പ്രദേശങ്ങൾക്കു നേരെയാണ് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ ഏറെയും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണം തുടരുമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല വ്യക്തമാക്കി. ‘ഇസ്രയേലിനെ ഇല്ലാതാക്കുകയല്ല മറിച്ച്, ഇസ്രയേൽ അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് തടയുകയാണ് ലക്ഷ്യം. ഇറാനും സിറിയയും തുറന്ന യുദ്ധത്തിന്റെ ഭാഗമാകരുത്. മറിച്ച് ആയുധ–സാമ്പത്തിക–നയതന്ത്ര സഹായങ്ങൾ മാത്രം ഹിസ്ബുല്ലയ്ക്കു നല്‍കിയാൽ മതി’– നസ്രല്ല വ്യക്തമാക്കുന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ചു. ആക്രമണമുണ്ടായാൽ ഒളിക്കാനുള്ള സുരക്ഷിത താവളങ്ങൾക്കും അഭയകേന്ദ്രങ്ങള്‍ക്കും സമീപം വേണം താമസിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തെ പ്രധാന റോഡിൽ സ്ഥാപിച്ച ബാനറിൽ ഹമാസിന്റെ ഇസ്മായിൽ ഹനിയ, ഇറാനിയൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനി, ഹിസ്ബുല്ല സീനിയർ കമാൻഡർ ഫുവദ് ഷുക്കർ എന്നിവരുടെ ഛായാചിത്രങ്ങൾ. (Photo by Ibrahim AMRO / AFP)
ADVERTISEMENT

∙ പ്രതികാരത്തിനൊരുങ്ങി...

തങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നറിയപ്പെടുന്ന ഫുവദ് ഷുക്കറിന്റെ മരണത്തിനു കാരണമായ ആക്രമണം നടത്തിയതിനു പ്രതികാരം ചെയ്യാനാണ് ഹിസ്ബുല്ല തീരുമാനിച്ചിരുന്നത്. ആക്രമണത്തിൽ ഷുക്കർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അതിനേക്കാളും ഉപരിയായി ഇറാനുവേണ്ടി പ്രതികാരം ഏറ്റെടുക്കുകയാണ് നിലവിൽ അവർ ചെയ്യുന്നത്. ആഗോള നയതന്ത്രത്തിൽ ഏറ്റവും അപമാനകരം രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്ത് അവിടെച്ചെന്ന് മറ്റൊരു രാജ്യം കൊലപാതകം നടത്തിയിട്ടു പോകുന്നതാണ്. കാനഡയിൽ സിഖ് ഭീകരവാദി ഹർദീപ് സിങ് നജ്ജാറിനെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് ആരോപിച്ചു കനേഡിയൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ രംഗത്തു വന്നതിന്റെയും കാരണമിതാണ്.

ഇസ്രയേലി സൈനികരും ലബനനിലെ ഹിസ്ബുല്ലയും തമ്മിൽ നടന്ന വ്യോമാക്രമണത്തിന്റെ ദൃശ്യം. (Photo by Jalaa MAREY / AFP)

ഇറാനിൽ മുൻപും ഇസ്രയേൽ ഇതുപോലെ ആക്രമണം നടത്തിയിട്ടുണ്ട്. 2020 ഡിസംബറിലാണ് ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതി തലവനും പ്രമുഖ ആണവ ശാസ്ത്രജ്ഞനുമായ ഫക്രിസാദേഹിനെ ട്രക്കിനു പിന്നിൽ ഘടിപ്പിച്ച വിദൂര നിയന്ത്രിത തോക്ക് ഉപയോഗിച്ച് വധിച്ചത്. അതിനു പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാൻ വിശ്വസിക്കുന്നത്. അന്നും തിരിച്ചടിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചെങ്കിലും കാര്യമായ നീക്കം ഒന്നും ഉണ്ടായില്ല.എന്നാൽ ഇക്കുറി പ്രതികരിക്കാതെ ഇറാന് മുഖം രക്ഷിക്കുക സാധ്യമല്ല. കാരണം കൊല്ലപ്പെട്ടത് ഹമാസിന്റെ തലവനാണ്. അതും ഇറാൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ അതിഥിയായി എത്തിയപ്പോൾ.

∙ ഹിസ്ബുല്ലയാണ് ഭീഷണി

ADVERTISEMENT

ലെബനനിൽ നിന്നുണ്ടാകുന്ന ഹിസ്ബുല്ലയുടെ ഭീഷണി ഇറാന്റെ ഭീഷണിയേക്കാൾ അപകടകരമാണ്. ഹിസ്ബുല്ലയുടെ കൈവശമുള്ള അനേകം മിസൈലുകളിൽ പലതും കൃത്യമായ മാർഗനിർദേശമുള്ളതും ഇസ്രയേലിന് സമീപം വിന്യസിച്ചിട്ടുള്ളവയുമാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ അവരുടെ മിസൈൽ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. ഫൈറ്റർ ജെറ്റ് സ്ക്വാഡ്രണുകളും കനത്ത തയാറെടുപ്പിലാണ്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ഉന്നതർ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടതാണ് ഇസ്രായേലിനെ വൻ ജാഗ്രതയിലേക്ക് നയിക്കുന്നത്. പ്രത്യേകിച്ചും വിഐപികളുടെ സുരക്ഷയുടെ കാര്യത്തിൽ.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. (Photo by Jim WATSON / AFP)

∙ വിഡ്ഢിയാക്കരുതെന്ന് ബൈഡൻ

ഗാസയിലെ അധിനിവേശം അവസാനിപ്പിച്ച് കരാർ ഒപ്പിടാനുള്ള യുഎസ് സമ്മർദത്തിന് ഇസ്രയേൽ വഴങ്ങാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വലിയ നീരസം ഉണ്ട്. ഇസ്രയേൽ ഗാസയിൽ യുദ്ധം തുടരുന്നതിൽ ബൈഡൻ അതീവ നിരാശനുമാണ്. തന്നെ വിഡ്ഢിയാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ബെന്യാമിൻ നെതന്യാഹുവിനോട് ഏറ്റവും ഒടുവിലത്തെ ഫോൺ സംഭാഷണത്തിൽ ബൈഡൻ പറഞ്ഞത്. നെതന്യാഹുവിന് രാഷ്ട്രീയമായി പിടിച്ചു നിൽക്കാൻ വേണ്ടിയാണ് യുദ്ധം തുടരുന്നതെന്നു പൊതുവേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കരുതുന്നു. ഇസ്രയേലിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായമുണ്ട്.

ഹമാസിന്റെ ബന്ദികളായി കഴിയുന്നവരുടെ ബന്ധുക്കളിൽനിന്നും സമാധാന കരാറിൽ ഏർപ്പെടാൻ നിരന്തര സമ്മർദ്ദമുണ്ട്. എന്നാലും അദ്ദേഹം പിടിവാശിയുമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും യുദ്ധം തുടരുമെന്ന സൂചനയാണ് നെതന്യാഹു നൽകിയത്. അമേരിക്കൻ സമ്മർദത്തെ ഏതാനും മാസം കൂടി സഹിച്ചാൽ മതിയെന്നു നെതന്യാഹു കരുതുന്നു.കാരണം അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. നെതന്യാഹുവിന് ട്രംപിനോടാണ് താൽപര്യം. ട്രംപ് അധികാരത്തിൽ എത്തിയാൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.

മാത്രമല്ല നേരത്തേ തന്നെ റിപ്പബ്ലിക്കൻ അനുകൂലിയാണ് നെതന്യാഹു. ഇപ്പോൾ സമാധാന കരാർ ഒപ്പിട്ടാൽ അത് ബെഡനും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിനും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും ട്രംപിന്റെ വിജയത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നെതന്യാഹുവിനുണ്ട്. 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കമലാ ഹാരിസ് വിജയിച്ചാൽ കാര്യങ്ങൾ നെതന്യാഹുവിന് ഒട്ടും അനുകൂലമായിരിക്കില്ല. ഇതൊക്കെയാണെങ്കിലും ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിൽ അമേരിക്ക ഒരു പിശുക്കും കാട്ടുന്നുമില്ല. മധ്യപൂർവദേശത്തെ തങ്ങളുടെ സുഹൃത്തിനെ അങ്ങനെ പെട്ടെന്നു കൈവിടാൻ അമേരിക്കയ്ക്കു കഴിയില്ല എന്നതു തന്നെ കാരണം.

ജോ ബൈഡനും കമല ഹാരിസും (Photo by Mandel NGAN / AFP)

∙ ഇസ്രായേലിലും ജനം ഭീതിയിൽ

ADVERTISEMENT

ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കു മറുപടി നൽകുമെന്നുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭീഷണി ഇസ്രയേലിലെ പൊതുജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏതു സമയവും മിസൈൽ പതിക്കാം എന്ന ഭീതിയിലാണവർ. അതിനാൽ പുതിയ സംഘർഷത്തിന്റെ സ്വഭാവത്തെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമെല്ലാം പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ വരെ ഇസ്രയേൽ സൈന്യം തയ്യാറാകുന്നു. ഗാസയുടെ ആകാശത്തുകൂടി മാത്രം ചീറിപ്പാഞ്ഞിരുന്ന ഇസ്രയേൽ പോർവിമാനങ്ങൾ ബെയ്റൂട്ടിൽ കൂടി താഴ്ന്നു പറന്നു വിറപ്പിച്ചത്, തങ്ങളുടെ ജനങ്ങളെ ‘ഭയപ്പെടുത്തുന്നതിന്’ ലബനനുള്ള മുന്നറിയിപ്പായിട്ടു കൂടിയാണ്.

ഇസ്രയേൽ വ്യോമസേനയുടെ പോർവിമാനം. (Photo by Jalaa MAREY / AFP)

∙ ചർച്ചകളുമായി അമേരിക്കയും ഫ്രാൻസും

ഇസ്രയേലിനെ ആക്രമിക്കുന്നതിൽനിന്ന് ഇറാനെ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്ന് മുതിർന്ന പാശ്ചാത്യ നയതന്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. ഹമാസ് നേതാവ് ഹനിയയുടെ കൊലപാതകത്തിന് പ്രതികരണം ആസന്നമാണെന്ന് അവർ പ്രതീക്ഷിക്കുന്നു. പക്ഷേ ആക്രമണം എന്ന് എന്നതാണ് ബാക്കി നിൽക്കുന്ന ചോദ്യം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഓഗസ്റ്റ് അഞ്ചിന് മധ്യപൂര്‍വദേശത്തെ സഖ്യകക്ഷികളുമായി സംസാരിച്ചു സംഘർഷം ലഘൂകരിക്കാനുള്ള സാധ്യതകൾ തേടിയിരുന്നു. ഇറാൻ ഏതെങ്കിലും രീതിയിൽ സൈനികമായി പ്രതികരിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയും ഫ്രാൻസുമാണ് ഇതിനു മുൻകൈയെടുക്കുന്നത്.

വ്യോമാക്രമണത്തിൽ മരണപ്പെട്ട ഹിസ്ബുല്ല സീനിയർ കമാൻഡർ ഫൗദ് ഷുക്കർ. (Photo by Mahmoud ZAYYAT / AFP)

ഇതിനു സമാന്തരമായി യുദ്ധത്തെ നേരിടാനുള്ള തയാറെടുപ്പും യുഎസ് നടത്തുന്നു. യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ മൈക്കൽ കുറില്ല ടെൽ അവീവിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് മേധാവി ഹെർസൽ ഹാലേവിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. ഇസ്രയേൽ വ്യോമസേനാ മേധാവി ടോമർ ബാറുമായി പ്രതിരോധ മന്ത്രി യോവ ഗാലന്റ് ഇറാൻ ആക്രമിച്ചാലുള്ള തയാറെടുപ്പുകളെപ്പറ്റി ചർച്ച ചെയ്തു. ഇറാന്റെ പ്രതികാരത്തിന്റെ തീവ്രതയും അതിനോടുള്ള ഇസ്രായേലിന്റെ പ്രതികരണവും സമ്പൂർണയുദ്ധത്തിലേക്ക് നയിക്കുമോ അതോ ഒരു ചെറിയ സംഘർഷമായി അവസാനിക്കുമോ എന്നതാണ് ലോകത്തിന്റെ ഉത്കണ്ഠ. അടുത്തുകൊണ്ടിരിക്കുന്ന ‘വലിയ’ യുദ്ധത്തിന്റെ ഭീതി ലോകത്തിനുണ്ട്.

∙ തുറക്കുമോ വീണ്ടുമൊരു യുദ്ധമുഖം?

ഹനിയയുടെ കൊലപാതകത്തോടുള്ള പ്രതികരണം ഇറാന്റെ തന്ത്രത്തിലെ അടിസ്ഥാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്രയേലിനോട് നേരിട്ട് ഏറ്റുമുട്ടുന്നതിനു പകരം ഹിസ്ബുല്ല ഗ്രൂപ്പിനെ മുന്നിൽ നിർത്തി തിരിച്ചടി നൽകാനാണ് ഇറാൻ നീക്കം. ഇതു വഴി നേരിട്ടുള്ള യുദ്ധവും ഇരുഭാഗത്തുമുള്ള ഭയാനകമായ നാശനഷ്ടങ്ങളും ഒഴിവാക്കാമെന്ന് ഇറാൻ കരുതുന്നു. റഷ്യയുടെ പിന്തുണ ഉറപ്പാക്കുന്നതോടെ ഇറാനെ നേരിട്ട് ആക്രമിക്കാൻ ഇസ്രയേലും അമേരിക്കയും മടിക്കും.

ഇതിനിടെ വടക്കൻ ഇസ്രയേലിൽ ഓഗസ്റ്റ് അഞ്ചിന് രാവിലെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല വക്താവ് പറഞ്ഞു. രണ്ട് ഇസ്രയേൽ സൈനികർക്ക് പരുക്കേറ്റതായി ഇസ്രയേൽ സൈന്യവും അറിയിച്ചിട്ടുണ്ട്. തെക്കൻ ലബനനിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കു പ്രതികരണമായി വടക്കൻ ഇസ്രയേലിലെ ഒരു സൈനിക താവളം ലക്ഷ്യമിടുന്നതായും ഹിസ്ബുല്ല പറയുന്നു. ഗാസയിലെ യുദ്ധകാലത്ത്, ഇസ്രയേലും ഹിസ്ബുല്ലയും കഴിഞ്ഞ 10 മാസമായി ദിവസേനയുള്ള ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് ആദ്യവാരം ടെഹ്റാനിൽ ഹമാസ് നേതാവ് ഹനിയയുടെയും ബെയ്റൂട്ടിൽ ഹിസ്ബുല്ല കമാൻഡർ ഷുക്കറിന്റെയും മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതാണ് സംഘർഷം രൂക്ഷമാക്കിയത്.

ഹനിയയുടെ മരണവുമായി ബന്ധപ്പെട്ട്, ഇറാനിലെ അർധസൈനിക റവല്യൂഷണറി ഗാർഡിന്റെ തലവൻ ഇസ്രായേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിനെതിരായ നടപടികളിലൂടെ ഇസ്രയേൽ സ്വന്തം ശവകുടീരം കുഴിക്കുകയാണ് എന്നായിരുന്നു മുന്നറിയിപ്പ് . ഇറാന്റെയോ അവർ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളുടെയോ ആക്രമണം അമേരിക്കയ്ക്കു നേരെ ഉണ്ടായാൽ എങ്ങനെ നേരിടണം എന്നതു സംബന്ധിച്ചു പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും ദേശീയ സുരക്ഷാ ടീം വിശദീകരണം നൽകി. ഇറാനും ഇസ്രയേലും പരസ്പരം ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തതോടെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസും റഷ്യയും മറ്റൊരു പോർമുഖം കൂടി തുറക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ .

ഇസ്രയേലി സൈനികരും ലബനനിലെ ഹിസ്ബുല്ലയും തമ്മിൽ നടന്ന വ്യോമാക്രമണത്തിന്റെ ദൃശ്യം. (Photo by Jalaa MAREY / AFP)

∙ ഹമാസിന്റെ നയതന്ത്ര മുഖം

ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് മേധാവി ഇസ്മായിൽ ഹനിയ രാജ്യാന്തര തലത്തിൽ ഹമാസിന്റെ നയതന്ത്ര മുഖമായിരുന്നു. നല്ലൊരു പ്രഭാഷകനായ ഹനിയ പൊതുവേ മിതവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഗാസയിലെ വെടിനിർത്തലിനും കരാറിനും വേണ്ടി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടത്തിയിരുന്ന ഹനിയയുടെ മരണം സമാധാന ശ്രമങ്ങളെ പെട്ടെന്നു പിന്നോട്ടടിച്ചു. 2024 ഏപ്രിലിൽ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും മരിച്ചിരുന്നു. ഗാസയിലെ പല ഹമാസ് നേതാക്കളുമായും താരതമ്യപ്പെടുത്തുമ്പോൾ പ്രായോഗിക സമീപനമുള്ള വ്യക്തിയായും രാജ്യാന്തര സമൂഹം ഹനിയയെ കണ്ടിരുന്നു. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫിനെയായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതെന്നും പറയപ്പെടുന്നു. ഹനിയയുടെ കൊലപാതകം യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾ കൂടുതൽ വിദൂരമാക്കിയെന്ന് പലസ്തീനിലുള്ളവരും കരുതുന്നുണ്ട്.

English Summary:

Iran Utilizes Hezbollah Amid Escalating Middle East Tensions