നോട്ടം ഇന്ത്യയുടെ ‘ചിക്കൻസ് നെക്കിൽ’; മുൻപിലുണ്ട് ചിറകരിഞ്ഞ ഇന്ദിര; ഹസീന വീണു, ഇനി മോദി എന്തുചെയ്യും?
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്.
രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്. അതേസമയം ഇന്ത്യയ്ക്ക് സംഭവിച്ച പാളിച്ചകളും ഇപ്പോൾ ചർച്ചയാവുന്നു. അയൽരാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിലുണ്ടായ പാളിച്ചയാണ് പ്രധാനം. ഹസീനയ്ക്കൊപ്പം ഇന്ത്യയും ബംഗ്ലാമണ്ണിൽ നിന്നും പുറത്തായാൽ അതുണ്ടാക്കുന്ന നഷ്ടങ്ങളും വെല്ലുവിളികളും എന്തൊക്കെയാണ്? 1971ൽ, വീണുകിട്ടിയ അവസരത്തെ വെല്ലുവിളികൾ വകവയ്ക്കാതെ കൃത്യമായി ഉപയോഗിച്ച് കിഴക്കൻ പാക്കിസ്ഥാന്റെ ചിറകരിഞ്ഞ ഇന്ദിരാഗാന്ധിയുടെ കരുത്തും ബുദ്ധിയും പിൻതലമുറ മറന്നുപോയോ? ഇപ്പോൾ മുന്നിലുള്ള വെല്ലുവിളിയിൽ മോദി എന്തുചെയ്യും എന്നതും ചോദ്യമായി അവശേഷിക്കുന്നു.
∙ ഹസീനയെ എത്രനാൾ സംരക്ഷിക്കും?
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നേരിടുന്ന കാര്യമാണ്. ഇന്ത്യയുമായി വളരെയധികം അടുപ്പം വച്ചുപുലർത്തിയ ഹസീനയുടെ കുറ്റങ്ങളും കുറവുകളും ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിൽ കണ്ണടച്ചുകൊടുത്തതിലൂടെ ഇന്ത്യയ്ക്ക് വലിയ വീഴ്ചയാണുണ്ടായത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണക്കാരായ രാജ്യമെന്ന നിലയിൽ ഒരു ‘ബിഗ്ബ്രദർ’ പരിവേഷമാണ് മുതിർന്ന ബംഗ്ലദേശികളുടെ മനസ്സിൽ ഇപ്പോഴും ഇന്ത്യയ്ക്ക്. എന്നാൽ ഇതൊന്നും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത പുതുതലമുറയ്ക്ക് ഷെയ്ഖ് ഹസീനയോട് മമതയുള്ള അയൽരാജ്യം മാത്രമാണ് ഇന്ത്യ. അതിനാലാണ് ഹസീനയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഇന്ത്യാവിരുദ്ധത കൂടി പ്രതിപക്ഷ പാർട്ടികൾ കുത്തിവച്ചത്.
മാലദ്വീപിലെ ‘ഇന്ത്യ ഔട്ട്’ പ്രചാരണം ഫലം കണ്ടതിന് പുറമേ ബംഗ്ലദേശിലും സമാനമായ പ്രചാരണ തന്ത്രം ഉയർന്നിരുന്നു. നേരിട്ടല്ലെങ്കിലും പ്രതിപക്ഷപാർട്ടിയായ ബംഗ്ലദേശ് നാഷനൽ പാർട്ടിയായിരുന്നു (ബിഎൻപി) ഇതിനു പിന്നില്‍. എന്നാൽ ജയിക്കില്ലെന്ന് ഉറപ്പായതോടെ പ്രതിപക്ഷപാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹസീനയോടുള്ള വിരോധം ഇന്ത്യയ്ക്കുനേരെയാവാൻ മറ്റു രാജ്യങ്ങളുടെ ഇടപെടലുകളും കാരണമായി.
∙ പ്രതിപക്ഷത്തെ മറന്നതിന്റെ വില
2024 ജൂണിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ചടങ്ങിൽ സംബന്ധിക്കാൻ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു. 1975ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കുടുംബത്തിന് അഭയം നൽകിയതിന്റെ കൂറ് അവർ ഇന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. അതേസമയം 2014 മുതൽ മോദിസർക്കാരിനോടും മികച്ച ബന്ധം അവർ പുലർത്തി. ഭരണകക്ഷിക്കൊപ്പം പ്രതിപക്ഷത്തെ നേതാക്കളുമായും ബന്ധം തുടരാൻ ഹസീന കാണിച്ച കരുതൽ പക്ഷേ ഇന്ത്യയ്ക്കുണ്ടായില്ല. ബംഗ്ലദേശില്‍ ഹസീനയുടെ ഭരണകൂടം ഉരുക്കുമുഷ്ടിയുപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യുകയും തടങ്കലിൽ അടയ്ക്കുകയും ചെയ്യുമ്പോൾ ഇന്ത്യ മൗനം പാലിച്ചു. മനുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്ന് യുഎസ് അടക്കം ആവശ്യപ്പെടുമ്പോഴും അയൽരാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിൽ ഇന്ത്യ നിശ്ശബ്ദമായി. സർക്കാരുമായി ഇടഞ്ഞാൽ ചൈന പിടിമുറുക്കുമെന്ന ആശങ്കയും ഇതിനുപിന്നിലുണ്ടായിരുന്നു. ശത്രുരാജ്യങ്ങളുമായുള്ള ബംഗ്ലദേശിലെ പ്രതിപക്ഷ പാർട്ടികളുടെ ബന്ധവും ഇന്ത്യയെ ഇതിന് പ്രേരിപ്പിച്ചു.
ചൈനയുമായി കൈകോർക്കാൻ എന്നും താൽപര്യം കാട്ടിയിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ് ബിഎൻപി. അതേസമയം ബംഗ്ലദേശിന്റെ രൂപീകരണത്തിന് മുൻപേ സജീവമായ ജമാഅത്തെ ഇസ്‌ലാമിക്കാവട്ടെ ഇപ്പോഴും കൂറ് പാക്കിസ്ഥാനോടാണ്. ബംഗ്ലദേശിന്റെ രൂപീകരണം തന്നെ തെറ്റാണെന്നും, പാക്കിസ്ഥാനുമായി വീണ്ടും ഐക്യപ്പെടണമെന്നുമാണ് ഈ പാർട്ടിയുടെ നിലപാട്. 2024ൽ ഹസീന സർക്കാർ ഈ പാർട്ടിയെ നിരോധിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിലടക്കം പാക്ക് ചാരസംഘടനയായ ഐഎസ്ഐയിൽനിന്ന് പണം പ്രതിപക്ഷപാർട്ടികളിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒട്ടേറെ ചെറുപാർട്ടികളും ബംഗ്ലദേശിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ബന്ധം പുലർത്താനാവാത്തതിന്റെ വില ഇപ്പോഴാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നത്. അവരുടെ മനസ്സുകളിലെ ഇന്ത്യാ വിരുദ്ധ വികാരം ശമിപ്പിക്കാൻ നയതന്ത്ര തലത്തിൽ ഇനി കഠിനമായി പരിശ്രമിക്കേണ്ടിവരും.
∙ എത്രനാളുണ്ടാവും ഇടക്കാല സർക്കാർ
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഒഴികെ മറ്റെല്ലാ പാർട്ടികളിൽനിന്നും പ്രാതിനിധ്യമുള്ളതായിരിക്കും ബംഗ്ലദേശിലെ ഇടക്കാല സർക്കാരെന്നാണ് റിപ്പോർട്ടുകള്‍. ബംഗ്ലദേശ് സൈനിക മേധാവിയായ ജനറൽ വഖാറുസ്സമാനാണ് മുൻ നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ജനത്തിന് വാഗ്ദാനം നൽകിയിട്ടുള്ളത്. വ്യാഴാഴ്ച ഇടക്കാല സർക്കാർ അധികാരമേൽക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം ഇടക്കാല സർക്കാരിന്റെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കും എന്നതിലാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. ഷെയ്ഖ് ഹസീനയുമായി മമത പുലർത്തിയിരുന്ന സൈനിക മേധാവിയിൽ നിന്നും കടുത്ത നടപടികളൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഹസീനയെ അറസ്റ്റു ചെയ്യാതെ ഇന്ത്യയിലേക്ക് സുരക്ഷിതമായി അയയ്ക്കാൻ സൈനിക നേതൃത്വം കാട്ടിയ കരുതല്‍ ഇതിനുള്ള തെളിവാണ്. എന്നാൽ ഹസീനയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള അവസരം സൈന്യം നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. വരുംദിവസങ്ങളിൽ സൈന്യത്തിനുള്ളിലെ ചേരിതിരിവ് പ്രകടമാകാനും സാധ്യതയുണ്ട്.
അതേസമയം ഹസീന രാജിവച്ചതിന്റെ രണ്ടാംദിനം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതോടെ പുതിയ തിരഞ്ഞെടുപ്പ് ഉറപ്പായി. പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്തെ ചട്ടം. പെട്ടെന്ന് തിരഞ്ഞെടുപ്പ് നടന്നാൽ അത് പ്രതിപക്ഷത്തിന് ശക്തി തെളിയിക്കാനുള്ള അവസരമാവും. പട്ടാളം നിയന്ത്രണം ഏറ്റെടുത്ത് മണിക്കൂറുകൾക്കകം ബിഎൻപി നേതാവ് ഖാലിദ സിയയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ബംഗ്ലദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിട്ടുണ്ട്. ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യയോട് ബംഗ്ലദേശുകാർക്ക് ദേഷ്യമാണെന്ന് യൂനുസും ‘നയം’ വ്യക്തമാക്കിയിട്ടുണ്ട്.
∙ തലവേദന സുരക്ഷ; ‘ചിക്കൻസ് നെക്കിൽ’ വേണം ശ്രദ്ധ
ബംഗ്ലദേശിൽ പ്രധാനമന്ത്രി രാജിവയ്ക്കുകയും പട്ടാളം ഭരണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത ആദ്യ മണിക്കൂറുകളിൽ തന്നെ അതിർത്തിയിൽ അതിസുരക്ഷാ മുന്നറിയിപ്പ് നൽകാനാണ് ഇന്ത്യ ശ്രദ്ധിച്ചത്. ബംഗ്ലദേശിലേക്ക് ഇന്ത്യൻ പൗരൻമാരോട് യാത്ര ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 20,000 ഇന്ത്യന്‍ പൗരൻമാർ അവിടെയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. വരും നാളുകളിൽ ബംഗ്ലദേശിൽ അസ്ഥിരത രൂക്ഷമായാൽ അത് ഇന്ത്യയിലേക്കുള്ള അഭയാർത്ഥികളുടെ പ്രവാഹത്തിന് കാരണമായേക്കാം. 1971ൽ കിഴക്കും പടിഞ്ഞാറുമുള്ള പാക്കിസ്ഥാന്റെ ആഭ്യന്തര സംഘർഷത്തിൽ ഇന്ത്യൻ ഇടപെടൽ വേണ്ടിവന്നത് അഭയാർഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു.
ബിഎൻപിയുടെ ഭരണകാലത്ത് ഉള്‍ഫയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ബംഗ്ലദേശിന്റെ മണ്ണിൽ നിലയുറച്ചുകൊണ്ട് ഇന്ത്യയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം കിഴക്കൻ ഇന്ത്യയിലെ സുരക്ഷാ പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് എന്നും വിശ്വസിക്കാവുന്ന ഭരണാധികാരിയായിരുന്നു ഹസീന. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ബംഗ്ലദേശിന്റെ മണ്ണ് ഉപയോഗിക്കാൻ അവർ അനുവദിച്ചിരുന്നില്ല. ഇന്ത്യയുമായി ദശാബ്ദങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കങ്ങൾ ഇരുരാജ്യങ്ങളും ഇടപെട്ട് പരിഹരിച്ചിരുന്നു.
ബംഗാൾ, മിസോറാം, മേഘാലയ, ത്രിപുര, അസം എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളാണ് ബംഗ്ലദേശുമായുള്ള 4096 കിലോമീറ്റർ അതിർത്തി പങ്കിടുന്നത്. ബംഗാൾ ഉൾക്കടലുമായി ഈ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്നതിലും ബംഗ്ലദേശ് പങ്കുവഹിക്കുന്നു. എന്നാൽ ഇതിനേക്കാളും ഉപരിയായി, ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മേഖലയാണ് ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി. കേവലം 22 കിലോമീറ്റർ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ ഭാഗത്തുകൂടിയാണ് വടക്കുകിഴക്ക് ഭാഗത്തെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ രാജ്യത്തിന്റെ പ്രധാന ഭാഗവുമായി ബന്ധപ്പെടുന്നത്.
നേപ്പാളും ബംഗ്ലദേശും ഈ ഇടനാഴിയുടെ ഇരുവശത്തുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇടനാഴിയുടെ വടക്കേയറ്റത്തായി ഭൂട്ടാനും അതിർത്തി പങ്കിടുന്നു. ഇവിടെ ഒരു പ്രതിസന്ധി ഉണ്ടായാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒറ്റപ്പെടും. അതിനാൽത്തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ് ഈ ഇടനാഴി.
∙ വാണിജ്യ ബന്ധത്തിൽ കാലിടറുമോ?
ഷെയ്ഖ് ഹസീനയുടെ ഭരണകാലയളവിൽ ബംഗ്ലദേശ് ഇന്ത്യയുടെ പ്രധാന സൗഹൃദരാജ്യമായി മാറുന്നതിനും സാക്ഷ്യം വഹിച്ചിരുന്നു. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ ചൈന കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ബംഗ്ലദേശാണ്. ബംഗ്ലദേശിനെ സംബന്ധിച്ച് ഏഷ്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023-24 സാമ്പത്തിക വർഷം 1300 കോടി ഡോളറായിരുന്നു. പ്രത്യേകിച്ച് ടെക്സ്റ്റൈൽ മേഖലയിൽ ഇരുരാജ്യങ്ങളും മികച്ച വ്യാപാര ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ പരുത്തി വലിയ അളവിലാണ് ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. മൊത്തം പരുത്തി കയറ്റുമതിയുടെ 34.9% വരുമിത്. ഇതിനു പുറമേ ഭക്ഷ്യധാന്യങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയ്ക്കായും ഇന്ത്യയെയാണ് ഈ അയൽരാജ്യം ആശ്രയിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, മത്സ്യം (ഹിൽസ), തുകൽ തുടങ്ങിയവയാണ് തിരികെ ഇന്ത്യയിലേക്കുള്ള ബംഗ്ലദേശിന്റെ പ്രധാന കയറ്റുമതി. 2023-24ൽ 39.1 കോടി ഡോളറാണ് റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് ബംഗ്ലദേശ് നേടിയത്.
ഇരുരാജ്യങ്ങൾക്കും ഇടയിൽ ഒരു സ്വതന്ത്ര വാണിജ്യ കരാറിനെ കുറിച്ചുള്ള ചർച്ചകളും തുടങ്ങിവച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇതെങ്ങനെ മുന്നോട്ടുപോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 2020ൽ തുറന്ന ചിലഹാത്തി-ഹൽദിബാരി റെയിൽ പാതപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള റെയിൽ–കപ്പൽ ചരക്കുഗതാഗത ബന്ധങ്ങളും പുരോഗതിയുടെ പാതയിലായിരുന്നു. ധാക്കയിൽ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളായ അഗർത്തല, ഗുവാഹത്തി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് ബസ് യാത്രകളും ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതെല്ലാം നിർത്തിവച്ചിരിക്കുകയാണ്.
∙ അകലുന്ന അയൽരാജ്യങ്ങള്‍
ചൈനയുമായി ബന്ധം പുലർത്തുമ്പോഴും ഇന്ത്യയുടെ താൽപര്യങ്ങൾ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാരായിരുന്നു ഷെയ്ഖ് ഹസീനയുടേത്. 2023ൽ മാത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും വിവിധ വേദികളിലായി 10 തവണ കൂടിക്കാഴ്ച നടത്തി. 2024ൽ നാലാമതും അധികാരത്തിൽ എത്തിയപ്പോൾ ഹസീനയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. ജൂൺ മാസത്തിൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്കെത്തിയ ഹസീന ഒരാഴ്ചയ്ക്കകം വീണ്ടും ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി. അതേസമയം ചൈനയിൽ നടത്തിയ സന്ദർശനം പൂർത്തികരിക്കാതെ പാതിവഴിയിൽ രാജ്യത്തേക്ക് മടങ്ങിയതും വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇന്ത്യയുമായുള്ള തർക്ക വിഷയങ്ങളിൽ പോലും സമചിത്തതയോടെ ഹസീന ഇടപെട്ടിരുന്നു. ഇക്കാരണങ്ങളാൽ ബംഗ്ലദേശിലെ സർക്കാർ തകർന്നതിൽ ഏറ്റവും വലിയ നഷ്ടവും ഇന്ത്യയ്ക്കാണ് സംഭവിച്ചത്. പ്രതിപക്ഷ പാർട്ടികൾ അധികാരം പിടിച്ചാൽ അത് ബംഗ്ലദേശിൽ ചൈനയ്ക്ക് കൂടുതൽ ചുവടുറപ്പിക്കാനുള്ള അവസരമാവും നൽകുക. ചൈനീസ് ബന്ധം അനുദിനം വർധിക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ മധ്യത്തിലായി ഇന്ത്യ ഏറക്കുറെ ഒറ്റപ്പെടുന്ന അവസ്ഥാണ് ഇന്ന്. പാക്കിസ്ഥാനും ചൈനയും നേർക്കുനേർ ഭീഷണിയായി നിലയുറപ്പിക്കുമ്പോൾ നേപ്പാൾ, മ്യാൻമർ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ചൈന കാലുറപ്പിക്കുകയാണ്. എക്കാലവും ഇന്ത്യയ്ക്കൊപ്പമുണ്ടായിരുന്ന ഭൂട്ടാനിൽ പോലും ചൈന കടന്നുചെന്നിരിക്കുന്നു. വിദേശകാര്യത്തിൽ അയൽരാജ്യങ്ങൾക്ക് ആദ്യ പരിഗണന നൽകി 2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോദി ഈ നയത്തിൽ നിന്നും എത്രമാത്രം മാറി സഞ്ചരിച്ചു എന്നതും വിലയിരുത്തേണ്ടതാണ്.
ബംഗ്ലദേശിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് പ്രധാന ചോദ്യങ്ങളാണുള്ളത്. ഒന്ന് ധാക്കയിൽ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെത്തിയ ഹസീന ഇനി എന്തുചെയ്യും എന്നത്. യുകെയിലേക്ക് അഭയം തേടിയുള്ള യാത്രയുടെ ഇടത്താവളം മാത്രമാവുമോ ഇന്ത്യ? അതോ യുകെ അഭയം നിഷേധിച്ചാൽ മറ്റൊരു രാജ്യം കണ്ടെത്തുന്നതുവരെയോ അല്ലെങ്കിൽ സ്ഥിരമായോ ഹസീന തുടരുമോ? നയതന്ത്രത്തിന്റെ പാതയിൽ ബംഗ്ലദേശിനെ വീണ്ടും കൂട്ടിയിണക്കാൻ മോദി സർക്കാരിനാവുമോ എന്നതാണ് അടുത്ത വലിയ ചോദ്യം. ആദ്യ ചോദ്യത്തിന്റെ ഉത്തരം ഹസീന എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങുമ്പോൾ രണ്ടാമത്തെ ചോദ്യം ആഴവും പരപ്പും ഏറെയുള്ള ഒന്നാണ്. മോദി സർക്കാരിന് മുന്നിൽ അവസരങ്ങളും ഏറെ വെല്ലുവിളികളും അതൊളിപ്പിച്ചുവച്ചിരിക്കുന്നു.