വനിതാ ഡോക്ടർ വെടിവച്ചത് 0.177 ഇഞ്ച് ‘കാലിബറിൽ’: എയർഗൺ വരുന്ന ആ ‘വഴി’ പൊലീസിന് അറിയില്ലേ?
ഓൺലൈൻ വഴി തോക്കു വാങ്ങി സഹോദരനെ വെടിവച്ചു കൊലപ്പെടുത്തുന്ന കഥയുമായി മലയാള സിനിമയിറങ്ങിയത് 3 വർഷം മുൻപാണ്. ലൈസൻസ് ആവശ്യമില്ലാത്ത ഈ എയർഗണ്ണുകൾ സിനിമയിൽ നിന്നിറങ്ങി നാട്ടിലും വെടിപൊട്ടിച്ചു തുടങ്ങി. 2023ൽ മൂന്നു പേരാണു സംസ്ഥാനത്ത് എയർഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ജൂലൈയിൽ തിരുവനന്തപുരം വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയ്ക്കു നേരെ വെടിയുതിർത്ത വനിതാ ഡോക്ടർ ഉപയോഗിച്ചതും ഓൺലൈൻ വഴി വാങ്ങിയ, ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സ്കൂൾ വിദ്യാർഥികൾ സഹപാഠിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതും ഇതു തന്നെ.

∙ വിൽക്കാനും ലൈസൻസ് വേണ്ട
ഉപയോഗിക്കാൻ മാത്രമല്ല വിൽക്കാനും ലൈസൻസ് ആവശ്യമില്ല എന്നതാണ് എയർഗൺ സുലഭമാകാൻ കാരണം. ലൈസൻസുള്ള തോക്കുകൾ വിൽക്കുന്ന കടകളിൽ തന്നെ ഈ എയർഗണ്ണുകളും ലഭിക്കും. എയർഗൺ മാത്രമായി വിൽക്കുന്ന കടകളുമുണ്ട്. ഇത്തരം കടകൾ തോക്ക് വാങ്ങുന്നവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പു വാങ്ങിവയ്ക്കാറുണ്ട്.എന്നാൽ ഓൺലൈൻ വിൽപന സൈറ്റുകളിൽ അതുമില്ല. എയർഗൺ വിൽപനയ്ക്കു മാത്രമായി സൈറ്റുകളുണ്ട്. സംസ്ഥാനത്തെ തോക്കുവിൽപന കേന്ദ്രങ്ങളിൽ പൊലീസ് മാസത്തിലൊരിക്കൽ പരിശോധന നടത്തി, എയർഗൺ വിൽപനയുടെ കണക്കെടുക്കാറുണ്ട്. എന്നാൽ, ഓൺലൈൻ വഴി ഓരോ ദിവസവും കേരളത്തിലെത്തുന്ന തോക്കുകളുടെ കണക്ക് പൊലീസിനു മുന്നിൽ ഇന്നും അജ്ഞാതം.
∙ ക്ലോസ് റേഞ്ചിൽ അപകടം
സാധാരണ തോക്കുകളിൽ വെടിമരുന്നു കത്തുമ്പോഴുണ്ടാകുന്ന ഊർജത്തിലാണു ബുള്ളറ്റ് പുറത്തേക്കു തെറിക്കുന്നത്. എന്നാൽ, എയർഗണ്ണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതു സ്‌പ്രിങ്ങാണ്. സ്പ്രിങ് ചുരുങ്ങി നിവരുമ്പോഴുണ്ടാകുന്ന വായുവിന്റെ മർദത്തിലാണു ബുള്ളറ്റ് പായുന്നത്. 10 മീറ്റർ വരെ റേഞ്ചുണ്ട് എയർ പിസ്റ്റളിന്. എയർ റൈഫിളിന് 25 മീറ്റർ വരെ.
കറുത്തീയം കൊണ്ടുള്ള പെല്ലറ്റുകളാണു എയർഗണ്ണിൽ ഉപയോഗിക്കുന്നത്. കൂർത്ത അഗ്രമുള്ള പെല്ലറ്റുകളും ഉരുണ്ട അഗ്രമുള്ള പെല്ലറ്റുകളുമുണ്ട്. 10 മീറ്ററിനുള്ളിൽനിന്ന് എയർഗൺ കൊണ്ടു വെടിവയ്ക്കുകയും (ക്ലോസ് റേഞ്ച്) ശരീരത്തിന്റെ മൃദുവായ ഭാഗങ്ങളിൽ പെല്ലറ്റ് തുളച്ചുകയറുകയും ചെയ്താൽ മരണത്തിൽ കലാശിച്ചേക്കാം.
∙ നിയന്ത്രണം വന്നു നിരോധനമില്ല
കുഴലിന്റെ വ്യാസം (കാലിബർ) 0.22 ഇഞ്ച് വരെയുള്ള എയർഗണ്ണുകൾക്കു ലൈസൻസ് ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ, എയർഗൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വ്യാപകമായതോടെ 0.177 ഇഞ്ച് കാലിബറിനു മുകളിലുള്ള എയർ ഗണ്ണുകൾ വിൽക്കാൻ പാടില്ലെന്നു സർക്കാർ നിർദേശം നൽകി. പക്ഷേ, 0.177 ഇഞ്ച് കാലിബർ തോക്കുകളും അടുത്തുനിന്നു വെടിവയ്ക്കുമ്പോൾ അപകടമാണെന്നു വിദഗ്ധർ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂരിലെ സംഭവത്തിൽ വനിതാ ഡോക്ടർ വെടിവച്ചത് 0.177 ഇഞ്ച് കാലിബർ എയർപിസ്റ്റൾ കൊണ്ടായിരുന്നു.
രഹസ്യവിവര ശേഖരണം തുടങ്ങി പൊലീസ്
എയർ പിസ്റ്റൾ, എയർഗണ്ണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇവ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. ഇനം, റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇത്തരം തോക്കുകൾ കൈവശമുള്ളവരുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വനിതാ ഡോക്ടർ വെടിവച്ചു പരുക്കേൽപ്പിച്ചതിനും പട്ടത്ത് എയർഗൺ ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും പിന്നാലെയാണ് പൊലീസ് നടപടി.
എയർ പിസ്റ്റൾ, എയർ ഗൺ എന്നിവ കൈവശം വയ്ക്കുന്നതിന് ലൈസൻസ് ആവശ്യമില്ലാത്തതും, ഇവ ഇന്ത്യൻ ആയുധ നിയമത്തിന്റെ പരിധിയിൽപ്പെടാത്തതും നടപടി എടുക്കുന്നതിന് പൊലീസിനു തടസ്സമാകുന്നു. ഓൺലൈനായി ഇവ സുലഭമായി ലഭിക്കുന്നതിനാൽ കൃത്യമായ കണക്കും പൊലീസിന്റെ പക്കൽ ഇല്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നത്. ഇവയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നയപരമായ തീരുമാനം വേണ്ടതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു.