ചേലക്കരയിൽ കണ്ണുനട്ട് സിപിഎം; ഷാഫിക്കു പകരം ആരു വരും? ആ കണക്ക് ബിജെപിക്കൊപ്പമല്ല
വയനാടിന്റെ വേദന കേരളം ഒരുമിച്ചു പങ്കുവയ്ക്കുന്ന ദിവസങ്ങളാണിത്. കുറച്ചുനാളുകൾക്കപ്പുറം ഇതേ വയനാട് രാഷ്ട്രീയമത്സരത്തിനു വേദിയാകും. രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ, ആ സീറ്റ് നിലനിർത്താനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പു പോരാട്ടം. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾകൂടി ഇതിനൊപ്പം വരും. സർക്കാരിന്റെ ദുരിതാശ്വാസ നടപടികളിൽ ആരും രാഷ്ട്രീയം കാണുന്നില്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരുക്കിനെ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപു ഭേദപ്പെടുത്തിയെടുക്കാൻ എൽഡിഎഫ് ഇതു പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സെപ്റ്റംബർ ഒടുവിലോ ഒക്ടോബർ ആദ്യമോ തിരഞ്ഞെടുപ്പു നടന്നേക്കാം. തിരിച്ചുവരാനുള്ള വഴിയായി ഉപതിരഞ്ഞെടുപ്പുകളെ കാണണമെന്ന തീരുമാനം സിപിഎം മുൻപേ എടുത്തിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാടേ തോറ്റ എൽഡിഎഫിനു തിരിച്ചുവരാൻ വഴിയൊരുക്കിയതു പാലാ ഉപതിരഞ്ഞെടുപ്പാണ്. പാലാ എന്ന യുഡിഎഫ് നെടുങ്കോട്ടയിൽ നേടിയ അട്ടിമറിജയം എൽഡിഎഫിനെ കളത്തിൽ

വയനാടിന്റെ വേദന കേരളം ഒരുമിച്ചു പങ്കുവയ്ക്കുന്ന ദിവസങ്ങളാണിത്. കുറച്ചുനാളുകൾക്കപ്പുറം ഇതേ വയനാട് രാഷ്ട്രീയമത്സരത്തിനു വേദിയാകും. രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ, ആ സീറ്റ് നിലനിർത്താനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പു പോരാട്ടം. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾകൂടി ഇതിനൊപ്പം വരും. സർക്കാരിന്റെ ദുരിതാശ്വാസ നടപടികളിൽ ആരും രാഷ്ട്രീയം കാണുന്നില്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരുക്കിനെ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപു ഭേദപ്പെടുത്തിയെടുക്കാൻ എൽഡിഎഫ് ഇതു പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സെപ്റ്റംബർ ഒടുവിലോ ഒക്ടോബർ ആദ്യമോ തിരഞ്ഞെടുപ്പു നടന്നേക്കാം.
തിരിച്ചുവരാനുള്ള വഴിയായി ഉപതിരഞ്ഞെടുപ്പുകളെ കാണണമെന്ന തീരുമാനം സിപിഎം മുൻപേ എടുത്തിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാടേ തോറ്റ എൽഡിഎഫിനു തിരിച്ചുവരാൻ വഴിയൊരുക്കിയതു പാലാ ഉപതിരഞ്ഞെടുപ്പാണ്. പാലാ എന്ന യുഡിഎഫ് നെടുങ്കോട്ടയിൽ നേടിയ അട്ടിമറിജയം എൽഡിഎഫിനെ കളത്തിൽ തിരികെയെത്തിച്ചു. പിന്നാലെ കോന്നിയും വട്ടിയൂർക്കാവും പിടിച്ചു. അരൂർ നഷ്ടപ്പെട്ടെങ്കിലും, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഉപതിരഞ്ഞെടുപ്പുകളുടെ സ്കോർ ഷീറ്റ് 4–2 എന്ന നിലയിൽ എൽഡിഎഫിന് അനുകൂലമായി. ചെങ്ങന്നൂർ, വേങ്ങര സീറ്റുകൾ എൽഡിഎഫും യുഡിഎഫും നിലനിർത്തുകയായിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽ 2–0 എന്ന നിലയിൽ യുഡിഎഫിനാണ് നിലവിൽ ലീഡ്. ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും എംപിമാരായതോടെ തിരഞ്ഞെടുപ്പു വേണ്ടിവരുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഫലം ഇരുമുന്നണികൾക്കും നിർണായകം. രണ്ടിലും തോറ്റാൽ ഇടതുമുന്നണിക്കു തിരിച്ചുവരാൻ വല്ലാതെ പാടുപെടേണ്ടിവരും. രണ്ടിടത്തും തോറ്റാൽ യുഡിഎഫിനു ലോക്സഭാ വിജയത്തിന്റെ ശോഭ കെടും.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കു പിന്നിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട പാലക്കാട്ടേതു ശ്രദ്ധേയ മത്സരമാകും. ജയിച്ച വി.കെ.ശ്രീകണ്ഠനും രണ്ടാമതെത്തിയ ബിജെപിയുടെ സി.കൃഷ്ണകുമാറും തമ്മിലെ വോട്ടുവ്യത്യാസം ഇവിടെ 9400 വോട്ടാണെങ്കിൽ സിപിഎമ്മിന്റെ എ.വിജയരാഘവനും ശ്രീകണ്ഠനും തമ്മിലെ വോട്ടുദൂരം അതിന്റെ ഇരട്ടിവരും. തൃശൂരിലൂടെ ലോക്സഭയിലേക്കു കയറിയതിനു പിന്നാലെ പാലക്കാടിലൂടെ നിയമസഭയിലേക്കു രണ്ടാമതൊരിക്കൽകൂടി കടന്നുവരാനും ബിജെപിക്ക് ആഗ്രഹമുണ്ടാകും.
പാലക്കാട്ട് ഷാഫി പറമ്പിലല്ല സ്ഥാനാർഥിയെന്നത് എതിരാളികൾക്ക് ആശ്വാസമായേക്കാം. അതേ ആശ്വാസംതന്നെയാണ് ചേലക്കരയിൽ കെ.രാധാകൃഷ്ണനല്ല സ്ഥാനാർഥിയെന്നത് എതിരാളികൾക്കു നൽകുന്നതും. എന്നാൽ, 2021ൽ രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ വൻഭൂരിപക്ഷം ലോക്സഭയിലേക്ക് അദ്ദേഹംതന്നെ മത്സരിച്ചപ്പോൾ 5600 ആയി കുറഞ്ഞു. എൽഡിഎഫും മൂന്നാമതെത്തിയ ബിജെപിയും തമ്മിലെ വ്യത്യാസം 31,000 വോട്ടായതുകൊണ്ടു തന്നെ ബിജെപി ഇവിടെ മുന്നണികൾക്കു ഭീഷണിയാകാനിടയില്ല.
ദുഃഖഭരിതമായ ഈ നാളുകളിൽ വയനാട് ഉപതിരഞ്ഞെടുപ്പിനു സജ്ജമല്ല. വയനാടിന്റെ ലോക്സഭയിലെ ശബ്ദമാകാൻ പ്രിയങ്കയിറങ്ങുന്നതുകൊണ്ടും മത്സരം ദേശീയതലത്തിൽ ശ്രദ്ധനേടും. പ്രിയങ്കയെ നേരത്തേ പ്രഖ്യാപിച്ചതിലൂടെ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഇന്ത്യാ മുന്നണിയിൽ സിപിഐ ഉയർത്തിയ പ്രതിഷേധശബ്ദത്തിനു വില കൽപിക്കുന്നില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.
∙ജയത്തിൽ കെടാതെ ചില ആശങ്കകൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിഞ്ഞതിന്റെ സന്തോഷത്തിനിടയിലും ചില ആകുലതകൾ ബിജെപിയെ പൊതിയുന്നു. തൃശൂരിനു തെക്കോട്ടുകണ്ട മുന്നേറ്റം വടക്കോട്ടു സംഭവിക്കാത്തത് എന്തുകൊണ്ടെന്നു പാർട്ടിയിൽ ചർച്ചയുണ്ട്. ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരം, പാലക്കാട്, കാസർകോട് എന്നീ ശക്തികേന്ദ്രങ്ങൾ ഇല്ല. പത്തനംതിട്ടയിൽ 2019ൽ കിട്ടിയ വോട്ടു ലഭിച്ചില്ല. തിരുവനന്തപുരത്ത് 15,000 വോട്ടിനു ജയിക്കുമെന്ന വിശകലനവും പാളി.
ഇതിനു പുറമേയാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ചലിപ്പിച്ച സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സുഭാഷിന്റെ സ്ഥാനത്യാഗം ഉണ്ടാക്കുന്ന ആശയക്കുഴപ്പം. സുഭാഷിനെ അദ്ദേഹത്തിന്റെ അഭ്യർഥന കണക്കിലെടുത്ത് ആർഎസ്എസ് പിൻവലിക്കുകയായിരുന്നു. സുഭാഷ് ഒഴിയാനിടയായതിൽ ആർഎസ്എസിന് അനിഷ്ടമുള്ളതുകൊണ്ട് അവർ മറ്റൊരാളെ നിയോഗിക്കുന്നില്ലെങ്കിൽ ആർഎസ്എസിനു ബിജെപി തലപ്പത്ത് ആളില്ലാതാകും.
ബിജെപി കാണുന്ന ശുഭസൂചന ഇവയാണ്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുനോക്കിയാൽ തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഒന്നാമതാണ്, ഏഴു മുനിസിപ്പാലിറ്റികളിലും ഒന്നാമത്. 35,000 വോട്ടിൽ കൂടുതൽ ലഭിച്ച അൻപതിനടുത്തു നിയമസഭാ മണ്ഡലങ്ങളുണ്ട്, ഇവിടെ 15000 വോട്ടു കൂടി നേടാനായാൽ ജയസാധ്യതയുണ്ട്. ഈ പ്രതീക്ഷയ്ക്കു മേലാണ് പാർട്ടിയെ വെട്ടിലാക്കിയ നീക്കം ആർഎസ്എസ് നടത്തിയത്. ഓഗസ്റ്റ് 29 മുതൽ മൂന്നു ദിവസം ആർഎസ്എസിന്റെ സമന്വയ ബൈഠക്കിന് ഉപതിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന പാലക്കാട് വേദിയാകുകയാണ്. മോഹൻ ഭാഗവതും ജെ.പി.നഡ്ഡയും പങ്കെടുക്കും.