ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നംവയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും. ഇതോടെ ബിജെപിയുടെ വിമർശനമത്രയും രാഹുലിനു നേരെയായി. കഴിഞ്ഞ വർഷം ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) പ്രസ്താവനയ്ക്കപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്നാണു ധനമന്ത്രാലയത്തിന്റെ നിലപാട്. അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശ്യപരവുമെന്നു പറഞ്ഞ് ഹിൻഡൻബർഗിന്റെ ആരോപണത്തെ ഇത്തവണയും അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമെന്നാണു കഴിഞ്ഞതവണ അദാനി പറഞ്ഞത്. ബിജെപിയും അതേ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോൾ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അന്ന്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നംവയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും. ഇതോടെ ബിജെപിയുടെ വിമർശനമത്രയും രാഹുലിനു നേരെയായി. കഴിഞ്ഞ വർഷം ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) പ്രസ്താവനയ്ക്കപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്നാണു ധനമന്ത്രാലയത്തിന്റെ നിലപാട്. അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശ്യപരവുമെന്നു പറഞ്ഞ് ഹിൻഡൻബർഗിന്റെ ആരോപണത്തെ ഇത്തവണയും അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമെന്നാണു കഴിഞ്ഞതവണ അദാനി പറഞ്ഞത്. ബിജെപിയും അതേ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്.

വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോൾ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അന്നു പ്രതിപക്ഷത്തായിരുന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനും അതേ നിലപാടായിരുന്നു. പാർലമെന്റിലെ കക്ഷിനില പരിഗണിക്കുമ്പോൾ ജെപിസി കൊണ്ടു കാര്യമില്ലെന്ന് അന്നു തൃണമൂൽ കോൺഗ്രസ് നിലപാടെടുത്തു. ജെപിസി രൂപീകരിക്കാൻ സർക്കാർ തയാറായുമില്ല. ഇത്തവണ കോൺഗ്രസും ഇടതു പാർട്ടികളും തൃണമൂലും ഉൾപ്പെടെ വീണ്ടും ജെപിസി ആവശ്യപ്പെടുന്നു. അത് അംഗീകരിക്കാൻ സർക്കാർ തയാറാവില്ലെന്നു വ്യക്തമാണ്. ഇപ്പോൾ ഭരണപക്ഷത്തുള്ള ജെഡിയുവിന്റെ നിലപാടു മാറിയോയെന്നു വ്യക്തമല്ല.

ഗൗതം അദാനി (Photo Arranged)
ADVERTISEMENT

സെബിയുടെ അന്വേഷണം സമഗ്രമാണെന്നു കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇപ്പോൾ, സെബി മേധാവിക്കെതിരെ ആരോപണമുയർന്ന സ്ഥിതിക്കു കോടതി എന്തു നിലപാടെടുക്കുമെന്നാണു വ്യക്തമാകേണ്ടത്. കോടതി സ്വമേധയാ നടപടിയെടുക്കണമെന്നാണു കോൺഗ്രസും മറ്റും ആവശ്യപ്പെടുന്നത്. വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നു കഴിഞ്ഞ വർഷത്തെ ആദ്യ ഹർജിക്കാരൻ വിശാൽ തിവാരി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെയോ സിബിഐയെയോ വിഷയം ഏൽപിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ ഹർജികളിലെ പ്രധാന ആവശ്യം. അങ്ങനെ നിർദേശിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെങ്കിലും സെബിയുടെ അന്വേഷണത്തിൽ പോരായ്മയോ പക്ഷപാതപരമായ സമീപനമോ ഉണ്ടെന്നതിനു തെളിവു വേണമെന്നാണു കോടതി പറഞ്ഞത്. ഹാജരാക്കപ്പെട്ട രേഖകളും മറ്റും തൃപ്തികരമല്ലെന്നാണു കോടതി വിലയിരുത്തിയത്.

∙ ബുച്ചിന്റെ വിശദീകരണത്തെ പുച്ഛിച്ച് ഹിൻഡൻബർഗ്

ADVERTISEMENT

‘സെബി’യുടെ ഭാഗമായിരിക്കെ മാധബി ബുച്ച് ഭർത്താവ് ധാവൽ ബുച്ചിന്റെ പേരിൽ എന്തൊക്കെ നിക്ഷേപവും ബിസിനസും നടത്തിയിട്ടുണ്ടെന്ന ചോദ്യമുയർത്തി ഹിൻഡൻബർഗ്. ബുച്ച് ദമ്പതികളുടെ വിശദീകരണത്തിനായിരുന്നു മറുചോദ്യം. 2017ൽ മാധബി സെബിയിൽ അംഗമാകുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് ബർമുഡയിലെ ജിഡിഒഎഫ് എന്ന ഫണ്ടിലെ ജോയിന്റ് അക്കൗണ്ടിൽനിന്ന് അവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ധാവൽ കത്തയച്ചിരുന്നു. എന്നിട്ടും 2018ൽ സെബി അംഗമായിരിക്കെ മാധബി സ്വന്തം പഴ്സനൽ ഇമെയിൽ ഉപയോഗിച്ച് ഭർത്താവിന്റെ നിക്ഷേപം പിൻവലിക്കാനായി ഇമെയിൽ അയച്ചു. ജോയിന്റ് അക്കൗണ്ടിൽനിന്ന് ഒഴിവായ മാധബി തുടർന്നും എന്തിനാണു ഭർത്താവിന്റെ ബിസിനസ് കൈകാര്യം ചെയ്തതെന്നാണ് ഹിൻഡൻബർഗിന്റെ ചോദ്യങ്ങളിലൊന്ന്.

മാധബി ബുച്ച് (Photo Arranged)

∙ വാദങ്ങളും മറുപടിയും

ADVERTISEMENT

ബുച്ച് ദമ്പതികൾ: മൊറിഷ്യസ് ഫണ്ട് ആയ ഐപിഇ പ്ലസ് ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ അനിൽ അഹുജ ധാവലിന്റെ ബാല്യകാല സുഹൃത്തായതുകൊണ്ടാണു നിക്ഷേപം നടത്തിയത്. അഹുജ കമ്പനി വിട്ടപ്പോൾ പണം പിൻവലിച്ചു.
ഹിൻഡൻബർഗ്: മൊറീഷ്യസ് ഫണ്ടിൽ നിക്ഷേപമുണ്ടെന്നു സ്ഥിരീകരിക്കുന്നതാണു മറുപടി. അദാനി ഡയറക്ടറായിരിക്കുന്ന സമയത്താണ് അനിൽ അഹുജ ഈ ഫണ്ട് നിയന്ത്രിച്ചിരുന്നത്. അദാനി ഫണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ മേധാവി അതേ ഫണ്ടുകളിൽ നിക്ഷേപം നടത്തിയതോടെ വിശ്വാസ്യത ചോദ്യമുനയിലായി.

ബുച്ച്: സപ്ലൈ ചെയിൻ മാനേജ്മെന്റിൽ വിദഗ്ധനായ ധാവൽ തന്റെ കൺസൽറ്റിങ് കമ്പനികളിലൂടെ ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളോടൊപ്പം ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
ഹിൻഡൻബർഗ്: ‘സെബി’യുടെ നിയന്ത്രണപരിധിയിൽ വരുന്ന സ്ഥാപനങ്ങൾ ഈ കൂട്ടത്തിലുണ്ടായിരുന്നോ?

ബുച്ച്: സിംഗപ്പൂരിലും ഇന്ത്യയിലുമായി ആരംഭിച്ച 2 കൺസൽറ്റിങ് സ്ഥാപനങ്ങൾ താൻ സെബിയുടെ ഭാഗമായതോടെ നിർജീവമായി. ഇക്കാര്യം സെബിയെ അറിയിച്ചിരുന്നു.
ഹിൻഡൻബർഗ്: ഇന്ത്യൻ കമ്പനിയായ അഗോറ അഡ്വൈസറിയിൽ മാധബി ബുച്ചിന് 99% ഓഹരിയുണ്ടെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാർച്ച് 31ലെ ഓഹരിയുടമകളുടെ പട്ടിക. ഈ കമ്പനി ഇപ്പോഴും നിലവിലുണ്ടെന്നു മാത്രമല്ല, വരുമാനമുണ്ടാക്കുന്നുമുണ്ട്. മാധബി സെബി അംഗമായിരുന്ന കാലത്തെല്ലാം സിംഗപ്പൂരിലെ അഗോറ പാർട്ണേഴ്സിൽ 100% ഓഹരിയുടമയായിരുന്നു. അധ്യക്ഷയാകുന്നതിനു രണ്ടാഴ്ച മുൻപ് ഇതു ഭർത്താവിനു കൈമാറുകയായിരുന്നു.

English Summary:

Adani-Hindenburg Row Reignited: Rahul Gandhi Slams Modi, Demands JPC Probe