ഒറ്റരാത്രിയിൽ 117 ഡ്രോണുകൾ, തുടരെ മിസൈലുകൾ, ‘റഷ്യൻ നഗരം’ പിടിച്ചടക്കി യുക്രെയ്ൻ; ഞെട്ടിക്കും നീക്കത്തിന് പിന്നിലെന്ത്?
യുക്രെയ്‌നിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഇതിലും വലിയൊരു തിരിച്ചടി കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ പരിധിയിലുള്ള വലിയൊരു പ്രദേശം യുക്രെയ്ൻ സൈന്യം കീഴടക്കിയിരിക്കുന്നു. യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത കസ്കിൽ (Kursk) നിന്നും ബെൽഗൊറാദ് മേഖലയിൽ നിന്നും ആയിരക്കണക്കിന് പൗരന്മാരോട് ഒഴിഞ്ഞുപോകാൻ റഷ്യയ്ക്ക് ആവശ്യപ്പെടേണ്ടി വന്നു. കസ്‌കിൽനിന്ന് 102 റഷ്യൻ സൈനികർ യുക്രെയ്നിന്റെ പിടിയിലായി. അവിടെ ഒരു മിലിറ്ററി കമൻഡാന്റ്സ് ഓഫിസും യുക്രെയ്ൻ ആരംഭിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ കീവ് ആക്രമിച്ചതിന് ശേഷമുള്ള, ഏറ്റവും വലിയ അതിർത്തി കടന്നുള്ള ആക്രമണമാണിതെന്ന് പറഞ്ഞാൽ തെറ്റില്ല. അന്നത്തെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണിപ്പോൾ യുക്രെയ്ൻ സൈന്യം നൽകിയിരിക്കുന്നത്. 2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം ഇതോടുകൂടി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി പ്രദേശമായ കസ്‌ക് മേഖലയ്ക്ക് തന്ത്രപ്രധാനമായും ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. റഷ്യൻ പ്രദേശങ്ങൾ കീഴടക്കാനുള്ള യുക്രെയ്നിന്റെ തീരുമാനം നിലവിലെ സംഘർഷ രീതി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരിക്കാം. മൂന്ന് യുക്രെയ്ൻ ബ്രിഗേഡുകൾ ആണ് ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ കീഴടക്കി മുന്നേറുന്നത്. ഈ സംഘത്തിൽ ആറായിരം മുതൽ എണ്ണായിരം വരെ സൈനികർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 10ന് ശനിയാഴ്ച രാത്രി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തന്റെ സൈന്യം റഷ്യൻ പ്രദേശത്ത് പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. റഷ്യയെ നാണംകെടുത്തിയ നീക്കമായിരുന്നു അത്. റഷ്യൻ പ്രദേശങ്ങളായ കർസ്ക്, ബ്രയാൻസ്ക്, ബെൽഗൊറാദ് എന്നിവിടങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തിനാണ് യുക്രെയ്ൻ സൈന്യം ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്? ഇത്ര പെട്ടെന്ന് റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശേഷിയും സംവിധാനങ്ങളും യുക്രെയ്ൻ സൈന്യത്തിന് എവിടെ നിന്ന് ലഭിച്ചു? പരിശോധിക്കാം.

യുക്രെയ്‌നിനെതിരെ യുദ്ധത്തിനിറങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഇതിലും വലിയൊരു തിരിച്ചടി കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ പരിധിയിലുള്ള വലിയൊരു പ്രദേശം യുക്രെയ്ൻ സൈന്യം കീഴടക്കിയിരിക്കുന്നു. യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത കസ്കിൽ (Kursk) നിന്നും ബെൽഗൊറാദ് മേഖലയിൽ നിന്നും ആയിരക്കണക്കിന് പൗരന്മാരോട് ഒഴിഞ്ഞുപോകാൻ റഷ്യയ്ക്ക് ആവശ്യപ്പെടേണ്ടി വന്നു. കസ്‌കിൽനിന്ന് 102 റഷ്യൻ സൈനികർ യുക്രെയ്നിന്റെ പിടിയിലായി. അവിടെ ഒരു മിലിറ്ററി കമൻഡാന്റ്സ് ഓഫിസും യുക്രെയ്ൻ ആരംഭിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ കീവ് ആക്രമിച്ചതിന് ശേഷമുള്ള, ഏറ്റവും വലിയ അതിർത്തി കടന്നുള്ള ആക്രമണമാണിതെന്ന് പറഞ്ഞാൽ തെറ്റില്ല. അന്നത്തെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണിപ്പോൾ യുക്രെയ്ൻ സൈന്യം നൽകിയിരിക്കുന്നത്.
2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം ഇതോടുകൂടി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി പ്രദേശമായ കസ്‌ക് മേഖലയ്ക്ക് തന്ത്രപ്രധാനമായും ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. റഷ്യൻ പ്രദേശങ്ങൾ കീഴടക്കാനുള്ള യുക്രെയ്നിന്റെ തീരുമാനം നിലവിലെ സംഘർഷ രീതി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരിക്കാം. മൂന്ന് യുക്രെയ്ൻ ബ്രിഗേഡുകൾ ആണ് ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ കീഴടക്കി മുന്നേറുന്നത്. ഈ സംഘത്തിൽ ആറായിരം മുതൽ എണ്ണായിരം വരെ സൈനികർ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 10ന് ശനിയാഴ്ച രാത്രി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തന്റെ സൈന്യം റഷ്യൻ പ്രദേശത്ത് പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. റഷ്യയെ നാണംകെടുത്തിയ നീക്കമായിരുന്നു അത്. റഷ്യൻ പ്രദേശങ്ങളായ കർസ്ക്, ബ്രയാൻസ്ക്, ബെൽഗൊറാദ് എന്നിവിടങ്ങളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തിനാണ് യുക്രെയ്ൻ സൈന്യം ഇപ്പോൾ റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത്? ഇത്ര പെട്ടെന്ന് റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശേഷിയും സംവിധാനങ്ങളും യുക്രെയ്ൻ സൈന്യത്തിന് എവിടെ നിന്ന് ലഭിച്ചു? പരിശോധിക്കാം.
∙ ഇത് റഷ്യയെ നാണംകെടുത്തും നീക്കം
1941ന് ശേഷം ഒരു വിദേശ സൈന്യം റഷ്യയിലേക്ക് കടന്നുകയറുന്നത് ഇതാദ്യമായാണ്. എന്നാൽ ഇത് മോസ്കോ ലക്ഷ്യമിട്ടുള്ള ഒരു നീക്കമല്ലെന്നും താത്കാലിക നടപടി മാത്രമാണെന്നുമാണ് യുക്രെയ്ൻ സൈനിക മേധാവികൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 6നാണ് യുക്രെയ്ൻ സൈന്യം റഷ്യൻ പ്രദേശമായ കസ്കിൽ ആക്രമണം തുടങ്ങിയത്. യുക്രെയ്നിന്റെ ഈ മുന്നേറ്റം റഷ്യയെ അദ്ഭുതപ്പെടുത്തുകയും കാര്യമായി പ്രതിസന്ധിയിലാക്കുകയും ചെയ്തു. അയൽ രാജ്യത്തെ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇറങ്ങിയ പുട്ടിനും സൈന്യത്തിനും അവസാനം സ്വന്തം രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും നഷ്ടപ്പെടുക എന്നത് വലിയ നാണക്കെടായി മാറിയ അവസ്ഥയാണ്. ഈ മേഖലയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴത്തെ യുക്രെയ്ൻ ദൗത്യം സാവധാനം അയൽപ്രദേശമായ ബെൽഗൊറാദിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
∙ ബെൽഗൊറാദും കീഴടക്കി!
റഷ്യയ്ക്ക് കീഴിലുള്ള പ്രധാന നഗരങ്ങളിലൊന്നായ ബെൽഗൊറാദിലെ ചില അതിർത്തി ഗ്രാമങ്ങൾ യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തു. ഇവിടെ നിന്ന് 11,000 പേരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതായത് റഷ്യൻ പ്രദേശത്താണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. ഇവിടുത്തെ പതിനായിരക്കണക്കിന് ജനങ്ങൾ യുദ്ധം ഭയന്ന് വീടും നാടും ഉപേക്ഷിച്ച് പലായനം തുടങ്ങിയിരിക്കുന്നു. വൈകാതെ തന്നെ കൂടുതൽ പ്രദേശങ്ങൾ യുക്രെയ്ൻ സൈന്യം പിടിച്ചെടുത്താൽ റഷ്യയ്ക്ക് അത് വൻ തിരിച്ചടിയാകും. യുക്രെയ്ൻ സൈന്യം റഷ്യയ്ക്കുള്ളിൽ ഏകദേശം 30 കിലോമീറ്റർ പ്രദേശം പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ആയിരക്കണക്കിന് യുക്രെയ്നിയൻ സൈനികർ കസ്കിൽ പ്രവേശിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി എഎഫ്പിയും റിപ്പോർട്ട് ചെയ്തു.
എന്തിന് ഈ തിരിച്ചടി?
സ്വന്തം രാജ്യത്തെ പ്രദേശങ്ങളെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയ യുക്രെയ്ൻ സൈന്യം എന്തിനാകും ഒരവസരത്തിൽ റഷ്യൻ പ്രദേശങ്ങളും പിടിച്ചെടുക്കാൻ തീരുമാനിച്ചത്? കിഴക്കൻ ഡൊണെറ്റ്സ്ക് (യുക്രെയ്നിലെ ഒരു വ്യാവസായിക പട്ടണം) മേഖലയിൽ ആഴ്ചകൾ നീണ്ട സൈനിക നീക്കത്തിനു ശേഷമാണ് യുക്രെയ്ൻ ആക്രമണമെന്നതും ശ്രദ്ധേയമാണ്. അതിവേഗം മുന്നേറ്റം നടത്തി റഷ്യയെ പ്രതിസന്ധിയിലാഴ്ത്തി ഒരു സമാധാന ചർച്ചയ്ക്ക് പുട്ടിന്റെ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ഈ തിരിച്ചടി കൊണ്ട് യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നീണ്ട അതിർത്തി പ്രദേശമുണ്ടെന്നും ഇതെല്ലാം ഇരു രാജ്യങ്ങൾക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുക്കാൻ സാധിക്കുമെന്നും തെളിയിക്കുന്നതാണ് യുക്രെയ്ൻ ആക്രമണമെന്നും വിദഗ്ധർ പറയുന്നു.
∙ റഷ്യയ്ക്കൊരു മുന്നറിയിപ്പ്
ഇപ്പോഴത്തെ യുദ്ധത്തിൽ റഷ്യയ്ക്ക് മാത്രമല്ല മേധാവിത്വമെന്നും വേണ്ടിവന്നാൽ യുക്രയ്ൻ സൈന്യത്തിനും അതിർത്തി കടന്ന് പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സാധിക്കുമെന്നും തെളിയിച്ചു കഴിഞ്ഞു. ഇത് റഷ്യൻ സൈന്യത്തെയും ജനങ്ങളെയും മാനസികമായി തകർക്കുന്നതാണെന്നും പറയപ്പെടുന്നു. യുക്രെയ്ൻ സൈന്യം അതിർത്തി കടന്ന് റഷ്യൻ പ്രദേശങ്ങൾ പിടിച്ചടക്കിയത് അവരുടെ സൈന്യത്തിന് നൽകുന്ന മാനസിക കരുത്ത് ഏറെ വലുതായിരിക്കും. യുദ്ധം റഷ്യക്കാരിലേക്ക് തന്നെ എത്തിക്കാനും സമാധാന ഉടമ്പടിയെക്കുറിച്ച് ആത്മാർഥമായി ചർച്ച ചെയ്യേണ്ട സമയമാകുമ്പോൾ തന്റെ രാജ്യത്തെ മികച്ച സ്ഥാനത്ത് എത്തിക്കാനും പ്രസിഡന്റ് സെലെൻസ്‌കി നടത്തിയ തന്ത്രപരമായ നീക്കമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
∙ റഷ്യൻ സേനയെ പ്രതിരോധത്തിലാക്കും നീക്കം
കസ്ക് മേഖലയെ ലക്ഷ്യം വയ്ക്കാനുള്ള തീരുമാനം റഷ്യൻ സേനയെ പ്രതിരോധത്തിലാക്കാനും ഒന്നിലധികം സംഘർഷ പ്രദേശങ്ങൾ സൃഷ്ടിക്കാനുമുള്ള യുക്രെയ്നിന്റെ മറ്റൊരു തന്ത്രത്തിന്റെ ഭാഗമായി കാണാം. റഷ്യയുടെ അതിർത്തിക്കുള്ളിലെ ഒരു പ്രദേശത്തെ ആക്രമിക്കുന്നതിലൂടെ യുക്രെയ്നിന് നിരവധി ലക്ഷ്യങ്ങളുണ്ടാകാം. റഷ്യൻ വിതരണ ലൈനുകൾ തടസ്സപ്പെടുത്തുക, ഡോൺബാസ് പോലുള്ള മറ്റ് നിർണായക മേഖലകളിൽ നിന്ന് സൈന്യത്തെ തിരിച്ചുവിളിക്കാൻ റഷ്യയെ നിർബന്ധിക്കുക, റഷ്യൻ സർക്കാരിനും പൊതുജനങ്ങൾക്കും മേൽ മാനസിക സമ്മർദം സൃഷ്ടിക്കുക എന്നിവ യുക്രെയ്ൻ ലക്ഷ്യമിടുന്നുണ്ട്.
∙ ഒറ്റരാത്രികൊണ്ട് വൻ വ്യോമാക്രമണം
കസ്ക് ഉൾപ്പെടെയുള്ള റഷ്യയുടെ തെക്കൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ഓഗസ്റ്റ് 13ന് ഒറ്റരാത്രികൊണ്ട് വൻ ഡ്രോൺ, മിസൈൽ ആക്രമണമാണ് നടത്തിയത്. ഇതുവഴി കൂടുതൽ പ്രദേശങ്ങൾ കീഴടക്കി മുന്നോട്ട് പോകാനാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ഒറ്റരാത്രികൊണ്ട് 117 ഡ്രോണുകളും നിരവധി മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കസ്ക് മേഖലയിലും നിരവധി മിസൈലുകളും 37 ഡ്രോണുകളും തകർത്തിട്ടുണ്ട്, അതേസമയം, വോറോനെഷ് മേഖലയിലും 37 ഡ്രോണുകൾ തകർത്തു. എന്നാൽ, യുക്രെയ്ൻ വിക്ഷേപിച്ച മൊത്തം വ്യോമായുധങ്ങളുടെ കണക്ക് റഷ്യൻ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
∙ ഡ്രോൺ യുദ്ധത്തിൽ യുക്രെയ്ൻ അദ്ഭുതം
റഷ്യൻ വ്യോമാക്രണങ്ങളെ പ്രതിരോധിക്കാൻ അവതരിപ്പിച്ച ‘ഫസ്റ്റ് പഴ്‌സൺ വ്യൂ ഡ്രോണുകൾ’ രംഗത്തിറക്കിയതോടെയാണ് യുക്രെയ്ൻ സൈന്യത്തിന് കാര്യമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. കസ്ക് ആക്രമണത്തിന് യുക്രെയ്നിന്റെ തന്ത്രം ‘ഡ്രോൺ ബ്ലിറ്റ്സ്ക്രീഗ്’ ആയിരുന്നു എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഫസ്റ്റ് പേഴ്‌സൺ വ്യൂ ഡ്രോണുകൾ ചെലവ് കുറഞ്ഞതും സാധാരണയായി ഒരു സ്‌ക്രീനോ വെർച്വൽ റിയാലിറ്റി ഗ്ലാസുകളോ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതുമാണ്. ഫസ്റ്റ്-പഴ്‌സൺ വ്യൂ ഡ്രോണുകൾക്ക് ശത്രുക്കളുടെ കോംബാറ്റ് ഹെലികോപ്റ്ററുകളെ പോലും ആക്രമിക്കാൻ ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
∙ നിർമിക്കും 10 ലക്ഷം ‘കില്ലർ’ ഡ്രോണുകൾ
ഓഗസ്റ്റ് 7ന് യുക്രെയ്ൻ സൈന്യം എഫ്പിവി ഡ്രോൺ ഉപയോഗിച്ച് റഷ്യയുടെ മി-28 ഹാവോക് ഹെലികോപ്റ്ററിൽ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. 2022ൽ യുദ്ധം തുടങ്ങിയതിന് ശേഷം 2024 ജൂലൈ 27 വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം റഷ്യൻ സൈന്യത്തിന് 326 ഹെലികോപ്റ്ററുകൾ നഷ്ടപ്പെട്ടതായി യുക്രെയ്ന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം എച്ച്‌യുആർ റിപ്പോർട്ട് ചെയ്തു. എഫ്‌പിവി ഡ്രോണുകൾക്ക് യുദ്ധഭൂമിയിൽ നിരവധി ജോലികൾ നിറവേറ്റുന്നുണ്ട്. 2024ൽ 10 ലക്ഷം ഡ്രോണുകൾ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് 2023ന്റെ അവസാനത്തിൽ സെലെൻസ്‌കി പ്രഖ്യാപിച്ചിരുന്നു.
പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് അത്യാധുനിക പീരങ്കികളും ഡ്രോണുകളും പോര്‍വിമാനങ്ങളും ലഭിക്കാൻ തുടങ്ങിയതോടെ യുക്രെയ്നിന്റെ സമീപകാല സൈനിക മുന്നേറ്റങ്ങളിലും വലിയ മാറ്റം പ്രകടമാണ്. റഷ്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ പോലുമുള്ള ആത്മവിശ്വാസം ഇതിലൂടെ ലഭിച്ചിട്ടുണ്ട്. കസ്കിലെ യുക്രെയ്ൻ ആക്രമണങ്ങളും അധിനിവേശവും റഷ്യയുടെ വ്യോമ പ്രതിരോധത്തിന്റെ പരാജയങ്ങൾ എടുത്തു കാണിക്കുന്നതും സൈനികർക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളിലെ ബലഹീനതകൾ തുറന്നുകാട്ടുന്നതും കൂടിയായിരുന്നു.
∙ ആക്രമണം നടന്നത് എവിടെ?
മോസ്‌കോയിൽ നിന്ന് 530 കിലോമീറ്റർ അകലെ കസ്‌കിലെ സൂച്ച നഗരത്തിലാണ് ആക്രമണം നടന്നത്. യുക്രെയ്ൻ വഴി യൂറോപ്പിലേക്ക് റഷ്യൻ പ്രകൃതി വാതകം എത്തിക്കുന്ന ഒരേയൊരു പമ്പിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നതും സൂച്ചയിലാണ്. സൂച്ചയിലെ പ്രകൃതിവാതക വിതരണകേന്ദ്രം യുക്രെയ്ൻ സൈന്യം പിടിച്ചതായും റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ റഷ്യയിൽ യുക്രെയ്നിന്റെ വടക്കുകിഴക്കൻ സുമി നഗരത്തിന്റെ അതിർത്തിയിലാണ് കസ്ക്. രണ്ട് വർഷത്തെ തീവ്രമായ പോരാട്ടത്തിനൊടുവിൽ കർസ്‌കിനെ എങ്ങനെ എളുപ്പത്തിൽ ആക്രമിക്കാൻ യുക്രെയ്‌നിന് സാധിച്ചുവെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെയും പ്രധാന ചർച്ചകളിലൊന്ന്.
ഈ ആക്രമണത്തിന് യുദ്ധത്തിന്റെ ഗതി വരെ മാറ്റാൻ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം, യുക്രെയ്നിന്റെ അപ്രതീക്ഷിത ആക്രമണം തെറ്റായ നീക്കമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. യുക്രെയ്ന്റെ കടന്നാക്രമണം റഷ്യയെ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ നിർബന്ധിതരാക്കി. ഇപ്പോൾ റഷ്യ കാര്യമായി ശ്രദ്ധിക്കുന്ന പ്രദേശത്ത് നിന്ന് സൈനികരെ പിൻവലിക്കേണ്ടിവരുമെന്നും ഇത് അവർക്ക് തിരിച്ചടിക്ക് കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കസ്കിലെ പിടിച്ചെടുത്ത പ്രദേശങ്ങൾ നിലനിർത്താൻ യുക്രെയ്നിന് കൂടുതൽ സൈനികരെയും ടാങ്കുകളും സംവിധാനങ്ങളും വിന്യസിക്കേണ്ടിവരും. റഷ്യൻ സൈന്യം യുക്രെയ്നിനെ മറികടക്കാനും പരാജയപ്പെടുത്താനും സാധ്യതയുണ്ടെങ്കിലും ഈ നീക്കം ഭാവി സമാധാന ചർച്ചകളിൽ നിർണായകമായേക്കും.
∙ വ്യോമാക്രമണം നടത്തി റഷ്യയും
പിടിച്ചെടുത്ത അതിർത്തി പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ റഷ്യയും സൈനിക നീക്കം തുടങ്ങി. ഓഗസ്റ്റ് 11ന് രാത്രി കസ്ക്, വൊറോനെഷ്, ബെൽഗൊറാദ്, ബ്രയാൻസ്ക്, ഓറിയോൾ മേഖലകളിൽ റഷ്യൻ സൈന്യം 35 ഡ്രോണുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയതോടെ റഷ്യയും അതിർത്തി നഗരങ്ങളിലെ സാധാരണക്കാരെ ഒഴിപ്പിക്കുകയും കസ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. കസ്കിൽ നിന്ന് 1.2 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇവർക്ക് റഷ്യൻ അധികൃതർ പ്രത്യേകം താമസ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
∙ സാപൊറീഷ്യ പവർ പ്ലാന്റിൽ സംഭവിച്ചതെന്ത്?
തെക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശത്തെ സാപൊറീഷ്യ പവർ പ്ലാന്റിന്റെ (യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം) കൂളിങ് ടവറിൽ തീപിടുത്തമുണ്ടായതായി യുക്രേനിയൻ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്നുണ്ടായ തീപിടിത്തം 3 മണിക്കൂർ നീണ്ടുനിന്നെന്നു റഷ്യൻ ആണവ കോർപറേഷനും വ്യക്തമാക്കി. യുക്രെയ്ൻ നടത്തിയ 2 ഡ്രോൺ ആക്രമണങ്ങളാണു തീപിടിത്തമുണ്ടാക്കിയതെന്നും റഷ്യ കുറ്റപ്പെടുത്തി. നിലയത്തിൽ റഷ്യ ആയുധങ്ങൾ സംഭരിച്ചതാണു സ്ഫോടനമുണ്ടാക്കിയതെന്നു യുക്രെയ്നും ആരോപിച്ചു.
എന്നാൽ തീപിടിത്തം സുരക്ഷയെ ബാധിച്ചിട്ടില്ലെന്നാണ് യുഎൻ ആണവ നിരീക്ഷകരായ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസി (ഐഎഇഎ) അറിയിച്ചത്. തീ അണച്ചതായി റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യുക്രെയ്‌നിലെ സാപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതിന് തിരിച്ചടിയായി കസ്ക് ആണവനിലയം പിടിച്ചെടുക്കാൻ യുക്രെയ്നും ശ്രമിക്കുന്നുണ്ട്. യുക്രെയ്നിയൻ അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് കസ്ക് ആണവനിലയം.
∙ റഷ്യയുടെ പ്രതികരണവും സൈനിക തന്ത്രവും
കസ്ക് അധിനിവേശത്തോട് റഷ്യ ശക്തമായ സൈനിക പ്രത്യാക്രമണത്തിലൂടെ പ്രതികരിക്കാൻ സാധ്യതയുണ്ട്. റഷ്യയുടെ മൊത്തത്തിലുള്ള സൈനിക തന്ത്രത്തിന് ഈ മേഖലയുടെ തിരിച്ചുപിടിക്കൽ അത്യാവശ്യമാണ്. യുദ്ധത്തിൽ വലിയ തിരിച്ചടിയില്ലാതെ കസ്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ റഷ്യയ്ക്ക് കഴിയില്ല എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. അതിർത്തി കടന്നുള്ള പിടിച്ചടക്കലിന് തിരിച്ചടിയായി യുക്രെയ്നിയൻ നഗരങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയേക്കാം. അധിക സൈനികരെ അണിനിരത്തി കൂടുതൽ നൂതനമായ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനും സാധ്യതയുണ്ട്.
∙ യുക്രെയ്നിന്റെ നീക്കം തിരിച്ചടിയാകുമോ?
രാജ്യാന്തര സമൂഹം, പ്രത്യേകിച്ച് നാറ്റോയും യൂറോപ്യൻ യൂനിയനും കസ്കിലെ യുക്രെയ്നിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യുക്രെയ്‌നിന് ഇതിനകം തന്നെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും റഷ്യൻ പ്രദേശങ്ങളുടെ പിടിച്ചെടുക്കൽ ഈ പിന്തുണയെ സങ്കീർണമാക്കും. നിലവിലെ സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് നീങ്ങുന്നത് നാറ്റോ സഖ്യകക്ഷികൾ പ്രോത്സാഹിപ്പിക്കാൻ സാധ്യതയില്ല. പ്രദേശത്ത് സമാധാനം കൊണ്ടുവരാനാണ് മിക്ക രാജ്യങ്ങളും ശ്രമിക്കുന്നത്. അതേസമയം, വിജയകരമായ ഒരു ദൗത്യം വഴി യുക്രെയ്നിന്റെ നിശ്ചയദാർഢ്യവും സൈനിക ശേഷിയും പ്രകടിപ്പിക്കുന്നതിലൂടെ രാജ്യാന്തര പിന്തുണ വർധിപ്പിക്കാനും കഴിഞ്ഞേക്കും. ഇതിലൂടെ റഷ്യയ്ക്കുമേൽ അധിക സമ്മർദം ചെലുത്താനും ഉപരോധങ്ങൾ ശക്തിപ്പെടുത്താനും അവരെ നയതന്ത്ര ഒറ്റപ്പെടുത്തലിലേക്ക് എത്തിക്കാനും സാധിച്ചേക്കും.
∙ ഇന്ത്യയും ചൈനയും കൂടെ നിൽക്കുമോ?
റഷ്യൻ പ്രദേശങ്ങളിലെ അധിനിവേശം മറ്റ് രാജ്യങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന്, സംഘർഷത്തിൽ കൂടുതൽ നിഷ്പക്ഷ നിലപാടുകൾ സ്വീകരിച്ച ചൈനയും ഇന്ത്യയും നിലവിലെ നിലപാടുകളിൽ മാറ്റം വരുത്തിയേക്കാം. രാജ്യാന്തര വിപണിയെയും സുരക്ഷയെയും അസ്ഥിരപ്പെടുത്തുന്ന ഒരു വലിയ യുദ്ധമായി സംഘർഷം മുന്നോട്ടുപോകുന്നത് കണ്ടാൽ ചൈനയും ഇന്ത്യയും നിലപാടുകൾ മാറ്റിയേക്കാം.
യുക്രെയ്ൻ സേനയുടെ ഇപ്പോഴത്തെ റഷ്യൻ അധിനിവേശം നിലവിലെ സംഘർഷത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്. അത്തരമൊരു അധിനിവേശം ഇരുരാജ്യങ്ങൾക്കും സൈനികവും രാഷ്ട്രീയവുമായ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. ഈ സംഘർഷം ഏറെ കാലം തുടരുമെങ്കിലും അധിനിവേശം ഒന്നുകിൽ യുദ്ധത്തിന്റെ ദിശയിൽ വലിയ മാറ്റത്തിലേക്ക് നയിച്ചേക്കാം. അല്ലെങ്കിൽ കൂടുതൽ രൂക്ഷമാക്കുന്നതിനും നീണ്ടുനിൽക്കുന്ന സംഘർഷത്തിനും ഇടയാക്കിയേക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുമ്പോൾ യുക്രെയ്നിന്റെ ഈ ധീരമായ നീക്കം യൂറോപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കാണാൻ ലോകവും ഉറ്റുനോക്കുകയാണ്.
ഭാഗം–2 നിർമിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന പോർവിമാനങ്ങളും ഡ്രോണുകളും യുക്രെയ്ൻ സൈന്യത്തെ സഹായിച്ചോ? ഇതിൽ യുഎസിനുള്ള പങ്കെന്ത്?