10 മാസമായി തുടരുന്ന ഇസ്രയേൽ– പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് മധ്യപൂർവേഷ്യയിൽ സമാധാനം പുലരാനുള്ള അവസാന അവസരം എന്നായിരുന്നു ദോഹ ഉച്ചകോടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സമാധാന പ്രതീക്ഷകളെ വീണ്ടും ഓഗസ്റ്റ് അവസാന വാരത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ. ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച കൂടുതൽ ചർച്ചയ്ക്കായി ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ വീണ്ടും കാണാം എന്ന തീരുമാനത്തിൽ ദോഹ ഉച്ചകോടി പിരിഞ്ഞിരിക്കുന്നു. പക്ഷേ, മധ്യസ്ഥരായ യുഎസും ഖത്തറും ഈജിപ്തും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. കയ്റോയിലെ ചർച്ച കഴിയും വരെ ഇസ്രയേലിനെ ആക്രമിക്കരുതെന്നു ഖത്തർ ഇറാനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെടിനിർത്തൽ കരാറിനോട് ഏറ്റവും അടുത്തെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഹമാസ് തടവിൽ വച്ചിട്ടുള്ള ഇസ്രയേലി പൗരന്മാരെയും ഇസ്രയേൽ തടവിലാക്കിയിട്ടുള്ള പലസ്തീൻ പൗരന്മാരെയും വിട്ടയയ്ക്കുക എന്ന നിർദേശമാണ് യുഎസ് മുന്നോട്ടു വച്ചത്. ഈ നിലപാട് ഇരുപക്ഷത്തെയും കൊണ്ട് അംഗീകരിപ്പിക്കാൻ അവർ മാസങ്ങളായി നയതന്ത്രവും സമ്മർദവും ഉപയോഗിക്കുന്നു. പരിശ്രമങ്ങളുടെ പരിസമാപ്തി എന്ന നിലയിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ചർച്ച തീരുമാനിച്ചത്. ബൈഡൻ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയിലുമായിരുന്നു. അമേരിക്കൻ നിർദേശത്തോടു തത്വത്തിൽ ഇറാനും ഹമാസും യോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുക്കമാണ്. എന്നാൽ ഇസ്രയേൽ പുതുതായി ഉന്നയിച്ച രണ്ട് ആവശ്യങ്ങളിലാണ് ചർച്ച വഴിമുട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 മാസമായി തുടരുന്ന ഇസ്രയേൽ– പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് മധ്യപൂർവേഷ്യയിൽ സമാധാനം പുലരാനുള്ള അവസാന അവസരം എന്നായിരുന്നു ദോഹ ഉച്ചകോടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സമാധാന പ്രതീക്ഷകളെ വീണ്ടും ഓഗസ്റ്റ് അവസാന വാരത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ. ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച കൂടുതൽ ചർച്ചയ്ക്കായി ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ വീണ്ടും കാണാം എന്ന തീരുമാനത്തിൽ ദോഹ ഉച്ചകോടി പിരിഞ്ഞിരിക്കുന്നു. പക്ഷേ, മധ്യസ്ഥരായ യുഎസും ഖത്തറും ഈജിപ്തും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. കയ്റോയിലെ ചർച്ച കഴിയും വരെ ഇസ്രയേലിനെ ആക്രമിക്കരുതെന്നു ഖത്തർ ഇറാനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെടിനിർത്തൽ കരാറിനോട് ഏറ്റവും അടുത്തെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്

ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഹമാസ് തടവിൽ വച്ചിട്ടുള്ള ഇസ്രയേലി പൗരന്മാരെയും ഇസ്രയേൽ തടവിലാക്കിയിട്ടുള്ള പലസ്തീൻ പൗരന്മാരെയും വിട്ടയയ്ക്കുക എന്ന നിർദേശമാണ് യുഎസ് മുന്നോട്ടു വച്ചത്. ഈ നിലപാട് ഇരുപക്ഷത്തെയും കൊണ്ട് അംഗീകരിപ്പിക്കാൻ അവർ മാസങ്ങളായി നയതന്ത്രവും സമ്മർദവും ഉപയോഗിക്കുന്നു. പരിശ്രമങ്ങളുടെ പരിസമാപ്തി എന്ന നിലയിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ചർച്ച തീരുമാനിച്ചത്. ബൈഡൻ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയിലുമായിരുന്നു. അമേരിക്കൻ നിർദേശത്തോടു തത്വത്തിൽ ഇറാനും ഹമാസും യോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഒരുക്കമാണ്. എന്നാൽ ഇസ്രയേൽ പുതുതായി ഉന്നയിച്ച രണ്ട് ആവശ്യങ്ങളിലാണ് ചർച്ച വഴിമുട്ടിയത്. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും (Photo by Jim WATSON / AFP)
ADVERTISEMENT

∙ സൈനിക പരിശോധന വേണം

ഗാസ–ഈജിപ്ത് അതിർത്തി ഇസ്രയേലിന്റെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും അവിടെ സൈനിക പോസ്റ്റ് നിലനിർത്തണമെന്നുമായിരുന്നു ഇസ്രയേലിന്റെ പുതിയ ആവശ്യങ്ങളിൽ ഒന്ന്. ഈജിപ്തിൽ നിന്നും ഗാസയിലേക്ക് ആയുധക്കടത്തു തടയുന്നതിന് ഇത് ആവശ്യമാണെന്ന് ഇസ്രയേൽ വാദിക്കുന്നു. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറാനിൽ നിന്നും ഹമാസിന് യഥേഷ്ടം പണവും ആയുധങ്ങളും ലഭിക്കുന്നതായും ഈജിപ്ത് അതിർത്തിയാണ് ഇവ കടത്തുന്നതിന്റെ ഇടനാഴിയെന്നും ഇസ്രയേൽ പറയുന്നു. അതിർത്തി വീണ്ടും ഹമാസിന്റെ നിയന്ത്രണത്തിൽ ആയാൽ കുറഞ്ഞ കാലം കൊണ്ടു തന്നെ ഹമാസ് ശക്തി പ്രാപിക്കുമെന്നും ഇസ്രയേലിനു നേരെ വീണ്ടും ആക്രമണം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഹമാസ് തലവൻ യഹ്യ സിൻവർ. (Photo by Mahmud HAMS / AFP)

ഇസ്രയേലിനെതിരെ ശക്തമായ ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുള്ള യഹ്യ സിൻവർ ഹമാസ് തലവനായതും കടുത്ത നിലപാട് സ്വീകരിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നു. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തവർ തിരികെ വടക്കൻ ഗാസയിലേക്ക് എത്തുമ്പോൾ സൈനിക പരിശോധന വേണമെന്നതാണ് ഇസ്രയേലിന്റെ രണ്ടാമത്തെ ആവശ്യം. സാധാരണക്കാർക്കൊപ്പം ഹമാസിന്റെ ആളുകളും ആയുധവും ഗാസയുടെ വടക്കു ഭാഗത്തേക്ക് എത്തുന്നത് തടയാനാണ് ഇതെന്നും ഇസ്രയേൽ പറയുന്നു.

∙ മരീചികയെന്നു ഹമാസ് 

ADVERTISEMENT

മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങൾ ശുഭാപ്തി വിശ്വാസം പുലർത്തുമ്പോഴും ഇസ്രയേൽ– ഗാസ വെടിനിർത്തൽ മരീചികയാണെന്നു ഹമാസ് പറയുന്നു. യുഎസ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ഇസ്രയേൽ പുതിയ ആവശ്യങ്ങൾ ഉന്നയിച്ചതാണ് ഹമാസിനെ ഇത്തരം ഒരു പ്രതികരണത്തിനു പ്രേരിപ്പിച്ചത്. ഓരോ പ്രാവശ്യവും ചർച്ച വിജയത്തോട് അടുക്കുമ്പോൾ ഇസ്രയേൽ പുതിയ ആവശ്യങ്ങൾ ഉന്നയിച്ചു മാറിപ്പോവുകയാണെന്നു ഹമാസ് കരുതുന്നു. 

ഗാസയിൽ  സൈനിക സാന്നിധ്യം നിലനിർത്തുക എന്ന ഇസ്രയേൽ ആവശ്യത്തോട് ഹമാസ് ഒരു തരത്തിലും യോജിക്കുന്നില്ല. ഇക്കുറി നേരിട്ടു ചർച്ചയിൽ പങ്കെടുക്കാത്ത ഹമാസ് മധ്യസ്ഥരോടു തങ്ങളുടെ നിലപാട് അറിയിക്കുകയാണ് ചെയ്തത്. മുൻകാലങ്ങളിൽ നടന്ന ചർച്ചകളിൽ ഹമാസ് മേധാവിയായിരുന്ന ഇസ്മായിൽ ഹനിയ ആണ് പങ്കെടുത്തിരുന്നത്. ഹനിയ കൊല്ലപ്പെട്ടതും ചർച്ചകളിൽ നേരിട്ടു പങ്കെടുക്കാതിരിക്കുന്നതിനുള്ള കാരണമാണ്.

∙ നവംബറിലെ ചർച്ചയുടെ തുടർച്ച

2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെടുകയും 255 പേരെ ബന്ദികളാക്കുകയും ചെയ്തതിനു മറുപടിയായാണ് ഇസ്രയേൽ ഗാസയിൽ വൻ തോതിലുള്ള കര–വ്യോമ ആക്രമണം അഴിച്ചു വിട്ടത്. ഗാസ മുനമ്പിനെ ആകെ തകർത്ത ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,000ൽ അധികം പേർ മരിച്ചു. ആയിരക്കണക്കിനു പേർക്ക് പരുക്കേറ്റു. വീടുകളും ആശുപത്രികളും സ്കൂളുകളും ബോംബിട്ടും മിസൈൽ അയച്ചും തകർത്തു. ആഹാരവും പാർപ്പിടവും ഇല്ലാതെ അലയുന്ന ദശലക്ഷക്കണക്കിനു പലസ്തീൻകാർ ഇപ്പോൾ ലോകത്തിന്റെ കണ്ണീരാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കം ദുരിതം പേറുന്നു. ലോകാരോഗ്യ സംഘടന പകർച്ചവ്യാധി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഗാസയിലെ സംഘർഷ മേഖലയിൽ തകർന്ന വീടിനു സമീപം നടന്നു നീങ്ങുന്ന അമ്മയും കുഞ്ഞും. (Photo by Bashar TALEB / AFP)

ഇസ്രയേലിനോട് ആക്രമണം നിർത്താൻ യുഎസ് ഉൾപ്പെടെ പല രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും വഴങ്ങുന്നില്ല. വെടിനിർത്തൽ സംബന്ധിച്ചു 2023 നവംബറിലാണ് ആദ്യ ചർച്ച നടക്കുന്നത്. അന്ന് ഒരാഴ്ചത്തെ വെടിനിർത്തലിനു പകരമായി ഹമാസ് 105 ഇസ്രയേൽ തടവുകാരെ വിട്ടയച്ചിരുന്നു. 111 പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി കഴിയുന്നു. 39 പേർ ഗാസയിൽ വച്ചു കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേലിന്റെ കണക്ക്. 240 പലസ്തീൻകാർ ഇസ്രയേൽ തടവറയിലുമുണ്ട്. നവംബറിൽ നടന്ന താൽക്കാലിക വെടിനിർത്തലിന്റെ തുടർച്ചയായുള്ള ചർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിൽ നടന്നത്. ഗാസയിൽ തടവിൽ കഴിയുന്നവരുടെ ബന്ധുക്കൾ ഇത് ‘അവസാന അവസരമായാണ് ’ കരുതുന്നത്. 

ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവർ ഒത്തു തീർപ്പു ശ്രമങ്ങളോട് അനുകൂലമാണെന്ന സൂചനയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇസ്രയേൽ കടുംപിടിത്തം തുടർന്നാൽ ഇറാനും ഹിസ്ബുല്ലയും ഹൂതിയും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നു നിരീക്ഷകർ പറയുന്നു

ADVERTISEMENT

വെടിനിർത്തലിനു പശ്ചാത്യ രാജ്യങ്ങളിൽ ഏറ്റവും താൽപര്യമെടുക്കുന്നത് യുഎസ് ആണ്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വഴങ്ങാതെ മുന്നോട്ടു പോകുകയായിരുന്നു. സർക്കാരിന് രാഷ്ട്രീയമായി നേരിടേണ്ടിവരുന്ന അനിശ്ചിതത്വങ്ങളും കോടതി നടപടികളും ഒഴിവാക്കാൻ യുദ്ധത്തെ മറയാക്കുകയാണെന്ന ആരോപണം ശക്തമാണ്. പലസ്തീനെതിരെ, അവരുടെ നിലനിൽപു പോലും അപകടത്തിലാക്കുന്ന നടപടികൾ സ്വീകരിച്ച് ജനപ്രീതി നേടാമെന്നും നെതന്യാഹു കരുതുന്നു. അടുത്തിടെ വെസ്റ്റ് ബാങ്കിലും ഇതിന്റെ പ്രതിഫലനം കണ്ടു. വെസ്റ്റ് ബാങ്കിൽ പലസ്തീൻ അധീനതയിലുള്ള പ്രദേശങ്ങളിൽ പോലും കോളനികൾ സ്ഥാപിക്കുന്നതിനും കെട്ടിടങ്ങൾ നിർമിക്കുന്നതിനും ഇസ്രയേൽ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.  മാത്രമല്ല, പല സ്ഥലത്തും അനധികൃതമായി സൈനിക പോസ്റ്റുകളും സ്ഥാപിക്കുന്നു. 

∙ വഴുതിമാറാൻ ഇസ്രയേൽ ശ്രമിക്കുമോ?

സമാധാന ചർച്ചകൾക്കിടയിലും മധ്യസ്ഥരുടെ അഭ്യർഥനകൾ അവഗണിച്ച് ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. രണ്ടു ദിവസത്തിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 69 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ വെടിനിർത്തലിൽ നിന്നു വഴുതി മാറുമോ എന്ന സംശയം ഉയരാൻ പല കാരണങ്ങളുണ്ട്. ‘ടോട്ടൽ വിക്ടറി ’എന്ന ലക്ഷ്യമാണ് ആദ്യം മുതൽ തന്നെ ഇസ്രയേൽ ഉയർത്തുന്നത്. അമേരിക്കയിൽ ട്രംപ് ഭരണം പിടിച്ചാൽ ആക്രമണത്തിനു കൂടുതൽ പിന്തുണ ലഭിക്കുമെന്ന് നെതന്യാഹു കരുതുന്നു. അതുവരെ വിവിധ ന്യായങ്ങൾ പറഞ്ഞു ചർച്ച നീട്ടിക്കൊണ്ടുപോകുമോ എന്ന ഭയം ലോക രാജ്യങ്ങൾക്കുണ്ട്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ നടന്ന പ്രതിഷേധം. (Photo by FADEL SENNA / AFP)

ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവർ ഒത്തു തീർപ്പു ശ്രമങ്ങളോട് അനുകൂലമാണെന്ന സൂചനയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇസ്രയേൽ കടുംപിടിത്തം തുടർന്നാൽ, ഇറാനും ഹിസ്ബുല്ലയും ഹൂതികളും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കണം എന്നതാണ് യഹ്യയുടെ നിലപാടെന്നു നിരീക്ഷകർ പറയുന്നു. ഇറാന്റെ ഭാഗത്തുനിന്നു ശക്തമായി തിരിച്ചടി ഉണ്ടായാൽ ഇസ്രയേൽ ജനത നെതന്യാഹുവിന് എതിരാകുമെന്നും ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ നിർബന്ധിതമാകുമെന്നും ആണ് ഇതിനു കാരണമായി പറയുന്നത്.

∙ പ്രാദേശിക യുദ്ധം ഒഴിവാക്കണം

മധ്യപൂർവേഷ്യയിൽ പ്രാദേശിക യുദ്ധം ഒഴിവാക്കാനാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം. പ്രാദേശിക യുദ്ധത്തിൽ വൻ ശക്തികൾ കൂടി ഇടപെടുമ്പോൾ പ്രത്യാഘാതം വലുതാകാം. ഹമാസ് മേധാവിയെ സ്വന്തം രാജ്യത്തു വച്ചു കൊലപ്പെടുത്തിയതിനു ഇസ്രയേലിനു തിരിച്ചടി നൽകുമെന്നു ഇറാൻ പ്രഖ്യാപിച്ചെങ്കിലും ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു സംയമനം പാലിക്കുകയാണ്. എന്നാൽ ഏതു സമയത്തും ഒരു യുദ്ധത്തിന് അവർ ഒരുങ്ങുന്നുണ്ട്. അതുപോലെ തന്നെ ഇസ്രയേലും സൈനിക ശക്തികൂട്ടുകയാണ്. വിമാനവാഹിനി കപ്പലും മുങ്ങിക്കപ്പലുമായി കടലിൽ നിലയുറപ്പിച്ച യുഎസ്, ചർച്ച നടക്കുന്ന സമയത്ത് പരസ്പരം ആക്രമണം പാടില്ല എന്ന ശക്തമായ മുന്നറിപ്പ് ഇരു രാജ്യങ്ങൾക്കും നൽകിയിട്ടുണ്ട്.

യുദ്ധത്തെ തുടർന്ന് ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബം. (Photo by Eyad BABA / AFP)

ഇസ്രയേൽ അപ്രതീക്ഷിതമായി ഇറാനെ ആക്രമിക്കുമോ എന്ന ആശങ്ക മധ്യസ്ഥത വഹിക്കുന്ന യുഎസിനും ഖത്തറിനും ഈജിപ്തിനും ഉണ്ട്. അതുപോലെ ഇറാനും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരസ്പരം ആക്രമണം തുടങ്ങിയാൽ പിന്നീട് ചർച്ച വിഫലമാകും. അതിനാലാണ് ഇറാനോട് ആക്രമണം നടത്തരുതെന്നു ഖത്തറും ഇരു രാജ്യങ്ങളും ആക്രമണത്തിനു മുതിരരുതെന്ന് അമേരിക്കയും പറഞ്ഞത്. കയ്റോയിൽ ചർച്ച തുടരുമ്പോൾ ശുഭ പ്രതീക്ഷയാണ് യുഎസ് പ്രസിഡന്റിനുള്ളത്; ആ പ്രതീക്ഷ ലോകരാജ്യങ്ങളും നെഞ്ചിലേറ്റുകയാണ്.

English Summary:

Gaza on the Brink: Will Israel's New Demands Derail Peace Efforts