ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുന്ന വിഷയം കശ്മീരിന്റെ സംസ്ഥാനപദവി തന്നെയാകും എന്നതിന്റെ ആദ്യ സൂചനകൾ നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും നൽകിക്കഴി‍ഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമേ സംസ്ഥാനപദവി തിരിച്ചുനൽകൂവെന്നാണ് നേരത്തേ മുതൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ഡലപുനർനിർണയം, തിരഞ്ഞെടുപ്പ്, സംസ്ഥാനപദവി തിരിച്ചുനൽകൽ എന്നതാണു നടപടിയെന്നു വ്യക്തമാക്കി കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ ബിജെപിയുടെ നയം ആവർത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനപദവി തിരിച്ചുനൽകുന്നതു പ്രതിപക്ഷ പാർട്ടികൾ നേട്ടമാക്കുമെന്നാണു ബിജെപി കണക്കുകൂട്ടൽ. ദീർഘനാളായി തങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ ഫലമാണു പദവി തിരിച്ചുകിട്ടാൻ കാരണമെന്നു വാദിക്കാനാണു പ്രതിപക്ഷ പാർട്ടികൾക്കു താൽപര്യം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കശ്മീരിൽ മോദിയുടെ ചിത്രം പതിക്കുന്നവർ ( File Photo by TAUSEEF MUSTAFA / AFP)
ADVERTISEMENT

തിരഞ്ഞെടുപ്പെന്ന ജനാധിപത്യപ്രക്രിയ പൂർത്തിയാക്കിയ ശേഷം പദവി തിരിച്ചു നൽകുന്നത് കശ്മീരിൽ തങ്ങൾ സ്വീകരിച്ച നടപടികളെ വിമർശിക്കുന്നവർക്കു മറുപടിയാകുമെന്നും ബിജെപി കരുതുന്നു. സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടത്താനുള്ള സുപ്രീം കോടതി വിധി ഇപ്പോഴത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ സ്വാധീനിച്ചെന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പു നടത്താൻ സമയപരിധി നിശ്ചയിച്ചു നൽകിയ കോടതി പക്ഷേ, സംസ്ഥാനപദവിയുടെ കാര്യത്തിൽ സമയക്രമം പറഞ്ഞില്ല. അതാണു കേന്ദ്രസർക്കാർ ആയുധമാക്കുന്നത്.

∙ കശ്മീരിന് വീണ്ടുമൊരു ഒക്ടോബർ പ്രഖ്യാപനം

തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബർ 4ന് ആണ്. ജമ്മു കശ്മീരിന്റെ കലണ്ടറിൽ ഇരുളും വെളിച്ചവും വീണ മാസമാണ് ഒക്ടോബർ. സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ കടന്നതിനു പിന്നാലെ പാക്കിസ്ഥാനിൽനിന്നു കശ്മീർ ലക്ഷ്യമാക്കി ആക്രമണമുണ്ടാകുന്നത് 1947 ഒക്ടോബറിലാണ്.

ഇന്ത്യയുടെ സഹായം തേടിയ മഹാരാജാ ഹരി സിങ്ങിനായി ഇന്ത്യൻ സൈന്യമിറങ്ങി. പിന്നാലെ ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നത് ഒക്ടോബർ 26ന്. 2 വർഷത്തിനു ശേഷം മറ്റൊരു ഒക്ടോബറിൽ പ്രത്യേക പദവി സംബന്ധിച്ച 370–ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനമായി.

1951 ഒക്ടോബർ 31ന് ജമ്മു കശ്മീർ ഭരണഘടനാസഭ ആദ്യമായി ചേർന്നു. സംസ്ഥാനത്തെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പുനർനിർണയിച്ചു വിജ്ഞാപനം വന്നതാകട്ടെ, 2019 ഒക്ടോബർ 31ന്

English Summary:

Will J&K Elections Bring Back Statehood?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT