യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ? ആദ്യകാലത്ത് ഇരുവരും ത‌‌മ്മിലുള്ള ബന്ധം അങ്ങനെയായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നീക്കം ‘ബിസിനസ് സെല്ലിങ് പോയിന്റ്’ ആണെന്നാണ് മസ്കിന്റെ വാദം. ട്രംപാകട്ടെ, ഇതിനെതിരെ വാദിക്കുന്ന ആളുമാണ്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറി ലോകത്തെ വാഹന വ്യവസായം വൈദ്യുതിയെ ആശ്രയിക്കണമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. അതിന്റെ ചുവടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിയുടെ പിറവിയും. എന്നാൽ ട്രംപ് ആകട്ടെ, ഇലക്ട്രിക് വാഹനങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന നിലപാടുകാരനും. യുഎസ് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്നും ഉപയോഗിക്കണമെന്നുമാണു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ? ആദ്യകാലത്ത് ഇരുവരും ത‌‌മ്മിലുള്ള ബന്ധം അങ്ങനെയായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നീക്കം ‘ബിസിനസ് സെല്ലിങ് പോയിന്റ്’ ആണെന്നാണ് മസ്കിന്റെ വാദം. ട്രംപാകട്ടെ, ഇതിനെതിരെ വാദിക്കുന്ന ആളുമാണ്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറി ലോകത്തെ വാഹന വ്യവസായം വൈദ്യുതിയെ ആശ്രയിക്കണമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. അതിന്റെ ചുവടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിയുടെ പിറവിയും. എന്നാൽ ട്രംപ് ആകട്ടെ, ഇലക്ട്രിക് വാഹനങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന നിലപാടുകാരനും. യുഎസ് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്നും ഉപയോഗിക്കണമെന്നുമാണു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ? ആദ്യകാലത്ത് ഇരുവരും ത‌‌മ്മിലുള്ള ബന്ധം അങ്ങനെയായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നീക്കം ‘ബിസിനസ് സെല്ലിങ് പോയിന്റ്’ ആണെന്നാണ് മസ്കിന്റെ വാദം. ട്രംപാകട്ടെ, ഇതിനെതിരെ വാദിക്കുന്ന ആളുമാണ്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറി ലോകത്തെ വാഹന വ്യവസായം വൈദ്യുതിയെ ആശ്രയിക്കണമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. അതിന്റെ ചുവടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിയുടെ പിറവിയും. എന്നാൽ ട്രംപ് ആകട്ടെ, ഇലക്ട്രിക് വാഹനങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന നിലപാടുകാരനും. യുഎസ് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്നും ഉപയോഗിക്കണമെന്നുമാണു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കട്ടയ്ക്ക്’ പിന്തുണയ്ക്കുന്ന ആളാണ് ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്. താൻ പ്രസിഡന്റ് ആയാൽ ഉപദേശ പദവികളിലൊന്നിലോ കാബിനറ്റ് പദവിയിലോ മസ്കിനെ നിയമിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള വകുപ്പിൽ (Department of Government Efficiency) പ്രവർത്തിക്കാൻ താൻ തയാറാണെന്ന മസ്കിന്റെ ട്വീറ്റും പിന്നാലെയെത്തി. ഇത്രയും അടുപ്പമാണോ ട്രംപും മസ്കും തമ്മിൽ?

ആദ്യകാലത്ത് ഇരുവരും ത‌‌മ്മിലുള്ള ബന്ധം അങ്ങനെയായിരുന്നില്ല എന്നതാണു യാഥാർഥ്യം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നീക്കം ‘ബിസിനസ് സെല്ലിങ് പോയിന്റ്’ ആണെന്നാണ് മസ്കിന്റെ വാദം. ട്രംപാകട്ടെ, ഇതിനെതിരെ വാദിക്കുന്ന ആളുമാണ്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാറി ലോകത്തെ വാഹന വ്യവസായം വൈദ്യുതിയെ ആശ്രയിക്കണമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. അതിന്റെ ചുവടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്‌ല കമ്പനിയുടെ പിറവിയും. എന്നാൽ ട്രംപ് ആകട്ടെ, ഇലക്ട്രിക് വാഹനങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന നിലപാടുകാരനും. 

ട്രംപിന്റെ ഉപദേഷ്ടാവാകാൻ സമ്മതമാണെന്നു പറഞ്ഞ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്ത ചിത്രം (Photo: X/elonmusk)
ADVERTISEMENT

യുഎസ് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്നും ഉപയോഗിക്കണമെന്നുമാണു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ, ഒരു മാസം മുൻപ് മസ്ക് ട്രംപിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രചാരണത്തിന് മസ്ക് മാസം 4.5 കോടി യുഎസ് ഡോളർ (ഏകദേശം 377 കോടി ഇന്ത്യൻ രൂപ) നൽകുമെന്ന് അദ്ദേഹത്തിന്റെ ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ‌ഫണ്ട് നൽകുമെന്നതു ശരിയാണെന്നും പക്ഷേ, തുക അത്രയുമുണ്ടാവില്ലെന്നും മസ്ക് പിന്നീടു വ്യക്തത വരുത്തി. 

തന്റെ ആദർശത്തിന്റെ പേരിലല്ല മസ്ക് ഫണ്ട് നൽകുന്നതെന്നും അതിനു പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ടെന്നും പറയപ്പെടുന്നു. ബഹിരാകാശത്തെപ്പറ്റി വലിയ സ്വപ്നങ്ങൾ കാണുന്ന മസ്ക് ലക്ഷ്യമിടുന്നത് യുഎസിന്റെ ബഹിരാകാശ നയമാണോ? ടെസ്‌ലയെ കുരുതികൊടുത്ത് സ്പേസ് എക്സിനെ വളർത്തുകയാണോ മസ്കിന്റെ ഉദ്ദേശ്യം? ട്രംപിനെ സംശയദൃഷ്ടിയോടെ കണ്ടിരുന്ന ഒരാൾ എങ്ങനെയാണ് പെട്ടെന്ന് അദ്ദേഹത്തിനു പൂർണ പിന്തുണ കൊടുക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വാർത്താവ്യക്തികളിലൊരാളാകുകയും ചെയ്തത്?

∙ ‘ഇത് അമേരിക്കയിലെ അവസാന സ്വതന്ത്ര തിരഞ്ഞെടുപ്പ്’

ഏകദേശം നാലു മാസം മുൻപ് ഒരു സൗഹൃദസദസ്സിൽ മസ്ക് പറഞ്ഞതാണ് മുകളിലുള്ള വാചകം. ബൈഡൻ ജയിച്ചാൽ, അനധികൃതമായി യുഎസിലേക്കു കുടിയേറിയ ലക്ഷക്കണക്കിനു പേർക്കു പൗരത്വം നൽകുമെന്നും അതോടെ ജനാധിപത്യം അവസാനിക്കുമെന്നും അതുകൊണ്ട് അമേരിക്കയിൽ സ്വതന്ത്രമായി നടക്കുന്ന അവസാന തിരഞ്ഞെടുപ്പാണ് ഇതെന്നുമായിരുന്നു മസ്ക് പറഞ്ഞത്. ട്രംപ് ജയിച്ചേ പറ്റൂവെന്നും അദ്ദേഹം വാദിച്ചു. പരസ്യം നൽകാറില്ലാത്ത ടെസ്‌ലയ്ക്ക് വാമൊഴി പ്രചാരണം കൊണ്ടു മാത്രം ജനപ്രിയമാകാൻ കഴിഞ്ഞെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് അതെന്തുകൊണ്ടു കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ആ സദസ്സിലുണ്ടായിരുന്ന ഓരോരുത്തരും മറ്റു രണ്ടു പേരോടു വീതം ട്രംപിനു വോട്ട് ആവശ്യപ്പെടണമെന്നും ആ രണ്ടുപേർ മറ്റു രണ്ടു പേരോടു വോട്ടു ചോദിക്കണമെന്നും അങ്ങനെ പ്രചാരണം നടത്തണമെന്നുമായിരുന്നു മസ്കിന്റെ ആഹ്വാനം. 

സ്പേസ്എക്സ്, ടെസ്‌ല സിഇഒ ഇലോൺ മസ്ക്. (Photo by NICHOLAS KAMM / AFP)
ADVERTISEMENT

ബറാക് ഒബാമയുടെ ആദർശങ്ങളെ പിന്തുണച്ചിരുന്ന മസ്ക് ഇപ്പോൾ ട്രംപിന്റെ തീവ്ര പ്രചാരകനാണ്. ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നതിന്റെ സൂചന മാസങ്ങൾക്കു മുൻപേ മസ്ക് നൽകിയിരുന്നു. ട്രംപിന്റെ പ്രചാരണ യോഗങ്ങളിൽ സംസാരിക്കാൻ മസ്കിനോടു സംഘാടകർ ആവശ്യപ്പെടുക പോലും ചെയ്തു. എന്നാൽ സാമ്പത്തികമായും മറ്റും പരസ്യമായി താൻ ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻ മസ്ക് അന്ന് താൽപര്യപ്പെട്ടിരുന്നില്ല. എന്നാലിന്ന് എക്സ് പ്ലാറ്റ്ഫോം എന്ന പൊതുവിടത്തിൽ ട്രംപിനെ അനുകൂലിക്കാനും അഭിമുഖം നടത്താനും പോലും അദ്ദേഹം തയാറായതു വലിയ മാറ്റം തന്നെയാണ്. ട്രംപിനു നേർക്കുണ്ടായ ആക്രമണത്തോടെയാണ് അദ്ദേഹത്തിന് മസ്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. കുടിയേറ്റ നയം, ട്രാൻസ്ജെൻഡർമാരുടെ അവകാശങ്ങൾ, ടെസ്‌ലയോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ നിലപാടുകൾ തുടങ്ങിയവ ട്രംപിന്റെ നിലപാടു മാറ്റത്തിനു കാരണമായെന്നാണ് പറയപ്പെടുന്നത്.

∙ ‘സ്റ്റോൺ – കോൾഡ് ലൂസർ’

ബറാക്ക് ഒബാമയുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്നയാളാണ് മസ്ക്. ഒബാമ പ്രസിഡന്റായിരിക്കെ പലവട്ടം മസ്ക് വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. ടെസ്‌ലയ്ക്കും സ്പേസ് എക്സിനും പിന്തുണയുറപ്പാക്കാനായിരുന്നു അത്. അതേസമയം മറ്റു രാഷ്ട്രീയക്കാരിൽനിന്ന് അദ്ദേഹം അകലം പാലിച്ചിരുന്നത് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയക്കാർക്കു സംഭാവന നൽകുന്നത് അനാവശ്യമാണെന്നാണ് മസ്ക് കരുതിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ചില അനുചരരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

2016ലെ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ ഹിലറി ക്ലിന്റനായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാർഥി. ‘യുഎസിനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന സ്വഭാവമല്ല ട്രംപിന്റേത്’ എന്നാണ് അന്ന് തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപ് മസ്ക് പറഞ്ഞത്. 2020ൽ ട്രംപിനെക്കുറിച്ചുള്ള മസ്കിന്റെ അഭിപ്രായം ‘സ്റ്റോൺ കോൾഡ് ലൂസർ’ എന്നതായിരുന്നു. ഒരു മനുഷ്യത്വവുമില്ലാത്ത, കഴിവുകെട്ട, പരാജിതനെന്ന് അർഥം. 2022ലെ ഒരു റാലിയിൽ ട്രംപും വളരെ മോശം വാക്കുപയോഗിച്ച് മസ്കിനെ വിമർശിച്ചിട്ടുണ്ട്. രാഷ്ട്രീയ ശക്തിയെന്നനിലയിൽ ട്രംപിന്റെ കാലം അവസാനിച്ചുവെന്നും മസ്ക് പ്രവചിച്ചിരുന്നു. 

∙ ‘ടെസ്‌ല ഈസ് നോട്ട് ദി എൻഡ് ഗെയിം’

ADVERTISEMENT

ടെസ്‌ലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് സർക്കാർ വായ്പകൾ, നികുതി ഇളവുകൾ, മറ്റ് ഇവിഎ (ഇലക്ട്രിക് വെഹിക്കിൾ) നയങ്ങൾ തുടങ്ങിയവ നിർണായകമായിരുന്നു. മസ്കിന്റെ റിപ്പബ്ലിക്കൻ ചായ്‌വു മൂലം നഷ്ടപ്പെട്ടുപോകേണ്ടതായിരുന്നിട്ടും ടെസ്‌ല പല സർക്കാർ ആനുകൂല്യങ്ങളും നേടിയെടുത്തിരുന്നു. ഉദാഹരണത്തിന്, യുഎസിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ കർശനമായ വാഹന വാതക നിയന്ത്രണ നിയമങ്ങൾ കലിഫോർണിയയിൽ (ഡെമോക്രാറ്റുകളുടെ കൈവശമുള്ള സംസ്ഥാനമാണിത്) നടപ്പാക്കാൻ ബൈഡൻ ഭരണകൂടത്തിനു നിർദേശം നൽകണമെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയോട് (EPA) ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. (ട്രംപ് നഖശിഖാന്തം എതിർക്കുന്ന ഒരു ആശയമാണിത്.)

അതിനു മുൻപ് ഏജൻസിയിൽ സമർപ്പിച്ച ഒരു ഫയലിങ്ങിൽ, 2035ഓടെ പെട്രോൾ കാർ നിർമാണം നിരോധിക്കുന്ന നിയമത്തിനായി ടെസ്‌ല സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. ട്രംപും അമേരിക്കൻ വലതുപക്ഷത്തിലെ മറ്റു ചിലരും ‘ഇ.വി മാൻഡേറ്റ്’ എന്ന പേരിട്ടു വിമർശിക്കുന്ന നയത്തിൽപ്പെടുന്നതാണിത്. സബ്സിഡികളെ എതിർക്കുന്ന ട്രംപിനൊപ്പം ചേരുന്നതു സബ്സിഡികളെ പുണർന്ന, സബ്സിഡികളുടെ സഹായത്തോടെ വളർന്ന ടെസ്‌ലയുടെ മേധാവിയാണെന്നതാണു വിരോധാഭാസം. അതുകൊണ്ടുതന്നെ സ്വന്തം കമ്പനിയുടെ വികസനം എന്നതുമാത്രമല്ല മസ്ക് ലക്ഷ്യമിടുന്നതെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. 

വിൽപനയ്ക്ക് വച്ചിരിക്കുന്ന ടെസ്‌ലയുടെ കാറുകൾ, ടെക്‌സസിലെ ഓസ്റ്റിനിൽ നിന്നുള്ള കാഴ്ച. (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)

‘‘ടെസ്‌ല ഈസ് നോട്ട് ദി എൻഡ് ഗെയിം ഫോർ ഹിം’’ എന്നാണ് ഇക്കാര്യത്തെക്കുറിച്ച് ലീഹൈ സർവകലാശാലയിലെ മാനേജിങ് പ്രഫസർ ആൻഡ്രൂ വാർഡ് ഒരിക്കൽ റോയിട്ടേഴ്സിനോടു പറഞ്ഞത്. മസ്ക് വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിൽ നിർമിതബുദ്ധിയുണ്ട്, ബഹിരാകാശ യാത്രാ പരീക്ഷണങ്ങളുണ്ട്, ന്യൂറോസയൻസുമുണ്ട്. ടെസ്‌ലയിലെ ചില ചെറിയ താൽപര്യങ്ങൾ ബലികഴിച്ചു വലിയ ലക്ഷ്യങ്ങളിലേക്കാണ് മസ്കിന്റെ യാത്രയെന്നാണു നിരീക്ഷണം. മസ്‌കിന്റെ ലക്ഷ്യം എന്തായാലും, 20 വർഷം മുൻപ് സ്ഥാപിതമായതുമുതൽ ടെസ്‌ല കമ്പനി സർക്കാർ സഹായം നേടിയിട്ടുണ്ടെന്നത് രേഖകളിൽനിന്നു വ്യക്തമാണ്. യുഎസിൽ പരിസ്ഥിതി സൗഹൃദ കാറുകൾ പ്രചരിപ്പിക്കുന്നതിൽ ടെസ്‌ലയുടെ പങ്കുതന്നെയാണു മുഖ്യകാരണം. 

കലിഫോർണിയയിലെ ഫ്രെമോണ്ടിൽ ടെസ്‌ലയുടെ ആദ്യത്തെ പ്രധാന പ്ലാന്റ് വികസിപ്പിച്ചത് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി നൽകിയ 46.5 കോടി ഡോളർ (ഏകദേശം 3894 കോടി രൂപ) വായ്പയുടെ സഹായത്തോടെയാണ്. മൂന്നു വർഷങ്ങൾക്കുശേഷം അതു തിരിച്ചടച്ചുവെങ്കിലും യുഎസിൽ മാറിമാറിവരുന്ന സർക്കാരുകളിൽനിന്ന് ഇത്തരത്തിലുള്ള സഹായങ്ങളും സബ്സിഡികളും മസ്ക് നേടിയെടുത്തിരുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുന്ന ഡോണൾഡ് ട്രംപ്. (Photo by Jim WATSON / AFP)

2018 മുതൽ ‘റഗുലേറ്ററി ക്രെഡിറ്റുകൾ’ എന്നറിയപ്പെടുന്നവ വിൽക്കുന്നതുമൂലം ഏകദേശം 900 കോടി ഡോളർ ടെസ്‌ല നേടിയിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് ഫയലിങ്ങുകൾ വെളിപ്പെടുത്തുന്നു. (യുഎസിലെ ഫെഡറൽ, സ്റ്റേറ്റ് സർക്കാരുകൾ കൂടുതൽ കർശനമായ വാതകബഹിർഗമന നിയന്ത്രണ നിയമങ്ങൾ പാലിക്കുന്ന നിർമാതാക്കൾക്കു നൽകുന്നതാണ് ഈ ക്രെഡിറ്റുകൾ. അത്തരം നിയമങ്ങൾ പാലിക്കാൻ കഴിയാത്ത മറ്റ് കാർ നിർമാതാക്കൾക്ക് ഇത് വിൽക്കാവുന്നതാണ്). സർക്കാർ പിന്തുണ തുടർന്നാൽ, ജൈവ ഇന്ധനങ്ങളിൽനിന്നുള്ള മാറ്റം വേഗത്തിലാകുമെന്നും അതുവഴി ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുകയും രാജ്യത്തിന്റെ പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുകയും ചെയ്യുമെന്നുമുള്ള പ്രസ്താവനയും 2004ന്റെ ആരംഭത്തിൽ ടെസ്‌ല പുറത്തുവിട്ടിരുന്നു.

∙ 2017ൽ ട്രംപിന്റെ പാനലിൽനിന്ന് രാജി

കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളിയെ അവഗണിച്ചതിനാല്‍ ട്രംപിനെ മസ്ക് നേരത്തേ വിമര്‍ശിച്ചിരുന്നു. 2017 ജൂണിൽ, ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട് അഞ്ചു മാസത്തിനുശേഷം, 2016ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് യുഎസ് പിൻവാങ്ങിയിരുന്നു. ഇതിനു പിന്നാലെ മസ്ക് വൈറ്റ് ഹൗസിന്റെ ഉപദേശക സമിതികളിൽനിന്ന് രാജിവച്ചു. ‘‘കാലാവസ്ഥാ മാറ്റം യാഥാർഥ്യമാണ്. പാരിസ് ഉടമ്പടിയിൽനിന്നു പിൻവാങ്ങുന്നത് അമേരിക്കയ്ക്കും ലോകത്തിനും നല്ലതല്ല’’ – അന്ന് മസ്ക് എഴുതി. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റപ്പോൾ, പ്രസിഡന്റ് ജോ ബൈഡന്റെ കാലാവസ്ഥാമാറ്റ നയത്തിലേക്ക് താൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും സ്ഥിരതയുള്ള ഊർജത്തിന്റെ ഭാവിയെക്കുറിച്ചു പ്രതീക്ഷയിലാണെന്നും മസ്ക് ഫോർച്യൂൺ മാസികയിൽ എഴുതിയിരുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. (Photo by Mandel NGAN / AFP)

പക്ഷേ, പിന്നാലെതന്നെ മസ്കിന്റെ നിലപാടു മാറി. 2021ൽ ഇലക്ട്രിക് വാഹന നിർമാതാക്കളുമായി നടത്തിയ യോഗത്തിലേക്ക് വൈറ്റ് ഹൗസ് ടെസ്‌ലയെ ക്ഷണിച്ചില്ല. ആ വർഷം ഡിസംബർ ആയപ്പോഴേക്കും, മസ്ക് ബൈഡന്റെ ആശയങ്ങളോടുള്ള വിയോജിപ്പു പ്രകടമാക്കാൻ തുടങ്ങി. ശുദ്ധ ഊർജത്തിനു സബ്സിഡി നൽകുന്നതിന്റെ അടിസ്ഥാനത്തിലുള്ള പ്രധാന സാമ്പത്തിക ഉത്തേജന പാക്കേജായ ഇൻഫ്ലേഷൻ റിഡക്‌ഷൻ ആക്ട് (IRA) പദ്ധതികളെ ഉൾപ്പെടെ മസ്ക് വിമർശിച്ചു. ടെസ്‌ലയ്ക്കു പൊതുപണം ആവശ്യമില്ലെന്നും അദ്ദേഹം വോൾസ്ട്രീറ്റ് ജേണലിൽ എഴുതി. 

കർശന വാതകനിയന്ത്രണ നിയമങ്ങളോടും ഇലക്ട്രിക് വാഹനനിർമാതാക്കൾക്കു നൽകുന്ന സബ്സിഡികളോടും കടുത്ത എതിർപ്പ് പുലർത്തുന്നയാളാണ് ട്രംപ്. അദ്ദേഹത്തിനു പരസ്യ പിന്തുണ നൽകി അധികം താമസിയാതെ മസ്കും പറഞ്ഞു– ‘‘സബ്സിഡികൾ എടുത്തുകളയൂ.’’ എന്നാൽ മസ്കിന്റെ നിലപാടുകൾ നിക്ഷേപകർക്കിടയിൽപ്പോലും വിമർശനം ക്ഷണിച്ചുവരുത്തി. ആദർശവും പ്രായോഗികവാദവും തമ്മിലുള്ള വൈരുധ്യമാണു കാണുന്നതെന്ന് ടെസ്‌ല കമ്പനിയുടെ മുൻ ജീവനക്കാരെ ഉദ്ധരിച്ചു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

∙ എന്താണ് മസ്ക് ലക്ഷ്യമിടുന്നത്?

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ വൈറ്റ് ഹൗസിലെ ഉപദേഷ്ടാവിന്റെ റോളിൽ മസ്ക് ഉണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമാണ്. അക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോൾ മസ്കിന്റേതായി വന്ന ട്വീറ്റും. ട്രംപ് ഭരണകാലത്ത് വ്യാവസായിക ഉപദേശക സംഘങ്ങളിൽ മസ്കും ഉൾപ്പെട്ടിരുന്നു. പിന്നീട് പാരിസ് ഉച്ചകോടിയിന്മേൽ ഉൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു രാജിവയ്ക്കുകയായിരുന്നു. മാത്രമല്ല, ചാഞ്ചാടിനിൽക്കുന്ന പല സ്റ്റേറ്റുകളും ട്രംപിന് അനുകൂലമാക്കാനായി എട്ടു ലക്ഷത്തിലധികം വോട്ട് മസ്ക് നേടിക്കൊടുക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ ഒരുക്കുന്നതിനായി വെള്ളിയാഴ്ചകളിൽ മസ്ക് സമയം മാറ്റിവയ്ക്കുന്നുണ്ട്. എട്ടു ലക്ഷം വോട്ടർമാരെ ട്രംപിന് അനുകൂലമാക്കി മാറ്റുന്നതിന് 16 കോടി യുഎസ് ഡോളറാണ് ബജറ്റ്. ഇതിൽ ഭൂരിഭാഗവും മസ്ക് തന്നെയാണു ചെലവഴിക്കുന്നതെന്നാണ് വിവരം. 

പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്രംപിന്റെ എതിരാളിയായി ഉയർന്നുവരികയും ചെയ്തതോടെ, ട്രംപ് ഒരു ‘പുതിയ’ ഡെമോക്രാറ്റിക് പാർട്ടിയെ നേരിടുകയാണ്. അഭിപ്രായ സർവേകളിൽ പല സംസ്ഥാനങ്ങളിലും ബൈഡനേക്കാൾ മുന്നിൽനിന്ന ട്രംപ് ഇപ്പോൾ ചെറിയ ശതമാനത്തിനാണെങ്കിലും കമലയുടെ പിന്നിലാണ്. അതിനാൽ മസ്ക് നൽകുന്ന എന്തു സഹായവും അദ്ദേഹത്തിന് ആവശ്യമാകും. 

2020ൽ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ മനുഷ്യനെയും വഹിച്ചുള്ള ക്രൂ ഡ്രാഗൺ വിക്ഷേപണത്തിനിടെ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇലോൺ മസക്. (Photo by Saul MARTINEZ / GETTY IMAGES NORTH AMERICA / Getty Images via AFP)

ടെസ്‌ലയല്ല, സ്പേസ് എക്സ് ആണ് മസ്ക് ലക്ഷ്യമിടുന്നതെന്നും വിലയിരുത്തലുണ്ട്. ബഹിരാകാശമാണ് ഭാവി മത്സരത്തിന്റെ മുൻനിരയിലുള്ളത്. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ നടത്തുന്ന പരീക്ഷണങ്ങളാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. കൂടാതെ ഈ രംഗത്ത് ചൈന നടത്തുന്ന പരീക്ഷണങ്ങളും യുഎസിനു വെല്ലുവിളിയാണ്. മസ്കിനു നൽകുന്ന പിന്തുണ ഈ മേഖലയിലെ കൂടുതൽ പരീക്ഷണങ്ങൾക്കു പ്രേരകമാകും. ഇത് സ്പേസ്എക്സിനൊപ്പം മറ്റു വാണിജ്യ ബഹിരാകാശ കമ്പനികൾക്കും പ്രയോജനകരമായിരിക്കും. 

കഴിഞ്ഞ ട്രംപ് ഭരണകൂടവും ബഹിരാകാശത്തെ വാണിജ്യസാധ്യതകൾ മുതലാക്കുന്നതിന് അനുകൂലമായിരുന്നു. ചൈനയുമായുള്ള ബഹിരാകാശ മത്സരത്തിൽ പുതിയ ചുവടുവയ്പാണ് ട്രംപിന്റെ ലക്ഷ്യം. ചന്ദ്രനിലേക്കുള്ള ചൈനയുടെ ‘റോബട്ടിക് ലൂണാര്‍ ലാന്‍ഡിങ്ങു’കളും അവിടെനിന്ന് സാംപിൾ ശേഖരിച്ച് വിജയകരമായി മടങ്ങിയ ദൗത്യങ്ങളും വിജയമായിരുന്നു. അതുകൊണ്ടുതന്നെ ഈ ബഹിരാകാശ മത്സരത്തിൽ വിജയിക്കാൻ ട്രംപിന് മസ്കിന്റെയും സ്പേസ്എക്സിന്റെയും സഹായം ഉറപ്പായും വേണം. ഇനി ട്രംപ് തോറ്റാലും സ്പേസ് എക്സ് ഉള്ളതിനാൽ ഡെമോക്രാറ്റുകളുടെ ഭരണത്തിലും മസ്കിനു കാര്യമായ തിരിച്ചടി ഉണ്ടാകാനിടയില്ല. 

കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സ് ഫാൽക്കൺ ഹെവി റോക്കറ്റ് കുതിച്ചുയരുന്നു. (Photo by Miguel J. Rodriguez Carrillo / AFP)

പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ, ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകാനുള്ള പേടകങ്ങൾ തുടങ്ങിയവയ്ക്ക് നാസയ്ക്ക് സ്പേസ് എക്സിനെ ആശ്രയിച്ചേ മതിയാകൂ. യുഎസിന്റെ ബഹിരാകാശ പദ്ധതികളുടെ നിർണായക ഭാഗമായി സ്പേസ് എക്സ് തുടരുമെന്നു ചുരുക്കം. വീണ്ടും തുടങ്ങിയ ചാന്ദ്രദൗത്യങ്ങളും പുതിയ സൈനിക വിഭാഗമായ യുഎസ് സ്പേസ് ഫോഴ്സും മുതൽ ട്രംപ് ഭരണകൂടം ആരംഭിച്ച ബഹിരാകാശ കേന്ദ്രീകൃത നയങ്ങൾ വരെ ബൈഡൻ ഭരണകൂടവും തുടർന്നുപോന്നിരുന്നു. 

നാസയ്ക്കുവേണ്ടി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്രികരെ കൊണ്ടുപോകുന്നതിനും പെന്റഗണിനായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുമായി, സ്പേസ് എക്സിന് 1530 കോടി യുഎസ് ഡോളറിന്റെ സർക്കാർ കരാറുകൾ ലഭിച്ചിട്ടുണ്ട്. 2023ൽ മാത്രം ബൈഡൻ ഭരണകൂടത്തിൽനിന്ന് സ്പേസ് എക്സിന് 310 കോടി ഡോളറിന്റെ കരാറുകൾ ലഭിച്ചു. ഇതിന്റെ കാരണം, യുഎസിലെ റോക്കറ്റ് വിക്ഷേപണങ്ങൾ കൈകാര്യം ചെയ്യുന്നത് സ്പേസ് എക്സ് മാത്രമാണെന്നതാണ്. 2023ൽ, സ്പേസ് എക്സ് 96 ഓർബിറ്റൽ വിക്ഷേപണങ്ങൾ വിജയകരമായി നടത്തിയപ്പോൾ, മറ്റു ബഹിരാകാശ കമ്പനികൾ ഏഴെണ്ണം മാത്രമേ വിക്ഷേപിച്ചുള്ളൂ. ഈ വർഷം ഇതുവരെ സ്പേസ് എക്സ് 72 റോക്കറ്റുകൾ വിക്ഷേപിച്ചു.

സ്‌പേസ് എക്സിന്റെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് (Photo by Brandon Bell/Getty Images/AFP)

ജൂണിൽ, സ്പേസ് എക്സിന്റെ സ്റ്റാർഷിപ് റോക്കറ്റ് വിജയകരമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. ഈ റോക്കറ്റ്, ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കാനുള്ള മസ്കിന്റെ പദ്ധതിക്കും 2026ൽ നടപ്പാക്കാനിരിക്കുന്ന ചാന്ദ്രദൗത്യത്തിനായുള്ള നാസ പദ്ധതികൾക്കും നിർണായകമാണ്. സ്പേസ് എക്സ് സ്റ്റാർഷിപ്പുകൾ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ സാധാരണക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനും ചൊവ്വയിൽ ഒരു നഗരം നിർമിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും മസ്കിന് പദ്ധതിയുണ്ട്. ട്രംപും ഇതേ നിലപാടുകാരനാണ്. ‘ഇനി ചൊവ്വയാണ് ലക്ഷ്യം’ എന്ന് 2019ൽ ട്രംപ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഭാവി മുൻനിർത്തി സ്പേസ് എക്സിനെ മുന്നോട്ടുകൊണ്ടുവരാനുള്ള മസ്കിന്റെ നീക്കമാണോ ട്രംപ് സ്നേഹത്തിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary:

Elon Musk & Donald Trump: An Alliance Fueled by Space Exploration or Political Strategy?