പോളണ്ടിനെ ‘രക്ഷിച്ച’ ഗുജറാത്തിന്റെ മഹാരാജാ; യൂറോപ്പിലേക്ക് കളം മാറ്റി മോദി; യുദ്ധക്കളമായ യുക്രെയ്നിൽ ‘മാസ് എൻട്രി’
1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്. 45 വർഷത്തെ ഇടവേള, യുക്രെയ്നിലെ യുദ്ധം... ഇവ രണ്ടുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കാനുമുള്ള കാരണം. തുടർച്ചയായി മൂന്നാമതും 2024ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോൾ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡൽഹി വിടുന്നത്. അയൽരാജ്യങ്ങളിൽ ആദ്യ സന്ദർശനം നടത്തുന്ന മുൻപതിവുകൾ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര. ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദർശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയർന്നത്.
1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്. 45 വർഷത്തെ ഇടവേള, യുക്രെയ്നിലെ യുദ്ധം... ഇവ രണ്ടുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കാനുമുള്ള കാരണം. തുടർച്ചയായി മൂന്നാമതും 2024ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോൾ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡൽഹി വിടുന്നത്. അയൽരാജ്യങ്ങളിൽ ആദ്യ സന്ദർശനം നടത്തുന്ന മുൻപതിവുകൾ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര. ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദർശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയർന്നത്.
1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്. 45 വർഷത്തെ ഇടവേള, യുക്രെയ്നിലെ യുദ്ധം... ഇവ രണ്ടുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കാനുമുള്ള കാരണം. തുടർച്ചയായി മൂന്നാമതും 2024ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോൾ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡൽഹി വിടുന്നത്. അയൽരാജ്യങ്ങളിൽ ആദ്യ സന്ദർശനം നടത്തുന്ന മുൻപതിവുകൾ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര. ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദർശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയർന്നത്.
1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്. 45 വർഷത്തെ ഇടവേള, യുക്രെയ്നിലെ യുദ്ധം... ഇവ രണ്ടുമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കാനുമുള്ള കാരണം.
തുടർച്ചയായി മൂന്നാമതും 2024ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോൾ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡൽഹി വിടുന്നത്. അയൽരാജ്യങ്ങളിൽ ആദ്യ സന്ദർശനം നടത്തുന്ന മുൻപതിവുകൾ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര. ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദർശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയർന്നത്.
റഷ്യ സന്ദർശിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം വീണ്ടും യൂറോപ്പിലേക്ക് മോദി എത്തുമ്പോൾ യുക്രെയ്ൻ സന്ദർശനത്തെ കുറിച്ച് അവ്യക്തമായ മറുപടികളാണ് ആദ്യം പുറത്തുവന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒടുവിൽ സ്ഥിരീകരണം നൽകുമ്പോഴും, മധ്യസ്ഥതയല്ല സന്ദർശന ലക്ഷ്യമെന്ന സൂചനയും വ്യക്തമാണ്. റഷ്യ–യുക്രെയ്ൻ സംഘർഷം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്ന അവസരത്തിലാണ് ഇപ്പോഴത്തെ സന്ദർശനം. അയൽപക്കം മറന്ന് മൂന്നാമതുമൊരു യൂറോപ്യൻ സന്ദർശനം മോദി നടത്തുമ്പോൾ നൽകുന്ന സന്ദേശമെന്താണ്? ചരിത്ര പാഠപുസ്തകം നമ്മളിൽ നിന്ന് മറച്ചുവച്ച ഇന്ത്യ–പോളണ്ട് ബന്ധത്തിലെ നാഴികകല്ലുകൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.
∙ പോളണ്ടിനെ സഹായിച്ച ഇന്ത്യൻ മഹാരാജാ
ജർമനിയും റഷ്യയും പോളണ്ടിനെ ഇരുവശത്തുനിന്നും ആക്രമിച്ചതോടെയാണ് രണ്ടാംലോകമഹായുദ്ധത്തിന്റെ തുടക്കം. വളർത്താൻ നിവൃത്തിയില്ലാതെ കുഞ്ഞിനെ പെട്ടിയിലാക്കി നദിയിലൂടെ ഒഴുക്കിയ പഴങ്കഥകൾ കേട്ടിട്ടില്ലേ? ഇതുപോലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ ജീവൻ രക്ഷിക്കാൻ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വലിയ കപ്പലുകളിൽ കയറ്റി പോളണ്ട് യാത്രയാക്കിയ യാഥാർഥ്യങ്ങളുമുണ്ട് ലോകത്തിനു മുന്നില്‍. ‘പോയി രക്ഷപ്പെടൂ, യുദ്ധം അതിജീവിച്ചാൽ എവിടെയായാലും ഞങ്ങൾ തേടിയെത്തി മടക്കിക്കൊണ്ടുവരാം’ എന്നതായിരുന്നു യാത്രാമൊഴി. പക്ഷേ രക്ഷയുടെ മറുകര തേടി കപ്പലിൽ സഞ്ചരിച്ചവർക്ക് ലഭിച്ചത് നിരാശ. പ്രതീക്ഷയോടെ കണ്ട പല രാജ്യങ്ങളും അഭയാർഥി കപ്പലിനെ അടുക്കാൻ സമ്മതിച്ചില്ല.
ഒന്നിനുപുറകെ ഒന്നായി തുറമുഖങ്ങളിൽ നിന്നും കപ്പൽ തിരിച്ചയച്ചുകൊണ്ടേയിരുന്നു. ബോംബെ തുറമുഖത്തിലും ഇതാവർത്തിച്ചു. ബ്രിട്ടിഷ് ഗവർണറാണ് കപ്പൽ തിരിച്ചയച്ചത്. എന്നാൽ ഈ വിവരം നവനഗറെന്ന (ഇന്നത്തെ ഗുജറാത്തിലെ ജാംനഗർ) നാട്ടുരാജ്യത്തെ രാജാവായ ദിഗ്‌വിജയ്‌സിങ്ജി രഞ്ജിത്‌സിങ്ജി ജഡേജ അറിഞ്ഞു. കപ്പൽ അടുപ്പിക്കാൻ അദ്ദേഹം അനുമതി നൽകുകയും ചെയ്തു. ഇന്ത്യയൊട്ടാകെ പട്ടിണിയും ദുരിതവും നിറഞ്ഞ സമയമായിട്ടും പോളണ്ടിൽ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പാർപ്പിക്കുന്നതിനുളള സൗകര്യം അദ്ദേഹം ഒരുക്കി നൽകി.
നവനഗർ രാജ്യത്തെ ഭരണാധികാരി നൂറുകണക്കിന് പോളിഷ് അഭയാർഥികൾക്കാണ് അഭയം നൽകിയത്. സമ്പന്നരായ വെള്ളക്കാരെ മാത്രം കണ്ടുശീലിച്ച ഇന്ത്യക്കാർക്കുമുന്നിലാണ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിൽ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കപ്പലിൽ വന്നിറങ്ങിയത്. അഭയാർഥികളായി പോളണ്ടിൽ നിന്നെത്തിയ കുഞ്ഞുങ്ങളും സ്ത്രീകളും ഒൻപത് വർഷത്തോളം ഇന്ത്യയിൽ കഴിഞ്ഞു. അവർക്ക് പഠനത്തിനുള്ള അവസരവും രാജാവ് നൽകി. സമാനമായ രീതിയിൽ കോലാപ്പൂർ (മഹാരാഷ്ട്ര) നാട്ടുരാജ്യവും അയ്യായിരത്തോളം അഭയാര്‍ഥികൾക്ക് സുരക്ഷയൊരുക്കി. പോളണ്ടിൽ നിന്നുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി വാലിവാഡെ ഗ്രാമത്തിലാണ് അഭയമൊരുക്കിയത്. യുദ്ധം അവസാനിച്ചപ്പോൾ പോളണ്ടിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരെത്തി ഇവരെ മടക്കിക്കൊണ്ടു പോയി.
തിരികെ പോളണ്ടിൽ എത്തിയവർ തങ്ങളെ കാത്തുസൂക്ഷിച്ച ഇന്ത്യൻ രാജാവിനോടുള്ള ഇഷ്ടം ഉപേക്ഷിച്ചില്ല. പോളണ്ട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്ഥാപിച്ച പൊതുവിദ്യാലയത്തിന് അദ്ദേഹത്തിന്റെ പേര് നൽകി. 2012ൽ ദിഗ്‌വിജയ്‌സിങ്ജിയുടെ 50-ാം ചരമവാർഷികത്തിൽ പോളണ്ട് പാർലമെന്റ് ആദരം അർപ്പിച്ചു. വാഴ്‌സ സിറ്റി കൗൺസിൽ തലസ്ഥാനത്തെ സിറ്റി പാർക്ക് സ്‌ക്വയറിന് ‘സ്ക്വയർ ഓഫ് ഗുഡ് മഹാരാജ’ എന്നു േപര് നൽകി ഇന്നും അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്നു. പോളണ്ടിൽ സന്ദർശനം നടത്തവെ നരേന്ദ്രമോദി വാഴ്സയിലെ ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിക്കുന്നുണ്ട്. ഒരു ഗുജറാത്തി എന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിമാനം നൽകുന്ന നിമിഷമായിരിക്കും ഇത്.
∙ അവസാനിക്കുന്നു 45 വർഷത്തെ ഇടവേള
റഷ്യയിൽ സന്ദർശനം നടത്തി ഒരു മാസത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലേക്ക് എത്തുന്നത്. ഹ്രസ്വസന്ദർശനമെങ്കിലും ഇരു രാജ്യത്തിനും ഇടയിൽ അവസാനിക്കുന്നത് 45 വർഷത്തെ ഇടവേളയെന്ന ‘അകല’മാണ്. പോളണ്ടിൽ സന്ദർശനം നടത്തുന്ന നാലാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവാഹർലാൽ നെഹ്‌റുവും (1955) ഇന്ദിരാഗാന്ധിയുമാണ് (1967) മൊറാർജി ദേശായിക്ക് മുൻപ് പോളണ്ടിൽ സന്ദർശനം നടത്തിയിട്ടുള്ളത്. 1954ലാണ് ഇന്ത്യയും പോളണ്ടും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. തൊട്ടടുത്ത വർഷം ജവാഹർലാൽ നെഹ്‌റു സന്ദർശനത്തിനെത്തി. വൈകാതെ പോളണ്ട് തലസ്ഥാനമായ വാഴ്സയിൽ ഇന്ത്യ എംബസി തുറന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പിന്നീടുള്ള വർഷങ്ങളിലും തികച്ചും സൗഹാർദപരമായിരുന്നു. ഇരുരാജ്യങ്ങളും ഒരേ മാർഗത്തിൽ സഞ്ചരിച്ചതായിരുന്നു ഇതിനുള്ള പ്രധാന കാരണം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സോവിയറ്റ് യൂണിയനുമായി ബന്ധമുള്ള കമ്യൂണിസ്റ്റ് ഭരണകൂടമാണ് പോളണ്ടിൽ നിലവിൽ വന്നത്. ഇക്കാലത്ത് ഇന്ത്യയും സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ പോളണ്ടുമായും ഇന്ത്യ മികച്ച ബന്ധം തുടർന്നു. സോവിയറ്റ് യൂണിയന്റെ പതനം അവസാനഘട്ടത്തിലെത്തിയപ്പോൾ 1989ൽ പോളണ്ട് ജനാധിപത്യ ഭരണത്തിലേക്ക് മാറി.
ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലേക്ക് 1992 ഡിസംബറിൽ പോളണ്ട് പാർലമെന്ററി പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും ഇക്കാലയളവിൽ പുരോഗതിയുണ്ടായി. 2002ൽ ഇന്ത്യയിൽ നിന്നുമുള്ള പാർലമെന്ററി പ്രതിനിധി സംഘം പോളണ്ടിൽ സന്ദർശനം നടത്തി. ഇന്ത്യൻ രാഷ്ട്രപതിമാരായ വി.വി. ഗിരി (1970), സെയിൽ സിങ് (1986), ശങ്കർ ദയാൽ ശർമ (1996), പ്രതിഭാ പാട്ടീൽ (2009) തുടങ്ങിയവരും പോളണ്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. അതേസമയം പോളണ്ട് പ്രസിഡന്റുമാരായ അലക്സാണ്ടർ ക്വാഷ്നിവ്സ്കി (1998), ലെച്ച് വലീസയും (1994, 1998) പ്രധാനമന്ത്രിമാരായ ജോസഫ് സിരാങ്കിവിക്‌സ് (1957), ജറോസ്സെവിച്ച്സ് (1973), ലെസക് മില്ലർ (2003), ഡോണൾഡ് ടസ്ക്(2010), ലെസക് മില്ലർ (2003) തുടങ്ങിയവർ ഇന്ത്യയിലും ഔദ്യോഗിക സന്ദർശനത്തിനെത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70–ാം വാർഷികത്തിലാണ് മോദി പോളണ്ടിലെത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡോണൾഡ് ടസ്‌ക് എന്നിവരുമായി മോദി പ്രത്യേകം ചർച്ച നടത്തും. ഉഭയകക്ഷി ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകളിൽ ഒപ്പിടും. റോമിന്റെ മോചനത്തിന് വഴിവെച്ച 1944ലെ മോണ്ടെ കാസിനോ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും നരേന്ദ്രമോദി എത്തും. ഈ യുദ്ധത്തിൽ ബ്രിട്ടിഷ് സൈന്യത്തിനൊപ്പമായിരുന്ന പോളണ്ടിന്റെയും ഇന്ത്യയുടേയും സൈനികർ ഒരുമിച്ചാണ് പോരാടിയത്. ലോകമഹായുദ്ധങ്ങളിൽ ഇന്ത്യക്കാരായ സൈനികർ വഹിച്ച പങ്ക് ഉയർത്തിക്കാട്ടുവാനും മോദി സർക്കാർ അടുത്തകാലത്തായി താൽപര്യം കാട്ടുന്നുണ്ട്. യൂറോപ്പുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വഴിയുമാണിത്.
∙ പോളണ്ടിലെ ഇന്ത്യൻ ഐടി ‘സഹായം’
മധ്യയൂറോപ്പിലെ പ്രധാന രാജ്യമായ പോളണ്ടുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ വർധന 192 ശതമാനമാണ്. അതായത് 2013ൽ 195 കോടി ഡോളറായിരുന്ന വ്യാപാരം 2023-ൽ 572 കോടിയായി വർധിച്ചു. ചായപ്പൊടി, കാപ്പി, തുണി, സുഗന്ധവ്യഞ്ജനങ്ങൾ, മരുന്നുകൾ, യന്ത്രസാമഗ്രികൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, വാഹന ഭാഗങ്ങൾ, തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അതേസമയം യന്ത്രങ്ങൾ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ വസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയ സാധനങ്ങളാണ് പോളണ്ടിൽ നിന്നും പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
പ്രതിരോധ മേഖലയിലും ഇന്ത്യ പോളണ്ട് സഹകരണമുണ്ട്. പോളണ്ടിൽ നിന്നും സൈനിക ഉപകരണങ്ങൾ ഇന്ത്യ വാങ്ങിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദശാബ്ദങ്ങളിൽ ആഴത്തിലുള്ള ബന്ധം പ്രതിരോധ ഇടപാടുകളിൽ ഉണ്ടായിരുന്നില്ല. പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ആദ്യം പോളണ്ടിൽ പ്രതിരോധ അറ്റാഷെയെ ഇന്ത്യ നിയമിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതിരോധ മേഖലയ്ക്കു വേണ്ടി വലിയ തുകയാണ് പോളണ്ട് ബജറ്റിൽ നീക്കിവയ്ക്കുന്നത്. സൈനിക നവീകരണമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് മികച്ച അവസരമായും ഇന്ത്യ കാണുന്നു.
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ ടാറ്റ കൺസൽട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ ടെക്നോളജീസ്, വിഡിയോകോൺ തുടങ്ങിവ പോളണ്ടിൽ പ്രവർത്തിക്കുന്നു. ഐടി മേഖലയിലാണ് പ്രധാനമായും ഇന്ത്യന്‍ കമ്പനികള്‍ പ്രവർത്തിക്കുന്നത്. പതിനൊന്നോളം ഇന്ത്യൻ ഐടി കമ്പനികളിലായി പതിനായിരത്തോളം പോളിഷ് പൗരൻമാർ തൊഴിൽ ചെയ്യുന്നുണ്ട്. പോളണ്ടിൽ പ്രവർത്തിച്ച് യൂറോപ്പിലേക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന ഇന്ത്യൻ കമ്പനികളുമുണ്ട്. കാൽലക്ഷത്തോളം ഇന്ത്യക്കാർ പോളണ്ടിലുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ നല്ലൊരു പങ്കും വിദ്യാർഥികളാണ്.
2019ൽ ഇരുരാജ്യങ്ങൾക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസും ആരംഭിച്ചിരുന്നു. പോളണ്ട് സന്ദർശന വേളയിൽ പതിവുപോലെ ഇന്ത്യൻ വംശജരെ നേരിൽ കാണുന്നതിനും ഇന്ത്യൻപ്രധാനമന്ത്രി സമയം കണ്ടെത്തുന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തെ ആദരവോടെ കാണുന്ന രാജ്യമാണ് പോളണ്ട്. സംസ്കൃതം പഠനവിഷയമാക്കിയ സർവകലാശാലകൾ വരെ ഇവിടെയുണ്ട്. യോഗയ്ക്കും ഏറെ ആരാധകരുള്ള ഈ രാജ്യത്ത് ആയിരത്തോളം യോഗ പരിശീലന കേന്ദ്രങ്ങളുമുണ്ട്.
∙ യുക്രെയ്നിലേക്ക് ആദ്യസന്ദർശനം
45 വർഷത്തിന് ഇടവേള നൽകിയാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നതെങ്കിൽ യുക്രെയ്നിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്. രാജ്യം രൂപീകരിക്കപ്പെട്ട് 33 വർഷം കഴിഞ്ഞപ്പോഴാണ് സന്ദർശനത്തിന് അവസരമൊരുങ്ങിയത്. എന്തുകൊണ്ടാണ് ഇപ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്? ഇപ്പോഴത്തെ സന്ദർശനം വിമർശകരുടെ വായടപ്പിക്കുന്നതിനും നിലപാടുകളിൽ തുല്യതയുണ്ടെന്ന് തെളിയിക്കുന്നതിനുമാണെന്ന് കരുതാം. കാരണം റഷ്യ–യുക്രെയ്ൻ സംഘർഷം ആരംഭിച്ചതുമുതൽ ഇന്ത്യയുടെ നടപടികൾ ലോകരാജ്യങ്ങൾ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്.
2014ല്‍ ക്രിമിയ പിടിച്ചടക്കിയ റഷ്യൻ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നതും റഷ്യയ്‌ക്കെതിരെ യുഎസ് കൊണ്ടുവന്ന രാജ്യാന്തര ഉപരോധങ്ങളെ പിന്തുണയ്ക്കാത്തതും ഇതിന് തെളിവായി. അവസരം മുതലാക്കി കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതും ഏറെ വിമർശനം വിളിച്ചുവരുത്തി.
റഷ്യൻ ആക്രമണങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെങ്കിലും വ്യാപാരബന്ധം നാൾക്കുനാൾ വർധിച്ചുവരുന്നത് ഇന്ത്യയുടെ പരോക്ഷ പിന്തുണയായി വ്യാഖ്യാനിക്കപ്പെടുന്നു. റഷ്യൻ ആക്രമണത്തിനോടുള്ള നിഷ്പക്ഷ സമീപനം റഷ്യയുടെ പക്ഷം പിടിക്കുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ ഇന്ത്യയെ വിമർശിച്ചിരുന്നു. യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലെൻസ്‌കി ജി7 ഉച്ചകോടിക്കിടെ ഇറ്റലിയിലും ജപ്പാനിലും മോദിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 2021ൽ സ്‌കോട്ട്‌ലൻഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്തപ്പോഴും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി.
എന്നാൽ ജൂലൈയിൽ മോദിയുടെ റഷ്യൻ സന്ദർശനത്തെ സെലെൻസ്കി ‘വലിയ നിരാശ’ എന്ന വാക്കുപയോഗിച്ചാണ് വിമർശിച്ചത്. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാകട്ടെ, റഷ്യൻ സന്ദർശനത്തിനെത്തിയപ്പോൾ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം നൽകിയാണ് മോദിയെ യാത്രയാക്കിയത്.
∙ 20 മണിക്കൂർ ട്രെയിനിൽ യാത്ര
റഷ്യയിൽ സന്ദർശനം നടത്തി ഒരു മാസം കഴിയുന്ന വേളയിൽ യുക്രെയ്നിലും മോദി സന്ദർശനം നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പോളണ്ടില്‍നിന്ന് ട്രെയിൻമാർഗമാവും മോദി യുക്രെയ്നിലേക്ക് എത്തുന്നത്. 529 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് പോളണ്ടും യുക്രെയ്നും തമ്മിൽ പങ്കിടുന്നത്. മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്താനായി പോളണ്ടിലൂടെയാണ് എത്തിയത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയും പോളണ്ടിലൂടെ ട്രെയിനിലാണ് യുക്രെയ്നിൽ എത്തിയത്.
യുക്രെയ്നിലേക്ക് പോളണ്ടിന്റെ അതിർത്തിയിൽനിന്നും പത്തു മണിക്കൂറോളം ട്രെയിനിൽ മോദിക്ക് സഞ്ചരിക്കേണ്ടിവരും. ഓഗസ്റ്റ് 22 രാത്രിയിൽ സഞ്ചരിച്ച് 23ന് രാവിലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി മോദി ഏഴ് മണിക്കൂറോളം അവിടെ ചെലവഴിക്കും. യുക്രെയ്ൻ ദേശീയ പതാകദിനത്തിലാണ് മോദിയുടെ സന്ദർശനമെന്ന പ്രത്യേകത കൂടിയുണ്ട്. വിദേശരാജ്യത്ത് ഇപ്പോഴും സജീവമായ യുദ്ധം നടക്കുന്ന ഒരിടത്തേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യയാത്ര എന്ന വിശേഷണവും മോദിക്ക് സ്വന്തം. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്നിന്റെ വൈദ്യുതി വിതരണ ശൃംഖലകൾക്ക് തകരാറുണ്ടായതിനാൽ ഡീസൽ എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനിലാണ് മോദി സഞ്ചരിക്കുക. ഇതിനാൽ യാത്രാ സമയം പത്തുണിക്കൂറിലധികം എടുക്കാനും സാധ്യതയുണ്ട്.
∙ തളിർക്കുമോ ഇന്ത്യ–യുക്രെയ്ൻ ബന്ധം?
യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചപ്പോൾ ഏറ്റവും വേദനിച്ച രാജ്യമാണ് ഇന്ത്യ. 18,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ അവിടെയുണ്ടായിരുന്നു. ആഴ്ചകൾ നീണ്ടുനിന്ന ‘ഓഫറേഷൻ ഗംഗ’യിലൂടെ ഇവരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സർക്കാരിനായി. സംഘർഷത്തിന് മുൻപ് യുക്രെയ്നുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 300 കോടി ഡോളറിനും മുകളിലായിരുന്നു. യുക്രെയ്നിൽ നിന്നുള്ള സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ മുന്നിൽ നിന്ന രാജ്യമാണ് ഇന്ത്യ. ഇതുകൂടാതെ റെയിൽ, പ്രതിരോധം തുടങ്ങിയവയ്ക്കുള്ള ഉരുക്കു യന്ത്രഭാഗങ്ങൾക്കും യുക്രെയ്നിനെയായിരുന്നു ഇന്ത്യ ആശ്രയിച്ചിരുന്നത്.
ഇന്ത്യ റഷ്യയുടെ പക്ഷമാണെന്ന് വിദേശ മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോഴും യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന സന്ദേശം പുട്ടിന്റെ മുഖത്തു നോക്കി പറയാൻ ധൈര്യം കാട്ടിയ രാജ്യമാണ് ഇന്ത്യ. ഒപ്പം കഴിഞ്ഞ ജൂണിൽ മേഖലയിൽ സമാധാനം ആവശ്യപ്പെട്ട് സ്വിറ്റ്‌സർലൻഡ് ആതിഥേയത്വം ലഹിച്ച ഉച്ചകോടിയിലും ഇന്ത്യ പങ്കെടുത്തിരുന്നു. റഷ്യ–യുക്രെയ്ൻ സംഘർഷം മൂന്നാം വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങവെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദർശനം സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമോ എന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങൾ. റഷ്യയുമായി മികച്ച ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക് ഇത് സാധ്യമാകുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. റഷ്യ– യുക്രെയ്ൻ സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതി മോദിയുടെ കൈവശമുണ്ടാകുമോ? അതോ ലോകരാജ്യങ്ങൾക്കു മുന്നിൽ തങ്ങൾ ഇരുപക്ഷത്തിനോടും തുല്യത പാലിക്കുന്നവരാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണോ ഈ യാത്ര?
യുദ്ധമേഖലയായ യുക്രെയ്നിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി യാത്ര തിരിക്കുമ്പോൾ റഷ്യൻ നാവികസേന തലവന് ആതിഥ്യമരുളുന്ന തിരക്കിലാണ് ന്യൂഡൽഹി. ഇതുകണ്ട് റഷ്യൻ പക്ഷമെന്ന് വിളിക്കുന്നതിന് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്ത സന്ദർശനം കൂടി അറിയൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന, ഇന്ത്യൻ വംശജർ നിർണായക വോട്ടുബാങ്കായ യുഎസിലേക്കാണ് സെപ്റ്റംബറിൽ അടുത്ത യാത്ര. നയതന്ത്രത്തിൽ എന്തും സാധ്യമാണ്. ഇത് ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യമാറി എന്നതാണ് യാഥാർഥ്യമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.