അമേരിക്കൻ പൗരന്മാർ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവർ യഥാർഥത്തിൽ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജ് എന്നൊരു 538 അംഗ സമിതിയെയാണ്. അമേരിക്കയിലെ ഓരോ സംസ്ഥാനവും കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 സീറ്റ് വീതമാണുള്ളത്. അതുപോലെ അധോസഭയായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായ അംഗങ്ങളും. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 2 സെനറ്റർമാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാൽ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതുപോലെ 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്നു തിരഞ്ഞെടുക്കുന്ന 538 ഇലക്ടറൽ കോളജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ പൗരന്മാർ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവർ യഥാർഥത്തിൽ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജ് എന്നൊരു 538 അംഗ സമിതിയെയാണ്. അമേരിക്കയിലെ ഓരോ സംസ്ഥാനവും കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കും. എല്ലാ സംസ്ഥാനങ്ങൾക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 സീറ്റ് വീതമാണുള്ളത്. അതുപോലെ അധോസഭയായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായ അംഗങ്ങളും. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 2 സെനറ്റർമാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാൽ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതുപോലെ 50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടൻ ഡിസിയും ചേർന്നു തിരഞ്ഞെടുക്കുന്ന 538 ഇലക്ടറൽ കോളജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളും അവരുടെ എല്ലാ ഇലക്ടറൽ കോളജ് വോട്ടുകളും അതതു സംസ്ഥാനങ്ങളിലെ ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിക്കാണ് നൽകുന്നത്. ഉദാഹരണത്തിന് 2016ലെ ഇലക‍്ഷനിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ഹിലറി ക്ലിന്റൻ അരിസോന, ജോർജിയ, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർഥി ഡോണൾഡ് ട്രംപിനോടു തോറ്റത്. എന്നിട്ടും ഈ സംസ്ഥാനങ്ങളിൽനിന്ന് അവർക്ക് ഒരു ഇലക്ടറൽ കോളജ് പ്രതിനിധിയെപ്പോലും കിട്ടിയില്ല. ‘വിന്നർ ടേക്സ് ഓൾ’ നയപ്രകാരം അവിടങ്ങളിലെ എല്ലാ ഇലക്ടറൽ വോട്ടുകളും ട്രംപിനു ലഭിച്ചു.

ഹിലറി ക്ലിന്റൻ (Stephen Maturen/Getty Images/AFP / Getty Images via AFP)
ADVERTISEMENT

∙ ജനകീയ വോട്ടല്ല കാര്യം

ഇലക്ടറൽ കോളജ് സംവിധാനത്തിന്റെ പ്രത്യേകത മൂലം ദേശീയതലത്തിൽ ജനകീയ വോട്ടിൽ ഒന്നാമതെത്തുന്ന സ്ഥാനാർഥി പ്രസിഡന്റാകണമെന്നില്ല. 2016ൽ ഹിലറിക്ക് ട്രംപിനെക്കാൾ 29 ലക്ഷത്തോളം വോട്ടുകൾ അധികം ലഭിച്ചു. എന്നാൽ, കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുകൾ നേടിയത് ട്രംപ് ആയിരുന്നു. 30 സംസ്ഥാനങ്ങൾ ജയിച്ച ട്രംപ് 304 ഇലക്ടറൽ വോട്ടുകൾ നേടി. ഹിലറിക്ക് 20 സംസ്ഥാനങ്ങളും 227 വോട്ടുകളും. ചുരുക്കിപ്പറഞ്ഞാൽ, ദേശീയതലത്തിലെ ജനകീയ വോട്ടുകളsക്കാൾ പ്രധാനം 270 ഇലക്ടറൽ കോളജ് വോട്ടുകൾ നേടിത്തരുന്ന സംസ്ഥാനങ്ങൾ ജയിക്കുക എന്നതാണ്.

അതതു സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളാണ് അവിടങ്ങളിലെ ഇലക്ടറൽ കോളജ് അംഗങ്ങളെ തീരുമാനിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടി ജയിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഇലക്ടർമാരായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്, റിപ്പബ്ലിക്കൻമാർ ജയിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഇലക്ടർമാരും. പാർട്ടി തീരുമാനത്തിനു വിരുദ്ധമായി വോട്ട് ചെയ്യുന്നവരെ ഫെയ്‌ത്‌ലസ് ഇലക്ടേഴ്‌സ് (faithless electors) എന്നു വിളിക്കുന്നു. ഇതു തടയാൻ പല സംസ്ഥാനങ്ങളും പലതരം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാലും ദേശീയതലത്തിൽ ഇതിനെതിരെ നിയമങ്ങൾ ഇതുവരെ ഇല്ല.

കമല ഹാരിസ് (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ചട്ടപ്രകാരം തീയതികൾ

ADVERTISEMENT

നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് ഡിസംബറിലെ രണ്ടാം ബുധനാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ച ഇലക്ടറൽ കോളജ് അംഗങ്ങൾ അവരവരുടെ സംസ്ഥാനങ്ങളിൽ യോഗം ചേർന്ന് ഔദ്യോഗികമായി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വേണ്ടി വോട്ട് ചെയ്യും. ഈ വർഷം ഡിസംബർ 17നാണ് ഇതു നടക്കുക. അതിനും 6 ദിവസം എങ്കിലും മുൻപ് (ഇത്തവണ ഡിസംബർ 11) ഇലക്‌ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾ സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ അവ പരിഹരിക്കണം. ഈ തീയതിക്ക് ‘സേഫ് ഹാർബർ ഡേ’ എന്ന് പറയുന്നു. തുടർന്ന്, ജനുവരി ആറിന് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ചേർന്ന്, വോട്ടുകൾ എണ്ണി ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിക്കും. നിയുക്ത പ്രസിഡന്റും വൈസ് പ്രസിഡന്റും ജനുവരി 20ന് അധികാരം ഏറ്റെടുക്കും (ഇനാഗുറേഷൻ).

∙ റെഡ്, ബ്ലൂ നിറക്കൂട്ട്

റിപ്പബ്ലിക്കൻ പാർട്ടിക്ക് തികഞ്ഞ മുൻതൂക്കമുള്ള സംസ്ഥാനങ്ങളെയാണ് റെഡ് സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഡമോക്രാറ്റുകൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനങ്ങൾ ബ്ലൂ സ്റ്റേറ്റ് എന്നറിയപ്പെടുന്നു. ന്യൂയോർക്ക്, കലിഫോർണിയ തുടങ്ങിയ തീരങ്ങളോടു ചേർന്നുകിടക്കുന്ന വലിയ സംസ്ഥാനങ്ങൾ ബ്ലൂ സ്റ്റേറ്റുകളാണ്. ടെക്സസ്, ലൂസിയാന, അലബാമ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങൾ റെഡ് സ്റ്റേറ്റുകളും. സാധാരണ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇത്തരം സംസ്ഥാനങ്ങളിൽ കാര്യമായ മത്സരം ഉണ്ടാവാറില്ല. 2 പാർട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങൾ അനായാസം നിലനിർത്തുകയാണു പതിവ്.

റിപ്പബ്ലിക്കൻ കൺവൻഷനിൽ പ്രസംഗിക്കുന്ന ഡോണൾഡ് ട്രംപ് (Photo by Mandel NGAN / AFP)

പ്രധാനമായും ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഇപ്പോൾ കാണുന്ന ഈ റെഡ്- ബ്ലൂ തരംതിരിക്കൽ രീതി ആരംഭിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള 2000ലെ തിരഞ്ഞെടുപ്പ് പതിവിലും വാശിയേറിയതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ ഫലം വ്യക്തമാക്കാനുള്ള എളുപ്പത്തിനായി ഈയൊരു കളർ കോഡ് സ്റ്റുഡിയോകൾ ഉപയോഗിച്ചു തുടങ്ങി, കാലക്രമേണ അതിനു പൊതു സ്വീകാര്യത കൈവരികയും ചെയ്തു.

ADVERTISEMENT

∙ ചാഞ്ചാടും സംസ്ഥാനങ്ങൾ

ചുവപ്പും നീലയും അല്ലാത്ത കുറേ സംസ്ഥാനങ്ങൾ കൂടിയുണ്ട് അമേരിക്കയിൽ. 2 പാർട്ടികളെയും മാറിമാറി ജയിപ്പിക്കുന്ന, അല്ലെങ്കിൽ 2 പാർട്ടികൾക്കും ഏറക്കുറെ തുല്യ സ്വാധീനമുള്ള ഇത്തരം സംസ്ഥാനങ്ങളെ സ്വിങ് സ്റ്റേറ്റ് അഥവാ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ് അല്ലെങ്കിൽ പർപ്പിൾ സ്റ്റേറ്റ് എന്ന് വിളിക്കുന്നു (ചാഞ്ചാട്ട സംസ്ഥാനം). യഥാർഥത്തിൽ, പത്തിൽ താഴെ വരുന്ന ഇത്തരം സംസ്ഥാനങ്ങളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നത്. ഉദാഹരണത്തിന് മിഷിഗൻ, വിസ്കോൻസെൻ, പെൻസിൽവേനിയ എന്നീ 3 സംസ്ഥാനങ്ങളിലെ ജയം കമല ഹാരിസിന് ഏറക്കുറെ അനിവാര്യമാണ്.

ഈ സംസ്ഥാനങ്ങൾ നഷ്ടമായതാണ് 2016ൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലറി ക്ലിന്റൻ, ഡോണൾഡ് ട്രംപിനോടു പരാജയപ്പെട്ടതിന്റെ മുഖ്യ കാരണം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളെയും ഈ വിഭാഗത്തിൽ ചേർക്കാം. 2020ൽ ബൈഡൻ ഈ ഗണത്തിൽപെട്ട സംസ്ഥാനങ്ങളിൽ നോർത്ത് കാരലൈന ഒഴികെ എല്ലായിടവും വിജയിച്ചിരുന്നു. ഇത്തവണയും ഈ സംസ്ഥാനങ്ങളിൽ മുൻതൂക്കം നേടുന്ന സ്ഥാനാർഥിയാകും വിജയം നേടുക.

ഇന്ത്യയിലെ ഇലക്‌ഷൻ കമ്മിഷനെപ്പോലെ ഇലക്‌ഷൻ സംബന്ധമായ എല്ലാ അധികാരാവകാശങ്ങളും കയ്യാളുന്ന ഒന്നല്ല അമേരിക്കയിലെ ഫെഡറൽ ഇലക്‌ഷൻ കമ്മിഷൻ. ഇരു പാർട്ടികളിലുംനിന്നുള്ള 3 വീതം അംഗങ്ങളുള്ള കമ്മിഷൻ പ്രധാനമായും ഇലക്‌ഷനിൽ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം മാത്രമാണു നിർവഹിക്കുന്നത്. ഓരോ സംസ്ഥാനത്തും ഇലക്‌ഷൻ നടത്താനുള്ള അധികാരവും ഉത്തരവാദിത്തവും അതതു സംസ്ഥാന സർക്കാരുകൾക്കാണുള്ളത്.

English Summary:

Beyond the Ballot Box: A Deep Dive into the US Electoral System