സിനിമാ ഡയലോഗുകളിൽ വിജയ് ഒളിപ്പിച്ചു ആ രഹസ്യം; കമൽഹാസന് മാതൃകയിൽ വരും മെഗാസഖ്യം? വില്ലനായി തമിഴ് ‘താര’വും
തമിഴ്നാട്ടിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയേയും മരുന്നുവിലയേയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ. ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം– ടിവികെ) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറയുമെന്നാണു താരത്തിന്റെ പ്രഖ്യാപനം. സംസ്ഥാന പര്യടനം നടത്തി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. അതേസമയം, തിരൈ താരങ്ങളെ വാഴിച്ചും വീഴിച്ചുമുള്ള പാരമ്പര്യം പേറുന്ന തമിഴകത്തിൽ വിജയ് വാഴുമോ വീഴുമോ...?

തമിഴ്നാട്ടിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയേയും മരുന്നുവിലയേയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ.
ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം– ടിവികെ) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു.
2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറയുമെന്നാണു താരത്തിന്റെ പ്രഖ്യാപനം. സംസ്ഥാന പര്യടനം നടത്തി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. അതേസമയം, തിരൈ താരങ്ങളെ വാഴിച്ചും വീഴിച്ചുമുള്ള പാരമ്പര്യം പേറുന്ന തമിഴകത്തിൽ വിജയ് വാഴുമോ വീഴുമോ...?
∙ ഉയർത്തുമോ വെട്രിക്കൊടി
പാർട്ടി പതാകയും ഗാനവും അവതരിപ്പിച്ച് സിനിമാ സ്റ്റൈലിൽതന്നെ നടൻ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔപചാരികമാക്കിയതോടെ, മറ്റ് പലർക്കും കഴിയാത്തിടത്ത് വിജയിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്. ഇതിലേറ്റവും പ്രധാനം തമിഴ്നാട്ടിലെ മുഖ്യ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കും ബദലാകാൻ കഴിയുമോ എന്നതു തന്നെയാണ്. 1970കളിൽ അണ്ണാഡിഎംകെ സ്ഥാപകൻ എം.ജി.രാമചന്ദ്രൻ എന്ന സാക്ഷാൽ എംജിആർ തന്റെ പാർട്ടിയെ ഡിഎംകെയുടെ മുഖ്യ എതിരാളിയാക്കിയതാണ് ഇതിനു മുൻപു തമിഴകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ബദൽ.
ഈ രണ്ടു പാർട്ടികൾക്കു സമമാകാൻ കഴിഞ്ഞ അരനൂറ്റാണ്ടായി പലരും ശ്രമിച്ചെങ്കിലും ഇനിയും വിജയിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിച്ച് ബിജെപി ഇതിനായൊരു ശ്രമം നടത്തിയിരുന്നു. 24 സീറ്റുകളിൽ താമര ചിഹ്നത്തിൽ സ്ഥാനാർഥികളെ ഇറക്കി. ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്കും നൽകി 18.27% വോട്ടുകൾ നേടിയെങ്കിലും ഒന്നും ഗുണം ചെയ്തില്ല. 39 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ അണ്ണാഡിഎംകെയെ മൂന്നാം സ്ഥാനത്താക്കി എന്നതൊഴിച്ചാൽ ആശ്വാസത്തിനു മറ്റൊന്നുമില്ല.
എന്നാൽ, ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണു വിജയ്‌യെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ അവകാശ വാദം. ഇതുവരെ തമിഴ്നാട്ടിൽ പരീക്ഷിക്കപ്പെടാത്ത രാഷ്ട്രീയ തന്ത്രങ്ങളാണു വിജയ് പുറത്തിറക്കുകയെന്നും ഇവർ പറയുന്നു. എന്നാൽ, എംജിആറുമായും ഡിഎംഡികെ സ്ഥാപകൻ വിജയകാന്തിനോടും ഒരിക്കലും വിജയ്‌യെ താരതമ്യപ്പെടുത്തരുതെന്നും അവർക്ക് 2 പേർക്കും സമ്പന്നമായ സാമൂഹിക പിന്തുണയുണ്ടായിരുന്നെന്നും വിജയ്‌യുടെ വിമർശകരും പറയുന്നു.
∙ ആർക്കും തടയാനാകില്ല
താൻ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കും തടയാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് മുപ്പത്തിയഞ്ചാം വയസ്സിൽ നടൻ വിജയ് ആരാധക സംഘമായ ‘വിജയ് മക്കൾ ഇയക്കം’ രൂപീകരിച്ചത്. 2009ലായിരുന്നു അത്. 15 വർഷത്തിനു ശേഷം ‘തമിഴക വെട്രി കഴക’മെന്ന രാഷ്ട്രീയ പാർട്ടിയായി ‘ഇയക്കം’ മാറുമ്പോൾ സിനിമകൾ തോൽക്കുന്ന ട്വിസ്റ്റും ടേണും നേരിടാറുള്ള തമിഴക രാഷ്ട്രീയ പാർട്ടികൾക്ക് ചങ്കിടിപ്പും ഏറുകയാണ്. രാഷ്ട്രീയമെന്ന മഹാസാഗരം നീന്തിക്കടക്കാൻ വിജയ് ശ്രമിക്കട്ടെയെന്ന് അണ്ണാഡിഎംകെ പ്രതികരിച്ചപ്പോൾ ആശംസ നേരുക മാത്രമാണ് ഡിഎംകെ ചെയ്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പലതവണ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ വിജയ്, ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞരുമായി ഒട്ടേറെ ചർച്ചകളും നടത്തി.
2020 ജൂണിൽ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്‌ട്രേഷൻ ചട്ടപ്രകാരം ആരാധക സംഘടന റജിസ്റ്റർ ചെയ്തെങ്കിലും പിതാവ് എസ്.എ. ചന്ദ്രശേഖറുമായുണ്ടായ തർക്കത്തിനൊടുവിൽ സംഘടന പിരിച്ചു വിട്ടിരുന്നു. എന്നാൽ, 2023 മുതൽ കൃത്യമായ കരുനീക്കം നടത്തിയ വിജയ് പൊതുപരിപാടികൾ സംഘടിപ്പിച്ച് സാന്നിധ്യം ശക്തമാക്കി.
വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു മിക്കവയും. ഓരോ വേദിയിലും നിലവിലുള്ള പാർട്ടികളോടുള്ള അതൃപ്തി വ്യക്തമാക്കി. ‘ദളപതി’ (സേനാനായകൻ) എന്ന് തനിക്കുള്ള വിശേഷണത്തെയും രാഷ്ട്രീയമായി ഉയർത്തിക്കാട്ടി. ജനം രാജാക്കന്മാരാണെന്നും അവരുടെ ആഗ്രഹം നിറവേറ്റേണ്ടത് സേനാനായകന്റെ ചുമതലയാണെന്നും അവസാനം പുറത്തിറങ്ങിയ ‘ലിയോ’ ചിത്രത്തിന്റെ വിജയം ആഘോഷിക്കവേ വിജയ് പറഞ്ഞിരുന്നു. ഇനി പുറത്തിറങ്ങാനുള്ള ‘ഗോട്ട്’ എന്ന ചിത്രത്തിലും ഇത്തരം പല ഡയലോഗുകളും കാത്തു വച്ചിട്ടുണ്ട്.
നിലവിലെ ഒരു പാർട്ടിയോടും അടുക്കാതെ മുന്നോട്ടു പോകാനാണു നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതുകൊണ്ടു മാത്രം സംസ്ഥാനം പിടിച്ചടക്കാനാകില്ലെന്ന് അദ്ദേഹത്തിനറിയാം. സംസ്ഥാന പര്യടനം നടത്തി ശക്തി തെളിയിച്ച് യുവജനങ്ങളെ കൂടെ നിർത്തിയായിരിക്കും ഇനിയുള്ള മുന്നേറ്റം. ഇതിലൂടെ പ്രമുഖ പാർട്ടികളെ തന്റെ മുന്നിലെത്തിക്കാനുള്ള സിനിമാ സ്റ്റൈൽ നീക്കം തന്നെയാണ് വിജയ് നടത്തുന്നത്.
∙ വാഴുന്നോരും വീഴുന്നോരും
സാക്ഷാൽ എംജിആറിനും പുരട്ചി തലൈവി ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്നെത്തി ‘പച്ച’ പിടിച്ചവരില്ലാത്ത രാഷ്ട്രീയത്തിലേക്കാണു വിജയ്‌യുടെ വരവ്. അതുകൊണ്ടുതന്നെ കഴിവു തെളിയിക്കാനും അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വരും. ദ്രാവിഡ മുന്നേറ്റ കഴകമെന്ന (ഡിഎംകെ) ശക്തിയിൽനിന്നു തെറ്റിപ്പിരിഞ്ഞ് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചു വിജയിച്ചു കയറിയ അവസ്ഥയിലല്ല ഇപ്പോൾ സംസ്ഥാനം. എംജിആറിന്റെ തന്നെ കരുത്തിൽ കുരുത്ത ജയലളിതയും തമിഴകം അടക്കി ഭരിച്ചെങ്കിലും, ലക്ഷ്യം നിറവേറാതെ പരാജയപ്പെട്ടവരുടെ നിരയാണു കൂടുതൽ.
ഡിഎംഡികെ രൂപീകരിച്ച് വിജയകാന്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രതിപക്ഷ നേതൃപദവി വരെ മാത്രമാണെത്തിയത്. പിന്നാലെ കമൽഹാസനെത്തിയെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി മക്കൾ നീതി മയ്യത്തിന്റെ ‘ടോർച്ച്’ ഇതുവരെ തെളിഞ്ഞിട്ടില്ല. ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി പേരിൽ മാത്രമൊതുങ്ങി. ഡിഎംകെയിൽനിന്നു കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും പോയ നടി ഖുഷ്ബുവിനും തിരഞ്ഞെടുപ്പിൽ ഇതുവരെ വിജയിക്കാനായിട്ടില്ല.
നെപ്പോളിയൻ കേന്ദ്രമന്ത്രി വരെയായെങ്കിലും രാഷ്ട്രീയം ഉപേക്ഷിച്ച സ്ഥിതിയാണ്. സൂപ്പർസ്റ്റാർ രജനികാന്തും പാതിവഴി രാഷ്ട്രീയമോഹം ഉപേക്ഷിച്ചു. രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിന്തുണയോടെ സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങിയ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാനുള്ള ഒരുക്കത്തിലാണ്. വിജയ്ക്കു മുന്നില്‍ ‘വില്ലനായി’ അദ്ദേഹവുമുണ്ട്. അധികം വൈകാതെ ഈ താരങ്ങൾ തമ്മിലുള്ള പോരായിരിക്കും തമിഴകം കാണേണ്ടിവരിക.
∙ വിജയ് വിപ്ലവം സൃഷ്ടിക്കുമെന്നു ശോഭ ചന്ദ്രശേഖർ
വിജയ്ക്ക് മതത്തിലും ജാതിയിലും താൽപര്യമില്ലെന്നും തന്റെ കൂടെയുള്ളവരെല്ലാം ജീവിതത്തിൽ മുന്നോട്ട് വരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മാതാവ് ശോഭ ചന്ദ്രശേഖർ പറഞ്ഞത്. മകന് വോട്ടു ചെയ്യാൻ പോകുന്ന അമ്മ എന്ന നിലയിൽ തനിക്കു പ്രത്യേക സന്തോഷമുണ്ട്. ഓരോ പൗരനും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ വിജയ് എന്ന വ്യക്തിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് താൻ കരുതുന്നു. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത പോലെ, വിജയ്‌യുടെ ഇപ്പോഴത്തെ ശാന്തതയ്‌ക്ക് ശേഷം ഒരു രാഷ്ട്രീയ വിപ്ലവം ഉണ്ടാകും. ‘തമിഴകം വെട്രി കഴകം’ എന്ന പാർട്ടി തമിഴ്‌നാട്ടിൽ വിജയിക്കും. അമ്മ എന്ന നിലയിൽ മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ത്രീ എന്ന നിലയിലുമാണു പ്രതികരണമെന്നും അവർ പറഞ്ഞു.
∙ വോട്ടു പോകുന്നത് ആർക്ക്?
മാറ്റത്തിനായി കൊതിക്കുന്ന വോട്ടർമാരുടെ ഒരു വിഭാഗത്തെ, പ്രത്യേകിച്ച് യുവാക്കളെയാണു വിജയ് ആദ്യം ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള ഏതു പാർട്ടികളുടെ വോട്ടിലാണു വിജയ് വിള്ളൽ വീഴ്ത്തുകയെന്ന ചർച്ചയും പുരോഗമിക്കുന്നുണ്ട്. എന്നാൽ, ടിവികെയുടെ സ്വാധീനത്തെക്കുറിച്ച് ഭിന്ന അഭിപ്രായമാണ് കൂടുതലും.
ഏറെ ജനപിന്തുണയുള്ള താരമെന്ന നിലയിൽ വിജയ് വൻ സ്വാധീനം ചെലുത്തുമെന്നും ഇതുവഴി പ്രമുഖ പാർട്ടികളുടെയെല്ലാം വോട്ടുചിതറുമെന്നും ഒരു വിഭാഗം പറയുന്നു. ഭരണവിരുദ്ധ വികാരമാണ് ആളിക്കത്തിക്കുന്നതെങ്കിൽ ഡിഎംകെ വിരുദ്ധ വോട്ടുകൾ ചിതറും. അതു ഡിഎംകെയ്ക്കുതന്നെ നേട്ടമാകും. മറിച്ച്, കമൽഹാസൻ ചെയ്തതു പോലെ ഏതെങ്കിലും ദ്രാവിഡ പാർട്ടികൾക്കൊപ്പം കൈകോർക്കാനാണു വിജയ് തീരുമാനിക്കുന്നതെങ്കിൽ ആ സഖ്യം ഒരു മെഗാസഖ്യമായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട.