‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ, ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റതു മുതൽ സംവിധായകൻ രഞ്ജിത് നേരിടുന്ന വിവാദങ്ങളുടെ തുടർച്ചയാണ്. പക്ഷേ, ഇതുവരെയുണ്ടായ വിവാദങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും പിന്തുണയോടെ മറികടന്ന രഞ്ജിത് ഇത്തവണ നേരിടുന്നതു കൂടുതൽ ഗുരുതരമായ ആരോപണമാണെന്നു മാത്രം. 2022 ജനുവരിയിലാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത് സ്ഥാനമേറ്റെടുക്കുന്നത്. അന്നുമുതൽ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിൽ ഉള്‍പ്പെടെ വ്യാപക പരാതി ഉയർന്നിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായും രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. എന്നാൽ മത്സരിച്ചില്ല. അന്ന് സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് മണ്ഡലത്തിൽ ജയിച്ചത്. രഞ്ജിത്തിന്റെ സിനിമാ ജീവിതത്തിലെ വിവാദ നാളുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഡിസംബറിൽ സംഘടിപ്പിച്ച ഐഎഫ്എഫ്കെ വിവാദം. അന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ കാണാനുള്ള തിരക്കു കാരണം, റിസർവ് ചെയ്തവർക്ക് സീറ്റ് കിട്ടാത്തതും റിസർവേഷൻ ആപ്പിലെ തകരാറും പ്രതിഷേധത്തിനിടയാക്കി. സീറ്റ് കിട്ടാതെ പ്രതിഷേധിച്ചവർക്കെതിരെ കലാപത്തിന് കേസെടുത്തു. സമാപന സമ്മേളനത്തിൽ രഞ്ജിത് പ്രസംഗിക്കുന്നതിനിടയിൽ കൂവലുണ്ടായി. അതിനെതിരെ രഞ്ജിത് പറ‍ഞ്ഞതിങ്ങനെ: ‘കൂവിവിളിച്ചതിനെ വലുതാക്കേണ്ട. വയനാട്ടിലെ എന്റെ വീട്ടിൽ വളർത്തുന്ന നാടൻ നായ്ക്കൾ എന്നെ കാണുമ്പോഴും കുരയ്ക്കും. വീടിന്റെ ഉടമസ്ഥൻ ഞാനാണെന്ന് അറിയാതെയാണത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ’.

∙ 2023 ഡിസംബറിലെ ഐഎഫ്എഫ്കെയും രഞ്ജിത്തിന്റെ വാക്കുകൾ കൊണ്ടു മുറിവേറ്റിട്ടുണ്ട്. സംവിധായകൻ ഡോ.ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് അദ്ദേഹം ആലോചിക്കണമെന്നുമുള്ള രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജു ചലച്ചിത്ര വികസന കോർപറേഷൻ ബോർഡ് അംഗത്വം രാജിവച്ചു.

ADVERTISEMENT

അതേ അഭിമുഖത്തിൽ നടൻ ഭീമൻ രഘുവിനെക്കുറിച്ച് രഞ്ജിത് പറഞ്ഞതിങ്ങനെ: ‘ഭീമൻ രഘുവിന് മസിൽ ഉണ്ടെന്നേയുള്ളൂ. മണ്ടനാണ്. സിനിമയിൽ പണ്ടേ ഒരു കോമാളിയാണ്. ഞങ്ങൾ എത്രയോ കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ആളാണ്. പിണറായി വിജയന്റെ പ്രസംഗം നടക്കുമ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിന്നു. ആ ഭാഗത്തേക്കു നോക്കുക പോലും ചെയ്തില്ലെന്നതാണു പിണറായിയോട് എനിക്കുള്ള ബഹുമാനം. രഘു അവിടെ ഇരിക്കൂ എന്നു പിണറായി പറഞ്ഞാൽ അവൻ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കാറില്ല’. ബിജെപിക്കു വേണ്ടി അധികപ്രസംഗം നടത്തുന്ന സുരേഷ് ഗോപി ഒരുപാട് വിവരക്കേട് പറയുന്നുണ്ടെന്ന പരാമർശവും രഞ്ജിത് നടത്തി.

2022 ലെ ചലച്ചിത്ര അവാർഡ് നിർണയിക്കുന്നതിൽ രഞ്ജിത് ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ ആരോപണം കോളിളക്കമുണ്ടാക്കി. ‘പത്തൊൻപതാം നൂറ്റാണ്ട്’ പോലുള്ള ചവറുസിനിമകൾ ഫൈനൽ റൗണ്ടിലേക്കു സിലക്ട് ചെയ്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്നാണ് രഞ്ജിത് എന്നോടു പറഞ്ഞത്. ആ സിനിമയുടെ കോസ്റ്റ്യൂമും ആർട്ടും മികച്ചതാണെന്നു പറഞ്ഞപ്പോൾ സെറ്റിടലല്ല ആർട്ട് ഡയറക്‌ഷൻ എന്നാണു രഞ്ജിത് പറ‍ഞ്ഞത്’– ജൂറി അംഗമായിരുന്ന നേമം പുഷ്പരാജിന്റേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ ഇങ്ങനെ പരാമർശമുണ്ടായിരുന്നു. 

സംവിധായകൻ രഞ്ജിത്തും മന്ത്രി സജി ചെറിയാനും . (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ എന്നും മന്ത്രിയുടെ കരുതൽ

രഞ്ജിത്തിനെതിരായ ആരോപണങ്ങൾ തള്ളുകയും അദ്ദേഹത്തിന് എല്ലാ സംരക്ഷണവും നൽകുകയും ചെയ്തിട്ടുണ്ട് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന ആരോപണം ഉയർന്നപ്പോൾ മന്ത്രി പറഞ്ഞതിങ്ങനെ: ‘രഞ്ജിത് മാന്യനായ, കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചലച്ചിത്ര ഇതിഹാസമാണ്. അവാർഡ് നിർണയത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ല.’ നടി ശ്രീലേഖ മിത്രയുടെ ആരോപണം ഉയർന്നപ്പോഴും ന്യായീകരിക്കുന്ന പ്രതികരണമാണു മന്ത്രി നടത്തിയത്. രഞ്ജിത് ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭനായൊരു കലാകാരനാണെന്നും അദ്ദേഹം ആരോപണം നിഷേധിച്ചുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

English Summary:

Ranjith: Government's Golden Boy or Loose Cannon? From IFFK Chaos to Award Interference: A Timeline of Controversial Reign