2009ൽ ‘മീനു കുര്യൻ’; ഒരു ലക്ഷമെങ്കിലും മതിയെന്ന് 2022ൽ; മുകേഷിനെ രക്ഷിക്കുമോ ‘ലാപ്ടോപ് സന്ദേശ’വും സിപിഎമ്മും?
ലൈംഗികപീഡന ആരോപണം നേരിടുന്ന എം.മുകേഷിനോട് നിയമസഭാംഗത്വം രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടില്ലെങ്കിലും പാർട്ടിയിലും ഇടതുപക്ഷത്തും അദ്ദേഹത്തിന്റെ നില ഭദ്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒന്നരലക്ഷം വോട്ടിനു പരാജയപ്പെട്ടതോടെ ജില്ലയിലെ സിപിഎമ്മിൽ മുകേഷിന്റെ നില പരുങ്ങലിലാണ്. അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെയാണ് പൊതുമണ്ഡലത്തിലും ആരോപണങ്ങളുയരുന്നത്. കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം പ്രസക്തമല്ലെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമല്ലാത്തതിനാൽ പാർട്ടിതല അച്ചടക്കനടപടികളും പ്രസക്തമല്ല. നിയമസഭയ്ക്കു പിന്നാലെ ലോക്സഭയിലേക്കും പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെങ്കിലും അംഗത്വത്തിന്റെ കാര്യത്തിൽ മുകേഷിന് ഇളവു കൊടുത്തിരുന്നു. എംഎൽഎമാരായ

ലൈംഗികപീഡന ആരോപണം നേരിടുന്ന എം.മുകേഷിനോട് നിയമസഭാംഗത്വം രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടില്ലെങ്കിലും പാർട്ടിയിലും ഇടതുപക്ഷത്തും അദ്ദേഹത്തിന്റെ നില ഭദ്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒന്നരലക്ഷം വോട്ടിനു പരാജയപ്പെട്ടതോടെ ജില്ലയിലെ സിപിഎമ്മിൽ മുകേഷിന്റെ നില പരുങ്ങലിലാണ്. അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെയാണ് പൊതുമണ്ഡലത്തിലും ആരോപണങ്ങളുയരുന്നത്.
കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം പ്രസക്തമല്ലെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമല്ലാത്തതിനാൽ പാർട്ടിതല അച്ചടക്കനടപടികളും പ്രസക്തമല്ല. നിയമസഭയ്ക്കു പിന്നാലെ ലോക്സഭയിലേക്കും പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെങ്കിലും അംഗത്വത്തിന്റെ കാര്യത്തിൽ മുകേഷിന് ഇളവു കൊടുത്തിരുന്നു. എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിലിനും എം.വിൻസന്റിനും എതിരെയുയർന്ന ആരോപണങ്ങൾ കേസിൽ കലാശിച്ചപ്പോൾ കോൺഗ്രസ് പാർട്ടിക്കകത്തു നടപടികളെടുത്തിരുന്നു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
എൽദോസിന്റെ കാര്യത്തിൽ തീരുമാനം കോൺഗ്രസിനു വിടുന്നെന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അന്നു നടത്തിയത്. വിൻസന്റ് ഒഴിയണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ തിരുവനന്തപുരത്തെ നേതൃത്വവും വിൻസന്റിന്റെ രാജിക്കായി സമ്മർദം ചെലുത്തി.
ഈ പശ്ചാത്തലത്തിലാണ് മുകേഷിന്റെ കാര്യം സിപിഎം തീരുമാനിക്കട്ടെയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടത്. ‘ആക്‌ഷൻ ഓൺ ഹേമ റിപ്പോർട്ട്’ എന്ന പേരിൽ കെപിസിസി പ്രഖ്യാപിച്ച സമരപരിപാടിയുടെ മുദ്രാവാക്യങ്ങളിലും ‘മുകേഷിന്റെ രാജി’ ഇല്ല. അതേസമയം, മുകേഷ് തുടരരുതെന്നു ബിജെപി ആവശ്യപ്പെട്ടു.
സദാചാരലംഘനം ആരോപിക്കപ്പെടുന്നയാളെ സ്ഥാനാർഥിയാക്കിയവരാണ് യഥാർഥ കുറ്റക്കാരെന്ന കടുത്ത വിമർശനം ലോക്സഭാ തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ ഉന്നയിച്ചിരുന്നു. നടനെന്ന അദ്ദേഹത്തിന്റെ ജനപ്രീതി പ്രയോജനം ചെയ്യുമെന്നു പറഞ്ഞു സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തെ ലാക്കാക്കിയുള്ള ആ വിമർശനത്തിനു പിന്തുണ കിട്ടി.
കാര്യമായ സമ്പർക്കത്തിനു തുനിയാത്തതിനാൽ മുകേഷിനോട് പാർട്ടി പ്രാദേശിക നേതൃത്വം രസത്തിലല്ല. സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുന്നയാൾ എന്നു കണ്ട് മുകേഷിനെ ഉൾക്കൊണ്ടു പോകുക മാത്രമാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ന്യായീകരിക്കാനുള്ള ബാധ്യത അവർ ഏറ്റെടുക്കില്ല. പരിധിവിട്ട് പ്രതിരോധിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതാക്കൾക്കുമില്ല. ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷ് തുടരേണ്ടതില്ലെന്ന അഭിപ്രായത്തിലാണു നേതാക്കൾ.
∙ പാർട്ടിക്കു ക്ഷീണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്
മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടിക്കു ക്ഷീണമായെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. മുകേഷിനെതിരായ പ്രക്ഷോഭം രൂക്ഷമാകുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചകൾ പുറത്തായതിനു പിന്നാലെ തനിക്കെതിരെ ബ്ലാക്മെയിലിങ് ആരോപിച്ചു മുകേഷ് പ്രസ്താവനയുമായി രംഗത്തെത്തി.
∙ സത്യം പുറത്തുവരണം
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും നടൻ മുകേഷ് എംഎൽഎ. ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇതേ ആരോപണങ്ങൾ ഉയർത്തി 2018 ൽ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
പ്രസ്താവനയിൽ നിന്ന്:
‘2009 ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്നു സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു. ഫോട്ടോ ആൽബവുമായി വീട്ടിൽ വന്ന അവർ മീനു കുര്യൻ എന്നു പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്നു പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളതു പോലെ ‘ശ്രമിക്കാം’ എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് അവർ സന്ദേശം അയച്ചു.
2022ൽ ഈ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഇത്തവണ അവർ മീനു മുനീർ എന്നാണു പരിചയപ്പെടുത്തിയത്. വലിയൊരു സാമ്പത്തിക സഹായം അവർ ആവശ്യപ്പെട്ടു. നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഞാൻ പണം നൽകിയില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ചു മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. തെളിവുകളുടെ പിൻബലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ബ്ലാക്മെയിൽ തന്ത്രങ്ങൾക്കു കീഴടങ്ങില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകും.’
മുകേഷ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ 2009ൽ മീനു വാട്സാപ് സന്ദേശം അയച്ചു എന്നാണ് ഉണ്ടായിരുന്നത്. 2009ൽ വാട്സാപ് കാര്യമായി പ്രചാരത്തിൽ ഇല്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ ‘ലാപ്ടോപ് സന്ദേശം അയച്ചു’ എന്നു തിരുത്തിയാണ് പ്രസ്താവന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
(With inputs from Malayala Manorama Kollam Bureau)