ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്. ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.

ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്. ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്. ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്.

ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.

ഹൂതി ആക്രണത്തെത്തുടർന്ന് ചെങ്കടലിൽ നങ്കൂരമിട്ട ഗ്രീക്ക് ചരക്കുകപ്പൽ . (Photo by ANSARULLAH MEDIA CENTRE / AFP)
ADVERTISEMENT

∙ ഇസ്രയേലിനെതിരെ ‘ഹൂതി യുദ്ധം’

ഓഗസ്റ്റ് 21ന് ചെറു ആയുധങ്ങൾ, പ്രൊജക്‌ടൈലുകൾ, ഡ്രോൺ, ബോട്ട് എന്നിവ ഉപയോഗിച്ചാണ് ഹൂതികൾ സൗനിയൻ എന്ന കപ്പലിനെ ആക്രമിച്ചത്. ഓഗസ്റ്റ് 23ന് കപ്പലിന് തീയിടുകയും ചെയ്തു. കപ്പലിൽ നിന്ന് 25 ഫിലിപ്പീൻസുകാരെയും റഷ്യക്കാരെയും കൂടാതെ നാല് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി. യൂറോപ്യൻ യൂണിയന്റെ ഓപ്പറേഷൻ ‘ആസ്‌പൈഡ്‌സി’ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് യുദ്ധക്കപ്പൽ ആണ് ഇവരെ രക്ഷപ്പെടുത്തിയത്.

എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇസ്രയേലിനെതിരായ പോരാട്ടമായാണ് ഹൂതി വിമതർ കാണുന്നത്. ഗ്രീസിലെ ആതൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ടാങ്കേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹൂതികൾ ആക്രമിച്ച സൗനിയൻ എണ്ണക്കപ്പൽ. സംഭവത്തിനു പിന്നാലെ സൗദിയേയും ഖത്തറിനെയും വിളിച്ച് ഗ്രീസ് വിഷയം ചർച്ച ചെയ്തിരുന്നു. ഇസ്രയേൽ പിടിച്ചെടുത്ത പലസ്തീന്റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെൽറ്റ ടാങ്കേഴ്സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി വിമതരുടെ വാദം.

ഹൂതി ആക്രണത്തെത്തുടർന്ന് ചെങ്കടലിൽ നങ്കൂരമിട്ട ഗ്രീക്ക് ചരക്കുകപ്പലിൽ നിന്ന് പുക ഉയരുന്നു. (Photo by ANSARULLAH MEDIA CENTRE / AFP)

∙ കുതിച്ചുയരുമോ എണ്ണ വില?

ADVERTISEMENT

900 അടിയോളം നീളമുള്ള സൗനിയൻ എന്ന കപ്പലിൽ 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉണ്ടായിരുന്നത്. യൂറോപ്യൻ വിപണികളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇത്. ഹൂതികളുടെ ആക്രമമത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ സംഘർഷ സാഹചര്യത്തിൽ, ഷിപ്പിങ് കമ്പനികളെ അവരുടെ റൂട്ടുകൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കുന്നതാണ് സൗനിയനു നേരെയുള്ള ആക്രമണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യാന്തര എണ്ണ വിലയിൽ താൽക്കാലിക വർധനവിനും ഇത് കാരണമായിട്ടുണ്ട്.

ഓഗസ്റ്റ് 30ലെ കണക്ക് പ്രകാരം ബ്രെന്റ് ക്രൂഡിന് 1.8 ശതമാനം വില വർധിച്ചു. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള വാണിജ്യത്തിനും ഊർജ സുരക്ഷയ്ക്കും ഭീഷണിയാണെന്നുമായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ പ്രതികരണം. മേഖലയിൽ സംഘർഷം ഇത്രയേറെ മൂർച്ഛിച്ചിട്ടും ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്നും പരാതിയുണ്ട്. ചെങ്കടലും ഏദൻ കടലിടുക്കും ഇത്തരം ആക്രമണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത് എണ്ണവിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം കൊണ്ടുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയവും കുത്തനെ വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ശത്രുക്കൾക്കെതിരെ പോരാടാനായി ഹൂതികൾ പലപ്പോഴും എണ്ണയുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളും ഷിപ്പിങ് പാതകളുമാണ് ലക്ഷ്യമിടുന്നത്. അറബിക്കടലിനും മെഡിറ്ററേനിയനും ഇടയിലുള്ള തന്ത്രപ്രധാനമായ പാതയായി പ്രവർത്തിക്കുന്ന ഒന്നാണ് ബാബ്-എൽ-മണ്ടേബ് കടലിടുക്ക്. ഈ കടലിടുക്കിലെ തുടർച്ചയായ ആക്രമണങ്ങൾ ആഗോള ഊർജ വിതരണത്തെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്ന് വിശകലന വിദഗ്ധരും ഭയപ്പെടുന്നു. വ്യക്തമായ പരിഹാരമില്ലാതെ യെമനിലെ സംഘർഷം രൂക്ഷമാകുമ്പോൾ ആഗോള എണ്ണ വിപണിയിലും മധ്യപൂർവേഷ്യയിലും ഈ ആക്രമണങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ അലയൊലികളെക്കുറിച്ച് രാജ്യാന്തര സമൂഹം കൂടുതൽ ആശങ്കാകുലരാണ്.

∙ കപ്പൽ കത്തിച്ചത് ബോംബ് വച്ച്

ADVERTISEMENT

ആക്രമണത്തെ തുടർന്ന് ചെങ്കടലിൽ ഉപേക്ഷിച്ച ഇന്ധന ടാങ്കറിൽ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോ ഹൂതികൾ പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഹൂതികൾ കലാഷ്‌നിക്കോവ് മോഡൽ റൈഫിളുകളുമായി സൗനിയൻ കപ്പലിൽ കയറുന്നത് കാണാം. കപ്പലിന്റെ ഡെക്കിലെ ഹാച്ചുകളിൽ സ്ഫോടകവസ്തുക്കൾ വയ്ക്കുന്നതും കാണാം. ഒരേസമയം ആറ് സ്‌ഫോടനങ്ങളെങ്കിലും ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ബോംബ് സ്ഫോടനത്തിൽ കപ്പൽ കത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്ഫോടത്തിൽ കത്തുന്ന ഗ്രീക്ക് ചരക്കുകപ്പൽ. (Photo by ANSARULLAH MEDIA CENTRE / AFP)

കപ്പലിന്റെ കൂടുതൽ ഭാഗങ്ങൾ കത്തിയാൽ എണ്ണച്ചോർച്ചയുണ്ടാകുകയും ഇത് വൻ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാന വാരത്തിലാണ് ഗ്രീക്ക് പതാകയേന്തിയ എംവി സൗനിയനു നേരെ ഹൂതികൾ ഒന്നിലധികം തവണ ആക്രമണം നടത്തിയത്. ആക്രമണം ശക്തമായതോടെ വൈദ്യുതി പ്രശ്നം കാരണം ടാങ്കർ പണിമുടക്കി. ഇറാഖിൽ നിന്ന് ഗ്രീസിലേക്കായിരുന്നു യാത്ര. കപ്പലിൽനിന്ന് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിലേക്ക് ഒഴുകിയാൽ അത് സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറമാണ്. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടത്താണ് നിലവിൽ കപ്പൽ. മാത്രവുമല്ല, കടലിൽ മൈൻ ഉൾപ്പെടെയുള്ള അപകടഭീഷണികളും ഏറെ.

∙ ഹിസ്ബുല്ലയ്ക്കും ഹൂതി പിന്തുണ

അതേസമയം, ലെബനനിൽ ഹിസ്ബുല്ലയ്ക്കു നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോഴത്തെ ഹൂതി ആക്രമണമെന്നും വിലയിരുത്തലുണ്ട്. ഏതാനും ദിവസം മുൻപായിരുന്നു ആക്രമണം നടന്നത്. പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നാണ് ഇതിനെപ്പറ്റി ഇസ്രയേൽ പറഞ്ഞത്. ഇതിനു മറുപടിയായാണ് ഹൂതി ആക്രമണമെന്നാണ് കരുതുന്നത്. സൗനിയൻ കപ്പലിലെ ഭീകരദൃശ്യങ്ങൾ ഓഗസ്റ്റ് 29നാണ് ഹൂതികൾ പുറത്തുവിട്ടത്. കപ്പലിന്റെ പുറംഭാഗത്ത് നിരവധി ദ്വാരങ്ങളും കാണാം.

സ്ഫോടനം നടത്താൻ ഒന്നിലധികം ബോംബുകൾ പ്രയോഗിച്ചതിന്റെ തെളിവാണു കപ്പലിലെ ദ്വാരങ്ങളെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തീപിടിച്ച കപ്പിലിലൂടെ ഹൂതി വിമതർ നടക്കുന്നതും കാണാം. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പലസ്തീനെ പിന്തുണയ്ക്കുന്നതിന്റെയും ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിക്കുന്നതിന്റെയും ഭാഗമായാണെന് ഹൂതികൾ നേരത്തേ അറിയിച്ചിരുന്നു.

∙ വൻ ആശങ്കയെന്ന് യുഎസും യൂറോപ്യൻ യൂണിയനും

ഹൂതി ആക്രമണത്തിൽ യുഎസ് വലിയ ആശങ്കയാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു ആക്രമണം ആഗോളവും പ്രാദേശികവുമായ വാണിജ്യത്തെ അസ്ഥിരപ്പെടുത്തും എന്നതുതന്നെ കാരണം. നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുമെന്ന പ്രശ്നവുമുണ്ട്. ഹൂതികളുടെ സാന്നിധ്യമുള്ള പ്രദേശമായ ചെങ്കടലിലെയും ഏദൻ കടലിടുക്കിലെയും സമുദ്ര ആവാസവ്യവസ്ഥയെ തകർക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണ് ഇതെന്നാണ് യുഎസ് വ്യോമസേന സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞത്..

ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഗ്രീക്ക് ചരക്കുകപ്പലിന്റെ സാറ്റലൈറ്റ് ചിത്രം. (Photo by Satellite image ©2024 Maxar Technologies / AFP)

സൗനിയന്റെ പ്രധാന ഡെക്കിൽ നിരവധി ഭാഗങ്ങളിൽ ഒന്നിലധികം തീപിടിത്തങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ കൗണ്ടർ ഹൂതി മിഷൻ വക്താവ് പറഞ്ഞു. നിലവിൽ എണ്ണച്ചോർച്ചയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്യൻ സമയം ഓഗസ്റ്റ് 30 വെകിട്ട് വരെയുള്ള റിപ്പോർട്ട് പ്രകാരം കപ്പൽ ഇപ്പോഴും നങ്കൂരമിട്ടിരിക്കുകയാണ്, ഒഴുകുന്നില്ലെന്നുമാണ് സ്ഥിരീകരണം. പാരിസ്ഥിതിക പ്രതിസന്ധി ഒഴിവാക്കാൻ രക്ഷാപ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുകയാണെന്നാണ് യൂറോപ്യൻ യൂണിയൻ വക്താവ് വ്യക്തമാക്കിയത്. ആ ശ്രമം തടയില്ലെന്നും ഹൂതികളും അറിയിച്ചിട്ടുണ്ട്.

∙ കടലിലേക്ക് എണ്ണ ചോർന്നോ?

അതേസമയം, ഓഗസ്റ്റ് 29നു പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ കപ്പലിന് സമീപം വെള്ളത്തിൽ കാണുന്നത് എണ്ണപ്പാളിയാണെന്ന് പറയുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പരിശോധിച്ച് വിലയിരുത്തേണ്ടതുണ്ടെന്നും വിദഗ്ധർ പറഞ്ഞു. സൗനിയനിലെ ഹൂതികളുടെ ഈ ആക്രമണം വൻ പാരിസ്ഥിതിക ഭീഷണിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ആശങ്ക പ്രകടിപ്പിക്കുന്നു.1989ലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന എക്‌സോൺ വാൽഡെസ് സംഭവത്തിന്റെ നാലിരട്ടി വലുപ്പമുള്ളതാണ് ഇത്.

∙ അന്ന് സംഭവിച്ചതെന്ത്?

1989 മാർച്ച് 24ന് എക്‌സോൺ വാൽഡെസ് എന്ന എണ്ണക്കപ്പൽ അലാസ്കയിലെ പ്രിൻസ് വില്യം സൗണ്ടിൽ തകർന്നു. 1.1 കോടി ഗാലൻ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നിൽ കലാശിച്ചു. മത്സ്യങ്ങൾക്കും വന്യജീവികൾക്കും അവയുടെ ആവാസ വ്യവസ്ഥകൾക്കും പ്രാദേശിക വ്യവസായങ്ങൾക്കും കനത്ത ആഘാതത്തോടെ 1300 മൈലിലധികം പ്രദേശത്തെയാണ് ചോർച്ച ബാധിച്ചത്. ഏകദേശം 2.5 ലക്ഷം കടൽപ്പക്ഷികൾ, 2800 കടൽ നീർനായകൾ, 250 കഴുകന്മാർ, 22 തിമിംഗലങ്ങൾ എന്നിവ കൂടാതെ കോടിക്കണക്കിന് ചെറുജീവികളും അവയുടെ മുട്ടയും നശിച്ചു.

എക്‌സോൺ വാൽഡെസ് ദുരന്തത്തെത്തുടർന്ന് ചത്തൊടുങ്ങിയ കടൽ നീർനായകൾ. (Photo by CHRIS WILKINS / AFP)

∙ സൗനിയനിലെ തീ ഭീഷണിയാകില്ലെന്ന്

ഇപ്പോൾ ചോർന്നതായി കാണിക്കുന്ന ഇന്ധനം കപ്പലിന്റെ എൻജിനിൽ നിന്നുള്ളതാകാം. എണ്ണടാങ്കറിന് തീപിടിച്ചിട്ടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയത്. എന്നാൽ തീപിടിത്തം അതിവേഗം പടരുകയും ലക്ഷക്കണക്കിന് ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് തീപിടിക്കുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ട് പോകുകയും വൻ ദുരന്തമായി മാറുകയും ചെയ്യും. അതേസമയം, സൗനിയനിന്റെ ഡെക്കിൽ ഇപ്പോൾ കത്തുന്ന തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയില്ലെന്നാണ് മാരിടൈം ഓയിൽ ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തെ ഒരു ഗ്യാസ് സ്റ്റൗവിനോടാണ് അദ്ദേഹം ഉപമിക്കുന്നത്. അടുപ്പിലെ ബർണറുകൾ പോലെയാണ് കപ്പലിലെ തീ, കാർഗോ ടാങ്കുകളിലെ നീരാവിയുടെ സഹായത്തോടെയാണ് ഇപ്പോൾ തീ കത്തുന്നത്. ടാങ്കിനുള്ളിലെ വാതകത്തിൽ ഓക്സിജൻ കുറവായതിനാൽ തീ അവിടേക്ക് പടരാൻ സാധ്യതയില്ലെന്നാണ് പറയുന്നത്.

∙ ആക്രമണം യുഎസ് സേനയുടെ പിന്മാറ്റം മുതലാക്കി

2023 നവംബർ മുതൽ ഹൂതികൾ തുടർച്ചയായി മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു ചെങ്കടലിലൂടെയും ഏദൻ കടലിടുക്കിലൂടെയും പോകുന്ന കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ആക്രമണം ശക്തമായതോടെ യുഎസ് നാവികസേനയും യൂറോപ്യൻ രാജ്യങ്ങളും ഈ മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാൻ സഹായിക്കുന്നതിനും മറ്റ് ശത്രുക്കളെ തടയുന്നതിനും സഹായിക്കുന്നതിനും പ്രദേശത്ത് ഇന്ത്യൻ നാവിക സേനയുടെ സാന്നിധ്യവുമുണ്ട്. എന്നാൽ, ഓഗസ്റ്റിലെ ആദ്യ ആഴ്ചകളിൽ ചെങ്കടലിലെ യുഎസ് നാവിക സാന്നിധ്യം കുറഞ്ഞതായും ഈ അവസരം മുതലാക്കുകയാണ് ഹൂതികൾ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

യുഎസിന്റെ വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും. (Photo by DVIDS / AFP)

∙ വർഷവും തടസ്സപ്പെടുന്നത് ലക്ഷം കോടി ഡോളർ ചരക്കുകൾ

ഗാസയിലെ ഇസ്രയേൽ-ഹമാസ് സംഘർഷത്തെത്തുടർന്ന് ഓരോ വർഷവും ചെങ്കടലിലൂടെ കടന്നുപോകുന്ന ലക്ഷം കോടി ഡോളർ മൂല്യമുള്ള ചരക്കുകളുടെ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. ചില കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണവും നടത്തി. ആക്രമണത്തിനിരയായ മിക്ക കപ്പലുകൾക്കും വൻ സാമ്പത്തിക, സമയ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ഹൂതികൾ അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇന്ധന വിപണിയിലെ വിദഗ്ധർ പറയുന്നത്.

∙ മുന്നിലുള്ളത് വൻ പ്രതിസന്ധി; ജീവികള്‍ക്കും ഭീഷണി

സൗനിയനിൽ നിന്നുള്ള എണ്ണച്ചോർച്ച ചെങ്കടലിന് ചുറ്റുമുള്ള പവിഴപ്പുറ്റുകളേയും ജീവികളേയും നശിപ്പിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സൗനിയനിൽ നിന്ന് എണ്ണച്ചോർച്ച ഇതുവരെ കണ്ടിട്ടില്ലെന്നാണ് മേഖലയിലെ യൂറോപ്യൻ യൂണിയന്റെ നാവിക സേന പറയുന്നത്. വിനാശകരമായ പാരിസ്ഥിതിക പ്രതിസന്ധി ഒഴിവാക്കാൻ യൂറോപ്യൻ അധികാരികളുമായും അയൽരാജ്യങ്ങളുമായും ചേർന്ന ഏത് നടപടികളും സുഗമമാക്കാൻ ഓപറേഷൻ ആസ്പൈഡ്സും തയാറെടുക്കുകയാണ്.

ചെങ്കടലിൽ ഗ്രീക്ക് ചരക്കുകപ്പലിനു നേരെ നടന്ന ഹൂതി ആക്രമണം. (Photo by ANSARULLAH MEDIA CENTRE / AFP)

∙ കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷിക്കാൻ ഹൂതി സഹകരണം

കപ്പലിലേക്കുള്ള അടിയന്തര പ്രവേശനം ഉറപ്പാക്കാനും പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനും രാജ്യാന്തര സമൂഹവും യെമനിലെ യുഎന്നിന്റെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗും നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. ഓപറേഷൻ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഹൂതികൾ സഹകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഉപേക്ഷിക്കപ്പെട്ട കപ്പലിലേക്ക് എത്താൻ ശ്രമിച്ച ജീവനക്കാരെ ഹൂതി വിമതർ തടഞ്ഞെങ്കിലും സൗനിയനെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ട കാര്യങ്ങളിൽ സഹകരിക്കാമെന്ന് ഹൂതികൾ അറിയിച്ചതായും യുഎസ് സൈന്യം പറഞ്ഞു. എന്നാൽ ആ ഉറപ്പിനു തൊട്ടുപിന്നാലെ പുറത്തുവന്ന ബോംബ് വിഡിയോയെക്കുറിച്ച് അഭിപ്രായം പറയാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസമ്മതിച്ചു.

∙ ഹൂതികളുടെ ലക്ഷ്യം രാഷ്ട്രീയ വിലപേശൽ

ഇതാദ്യമായല്ല ഹൂതികൾ അവരുടെ നേട്ടത്തിനായി കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച ഭീഷണി ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് സ്റ്റോറേജ്, ഓഫ്‌ലോഡിങ് എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന യെമൻ തീരത്തെ ഓയിൽ ടാങ്കർ സേഫറിൽ നിന്ന് 10 ലക്ഷം ബാരലുകൾ നീക്കം ചെയ്യാൻ അനുമതി നൽകുന്ന വിഷയത്തിൽ 2023ൽ ഹൂതി വിമതർ യുഎന്നുമായി മാസങ്ങളോളമാണ് ചർച്ചകൾ നടത്തിയത്. ഇത്തരം സാഹചര്യങ്ങളെ ഒരു രാഷ്ട്രീയ വിലപേശൽ ഉപാധിയാക്കി മാറ്റാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇടപെടാൻ സംഘം അനുമതി നൽകാറുണ്ടെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നതെന്ന് ഹൂതി ആക്രമണങ്ങളെക്കുറിച്ച് പഠിച്ച വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ-ഈസ്റ്റ് പോളിസിയിലെ മുതിർന്ന സഹപ്രവർത്തകനായ നോം റെയ്ഡാൻ വാർത്താ ഏജൻസിയോടു പറഞ്ഞത്.

ജൂലൈ 15ന് ഹൂതി ആക്രമണത്തില്‍ തകർന്ന ലൈബീരിയൻ ചരക്കുകപ്പൽ. (Photo by ANSARULLAH MEDIA CENTRE / AFP)

∙ ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് എൺപതിലധികം കപ്പലുകൾ

2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം എൺപതിലധികം കപ്പലുകളെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ ലക്ഷ്യമിട്ടത്. ഈ കാലയളവിൽ നാല് നാവികരെ കൊലപ്പെടുത്തി, ഒരു കപ്പൽ പിടിച്ചെടുക്കുകയും രണ്ടെണ്ണം കടലിൽ മുക്കുകയും ചെയ്തു. ഹൂതികൾ തൊടുത്ത ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ചെങ്കടലിൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യം തകർക്കുകയായിരുന്നു. ചിലതൊക്കെ ലക്ഷ്യത്തിലെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ, യുഎസ്, യുകെ തുടങ്ങി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെയാണ് ഹൂതി വിമതർ ലക്ഷ്യമിടുന്നത്. എന്നാൽ, ആക്രമിക്കപ്പെട്ട പല കപ്പലുകൾക്കും ഇറാനിൽ നിന്ന് ഇന്ധനവുമായി പോകുന്ന കപ്പലുകളാണ് എന്നതാണ് മറ്റൊരു വസ്തുത. ആക്രമിക്കപ്പെടുന്ന ചില കപ്പലുകൾക്ക് ഇസ്രയേൽ, യുഎസ്, യുകെ രാജ്യങ്ങളുമായി ബന്ധമില്ലെന്നതും ശ്രദ്ധേയമാണ്.

English Summary:

Houthi video shows rebels planting bombs on tanker, risking oil spill