ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടർന്നുപിടിക്കുന്ന എംപോക്സ് പകർച്ചവ്യാധിയാണ് ഇന്ന് ലോകത്തിന്റെ ആശങ്ക. ആഫ്രിക്കയിലെ അസുഖത്തിന് കേരളത്തിലിരുന്ന് പേടിക്കണോ എന്നാവും പലരുടെയും സംശയം. വൻകരയുടെ അതിർത്തികൾ ഒരു പകർച്ചവ്യാധികളെയും തളച്ചിടില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോകരാഷ്ട്രങ്ങൾ അതീവജാഗ്രതയിലാണ്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് വില്ലൻ. അടിയന്തര ശ്രദ്ധ വേണ്ടുന്ന രോഗമായതിനാൽ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1, പോളിയോ, സിക, എബോള, കോവിഡ് എന്നിവയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങൾ. എംപോക്സിനെ എങ്ങനെ തിരിച്ചറിയാം? എത്രത്തോളം അപകടകാരിയാണ്? എങ്ങനെ പ്രതിരോധിക്കാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടർന്നുപിടിക്കുന്ന എംപോക്സ് പകർച്ചവ്യാധിയാണ് ഇന്ന് ലോകത്തിന്റെ ആശങ്ക. ആഫ്രിക്കയിലെ അസുഖത്തിന് കേരളത്തിലിരുന്ന് പേടിക്കണോ എന്നാവും പലരുടെയും സംശയം. വൻകരയുടെ അതിർത്തികൾ ഒരു പകർച്ചവ്യാധികളെയും തളച്ചിടില്ല എന്നതുകൊണ്ട് തന്നെ നിലവിൽ ലോകരാഷ്ട്രങ്ങൾ അതീവജാഗ്രതയിലാണ്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം പുറപ്പെടുവിക്കയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

വസൂരി രോഗമുണ്ടാക്കുന്ന വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെടുന്ന എം പോക്സ് വൈറസാണ് വില്ലൻ. അടിയന്തര ശ്രദ്ധ വേണ്ടുന്ന രോഗമായതിനാൽ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1, പോളിയോ, സിക, എബോള, കോവിഡ് എന്നിവയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള രോഗങ്ങൾ. എംപോക്സിനെ എങ്ങനെ തിരിച്ചറിയാം? എത്രത്തോളം അപകടകാരിയാണ്? എങ്ങനെ പ്രതിരോധിക്കാം?

എംപോക്സ് ബാധിച്ച രോഗിയുടെ കയ്യിൽ കുമിളകൾ പൊങ്ങിയ നിലയിൽ. കോംഗോയിൽ നിന്നുള്ള കാഴ്ച. (Photo by Glody MURHABAZI / AFP)
ADVERTISEMENT

∙ വൈറസ് രണ്ടു തരം

1958ൽ ഡെൻമാർക്കിൽ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യമായി എംപോക്സ് വൈറസ് കണ്ടെത്തുന്നത്. 1970ൽ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ 9 മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് മനുഷ്യരിൽ തന്നെ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1980ൽ വസൂരി നിർമ്മാർജനം ചെയ്യപ്പെടുകയും ലോകമെമ്പാടും വസൂരി വാക്സിനേഷൻ അവസാനിക്കുകയും ചെയ്തതിനു ശേഷം ആഫ്രിക്കയുടെ മധ്യ, കിഴക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ എംപോക്സ് സ്ഥിരമായി ഉയർന്നുവന്നു. പതിയെ രാജ്യങ്ങളുടെ അതിർത്തികൾ പിന്നിട്ട് എംപോക്സ് സഞ്ചരിച്ചു.

പിന്നീട് ലോകാരോഗ്യ സംഘടന ഇതില്‍ ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ആദ്യത്തേത് കൂടുതൽ അപകടകാരിയാണ്. അതിനെ കോംഗോ ബേസിൻ ക്ലേഡ് എന്നും രണ്ടാമത്തേത് വെസ്റ്റ് ആഫ്രിക്ക സ്ട്രെയിൻ എന്നുമായാണ് തിരിച്ചിരിക്കുന്നത്. രണ്ടാമത്തേത് പൊതുവേ അപകടം കുറഞ്ഞതാണ്. തുടക്കത്തിൽ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് ഈ വൈറസ് പകർന്നിരുന്നതെങ്കിൽ പിന്നീടത് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കും കൂടാതെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരാൻ തുടങ്ങി. എന്നാല്‍ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുന്നതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല.

കോംഗോയിലെ ഗുരുതരമായ എംപോക്സ് ബാധയെ തുടർന്ന് ദേഹമാസകലം കുമിളകൾ പൊങ്ങിയ കുഞ്ഞുമായി അമ്മ. ഇവിടെ മാത്രം 500ൽ അധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. (Photo by Glody MURHABAZI / AFP)

2023ൽ ഉണ്ടായതിനേക്കാൾ 160 ശതമാനം രോഗവർധനയാണ് നിലവിൽ രേഖപ്പെടുത്തിയത്. 2022 ജനുവരിക്കും 2024 ഓഗസ്റ്റിനും ഇടയിൽ 120 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം എംപോക്സ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടു. 220 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. 2024ൽ മാത്രം ലോകത്ത് ഏതാണ്ട് 2800 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഒരു പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് മാസം പതിനാലാം തീയതി ലോകാരോഗ്യ സംഘടന മങ്കി പോക്സിനെ ഒരു ആരോഗ്യ അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ചത്. ഇതിനു മുൻപ് 2022ലും കേസുകൾ വർധിച്ചപ്പോൾ മങ്കി പോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ചുവെങ്കിലും മേയ് 2023ൽ അത് പിൻവലിച്ചിരുന്നു.

തായ്‌ലൻഡിലെ ലാബിൽ പരീക്ഷണങ്ങൾക്കായി എത്തിച്ച കുരങ്ങുകളെ പരിശോധിക്കുന്ന ജീവനക്കാർ. (Photo by Mladen ANTONOV / AFP)
ADVERTISEMENT

ആദ്യമായി കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത് എന്നതുകൊണ്ടാണ് മങ്കിപോക്സ് എന്ന പേരുവന്നത്. എന്നാൽ കുരങ്ങിൽനിന്നു മാത്രമേ ഈ രോഗം പകരൂ എന്ന് ഉറപ്പ് പറയാനാവില്ല. അണ്ണാൻ, മുള്ളൻപന്നി, ചില കാട്ട് എലികൾ, ചിലതരം ചെറിയ സസ്തനികൾ എന്നിവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ ഒഴിവാക്കുന്നതിലേക്കായി മങ്കിപോക്സ് എന്നതിനു പകരം എംപോക്സ് എന്ന പേര് ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്.

∙ എങ്ങനെ പകരുന്നു?

മൃഗങ്ങളുമായി വളരെ അടുത്തിടപഴകുന്ന അവസരങ്ങളിലാണ് ഈ വൈറസ്ബാധ കൂടുതലായി ഉണ്ടാകുന്നത്. മൃഗങ്ങളുമായി സമ്പർക്കമുള്ളവർ, വേട്ടയ്ക്കു പോകുന്നവർ, കാടുകളിൽ കൂടുതൽ മൃഗങ്ങളുമായി ഇടപഴകുന്നവർ, കാട്ടുമൃഗങ്ങളുടെ അല്ലെങ്കിൽ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ശരിയായ രീതിയിൽ പാചകം ചെയ്യാതെ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഈ രോഗം പകരാം. അതല്ലെങ്കിൽ രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഇത് പകരാം. തൊടുക, അടുത്തിടപഴകുക, ഒരേ വസ്ത്രം മാറി ഉപയോഗിക്കുക തുടങ്ങിയ അവസരങ്ങളില്‍ രോഗം പകരാം. നേരിട്ട് സമ്പർക്കമുള്ള ആളുകൾക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

(Manorama Online Creative/Jain David M)

വായുവിൽ കൂടിയും രോഗം പകരാവുന്നതാണ്. രോഗി ഉപയോഗിച്ച വസ്ത്രം, കിടക്ക വിരി, ഇരിക്കുന്ന കസേര, ഉപയോഗിച്ച കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയ വസ്തുക്കളിലൊക്കെയും വൈറസ് 10–15 മിനിറ്റ് നശിക്കാതെ കിടക്കും. ഈ വസ്തുക്കളുമായി ഇടപെടുന്ന വ്യക്തിക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം ലൈംഗികപങ്കാളിയുള്ളവർക്കും രോഗസാധ്യത കൂടുതലാണ്. ഗർഭിണിയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്നപക്ഷം ഗർഭം അലസി പോകാനും ചാപിള്ളയാകുനുമുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ, ഗർഭിണികൾ എച്ച്ഐവി രോഗികൾ എന്നിവരിൽ രോഗം ഗുരുതരമായി ജീവനു തന്നെ ഭീഷണിയായേക്കാം.

ശരീരത്തിൽ പാടുകൾ വന്നുതുടങ്ങി, മങ്കിപോക്സ് ആണെന്ന് തിരിച്ചറിയുന്നതിനു രണ്ടു ദിവസം മുൻപേ രോഗമുള്ളയാളിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചെങ്കിൽ മാത്രമേ രോഗം പടരുന്നത് തടയാനായി സാധിക്കുകയുള്ളൂ.

ഡോ.പി. വിനോദ്, ജനറൽ മെഡിസിൻ കൺസൽറ്റന്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ

ADVERTISEMENT

രോഗാണു ശരീരത്തിൽ കയറിയാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള സമയമാണ് ഇൻകുബേഷൻ പീരിയഡ്. ഇത് 5–15 ദിവസം വരെയാകാം. പലർക്കും പല രീതിയിലാകാം രോഗബാധയുടെ തീവ്രത. ചിലർക്ക് ചർമത്തിൽ അണുബാധ വളരെ അധികമായിരിക്കാം, കാഴ്ചയ്ക്ക് മങ്ങലേൽക്കാം, ന്യൂമോണിയ, വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടായേക്കാം. സാധാരണ ഒരു പനി വരുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളാണ് എംപോക്സ് വൈറസ്ബാധയുടെ ആദ്യത്തെ ഘട്ടം. രോഗിക്ക് തലവേദന, ചുമ കഴലവീക്കം എന്നിവയും ഉണ്ടാകും.

രണ്ടാമത്തെ ഘട്ടത്തിൽ ചിക്കൻപോക്സിന് സമാനമായ കുമിളകൾ ശരീരത്തിലാകെ പ്രത്യക്ഷപ്പെടുന്നു. ആദ്യം ചെറിയ രീതിയിലുള്ള പാടുകളായി പ്രത്യക്ഷപ്പെട്ട ശേഷമാണ് മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ഇവ കുമിളകളായി മാറുന്നത്. മുഖത്താണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കൈവെള്ള, കാൽവെള്ള, കൈയുടെ പുറംഭാഗം എന്നിവിടങ്ങളിൽ കുമിളകളുടെ എണ്ണം കൂടുതലായിരിക്കും. ജനനേന്ദ്രിയങ്ങളുടെ അടുത്തും ജനനേന്ദ്രിയങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടാം. ഈ കുമിളകൾ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെങ്കിലും പൊട്ടിക്കുവാൻ പാടില്ല. പിന്നീടിത് പഴുപ്പിന്റെ നിറത്തിലേക്കു മാറുകയും ഒരാഴ്ചയ്ക്കുള്ളിൽ കുമിളകൾ പൂർണമായും കരിഞ്ഞ് ഉണങ്ങുകയും ചെയ്യും.

കലിഫോർണിയയിലെ ക്ലിനിക്കിൻ മങ്കിപോക്സ് വാക്സീൻ നൽകാൻ ഒരുങ്ങുന്നു. (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ചികിത്സ എന്ത്?

നിലവിൽ ഈ രോഗത്തിന് എടുത്തുപറയേണ്ട ചികിത്സാമാർഗങ്ങളൊന്നുമില്ല. ആന്റിവൈറൽ മരുന്നുകളുണ്ടെങ്കിലും മിക്കവാറും കേസുകളിൽ പ്രത്യേകിച്ചൊരു ചികിത്സയും ആവശ്യമില്ല. പൂർണമായിട്ടുള്ള വിശ്രമവും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള മരുന്നുകളും മാത്രമേയുള്ളു. വെള്ളം ധാരാളമായി കുടിക്കണം. സമീകൃതമായിട്ടുള്ള ആഹാരം കഴിക്കുവാനും ശ്രദ്ധിക്കണം. രോഗം തടയാനായി വാക്സീനുകൾ ലഭ്യമാണ്. രണ്ടു തരത്തിലുള്ള വാക്സീനുകൾ ഉണ്ട്. പക്ഷേ ഒരു സാംക്രമിക രോഗം പകരുന്ന സമയത്ത് സമൂഹം മൊത്തമായി വാക്സീൻ എടുത്ത് തടയേണ്ട ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നില്ല. എന്നാൽ രോഗം പകരാൻ കൂടുതൽ സാധ്യതയുള്ള ആളുകൾക്ക് വാക്സീൻ എടുത്ത് സംരക്ഷണം നേടാവുന്നതാണ്.

∙ പ്രതിരോധത്തിന് വഴിയുണ്ട്

രോഗം പകരാതിരിക്കാനുള്ള ഏറ്റവും പ്രധാന മാർഗം രോഗിയെ മാറ്റി പാർപ്പിക്കുകയാണ്. രോഗപകർച്ച ഉണ്ടാകുന്ന സമയം വരെ രോഗിെയ മാറ്റിപ്പാർപ്പിക്കുകയും രോഗിയെ പരിചരിക്കുന്നവർ കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുകയും വേണം. രോഗി മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകുകയും വേണം. വീട്ടിലുള്ളവർ രോഗിയുടെ അടുത്തേക്ക് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുന്നതാണ് നല്ലത്. രോഗിയെ സ്പർശിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയില്‍ കൈകഴുകണം. 

ചെന്നൈയിലെ അണ്ണ ഇൻർനാഷനൽ എയർപോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന എംപോക്സ് ബോധവൽക്കരണ പോസ്റ്ററുകൾക്കു സമീപം യാത്രക്കാരി. (Photo by R.Satish BABU / AFP)

ശരീരത്തിൽ പാടുകൾ വന്നുതുടങ്ങി, മങ്കിപോക്സ് ആണെന്ന് തിരിച്ചറിയുന്നതിനു രണ്ടു ദിവസം മുൻപേ രോഗമുള്ളയാളിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചെങ്കിൽ മാത്രമേ രോഗം പടരുന്നത് തടയാനായി സാധിക്കുകയുള്ളൂ. വൈറസിന്റെ തീവ്രതയും ചികിത്സാ സൗകര്യങ്ങളും അനുസരിച്ച് മങ്കിപോക്സിന്റെ മരണനിരക്കിൽ വ്യത്യാസമുണ്ടാകാം. നിലവിൽ 1–10 ശതമാനം വരെയാണ് മരണ നിരക്ക്.

(വിവരങ്ങൾക്കു കടപ്പാട്: ഡോ.പി. വിനോദ്, ജനറൽ മെഡിസിൻ കൺസൽറ്റന്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ)

English Summary:

From Monkeypox to Mpox: Understanding the Virus, Its Risks, and How to Stay Safe