‘‘സ്വർണക്കടത്തിലെ പല കാര്യങ്ങളും എനിക്കറിയാം. എല്ലാ തെളിവുകളും കയ്യിലുണ്ട്.’’ എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിൽ പിതൃസഹോദരൻ മുജീബ് റഹ്മാനോട് ഇതു പറയുന്നത് 2023 ഏപ്രിലിൽ. രണ്ടാഴ്ചയ്ക്കകം ചെമ്പക്കുത്ത് പുളിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച നിലയിൽ ഈ ഇരുപത്തിനാലുകാരനെ കണ്ടെത്തി. വീട്ടിൽനിന്നു വിളിച്ചു കൊണ്ടുപോയ മുഹമ്മദ് ഷാൻ ഉൾപ്പെടെ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെടിയുതിർത്തതെന്നു കരുതുന്ന പിസ്റ്റൾ ഷാനിന്റെ വീടിന്റെ പിന്നിലെ വിറകുപുരയിൽ കണ്ടെത്തി. പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിലായിരുന്നു ഷാൻ ജോലി ചെയ്തിരുന്നത്. ആ ജോലി കളഞ്ഞതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞിരുന്നു. കേരള പൊലീസിന്റെ തലപ്പത്തുള്ള ചിലർക്കു കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തിന്റെ ഉദാഹരണമായി റിദാൻ ബാസിൽ കേസ് ഇപ്പോൾ, പി.വി.അൻവർ എംഎൽഎ ഉന്നയിക്കുന്നു. നേരത്തേ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾ ബന്ധുക്കൾ ആവർത്തിക്കുന്നു. ആരാണു റിദാൻ ബാസിൽ? കടത്തിക്കൊണ്ടുവന്ന സ്വർണം കവർന്നു എന്ന സംശയത്തിന്റെ പേരിൽ തൃശൂർ കൊരട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സ്വർണക്കടത്തിലെ പല കാര്യങ്ങളും എനിക്കറിയാം. എല്ലാ തെളിവുകളും കയ്യിലുണ്ട്.’’ എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിൽ പിതൃസഹോദരൻ മുജീബ് റഹ്മാനോട് ഇതു പറയുന്നത് 2023 ഏപ്രിലിൽ. രണ്ടാഴ്ചയ്ക്കകം ചെമ്പക്കുത്ത് പുളിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച നിലയിൽ ഈ ഇരുപത്തിനാലുകാരനെ കണ്ടെത്തി. വീട്ടിൽനിന്നു വിളിച്ചു കൊണ്ടുപോയ മുഹമ്മദ് ഷാൻ ഉൾപ്പെടെ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെടിയുതിർത്തതെന്നു കരുതുന്ന പിസ്റ്റൾ ഷാനിന്റെ വീടിന്റെ പിന്നിലെ വിറകുപുരയിൽ കണ്ടെത്തി.

പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിലായിരുന്നു ഷാൻ ജോലി ചെയ്തിരുന്നത്. ആ ജോലി കളഞ്ഞതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞിരുന്നു. കേരള പൊലീസിന്റെ തലപ്പത്തുള്ള ചിലർക്കു കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തിന്റെ ഉദാഹരണമായി റിദാൻ ബാസിൽ കേസ് ഇപ്പോൾ, പി.വി.അൻവർ എംഎൽഎ ഉന്നയിക്കുന്നു. നേരത്തേ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾ ബന്ധുക്കൾ ആവർത്തിക്കുന്നു.

റിദാൻ ബാസിൽ (Photo Arranged)
ADVERTISEMENT

ആരാണു റിദാൻ ബാസിൽ? കടത്തിക്കൊണ്ടുവന്ന സ്വർണം കവർന്നു എന്ന സംശയത്തിന്റെ പേരിൽ തൃശൂർ കൊരട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ റിദാൻ പ്രതിയായിരുന്നു. മുഹമ്മദ് ഷാനിന്റെ സഹോദരൻ നിസാമിനെയും കൂട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. നിസാമിനും സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് സംശയിച്ചു. റിദാനാകട്ടെ, ലഹരിമരുന്നു കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. റിദാന്റെ കൊലപാതകത്തിനു സ്വർണക്കടത്തു കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നെങ്കിലും പിന്നീട് ആ നിലയ്ക്ക് അന്വേഷണമുണ്ടായില്ല. മുൻ എസ്പി എസ്.സുജിത്ദാസ് ഇടപെട്ടെന്നാണു പി.വി.അൻവറിന്റെ ആരോപണം.

‘‘ഷാൻ വിളിച്ചുകൊണ്ടുപോകുമ്പോൾ റിദാന്റെ കയ്യിൽ 2 ഫോണുകളുണ്ടായിരുന്നു. പൊലീസ് ഇതുവരെ അതു കണ്ടെത്തിയിട്ടില്ല. എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് അവൻ പറഞ്ഞിരുന്നു. ആ തെളിവുകൾ ആ ഫോണുകളിൽ ഉണ്ടായിരുന്നോ? അതിനു വേണ്ടിയാണോ അവനെ കൊലപ്പെടുത്തിയത്? ഉന്നതർ ഇതിനു പിന്നിലുണ്ടെന്നു ഞങ്ങൾ സംശയിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകും.’’ മുജീബ് റഹ്മാൻ പറയുന്നു. പൊലീസിന്റെ ഇടപെടലിൽ കുടുംബത്തിനു സംശയമുണ്ട്. റിദാൻ മരിച്ചതിന്റെ രണ്ടാം ദിവസം ഭാര്യ ഹിബ ഫാത്തിമയെ നിലമ്പൂരിലെത്തിച്ചു ചോദ്യം ചെയ്തു.

സ്വർണക്കടത്തുകാരുമായുള്ള ബന്ധം ആരോപിച്ച് മലപ്പുറം ജില്ലയിൽ ഇതുവരെ നടപടിക്കു വിധേയനായത് ഒറ്റ പൊലീസ് ഉദ്യോഗസ്ഥൻ മാത്രം; പെരുമ്പടപ്പ് എസ്ഐ ആയിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി എൻ.ശ്രീജിത്ത്.

പ്രതി ഷാനുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ കാണിച്ച് അന്വേഷണം വഴിതിരിച്ചുവിടാൻ പൊലീസ് മനഃപൂർവം ശ്രമിച്ചെന്നാണ് ആരോപണം. മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും വഴങ്ങില്ലെന്നായപ്പോൾ മുഖത്തടിച്ചും മുടി ചുറ്റിപ്പിടിച്ചും ദ്രോഹിച്ചെന്നും കുടുംബം ആരോപിക്കുന്നു. 40 ലക്ഷം രൂപ നൽകി കേസൊതുക്കാൻ ഷാൻ തയാറാണെന്ന സൂചന പൊലീസുകാരിലൊരാൾ നൽകിയെന്നും കുടുംബം ആരോപിക്കുന്നു. മുഹമ്മദ് ഷാൻ ഉൾപ്പെടെ 8 പേർക്കും ജാമ്യം ലഭിച്ചു.

സുജിത് ദാസ് (Photo: District Police Pathanamthitta)

റിദാന്റെ ഭാര്യയെ ചോദ്യം ചെയ്യലിന്റെ പേരിൽ ഉപദ്രവിച്ചപ്പോഴൊക്കെ അന്നത്തെ മലപ്പുറം എസ്പി സുജിത്ദാസ് സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു എന്നു ബന്ധുക്കൾ ആരോപിക്കുന്നു. റിദാനെ കൊന്നതു സ്വർണക്കടത്തു ലോബിയുടെ ആളുകളാണെങ്കിൽ, അവരെ സംരക്ഷിക്കാനുള്ള വ്യഗ്രത പൊലീസിന്റെ തലപ്പത്തുനിന്ന് ഉണ്ടായെന്നാണ് ആരോപണം. അല്ലായിരുന്നെങ്കിൽ കേസന്വേഷണം വഴിതെറ്റിപ്പോവില്ലായിരുന്നു. റിദാൻ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാരും ഇപ്പോൾ പൊലീസിന്റെ നിരീക്ഷണത്തിലില്ല. അന്വേഷണം തുടരുന്നില്ല, വിചാരണ തുടങ്ങിയിട്ടുമില്ല.

ADVERTISEMENT

∙ പൊലീസിൽ ഒരാൾക്കെതിരെ മാത്രം നടപടി

സ്വർണക്കടത്തുകാരുമായുള്ള ബന്ധം ആരോപിച്ച് മലപ്പുറം ജില്ലയിൽ ഇതുവരെ നടപടിക്കു വിധേയനായത് ഒറ്റ പൊലീസ് ഉദ്യോഗസ്ഥൻ മാത്രം; പെരുമ്പടപ്പ് എസ്ഐ ആയിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി എൻ.ശ്രീജിത്ത്. സ്വർണക്കടത്തുകാർക്കുവേണ്ടി വിവരങ്ങൾ ചോർത്തി, വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തി എന്നിങ്ങനെയുള്ള ആരോപണങ്ങൾ ശരിയെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിലായിരുന്നു നടപടി. സ്വർണക്കടത്തു സംഘങ്ങളുമായി ശ്രീജിത്ത് സാമ്പത്തിക ഇടപാടു നടത്തിയതിന്റെ ഫോൺ രേഖകൾ കണ്ടെത്തിയതായി സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. ഇതേ ശ്രീജിത്താണ് മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരം മുറിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത്.

∙ ‘കുറച്ചു ദൂരെയാണ്, വൈകും...’

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനമാണ് പൊലീസും സ്വർണക്കടത്തു സംഘങ്ങളുമായുള്ള ബന്ധത്തിനു തെളിവായി പി.വി.അൻവർ എംഎൽഎ ചൂണ്ടിക്കാട്ടിയ സംഭവങ്ങളിലൊന്ന്. 2023 ഓഗസ്റ്റ് 21നു വൈകിട്ട് ആറിനു കോഴിക്കോട് നഗരമധ്യത്തിൽ അരയിടത്തു പാലത്തെ ഓഫിസിൽനിന്നു മസ്ജിദിലേക്കു പോയതാണ് മാമി. പിന്നീട് ആരും കണ്ടിട്ടില്ല. വൈകിട്ട് ഏഴോടെ ഭാര്യയ്ക്കു സന്ദേശമയച്ചു: ‘‘കുറച്ചു ദൂരെയാണ്, വൈകും...’’

മുഹമ്മദ് ആട്ടൂർ (Photo Arranged)
ADVERTISEMENT

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പൊലീസ് തലപ്പത്തുനിന്ന് ഇടപെടലുകളുണ്ടായെന്നു കുടുംബവും സുഹൃത്തുക്കളും സംശയിക്കുന്നു. അവർ ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾ ഇവയാണ്:

∙ ആദ്യം നടക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷിച്ചു. പിന്നീട് ഡിസിപിയുടെ പ്രത്യേക സ്ക്വാഡ് ഏറ്റെടുത്തു. ഇപ്പോൾ എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തി‍ലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
∙ ആരോപണം ഉയർന്നതോടെ അന്വേഷണ സംഘത്തെ മാറ്റി, ഡിസിപിയുടെ പ്രത്യേകസംഘത്തിനു കേസ് കൈമാറി. അന്വേഷണം പുരോഗമിക്കവേ ഇവരെയും മാറ്റി.

∙ ആക്‌ഷൻ കമ്മിറ്റിയും കുടുംബവും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ കേസ് ക്രൈംബ്രാഞ്ചിനു വിടുന്നതു പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എന്നാൽ, ആദ്യമുണ്ടായിരുന്ന അതേ അംഗങ്ങളെത്തന്നെ ഉൾപ്പെടുത്തി സംഘം രൂപീകരിച്ച് എഡിജിപി അജിത്കുമാർ ഉത്തരവിറക്കി. സംഘത്തിൽ അധികമായി ഉൾപ്പെടുത്തിയതു മലപ്പുറം എസ്പിയെയും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറെയും മാത്രം.
∙ കോഴിക്കോട് പൊലീസ് ഡപ്യൂട്ടി കമ്മിഷണർക്കു മകൾ അതീവരഹസ്യമായി നൽകിയ പരാതി ചിലർക്കു ചോർന്നു കിട്ടി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ റുക്സാന നൽകിയ ഹർജി സെപ്റ്റംബർ നാലിന് ഹൈക്കോടതി പരിഗണിക്കും.

∙ സ്വർണമിശ്രിതക്കേസ് ആവിയായതെങ്ങനെ?

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിലെ ഒരു സിഐഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റിനെ പൊലീസ് പിടികൂടിയിരുന്നു. കോളിളക്കമുണ്ടാക്കിയ കേസ് എങ്ങുമെത്താത്തതിൽ അവ്യക്തതയുണ്ട്. 2023 ഒക്ടോബറിലായിരുന്നു സംഭവം. അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വിടുകയായിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള, മുൻപ് കസ്റ്റംസ് ഇൻസ്പെക്ടറായിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഉന്നത പൊലീസ് ഇടപെടലിനെത്തുടർന്നാണ് കേസ് മരവിപ്പിച്ചതെന്ന് അന്നേ ആരോപണമുയർന്നു.

കസ്റ്റംസ് പരിശോധനയിൽ കുടുങ്ങാതെ വിമാനത്താവളത്തിനു പുറത്തെത്തിയ രണ്ടു യാത്രക്കാരെ 503 ഗ്രാം സ്വർണ മിശ്രിതവുമായി പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നു സ്വർണം കൈപ്പറ്റാനെത്തിയവരും പിടിയിലായി. ഇതിൽ ഒരാളുടെ ഫോണിൽനിന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അടക്കമുള്ള വിവരങ്ങൾ ലഭിച്ചു. ഇതാണ് ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താൻ കാരണമെന്നായിരുന്നു അന്നു പൊലീസ് പറഞ്ഞത്.

കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തുനിന്ന് പാഴ്‌സലായി കടത്തിയ സ്വര്‍ണം പിടിച്ചെടുത്തപ്പോൾ (ഫയൽ ചിത്രം)

താനൂരിലെ താമിർ ജിഫ്രി കസ്റ്റഡിമരണം സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങും മുൻപേ വിദഗ്ധ പരിശീലനത്തിനു പോയ സുജിത്ദാസ് മടങ്ങിയെത്തി ചുമതലയേറ്റെടുത്ത ഉടനെയായിരുന്നു ഈ കേസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കേന്ദ്രാനുമതി വാങ്ങിയാണ് ചോദ്യം ചെയ്തത്. എന്നാൽ, പൊലീസിലെ ഉന്നതോദ്യോഗസ്ഥരുടെ സ്വർണക്കടത്തു ബന്ധം ആരോപണമായി ഉയർന്നതോടെ അന്നത്തെ ചോദ്യം ചെയ്യലും സംശയനിഴലിലാകുകയാണ്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നു സിഐഎസ് എഫ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീടു തിരിച്ചെടുത്തു.

(നാളെ: സ്വർണം പിടിക്കുന്നിടത്ത് പൊലീസിനെന്തു കാര്യം?)

English Summary:

Behind the Scenes: Kerala Police and the Gold Smuggling Trade | Series Part 1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT