പെട്രോളിൽ ‘കുഞ്ഞൻ ഗൾഫ്’; വേഗത്തിൽ ഗിയർ മാറ്റി മോദി; ഈ ആദ്യയാത്ര കോടീശ്വരന് സുൽത്താനെ കാണാൻ; ലക്ഷ്യമെന്ത്?
മൂന്നാം വരവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലെല്ലാം പൊതുവായി സംഭവിച്ചത് ഒരുകാര്യം. എല്ലാ ഉഭയകക്ഷിയാത്രകളും രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായി. സാധാരണ ഭരണാധികാരികളുടെ ഉഭയകക്ഷിയാത്രകൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, കരാറുകളിൽ ഒപ്പുവച്ച് അവ അംഗീകരിക്കുന്നതിനും മാത്രമാണ്. അതേസമയം യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കളുടെ യാത്രകൾ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടുകയും ചെയ്യും. ഈ ഗണത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്രകളും ഉയരുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ലോകരാജ്യങ്ങളിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം മോദിയുമായി വിമാനം ഇറങ്ങി. സഞ്ചാരപ്രിയനെന്ന വിളിപ്പേര് കോവിഡ് ഏൽപ്പിച്ച ഇടവേള മായ്ച്ചെങ്കിലും വീണ്ടും വിദേശ യാത്രകളിൽ ടോപ്ഗിയറിലാണ് മോദി. സത്യപ്രതിജ്ഞ കഴിഞ്ഞ് കേവലം മൂന്ന് മാസമാവുമ്പോൾ നാലാമത്തെ വിദേശയാത്രയ്ക്കാണ് സെപ്റ്റംബർ 3ന് മോദി തുടക്കമിട്ടത്. ഈ നാല് യാത്രകളുടെ ഭാഗമായി മോദി എത്തിച്ചേരുന്നത് ഏഴു രാജ്യങ്ങളിലേക്കാണ് എന്നതും പ്രത്യേകതയാണ്. ദശാബ്ദങ്ങളായി ഇന്ത്യൻ പ്രധാനമന്ത്രിമാർ എത്താൻ ‘മറന്ന’ അല്ലെങ്കിൽ പ്രാധാന്യം കൽപിക്കാതിരുന്ന ചെറുരാജ്യങ്ങൾക്കു പോലും യാത്രകളിൽ മോദി പ്രാധാന്യം നൽകുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടു കുഞ്ഞു രാജ്യങ്ങളിലേക്കാണ് മോദി നാലാം യാത്ര പുറപ്പെട്ടത്. വലുപ്പത്തിൽ കുഞ്ഞൻമാരെങ്കിലും സമ്പന്നതയിൽ കരുത്തൻമാരായ സിംഗപ്പൂരും ബ്രൂണയ്‌യുമാണത്. ഇതിൽ ബ്രൂണയ്‌യിലേക്ക് മോദി നടത്തുന്നത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിയാത്രയും. ഈ സന്ദർശനത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? എന്തിനാവും

മൂന്നാം വരവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലെല്ലാം പൊതുവായി സംഭവിച്ചത് ഒരുകാര്യം. എല്ലാ ഉഭയകക്ഷിയാത്രകളും രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായി. സാധാരണ ഭരണാധികാരികളുടെ ഉഭയകക്ഷിയാത്രകൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, കരാറുകളിൽ ഒപ്പുവച്ച് അവ അംഗീകരിക്കുന്നതിനും മാത്രമാണ്. അതേസമയം യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കളുടെ യാത്രകൾ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടുകയും ചെയ്യും. ഈ ഗണത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്രകളും ഉയരുകയാണ്.
കഴിഞ്ഞ പത്തുവർഷത്തിനിടെ ലോകരാജ്യങ്ങളിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം മോദിയുമായി വിമാനം ഇറങ്ങി. സഞ്ചാരപ്രിയനെന്ന വിളിപ്പേര് കോവിഡ് ഏൽപ്പിച്ച ഇടവേള മായ്ച്ചെങ്കിലും വീണ്ടും വിദേശ യാത്രകളിൽ ടോപ്ഗിയറിലാണ് മോദി. സത്യപ്രതിജ്ഞ കഴിഞ്ഞ് കേവലം മൂന്ന് മാസമാവുമ്പോൾ നാലാമത്തെ വിദേശയാത്രയ്ക്കാണ് സെപ്റ്റംബർ 3ന് മോദി തുടക്കമിട്ടത്. ഈ നാല് യാത്രകളുടെ ഭാഗമായി മോദി എത്തിച്ചേരുന്നത് ഏഴു രാജ്യങ്ങളിലേക്കാണ് എന്നതും പ്രത്യേകതയാണ്.
ദശാബ്ദങ്ങളായി ഇന്ത്യൻ പ്രധാനമന്ത്രിമാർ എത്താൻ ‘മറന്ന’ അല്ലെങ്കിൽ പ്രാധാന്യം കൽപിക്കാതിരുന്ന ചെറുരാജ്യങ്ങൾക്കു പോലും യാത്രകളിൽ മോദി പ്രാധാന്യം നൽകുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടു കുഞ്ഞു രാജ്യങ്ങളിലേക്കാണ് മോദി നാലാം യാത്ര പുറപ്പെട്ടത്. വലുപ്പത്തിൽ കുഞ്ഞൻമാരെങ്കിലും സമ്പന്നതയിൽ കരുത്തൻമാരായ സിംഗപ്പൂരും ബ്രൂണയ്‌യുമാണത്. ഇതിൽ ബ്രൂണയ്‌യിലേക്ക് മോദി നടത്തുന്നത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിയാത്രയും. ഈ സന്ദർശനത്തിൽ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാണ്? എന്തിനാവും ഏഷ്യയിലെ ആദ്യ പര്യടനത്തിലും അയൽരാജ്യങ്ങളുള്ള ദക്ഷിണേഷ്യ വിട്ട് തെക്കു കിഴക്കൻ ഏഷ്യയെ ഇന്ത്യൻ പ്രധാനമന്ത്രി നോട്ടമിട്ടത്? വിശദമായി പരിശോധിക്കാം...
∙ മൂന്നാം വരവിലെ മോദി യാത്രകൾ
2024 ജൂൺ 9നാണ് ഇന്ത്യൻ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2014ലും 2019ലും പ്രധാനമന്ത്രിയായ ശേഷം ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്കാണ് മോദി ആദ്യമായി വിദേശസന്ദർശനത്തിന് പുറപ്പെട്ടത്. എന്നാൽ ഇക്കുറി പതിവിന് വിപരീതമായി അധികാരമേറ്റെടുത്ത് അഞ്ചാംദിനം ഇറ്റലിയിലേക്കായി യാത്ര. പക്ഷേ അതൊരു ഉഭയകക്ഷിയാത്രയായിരുന്നില്ല. ജി7 ഉച്ചകോടിയിൽ ഇറ്റലിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു ഇന്ത്യയിലെ പ്രതിനിധീകരിച്ച് മോദി എത്തിയത്. അധികാരമേറ്റതിന് പിന്നാലെയുള്ള മോദിയുടെ സന്ദര്‍ശനം മാധ്യമങ്ങൾ ആഘോഷമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ഡസനിലേറെ ലോകനേതാക്കളെ നേരിട്ടുകാണാനും ഈ അവസരം ഇന്ത്യൻ പ്രധാനമന്ത്രി ഉപയോഗപ്പെടുത്തി.
മൂന്നാം വരവിൽ മോദിയുടെ ആദ്യ ഉഭയകക്ഷിയാത്ര ജൂലൈ 8ന് റഷ്യയിലേക്കായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത സുഹൃത്തിനെ കാണാനെത്തിയ മോദിയുടെ സന്ദർശനം ലോകശ്രദ്ധയാകർഷിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ യാത്ര ഏറെ പ്രതീക്ഷ നിറഞ്ഞതായിരുന്നു. അബദ്ധത്തിൽ യുദ്ധഭൂമിയിലേക്ക് എത്തപ്പെട്ട ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെകുറിച്ചാണ് റഷ്യൻ പ്രസിഡന്റിനോടു മോദി പ്രധാനമായും ആശങ്ക അറിയിച്ചത്. റഷ്യയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം നൽകി പുട്ടിൻ മോദിയെ യാത്രയയയ്ക്കുകയും ചെയ്തു.
റഷ്യൻ സന്ദർശനത്തിനൊപ്പം മോദി മറ്റൊരു രാജ്യത്തും സന്ദര്‍ശനം നടത്തി. ഒന്നാം ലോകമഹായുദ്ധത്തിനു കാരണമായ ഓസ്ട്രിയയിൽ. 41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തുന്നത് എന്ന പ്രത്യേകതയും മോദിയുടെ സന്ദര്‍ശനത്തിനുണ്ടായിരുന്നു. ഇന്ത്യൻ പൗരൻമാർ ഏറെയുള്ള രാജ്യം കൂടിയാണ് ഓസ്ട്രിയ. ഇരുരാജ്യങ്ങളുടെയും ബന്ധം പുതുതലത്തിലേക്ക് ഉയർത്താൻ മോദിയുടെ സന്ദർശനം സഹായിച്ചു.
റഷ്യയിലേക്കുള്ള സന്ദര്‍ശനത്തെ സന്തുലനം ചെയ്യുന്നതിനായി യുക്രെയ്നിലേക്കായിരുന്നു മോദിയുടെ അടുത്ത യാത്ര. ഓഗസ്റ്റ് 21ന് പോളണ്ടിൽ എത്തി അവിടെനിന്നായിരുന്നു ഈ യാത്രയുടെ തുടക്കം. 1979ന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നത്. യുക്രെയ്‌നിന് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദർശനവും. ഈ രണ്ടു ബഹുമതിയും ഒന്നിച്ച് സ്വന്തമാക്കിയ മോദിയുടെ യാത്രയ്ക്കും ലോകരാജ്യങ്ങൾ ഏറെ പ്രാധാന്യം നൽകി. റഷ്യയേയും യുക്രെയ്നിനേയും സമാധാന പാതയിലേക്ക് ഒന്നിപ്പിക്കാൻ ഇന്ത്യയ്ക്കാവുമോ എന്നതായിരുന്നു ഈ കാത്തിരിപ്പിനുള്ള കാരണം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള മൂന്നു വിദേശയാത്രകളും യൂറോപ്പിനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക, മധ്യയൂറോപ്പിലേക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ടായിരുന്നു. പിന്നീട്, പ്രതിരോധ മേഖലയിലും വ്യാപാര മേഖലയിലും പുതിയ സഹകരണ സാധ്യതകൾ തേടിയാണ് കുഞ്ഞുരാജ്യങ്ങളും മോദിയുടെ സന്ദർശക പട്ടികയിൽ ഇടം നേടിയത്.
∙ ഉപേക്ഷിച്ചോ അയൽപക്കത്തെ?
ഇന്ത്യയുമായി അതിർത്തി പങ്കിടുന്നതും അടുപ്പം പുലർത്തുന്നതുമായ ഏഴ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഭരണത്തലവൻമാരാണ് ജൂൺ 9ന് ന്യൂഡൽഹിയിൽ കണ്ടുമുട്ടിയത്. മോദിയുടെ സത്യപ്രതിജ്ഞയിൽ അതിഥികളായി പങ്കെടുത്താണ് അവർ മടങ്ങിയത്. എന്നാൽ നാലാം വിദേശയാത്രയിലും അയൽരാജ്യങ്ങൾ മോദിയുടെ യാത്രാപട്ടികയിൽ ഇടം നേടിയില്ല. മൂന്നു ദിവസത്തെ സന്ദർശനത്തിനായി രണ്ട് രാജ്യങ്ങൾ തിരഞ്ഞെടുത്തപ്പോൾ അത് സിംഗപ്പൂരും ബ്രൂണയ്‌യുമായത് യാദൃച്ഛികവുമല്ല. ഈ രണ്ട് ആസിയാൻ രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. മൂന്ന് ദശാബ്ദത്തിന് മുൻപ് ഇന്ത്യ രൂപം നൽകിയ വിദേശ നയത്തിലെ ആണിക്കല്ലുകൾ. 1992ൽ നരസിംഹറാവു സർക്കാർ കൊണ്ടു വന്ന 'ലുക്ക് ഈസ്റ്റ് പോളിസിയിൽ' നിന്നും മോദി പടുത്തുയർത്തിയ 'ആക്ട് ഈസ്റ്റിലേക്കുള്ള' മാറ്റങ്ങളുടെ ഭാഗമാണ് ഈ യാത്ര.
∙ അന്ന് കിഴക്കോട്ട് നോക്കി ഇന്ത്യ
തകർന്നടിഞ്ഞ സോവിയറ്റ് യൂണിയൻ, അടുപ്പിക്കാതെ യുഎസ്, യുദ്ധത്തിൽ അശാന്തമായ ഗൾഫ് രാജ്യങ്ങൾ... 1991ൽ അധികാരമേറ്റ നരസിംഹ റാവു സർക്കാരിന് മുന്നിൽ വെല്ലുവിളികളുടെ വേലിയേറ്റമായിരുന്നു. അനുദിനം തളരുന്ന സാമ്പത്തിക നിലയിൽനിന്നും കരകയറുവാനുള്ള വഴി അന്ന് കിഴക്കുനിന്നാണ് ഇന്ത്യ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചെറുതും വലുതുമായ ആസിയാൻ രാജ്യങ്ങളുമായി ബന്ധം ഊഷ്മളമാക്കാൻ ഇന്ത്യ മുൻകൈ എടുത്തു. ദശാബ്ദങ്ങളായി ഇന്ത്യൻ ഭരണാധികാരികളുടെ കണ്ണുകളിൽ അവഗണിക്കപ്പെട്ടുകിടന്ന മേഖലയെ വിദേശനയങ്ങളിൽ ഉൾപ്പെടുത്തിയപ്പോൾ അതിനിട്ട പേരാണ് ‘ലുക്ക് ഈസ്റ്റ് പോളിസി’.
21ാം നൂറ്റാണ്ടിന് ശേഷം 'ചൈനീസ് പ്രതിരോധം' കൂടി വന്നതോടെ ഇന്ത്യയുടെ 'ലുക്ക് ഈസ്റ്റ് പോളിസി'യുടെ കരുത്ത് വർധിച്ചു. ഇന്ത്യയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളിൽ ചൈന തീര്‍ക്കുന്ന സൗഹൃദവലയത്തിന് ‘കിഴക്കോട്ട് നോക്കുന്ന’ ഈ നയത്തിലൂടെ മറുപടി നൽകുവാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതിനായി തെക്കുകിഴക്ക് ഏഷ്യയ്ക്കൊപ്പം കഴിക്കനേഷ്യൻ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയും മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങി. ഇന്ത്യ–യുഎസ് ബന്ധം ഊഷ്മളമായതും സഹായകമായി. ചൈനയെ നേരിടാൻ ഇന്ത്യയെ കൂട്ടുപിടിക്കാൻ യുഎസ് തീരുമാനിച്ചു. അതിനിടെയാണ് ഹിലറി ക്ലിന്റൻ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. കിഴക്കോട്ട് നോക്കിയിരിക്കുന്നത് മതിയാക്കി പ്രവർത്തിച്ചു തുടങ്ങാനായിരുന്നു അവരുടെ ആവശ്യം.
2014ൽ അധികാരമേറ്റ നരേന്ദ്ര മോദി സർക്കാരാണ് കിഴക്കനേഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട ലുക്ക് ഈസ്റ്റ് പോളിസിയെ ആക്ട് ഈസ്റ്റാക്കി മാറ്റിയത്. മേഖലയിലെ കൂടുതൽ കൂട്ടായ്മകളിൽ ഇന്ത്യ അംഗമായി. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വം ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ മികച്ചതാക്കി. മികച്ച വ്യാപാര ബന്ധമുണ്ടെങ്കിലും, കരയിലും കടലിലും ചൈനയുടെ അവസാനിക്കാത്ത അതിർത്തി തർക്കങ്ങൾ ഈ രാജ്യങ്ങളെയെല്ലാം ഒന്നിപ്പിക്കുകയായിരുന്നു.
ബ്രൂണയ് സന്ദർശനത്തോടെയാവും നരേന്ദ്ര മോദിയുടെ തെക്കു കിഴക്കനേഷ്യൻ സന്ദർശനത്തിന് തുടക്കമാവുക. സെപ്റ്റംബർ 3–4 തീയതികളിലാണ് മോദി രാജ്യം സന്ദര്‍ശിക്കുന്നത്. തുടർന്ന് സിംഗപ്പൂരിലും സന്ദർശനം നടത്തിയ ശേഷമാവും ഡൽഹിയിലേക്ക് മടങ്ങുക. 1992ൽ ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസിക്ക് ആദ്യ പിന്തുണ നൽകിയ രാജ്യമാണ് ബ്രൂണയ്. 1992ൽ ബ്രൂണയ് സുൽത്താൻ ഡൽഹി സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നാൽപതാം വാർഷികത്തിലാണ് മോദി ബ്രൂണയ്‌യിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
∙ വിമാനം പറത്തിയെത്തിയ സുല്‍ത്താൻ
തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിലെ എണ്ണസമ്പന്നമായ കുഞ്ഞു രാജ്യമാണ് ബ്രൂണയ്. മൂന്നു ഭാഗങ്ങളിൽ നിന്നും മലേഷ്യയാൽ ചുറ്റപ്പെട്ട രാജ്യത്തിന്റെ ഒരു വശത്ത് ദക്ഷിണ ചൈനാ കടലാണ്. 5770 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള രാജ്യത്ത് 4.5 ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്നു (ഇടുക്കിയുടെ വലുപ്പത്തേക്കാൾ അൽപം കൂടുതൽ മാത്രം– 4612 ച. കി.മീ. ആണ് ഇടുക്കിയുടെ വലുപ്പം). പെട്രോളിയത്തിലെന്ന പോലെ ബ്രൂണയ്‌യുടെ ഭരണസംവിധാനവും ഗൾഫ് രാജ്യങ്ങൾക്ക് സമാനമാണ്. രാജ്യം സ്വതന്ത്രമായതുമുതൽ സുൽത്താൻ ഹാജി ഹസനൽ ബോൽക്കിയുടെ കൈകളിലാണ് ഭരണം. ബ്രൂണയ്‌യിലെ പ്രധാനമന്ത്രിയും ഇദ്ദേഹംതന്നെ. ബ്രൂണയ് സുൽത്താന്റെ കൊട്ടാരമായ ഇസ്താന നൂറുൽ ഈമാൻ ലോകത്തിലെ ഏറ്റവും വലിയ ഭവനമെന്ന വിശേഷണം സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 12,590 കോടി രൂപയാണ് 1788 മുറികളുള്ള ഈ കൊട്ടാരത്തിന്റെ മൂല്യം.
1929ലാണ് ബ്രൂണയ്‌യിൽ എണ്ണനിക്ഷേപം കണ്ടെത്തുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് കുറച്ചുവർഷങ്ങൾ ജപ്പാൻ കീഴടക്കിയെങ്കിലും ബ്രൂണയ് ശേഷിച്ച കാലമത്രയും ബ്രിട്ടന്റെ അധീനതയിലായിരുന്നു. 1984ൽ ബ്രിട്ടനിൽനിന്ന് ബ്രൂണയ് സ്വാതന്ത്ര്യം നേടി. 1992 ആയപ്പോഴേക്കും ഇന്ത്യയുടെ പ്രതിനിധിയായി അവിടെ ഹൈക്കമ്മിഷണർ സ്ഥാനമേറ്റു. എന്നാൽ, ബ്രൂണയ് സ്വതന്ത്രമായപ്പോൾതന്നെ ഇന്ത്യ നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മോദി ബ്രൂണയ്‌യിലേക്ക് പുറപ്പെട്ടതെങ്കിലും 2013ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 2013ൽ ആസിയാൻ–ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം. 2016ൽ ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി ബ്രൂണയ്‌യില്‍ സന്ദർശനം നടത്തിയപ്പോൾ ഇരുരാജ്യങ്ങളും ഒട്ടേറെ കരാറുകളിലും ഒപ്പിട്ടു. അതേസമയം ബ്രൂണയ് സുൽത്താൻ രണ്ടുവട്ടം ഇന്ത്യയിൽ ഉഭയകക്ഷി സന്ദർശനത്തിന് എത്തി. 1992 സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയ അദ്ദേഹം 2008 മേയിലും ഇന്ത്യ സന്ദര്‍ശിച്ചു.
ഈ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒട്ടേറെ കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ രണ്ടുവട്ടം ഉഭയകക്ഷി സന്ദർശം നടത്തിയ സുൽത്താൻ 2012 ഡിസംബറിൽ ഇന്ത്യ–ആസിയാൻ സഹകരണത്തിന്റെ 20ാം വാർഷികത്തിൽ പങ്കെടുക്കുന്നതിനായും ഡൽഹിയിലെത്തി. ബോയിങ് വിമാനം സ്വയം പറത്തിയായിരുന്നു അന്ന് സുൽത്താൻ വന്നത്. 2018 ജനുവരിയിൽ ഇന്ത്യ–ആസിയാൻ സഹകരണത്തിന്റെ 25–ാം വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ സുൽത്താൻ ആ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ പ്രത്യേക അതിഥിയായും പങ്കെടുത്തു.
∙ മുഖ്യം പെട്രോൾ, ഇനി വേണം മറ്റു വരുമാനങ്ങൾ
സമ്പന്നതയുടെ പര്യായമായിട്ടാണ് ബ്രൂണയ്‌യെ വിശേഷിപ്പിക്കാറുള്ളത്. പെട്രോളിയം–പ്രകൃതിവാതക നിക്ഷേപങ്ങൾ രാജ്യത്തെ ഗൾഫ് രാജ്യങ്ങൾക്ക് സമാനമാക്കി. രാജ്യത്തെ ജിഡിപിയുടെ 90 ശതമാനവും ഇതിൽനിന്നുള്ള വരുമാനമാണ്. ശരാശരി ഒരു ലക്ഷം ബാരൽ ക്രൂഡാണ് ബ്രൂണയ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. എണ്ണ ഉൽപാദനത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നാലാം സ്ഥാനത്താണ് ബ്രൂണയ്. പ്രകൃതി വാതക ഉൽപാദനത്തിൽ ലോകത്തിൽ ഒൻപതാം സ്ഥാനവും ബ്രൂണയ്‌ക്കുണ്ട്.
അതേസമയം ഭക്ഷ്യവസ്തുക്കളടക്കം മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. ആവശ്യമായ ഭക്ഷ്യവസ്തുക്കളിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യം കൂടിയാണ് ബ്രൂണയ്. ഇതിനായി കൂടുതലും ആസിയാൻ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പാർപ്പിടം, ആരോഗ്യം, ആഹാരം തുടങ്ങിയ പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സുൽത്താൻ സൗജന്യമായി ഉറപ്പാക്കുന്നു. ഇതിനുപുറമെ നികുതിരഹിതവുമാണ് ബ്രൂണയ്. ഇതുകൊണ്ടുതന്നെ മാനുഷിക വിഭവ സൂചികയിൽ ബ്രൂണയ്‌യുടെ സ്ഥാനം മുകളിലാണ്.
അതേസമയം, പെട്രോളിയം ഇതര വരുമാന മാർഗം ലക്ഷ്യമിടുകയാണ് ഇപ്പോൾ ബ്രൂണയ്. ടൂറിസം അടക്കമുള്ള മേഖലയിൽനിന്നും കൂടുതൽ വരുമാനം കണ്ടെത്താനാണ് ശ്രമം. കോവിഡ്‌കാലത്തെ തളര്‍ച്ചയിൽനിന്നും കരകയറുകയാണ് ബ്രൂണയ് ടൂറിസം. ഇതിനൊപ്പം മറ്റു രാജ്യങ്ങളിൽ പദ്ധതികളിൽ നിക്ഷേപം ഇറക്കാനും ശ്രമങ്ങളുണ്ട്. എന്നാൽ ഈ പദ്ധതികളെല്ലാം ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ്. രാജ്യത്തെ പെട്രോളിയം ശേഖരം 2050ഓടെ കുറയുമെന്ന ആശങ്കയും വാഹന ഇന്ധന വിപണിയിലെ മാറ്റങ്ങളും രാജ്യത്തെ മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾക്കും പുതിയ വഴികൾ തേടാൻ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ഈ മേഖലയിലെല്ലാം ഇന്ത്യയ്ക്കു ബ്രൂണയ്‌യുമായി സഹകരിക്കാൻ കഴിയും.
∙ ഇന്ത്യ – ബ്രൂണയ് സഹകരണം
ബ്രൂണയ്‌യിൽനിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന ഉൽപന്നം ക്രൂഡ് ഓയിലാണ്. അതേസമയം കയറ്റുമതി ചെയ്യുന്നത് കാറുകളും. ഇതിനു പുറമേ അരി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ സാധനങ്ങളും ബ്രൂണയ്‌യിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ശരാശരി 50 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 4200 കോടി രൂപ) എണ്ണയാണ് പ്രതിവർഷം ഇന്ത്യ ബ്രൂണയ്‌യിൽനിന്ന് വാങ്ങുന്നത്. മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളുടേയും വ്യാപാര ബന്ധത്തിന് പുത്തൻ ഉണർവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ഇതിനു പുറമേ ആരോഗ്യ മേഖലയിലും ഐടി മേഖലയിലും ബ്രൂണയ്‌യുമായി സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കാനും സാധ്യതയുണ്ട്. ഇരുരാജ്യങ്ങളിലും നടക്കുന്ന വ്യാപാര സംബന്ധമായ മേളകളിൽ നിലവിൽ ഇരുരാജ്യങ്ങളും പങ്കെടുക്കാറുണ്ട്.
പ്രതിരോധ മേഖലയിലടക്കം ഇരുരാജ്യങ്ങളും മികച്ച സഹകരണമാണുള്ളത്. പ്രധാനമായും സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ. ഇരു രാജ്യങ്ങളുടേയും നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും കപ്പലുകൾ പരസ്പരം സന്ദര്‍ശനത്തിനായി എത്താറുണ്ട്. ബ്രൂണയ്‌യിലെ സേനാംഗങ്ങൾ ഇന്ത്യയിലെ നാഷനൽ ഡിഫൻസ് കോളജിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാറുണ്ട്. ഇരു രാജ്യങ്ങളും സഹകരിച്ച് പ്രതിരോധ പ്രദർശനങ്ങളും പതിവായി സംഘടിപ്പിക്കുന്നു.
മോദിയുടെ സന്ദർശക ലക്ഷ്യങ്ങൾ
∙ ബ്രൂണയ്‌യിൽനിന്ന് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും ഇറക്കുമതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ. ഇതിലൂടെ ഇന്ത്യയുടെ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക. ബ്രൂണയ്‌യുടെ പെട്രോളിയം ഉൽപാദനക മേഖലയിൽ ഇന്ത്യ ഇതിനകം 27 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
∙ ബഹിരാകാശ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ.
∙ ബ്രൂണയ്‌യിൽനിന്നും കൂടുതൽ നിക്ഷേപം ക്ഷണിക്കുന്നതിനും ഉഭയകക്ഷി വ്യാപാരത്തിൽ പുരോഗതിയുണ്ടാക്കുന്നതിനും ശ്രദ്ധ നൽകും.
∙ പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ.
∙ മ്യാൻമറിൽ നിലവിലുള്ള പ്രശ്നങ്ങൾ മേഖലയുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക പങ്കുവയ്ക്കും.
∙ ചിപ് നിർമാണത്തിൽ സഹകരണം വർധിപ്പിക്കുക.
ബ്രൂണയ്‌യിൽ ഇന്ത്യൻ വംശജരും ധാരാളം താമസിക്കുന്നുണ്ട്. 1930 മുതൽത്തന്നെ ഇവിടേക്ക് ഇന്ത്യയിൽ നിന്നും തൊഴിൽ തേടി ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പിന്നാലെ പ്രവാസികളുടെ ഇഷ്ടസ്ഥലമായി ബ്രൂണയ്. നാലരലക്ഷം ജനസംഖ്യയുള്ള ബ്രൂണയ്‌യിൽ 14,500 ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ. പെട്രോളിയം മേഖലയിൽ തൊഴിലെടുക്കുന്നവരിൽ നല്ലൊരു വിഭാഗവും ഇന്ത്യക്കാരാണ്. രാജ്യത്തെ ഡോക്ടർമാരിലും ഇന്ത്യൻ വംശജരാണ് കൂടുതൽ. ഇതിന് പുറമേ അധ്യാപക ജോലിയിലും ഇന്ത്യക്കാരുണ്ട്. സാധാരണ വിദേശ യാത്രകളിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയ്ക്ക് മോദി സമയം കണ്ടെത്താറുണ്ട്. ബ്രൂണയ്‌യിലും ഇതുണ്ടാകും.
ഭൂമിക്കുള്ളിൽ നിദ്രയിലാണ്ട നിധികുംഭങ്ങൾ വീണ്ടെടുത്തതാണ് ബ്രൂണയ്‌യുടെ തലവര മാറ്റിയതെങ്കിൽ മോദി സന്ദർശിക്കുന്ന മറ്റൊരു രാജ്യമായ സിംഗപ്പൂരിന് പറയാനുള്ളത് കഠിനാധ്വാനത്തിന്റെ കഥയാണ്. പ്രകൃതി നൽകിയ തന്ത്രപ്രധാനമായ സ്ഥാനത്ത് നിർമിച്ച തുറമുഖവും അതിനെ ബന്ധിപ്പിച്ചുകൊണ്ടു വളർന്നുവന്ന വ്യവസായങ്ങളുമാണ് സിംഗപ്പൂരിനെ സമ്പന്നമാക്കിയത്. ചേരികൾ നിറഞ്ഞ രാജ്യം ഞൊടിയിടയിൽ വികസിത രാജ്യമാക്കി മാറ്റിയതിൽ ഭരണാധികാരികളുടെ ദീർഘവീക്ഷണവും സഹായകമായി. ആസിയാൻ രാജ്യങ്ങളിൽ ഇന്ത്യയുമായി കൂടുതൽ വാണിജ്യ ബന്ധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യവുമാണ് സിംഗപ്പൂർ. (സിംഗപ്പൂരിന്റെ വളർച്ചയുടെ കഥ വായിക്കാം)