വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’; ഒരു കേസ് പോലും ആരോഗ്യ അടിയന്തരാവസ്ഥ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് ഗാസയിലെ ‘മാറ്റം’
1916. ന്യൂയോർക്ക് സിറ്റിയിലെ കുട്ടികളിൽ പലരും പൊടുന്നനെ കടുത്ത പനിയും തലവേദനയും ബാധിച്ച് കിടപ്പിലാവാൻ തുടങ്ങി. ചിലരിൽ കഴുത്തുവേദനയും ഛർദ്ദിയും ശക്തമായി. രോഗം ഗുരുതരമായ പലർക്കും കാലുകൾ തളർന്ന് ചലനശേഷി നഷ്ടപ്പെട്ടു. ഒരു മുന്നറിയിപ്പും ഇല്ലാതെ, ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ കുട്ടികൾ പലരും തളർന്ന് കിടപ്പിലാവാൻ കൂടി തുടങ്ങിയതോടെ ഭീതിയുടെ നിഴൽ ന്യൂയോർക്ക് സിറ്റിയിലുടനീളം പടർന്നു. ശുചിമുറിയും മറ്റു സംവിധാനങ്ങളുമുള്ള വൃത്തിയുള്ള പരിസരങ്ങളിൽ താമസിച്ചിരുന്നവരിലും അല്ലാത്തവരിലും ഒരേ പോലെയായിരുന്നു രോഗപ്പകർച്ച. രോഗവ്യാപനം തടയാൻ സ്കൂളൂകൾ ഒന്നാകെ പൂട്ടി. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ലൈബ്രറികളിലും തിയറ്ററിലും കുട്ടികൾ വരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. കുട്ടികളുമായുള്ള ചെറുയാത്രകൾക്കു പോലും വിലക്കു വന്നു. കോവിഡ് മഹാമാരിക്കാലത്ത് മാത്രം ലോകത്തിന് പരിചിതമായ ‘ക്വാറന്റീൻ’ ന്യുയോർക്കിൽ അന്നേ നടപ്പിലാക്കിയിരുന്നു. അണുബാധയുള്ള ഒരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ പുറത്ത് ബോർഡ് വച്ചിരിക്കണം എന്നായിരുന്നു നിർദേശം. ന്യുയോർക്ക് സിറ്റിക്കപ്പുറത്തേക്ക് യാത്ര ചെയ്യണമെങ്കിലാവട്ടെ മെഡിക്കൽ സർട്ടിഫിക്കറ്റും നിർബന്ധം. കൊതുകുകളും പൂച്ചകളുമാണ് രോഗം പരത്തുന്നതെന്ന് ആരോഗ്യപ്രവർത്തകർ കരുതി. 72,000ൽ അധികം പൂച്ചകളെയാണ് അന്നു കൊന്നുകളഞ്ഞത്. പിൽക്കാലത്ത് നിരോധിച്ച ഡിഡിടി എന്ന കീടനാശിനിയും അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചു. പക്ഷേ, ഇവയ്ക്കൊന്നും

1916. ന്യൂയോർക്ക് സിറ്റിയിലെ കുട്ടികളിൽ പലരും പൊടുന്നനെ കടുത്ത പനിയും തലവേദനയും ബാധിച്ച് കിടപ്പിലാവാൻ തുടങ്ങി. ചിലരിൽ കഴുത്തുവേദനയും ഛർദ്ദിയും ശക്തമായി. രോഗം ഗുരുതരമായ പലർക്കും കാലുകൾ തളർന്ന് ചലനശേഷി നഷ്ടപ്പെട്ടു. ഒരു മുന്നറിയിപ്പും ഇല്ലാതെ, ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ കുട്ടികൾ പലരും തളർന്ന് കിടപ്പിലാവാൻ കൂടി തുടങ്ങിയതോടെ ഭീതിയുടെ നിഴൽ ന്യൂയോർക്ക് സിറ്റിയിലുടനീളം പടർന്നു. ശുചിമുറിയും മറ്റു സംവിധാനങ്ങളുമുള്ള വൃത്തിയുള്ള പരിസരങ്ങളിൽ താമസിച്ചിരുന്നവരിലും അല്ലാത്തവരിലും ഒരേ പോലെയായിരുന്നു രോഗപ്പകർച്ച.
രോഗവ്യാപനം തടയാൻ സ്കൂളൂകൾ ഒന്നാകെ പൂട്ടി. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ലൈബ്രറികളിലും തിയറ്ററിലും കുട്ടികൾ വരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. കുട്ടികളുമായുള്ള ചെറുയാത്രകൾക്കു പോലും വിലക്കു വന്നു. കോവിഡ് മഹാമാരിക്കാലത്ത് മാത്രം ലോകത്തിന് പരിചിതമായ ‘ക്വാറന്റീൻ’ ന്യുയോർക്കിൽ അന്നേ നടപ്പിലാക്കിയിരുന്നു. അണുബാധയുള്ള ഒരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ പുറത്ത് ബോർഡ് വച്ചിരിക്കണം എന്നായിരുന്നു നിർദേശം. ന്യുയോർക്ക് സിറ്റിക്കപ്പുറത്തേക്ക് യാത്ര ചെയ്യണമെങ്കിലാവട്ടെ മെഡിക്കൽ സർട്ടിഫിക്കറ്റും നിർബന്ധം.
കൊതുകുകളും പൂച്ചകളുമാണ് രോഗം പരത്തുന്നതെന്ന് ആരോഗ്യപ്രവർത്തകർ കരുതി. 72,000ൽ അധികം പൂച്ചകളെയാണ് അന്നു കൊന്നുകളഞ്ഞത്. പിൽക്കാലത്ത് നിരോധിച്ച ഡിഡിടി എന്ന കീടനാശിനിയും അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചു. പക്ഷേ, ഇവയ്ക്കൊന്നും രോഗവ്യാപനം പിടിച്ചുനിർത്താനായില്ല. ന്യുയോർക്ക് സിറ്റിയിൽ മാത്രം 30,000ൽ അധികം പേരെ ബാധിച്ച രോഗം 7000 പേരുടെ ജീവനെടുത്തെത്താണ് ഔദ്യോഗിക കണക്കുകൾ. മൃഗങ്ങൾ പരത്തിയ രോഗമായിരുന്നില്ല പക്ഷേ അത്, ലോകചരിത്രം ഇന്നോളം കണ്ടതിൽ വച്ചേറ്റവും വലിയ പോളിയോ വ്യാപനങ്ങളിൽ ഒന്നായിരുന്നു.
പോളിയോ വീണ്ടും വന്നു, പല രൂപത്തിൽ. പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത അസുഖത്തെ ലോകത്തുനിന്ന് തുടച്ചുനീക്കാൻ നിരന്തരമായ പരീക്ഷണങ്ങളുണ്ടായി. വാക്സീൻ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സീൻ വിതരണ യജ്ഞങ്ങൾ നടന്നു. എന്നിട്ടും പോളിയോ പൂർണമായും പിടി തന്നില്ല. ഏറ്റവും ഒടുവിൽ ഗാസയിൽ, കാൽ നൂറ്റാണ്ടിനു ശേഷം മാരകമായ പോളിയോ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. പോളിയോ സ്ഥിരീകരിച്ച 10 മാസം പ്രായമുള്ള കുട്ടിയുടെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. ഗാസയിലെ ആറ് ലക്ഷത്തിലധികം കുട്ടികൾക്ക് പോളിയോ വാക്സീൻ നൽകാനുള്ള ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടന തുടക്കമിടുമ്പോൾ പോളിയോ സംബന്ധിച്ച് ചില ആശങ്കകൾ കൂടി അത് ഉയർത്തുന്നുണ്ട്. വർഷങ്ങൾക്കു ശേഷവും പോളിയോ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടോ? എന്താണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സ്ഥിതി?
∙ എന്താണ് പോളിയോ?
പോളിയോ വൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് സാധാരണയായി രോഗം ബാധിക്കുന്നത്. അതുകൊണ്ടു തന്നെ ‘ഇൻഫന്റൈൽ പരാലിസിസ്’ എന്നും ഈ രോഗത്തിനു പേരുണ്ട്. പോളിയോ വൈറസ് ബാധയുണ്ടായ ഭൂരിഭാഗം പേരിലും ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രകടമായേക്കില്ല. പിന്നീട് പനി, തലവേദന, ഛർദ്ദി, പേശികൾക്ക് തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. അതീവ ഗുരുതരമായ കേസുകളിൽ അണുബാധയുണ്ടായി മണിക്കൂറുകൾക്കകംതന്നെ ചലനശേഷി നഷ്ടമായേക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച്, പോളിയോ ബാധിക്കുന്ന 200 കുട്ടികളിൽ ഒരാൾക്ക് ചലനശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടും. സാധാരണയായി ചലനശേഷി നഷ്ടപ്പെടുന്നത് കാലുകൾക്കാണെങ്കിലും ശ്വസനേന്ദ്രിയവ്യൂഹത്തെ ബാധിക്കുന്ന പോളിയോ ബാധ മരണത്തിലേക്ക് നയിക്കും. ചലനശേഷി നഷ്ടപ്പെട്ടവരിൽ 10 ശതമാനം മരണത്തിന് കീഴടങ്ങുന്നതായാണ് കണക്കുകൾ. 10 ദിവസമാണ് രോഗലക്ഷണങ്ങൾ പ്രകടമാകാനുള്ള ഇൻക്യുബേഷൻ പീരീഡ്. പക്ഷേ അണുബാധ ഉണ്ടാകുന്നവരിൽ 72 ശതമാനം പേരിലും എടുത്തു പറയാവുന്ന ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അണുബാധ ഉണ്ടാകുന്നവരിൽ 5 മുതൽ 10 ശതമാനം വരെ പേർക്ക് താൽക്കാലിമായി മാത്രം ചലനശേഷി നഷ്ടപ്പെടാറുമുണ്ട്. ലക്ഷണങ്ങൾ അനുസരിച്ച് 5 തരത്തിൽ പോളിയോ ബാധയെ തരംതിരിക്കാം.
∙ അബോർട്ടീവ് പോളിയോമെലിറ്റസ് – പനിക്ക് സമാനമായ ലക്ഷണങ്ങൾ. കുറച്ചുദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ അണുബാധ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കില്ല. കടുത്ത തലവേദന, വയറിളക്കം, തൊണ്ട വേദന, മലബന്ധം തുടങ്ങിയവ ഉണ്ടാകാം.
∙ നോൺ പാരാലിറ്റിക് പോളിയോമെലിറ്റസ് – ഇത് തലച്ചോറിൽ അണുബാധയുണ്ടാക്കുന്ന മെനിഞ്ചൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കും. കടുത്ത ചികിത്സകളും വേണ്ടിവരും. കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, കയ്യിലും കാലിലും സൂചി കുത്തുന്നത് പോലുള്ള വേദന, പ്രകാശത്തോടുള്ള പേടി എന്നിവയാണ് ലക്ഷണങ്ങൾ.
∙ പാരാലിറ്റിക് പോളിയോമെലിറ്റസ് – അണുബാധയിൽ ഏറ്റവും രൂക്ഷം. ശ്വസിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ സഹായിക്കുന്ന ശരീരത്തിലെ എല്ലാ പേശികളെയും അണുബാധ ബാധിക്കും. ശ്വസനവ്യൂഹത്തെ ബാധിക്കുന്ന അണുബാധ മരണത്തിലേക്ക് നയിക്കാം. നടക്കാനും ശ്വസിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, സ്പർശനം അറിയാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ.
∙ പോളിയോ എൻസഫലൈറ്റിസ് – അപൂർവങ്ങളിൽ അപൂർവമായ അണുബാധ നവജാതശിശുക്കളെയാണ് ബാധിക്കുന്നത്. തലച്ചോറിൽ നീർവീക്കത്തിന് കാരണമാകാം. കാഴ്ചയ്ക്ക് മങ്ങൽ, അപസ്മാരം എന്നിവയുണ്ടാകാം.
∙ പോസ്റ്റ് പോളിയോ സിൻഡ്രം – പോളിയോ അണുബാധയുണ്ടായി വർഷങ്ങൾക്കു ശേഷവും ലക്ഷണങ്ങൾ പ്രകടമാകുന്ന അവസ്ഥയാണിത്. ആദ്യ അണുബാധയ്ക്ക് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പോലും ലക്ഷണങ്ങൾ പ്രകടമായ കേസുകളുണ്ട്.
∙ പോളിയോ എങ്ങനെ പകരും?
മനുഷ്യരിൽ മാത്രമേ പോളിയോ വൈറസ് നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ളൂ. അതായത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പോളിയോ പടരുന്നത്. രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം വഴിയോ അല്ലെങ്കിൽ രോഗബാധയുള്ള ഒരാളുടെ വിസർജ്യവുമായുള്ള സമ്പർക്കം വഴിയോ വൈറസ് പടരാം. പോളിയോ ബാധയുള്ള ഒരാളുടെ മനുഷ്യവിസർജ്യം കലർന്ന് മലിനമായ വെള്ളമോ അതുവഴി പാചകം ചെയ്യുന്ന ആഹാരമോ കഴിക്കുന്നവരിലേക്ക് ഇത്തരത്തിൽ വൈറസ് എത്താം. കൃത്യമായ ശുചീകരണസംവിധാനങ്ങൾ ഇല്ലാത്തയിടങ്ങളിൽ പോളിയോ ബാധ കൂടുതലായി ഉണ്ടാകാമെന്ന് ചുരുക്കം. അണുബാധ പടരാനുള്ള മറ്റു ചില കാരണങ്ങൾ ഇവയാണ്:
∙ രോഗബാധയുള്ള ഒരാളുടെ ചുമയിലൂടെയും തുമ്മലിലൂടെയും പുറത്തുവരുന്ന വൈറസ്
∙ ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ ശരിയായി വൃത്തിയാക്കാതിരിക്കുക (കുട്ടികളുടെ ഡയപ്പർ മാറ്റുന്നവരും കൈ കഴുകാൻ ശ്രദ്ധിക്കണം)
∙ മലിനമായ വെള്ളം കുടിക്കുക
∙ മലിനമായ വെള്ളത്തിൽ കുളിക്കുക
∙ പോളിയോ ബാധയുള്ളവരുമായി സമ്പർക്കത്തിൽ വന്ന നീന്തൽക്കുളങ്ങൾ ഉപയോഗിക്കുക
മനുഷ്യർ മാത്രമാണ് രോഗവാഹകർ എന്നതുകൊണ്ടുതന്നെ പോളിയോ പൂർണമായും ഇല്ലാതാക്കാനും സാധിക്കാവുന്നതേയുള്ളൂ. പക്ഷേ, അവിടെയും വില്ലനാകുന്നത് ലക്ഷണങ്ങൾ പുറത്തുവരാനുള്ള താമസമാണ്. ഒരു സൂചന പോലും തരാതെ മാസങ്ങളോളം ഒരുപക്ഷേ അണുബാധ പകരാം. അതുകൊണ്ടുതന്നെ ഒരു പോളിയോമെലിറ്റസിന്റെ ഒരു കേസ് പോലും അതേസ്ഥലത്ത് വലിയ വ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്. ലോകാരോഗ്യ സംഘടന പറയുന്നത്, പോളിയോ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഒരൊറ്റ കേസ് പുതിയതായി റിപ്പോർട്ട് ചെയ്താൽ പോലും അതിനെ ആരോഗ്യ അടിയന്തരാവസ്ഥയായി കാണണമെന്നാണ്.
∙ വാക്സീൻ യജ്ഞവും വിവാദങ്ങളും
1950കളിൽ പോളിയോ വാക്സീൻ കണ്ടെത്തുന്നതു വരെ ലോകം ഏറ്റവും പേടിച്ചിരുന്ന പകർച്ചവ്യാധിയായിരുന്നു പോളിയോ. അക്കാലത്ത് വിവിധ തവണയായി പതിനായിരങ്ങളുടെ ജീവനാണ് ഇല്ലാതായത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നു. തനിയെ ശ്വസിക്കാന്‍ കഴിവ് നഷ്ടപ്പെട്ടവരുടെ ജീവിതം, മുഖം മാത്രം പുറത്തുകാട്ടാനാവുന്ന അയൺ ലങ്ങുകൾ എന്ന തരം ഉപകരണങ്ങളിൽ ഒതുങ്ങി. ശ്വസിക്കാനുള്ള കൃത്രിമ സംവിധാനത്തോടു കൂടിയതാണ് അയൺ ലങ്. 72 വർഷം അയൺ ലങ്ങിൽ കഴിയേണ്ടി വന്ന പോൾ അലക്സാണ്ടർ 2024 മാർച്ചിൽ മരിച്ചപ്പോൾ അതു വലിയ വാർത്തയായിരുന്നു. പോളിയോ വ്യാപനം കുറഞ്ഞ ശേഷവും വ്യാപനമുണ്ടായ രാജ്യങ്ങളിൽ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. അങ്ങനെ, ആരോഗ്യമേഖലയിൽ മാത്രമല്ല എല്ലാ തലങ്ങളിലും ദൂരവ്യാപകമായ പ്രതിസന്ധികൾ സൃഷ്ടിക്കാൻ ആ വൈറസിനായി.
1950കളിൽ വാക്സീൻ കണ്ടെത്തിയെങ്കിലും പോളിയോയുടെ ജീവനുള്ള വൈറസുകൾ അടങ്ങിയിരുന്ന ഓറൽ പോളിയോ വാക്സീൻ സംബന്ധിച്ചും വിവാദങ്ങൾ ഏറെയുണ്ടായി. വാക്സീൻ എടുത്തവരിൽ പലർക്കും പാർശ്വഫലമായി പോളിയോ വന്നെങ്കിലും പോളിയോ വ്യാപനത്തിന്റെ വേഗം പിടിച്ചുനിർത്താൻ ആ വാക്സീനുകൾക്കായി. ഒടുവിൽ 1988ലാണ് പോളിയോയ്ക്ക് എതിരെയുള്ള രാജ്യാന്തര വാക്സീൻ യജ്ഞവുമായി ലോകാരോഗ്യ സംഘടന മുന്നോട്ടുവരുന്നത്. 2000ത്തോടെ ലോകത്തുനിന്നു പോളിയോ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. പിന്നാലെ ലോകത്തുടനീളം വാക്സീൻ ബോധവൽക്കരണ ക്യാംപെയ്നുകളും വാക്സീൻ വിതരണ ക്യാംപുകളും സംഘടിപ്പിച്ചു. കേസുകളുടെ എണ്ണം 99 ശതമാനം വരെ കുറയ്ക്കാൻ ആ പരിശ്രമങ്ങൾക്കായി.
എന്നിട്ടും ലോകത്തു നിന്ന് പോളിയോയെ അപ്പാടെ ഇല്ലാതാക്കാനായില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരു ഡസനിലധികം പോളിയോ വ്യാപനങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭൂരിഭാഗം രാജ്യങ്ങളും ഇതിനിടെ പോളിയോ വിമുക്തി നേടിയെങ്കിലും അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമാണ് പോളിയോ വ്യാപനം ഇതേവരെ പിടിച്ചു നിർത്താൻ കഴിയാത്ത രണ്ടേ രണ്ടു രാജ്യങ്ങൾ. എന്തുകൊണ്ടാണ് പോളിയോ പൂർണമായും ഇല്ലാതാക്കാൻ കഴിയാത്തത്? ഒരു മേഖലയിലെ 95 ശതമാനത്തിലധികം പേരും വാക്സീൻ എടുത്താലേ പോളിയോ വ്യാപനം പിടിച്ചു നിർത്താനാവൂ. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തിടത്ത് ഇത് പലപ്പോഴും കഴിയാറില്ല.
വായിലൂടെ കൊടുക്കുന്ന തുള്ളിമരുന്നാണ് വ്യാപകമായി നൽകുന്ന പോളിയോ വാക്സീൻ. ഒരു മേഖലയിലെ കൂടുതൽ പേർക്ക് ചെലവു കുറച്ച് വാക്സീൻ നൽകാൻ ഇതുവഴി കഴിയും. പക്ഷേ, വീര്യം കുറഞ്ഞ പോളിയോ വൈറസുകൾ വഹിക്കുന്ന ഈ വാക്സീൻ വളരെ അപൂർവമായി വാക്സീൻ എടുക്കാത്തവരിലേക്ക് പോളിയോ പടരാൻ കാരണമായിട്ടുണ്ട്. അത്യപൂർവമായ കേസുകളിൽ ഈ വൈറസിന് വകഭേദം സംഭവിച്ച് പുതിയ വ്യാപനങ്ങൾക്ക് തുടക്കമിടാനും സാധ്യതയുണ്ട്. ജീവനില്ലാത്ത വൈറസുകളടങ്ങിയ പോളിയോ വാക്സീൻ കുത്തിവയ്പ്പ് 2015ൽ ആരംഭിച്ചെങ്കിലും സർക്കാർ മേഖലയിൽ ഉപയോഗിക്കുന്നത് തുള്ളിമരുന്നാണ്. എന്തായാലും 2026ൽ ലോകത്തെ പോളിയോ മുക്തമാക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.
∙ എന്തുകൊണ്ട് ഗാസ?
25 വർഷങ്ങൾക്കു മുൻപ് പോളിയോ മുക്തമായി പ്രഖ്യാപിച്ച മേഖലയാണ് ഗാസ. പക്ഷേ, മാസങ്ങളായി യുദ്ധം തുടരുന്ന ഗാസയിൽ വാക്സിനേഷനുകൾ മുടങ്ങിയതും ശുചീകരണ സംവിധാനങ്ങൾ ഇല്ലാതായതും പോളിയോ തിരികെ വരാനിടയാക്കിയേക്കും എന്ന് ലോകാരോഗ്യ സംഘടന പ്രവചിച്ചിരുന്നു. മലിനമായ വെള്ളവും ഭക്ഷണവുമാണ് ശേഷിക്കുന്ന ജനസംഖ്യയുടെ ഭൂരിഭാഗവും ആശ്രയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മതിയായ ഭക്ഷണമോ പോഷകമോ ലഭിക്കാത്തുകൊണ്ട് രോഗപ്രതിരോധശേഷിയിൽ കാര്യമായ കുറവു വന്നിട്ടുള്ളതും പ്രതിസന്ധിയായേക്കും. ഗാസയിൽ പോളിയോ സ്ഥിരീകരിച്ച 10 മാസം പ്രായമുള്ള കുട്ടിയുടെ കാലുകൾക്ക് തളർച്ച ബാധിച്ചത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നതിന്റെ സൂചനയുമാണ്.
മൂന്നു തരം പോളിയോ വൈറസുകളാണ് ഉള്ളത്. ഇതിൽ വാക്സീൻ ഡിറൈവ്ഡ് വൈറസ് ആയ ടൈപ്പ് 2 ഇൻഫക്‌ഷനാണ് ഗാസയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഗാസയിലെ ജലസ്രോതസ്സുകളിൽ മുൻപ് തന്നെ ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഓറൽ പോളിയോ വാക്സീനിൽ (തുള്ളിമരുന്ന്) അടങ്ങിയിരിക്കുന്ന വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകൾ വരുത്തുന്ന അണുബാധയാണിത്. 90 ശതമാനത്തിലധികം ആളുകൾ വാക്സീൻ എടുക്കാത്ത ജനവാസമേഖലകളിൽ വാക്സീൻ എടുക്കാത്തവരിൽ പോളിയോ ഉണ്ടാവാൻ ഈ വൈറസ് കാരണമാവാറുണ്ട്. ഇതിനു പുറമേ, മതിയായ രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിലും ഒപിവി പോളിയോയ്ക്ക് കാരണമായിട്ടുണ്ട്.
ഗാസയിൽ ഇതിനോടകംതന്നെ ആയിരക്കണക്കിന് പേരിലേക്ക് പോളിയോ പടർന്നിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. ആറര ലക്ഷം കുട്ടികൾക്കാണ് നിലവിൽ വാക്സീൻ നൽകുന്നത്. തുള്ളിമരുന്നു വഴിയും കുത്തിവയ്പ് വഴിയും ഗാസയിൽ വാക്സീൻ നൽകുന്നുണ്ട്. വാക്സീൻ നൽകുന്ന മേഖലകളിൽ മാത്രം വെടിനിർത്തലിന് ഇസ്രയേൽ അനുമതി നൽകിയിട്ടുണ്ട്. പൂർണമായ പരിരക്ഷ നൽകുന്നതിന് വിവിധ ഘട്ടങ്ങളിലായി ഗാസയിൽ വാക്സിനേഷൻ നൽകേണ്ടി വരും. പക്ഷേ, ഇതിനെല്ലാം പുറമേ മലിനമായ ചുറ്റുപാടുകളിൽ മാറ്റം വരുകയും വേണം.
∙ പോളിയോ ഇന്ത്യയിലേക്കും തിരികെ വരുമോ?
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗാമിന് ഇന്ത്യ തുടക്കമിട്ടത് 1995ലാണ്. ഒന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും വാക്സീൻ നൽകാനുള്ള ശ്രമം നടന്നു. ഒട്ടും എളുപ്പമായിരുന്നില്ല ആ ശ്രമം. ഉയർന്ന ജനനനിരക്ക്, ശുചിമുറി സൗകര്യങ്ങളുടെ അഭാവം, ആരോഗ്യപ്രവർത്തകർക്ക് ചെന്നെത്താൻ കഴിയാത്ത മേഖലകൾ, വിദ്യാഭ്യാസത്തിന്റെ അഭാവം, വാക്സീനെതിരെ നടന്ന പ്രചാരണങ്ങൾ എന്നിവയൊക്കെ തടസ്സങ്ങളായിരുന്നു.
2009ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 741 കേസുകളായിരുന്നു, ലോകത്ത് ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമധികം കേസുകൾ. 2010ൽ ടൈപ്പ് 3 വൈറസിനെ കൂടി പ്രതിരോധിക്കാനാവുന്ന ബൈവാലന്റ് ഓറൽ പോളിയോ വാക്സീൻ ഇന്ത്യയിലെത്തിയതോടെ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2011ൽ പശ്ചിമബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ വൈൽഡ് പോളിയോ വൈറസ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളിൽ പോളിയോ തിരികെ വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
‘‘വൈൽഡ് പോളിയോ വൈറസിന്റെ കാര്യത്തിൽ ഇന്ത്യ പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഗാസയിൽ കണ്ടെത്തിയ വാക്സീൻ ഡിറൈവ്ഡ് വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപിവി (ഓറൽ പോളിയോ വാക്സീൻ) നൽകുന്ന എല്ലായിടത്തും അതുണ്ടാവും. ഇൻജക്ട്സ് പോളിയോ വാക്സീനിലേക്ക് (ഐപിവി) നമ്മൾ പൂർണമായും മാറിയിട്ടില്ല. അങ്ങനെ മാറേണ്ട സമയം കഴിഞ്ഞു. നമ്മുടെ നാഷനൽ ഇമ്യൂണൈസേഷൻ പ്രോഗ്രാം അനുസരിച്ച പോളിയോയ്ക്കെതിരെ കുട്ടികൾക്കും ഐപിവിയും ഒപ്പം ഒപിവിയും നൽകുന്നുണ്ട്.’’ തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.എ.അൽത്താഫ് പറയുന്നു.
∙ പ്രായമായവർക്കും പോളിയോ?
കുട്ടികളാണ് പോളിയോ ഭീഷണിയുടെ മുൾമുനയിൽ നിൽക്കുന്നതെങ്കിലും പ്രായമായവരിലും പോളിയോ വരാം. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്ളിൻ ഡി.റൂസ്‌വെൽറ്റിന് പോളിയോ സ്ഥീരീകരിക്കുന്നത് 39–ാം വയസ്സിലാണ്. കുട്ടിക്കാലത്ത് പോളിയോ അണുബാധ ഉണ്ടായവരിലും വർഷങ്ങൾക്കു ശേഷം പോളിയോ തിരിച്ചുവരവ് നടത്തിയ സംഭവങ്ങൾ ഉണ്ട്. പോളിയോയെ പ്രതിരോധിക്കാൻ വാക്സീൻ ഉണ്ടെങ്കിലും പോളിയോ ബാധിച്ചു കഴിഞ്ഞാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ വഴിയില്ല. ലക്ഷണങ്ങൾക്ക് മരുന്ന് നൽകാം എന്നത് മാത്രമാണ് പ്രതിവിധി. കുട്ടിക്കാലത്ത് വാക്സീൻ എടുക്കാത്തവർക്കും ഏതു സമയത്തും പോളിയോ വാക്സീൻ എടുക്കാം, അങ്ങനെ പോളിയോയ്ക്കെതിരെ പ്രതിരോധവും സൃഷ്ടിക്കാം.