കടം കയറി സംസ്ഥാനം മുടിഞ്ഞു; ശമ്പളം കിട്ടാതെ ഉദ്യോഗസ്ഥർ; രക്ഷാമാർഗം കാട്ടിലെ തടിയും കഞ്ചാവും
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്.
രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പകൽ പോലെ വ്യക്തമായിരുന്നു.
ഹിമാചൽ പ്രദേശിന് സാമ്പത്തികമായി മെച്ചപ്പെടാൻ അനുകൂലമായ ധാരാളം ഘടകങ്ങൾ ഉണ്ട്. എന്നിട്ടും സർക്കാരെടുത്ത ചില നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയാവുകയായിരുന്നു. ഹിമാചലിനെ അടിതെറ്റിച്ച കാരണങ്ങൾ പരിശോധിക്കുമ്പോൾ കേരളവും ഈ അപകടത്തിന് അടുത്തെത്തി എന്ന് മനസ്സിലാക്കാനാവും. എന്താണ് ഈ വടക്കൻ സംസ്ഥാനത്തിന് സംഭവിച്ചത്? വിശദമായി പരിശോധിക്കാം.
∙ ആപ്പിളിന്റെയും മഞ്ഞിന്റെയും നാട്
ഹിമാചൽ പ്രദേശുമായി കേരളത്തിന് ദിവസേനയുള്ള ബന്ധം അവിടെനിന്നെത്തുന്ന ആപ്പിളുകളാവാം. ജമ്മു–കശ്മീരിന്റെ താഴെ സ്ഥിതിചെയ്യുന്ന, ഹിമവാന്റെ പേര് സ്വന്തമാക്കിയ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ജമ്മു–കശ്മീരിന് പുറമേ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക് തുടങ്ങിയവയുമായും ചൈനയുമായും ഹിമാചൽ പ്രദേശ് അതിർത്തി പങ്കിടുന്നു. 55,673 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംസ്ഥാനം വലുപ്പത്തിൽ 18ാം സ്ഥാനത്താണ്.
1971ലാണ് ഹിമാചൽ പ്രദേശിന് സ്വതന്ത്ര സംസ്ഥാന പദവി ലഭിക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട ഹിമാചൽ പ്രദേശിന്റെ വരുമാനം നാല് മേഖലകളിൽ നിന്നുമാണ്. വ്യവസായം, ഊർജം, ടൂറിസം, കൃഷി എന്നിവ. മരുന്നുകളുടെ നിർമാണത്തിലാണ് സംസ്ഥാനം മുന്നിട്ടുനിൽക്കുന്നത്. 650ഓളം മരുന്നു നിർമാണശാലകൾ ഈ കുഞ്ഞു സംസ്ഥാനത്തുണ്ട്. എന്നാൽ ഭൂപ്രകൃതിയും ഗതാഗതസംവിധാനങ്ങളിലെ അപര്യാപ്തയും സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ തടസ്സം നിൽക്കുന്നു.
നദികളുടെ നാടായ ഹിമാചൽ പ്രദേശിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് വൈദ്യുതി വിൽപനയാണ്. സത്‌ലജ്, യമുന, രവി, ചെനാബ്, ബിയാസ് തുടങ്ങിയവയാണ് പ്രധാന നദികൾ. ഹിമാലയത്തിലെ തണുത്തുറഞ്ഞ മഞ്ഞുമലകളിൽനിന്ന് ഉൽഭവിക്കുന്ന, ഒരിക്കലും വറ്റാത്ത നദികൾ വർഷം മുഴുവൻ വൈദ്യുതിക്കാവശ്യമായ വെള്ളം എത്തിക്കുന്നു. ഇതിനാൽ വൈദ്യുതി ഉൽപാദനത്തിൽ മിച്ച സംസ്ഥാനമായ ഹിമാചൽ അധികമുള്ള വൈദ്യുതി അയൽ സംസ്ഥാനങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. 2001ൽ രാജ്യത്തെ വീടുകളിലെ വൈദ്യുതീകരണം 55.9% ആയിരുന്നപ്പോൾ ഹിമാചലിൽ അത് 94.8% ആയിരുന്നുവെന്ന് ഓർക്കണം. കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാനായത് സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയേയും സഹായിച്ചു.
കുളു, മണാലി, കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിൽ കുളിരുകോരിയിടുന്ന പേരുകൾ. ഹിമാചൽ പ്രദേശിന്റെ വരുമാനത്തിൽ ടൂറിസം വലിയ പങ്കാണ് വഹിക്കുന്നത്. ഹിൽ സ്റ്റേഷനുകളാൽ സമ്പന്നമായ ഹിമാചൽ പ്രദേശിൽ ആധ്യാത്മിക ടൂറിസത്തിനും വലിയ പങ്കുണ്ട്. പ്രശസ്തങ്ങളായ ഒട്ടേറെ ഹൈന്ദവ ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇതിനാലാണ് ദേവ് ഭൂമി അഥവ ദൈവങ്ങളുടെ വാസസ്ഥലം എന്ന് ഹിമാചൽ പ്രദേശിനെ അറിയപ്പെടുന്നത്. ബുദ്ധ വിഹാരങ്ങൾക്കും പ്രശസ്തമാണ് ഹിമാചലിലെ താഴ്‍വരകൾ
ആപ്പിളിന്റെ നാടായ ഹിമാചല്‍ പ്രദേശിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 13.7% കൃഷിയിൽ നിന്നുമാണ്. ജനസംഖ്യയിൽ 57% പേരും കൃഷിയിൽ നിന്നുമാണ് നേരിട്ട് ഉപജീവനമാർഗം കണ്ടെത്തുന്നത്. പ്രധാനമായും ഗോതമ്പ്, അരി, ചോളം, ബാർലി എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ പഴത്തൊട്ടി എന്നറിയപ്പെടുന്ന ഹിമാചൽ പ്രദേശാണ് രാജ്യത്തെ ആപ്പിൾ ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ സംസ്ഥാനം. (ജമ്മു കശ്മീരിന് പിന്നിൽ). ആപ്പിളിന് പുറമേ സ്ട്രോബെറി, പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങിയ ശീതകാല പഴങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഹിമാചലിലെ തേയിലത്തോട്ടങ്ങളും ലോകപ്രശസ്തം. ഭൂപ്രകൃതിയില്‍ കേരളവുമായി ഹിമാചൽ പ്രദേശിന് വലിയ സാമ്യമില്ലെങ്കിലും ടൂറിസം ഇരു സംസ്ഥാനങ്ങളുടെയും പ്രധാന വരുമാനമാണ്. ഇത്രയും ‘സമ്പന്നമായ’ സംസ്ഥാനം എങ്ങനെയാകും കടക്കെണിയിലേക്ക് കൂപ്പുകുത്തിയത്? അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ഓരോ മലയാളിയുടേയും ചങ്കിടിക്കുക.
∙ കടക്കെണിയിലേക്ക് വീണതെങ്ങനെ?
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയപ്പോഴാണ് സംസ്ഥാനത്തിന് പുറത്തുള്ളവർ പോലും, എന്തുകൊണ്ടാണ് ഹിമാചലിൽ ഇങ്ങനെ സംഭവിച്ചത് എന്നറിയാൻ താൽപര്യം കാട്ടിയത്. മികച്ച രീതിയിലായിരുന്നു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. ഇടയ്ക്കെപ്പോഴോ അത് പാളി. സംസ്ഥാനത്തെ സാമ്പത്തിക പരാജയത്തിലേക്ക് നയിച്ചത് പ്രധാനമായും നാല് കാരണങ്ങളാണ്.
ഹിമാചൽ പ്രദേശിൽ 2022 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ജയം. തുടർന്ന്, മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു അധികാരമേറ്റു. ബിജെപി സർക്കാരിനെ ഭരണത്തിൽനിന്ന് മാറ്റിയാണ് സുഖു സർക്കാരിനെ ജനം തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ പൊതുകടം 75,000 കോടി രൂപയ്ക്കടുത്താക്കിയ ശേഷമായിരുന്നു ബിജെപി സർക്കാർ സുഖുവിന് വഴിമാറിയത്. കോൺഗ്രസിന്റെ കാലത്തും പൊതു കടം വർധിക്കുന്ന കാഴ്ചയാണുണ്ടായത്. ഇപ്പോഴിത് 90,000 കോടി രൂപയായി ഉയർന്നിരിക്കുന്നു. പുതിയ സർക്കാർ അധികാരമേറ്റ് കേവലം 20 മാസങ്ങൾ കൊണ്ടാണ് കടബാധ്യത ഇത്രയും ഉയർന്നത്.
അടുത്ത സാമ്പത്തിക വർഷമാവുമ്പോഴേക്കും ഹിമാചൽ പ്രദേശിന്റെ പൊതുകടം ഒരുലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. ഇപ്പോൾ തന്നെ ഈ സംസ്ഥാനത്തെ പ്രതിശീർഷ കടം ഒരാൾക്ക് 1.17 ലക്ഷം രൂപയാണ്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന പ്രതിശീർഷ കടബാധ്യത (ഒന്നാമത് അരുണാചൽ പ്രദേശ്). എന്നാൽ പൊതുകടത്തിലുണ്ടായ വർധനയിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് സുഖു. 2018ൽ 47,906 കോടി രൂപയിൽ നിന്നാണ് 2023ൽ 76,651 കോടിയായി കടം ഉയർന്നതെന്നാണ് വിമർശനം.
∙ പിടിമുറുക്കിയ കേന്ദ്രം
സർക്കാരിന്റെ വരുമാനത്തിൽ സിംഹഭാഗവും സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് എന്നിവയ്ക്കു വേണ്ടിയിട്ടാണ് ഹിമാചൽ പ്രദേശ് ചെലവാക്കുന്നത്. വരുമാനത്തിന്റെ 72 ശതമാനവും ഇങ്ങനെ പോകുന്നു. ബാക്കിയുള്ള 28% ഉപയോഗിച്ചാണ് ജനക്ഷേമ, വികസന പ്രവർത്തനങ്ങളും മറ്റു ചെലവുകളും നടത്തുന്നത്. മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിലെ കുടിശ്ശികയും ക്ഷാമബത്തയും കൊടുത്തുതീർക്കുന്നതിനുള്ള 11,000 കോടി രൂപയുടെ ബാധ്യതയും പുതിയ സർക്കാരിന്റെ ചുമലിലുണ്ട്.
സംസ്ഥാനത്തിന്റെ പൊതുകടം കുത്തനെ വർധിച്ചതോടെ കേന്ദ്രം കടുത്ത നിയന്ത്രണങ്ങളും വെട്ടിക്കുറയ്ക്കലുകളും ഹിമാചലിന് മേൽ ഏർപ്പെടുത്തി. ഹിമാചൽ പ്രദേശിന്റെ കടമെടുക്കാനുള്ള പരിധി 14,000 കോടിയിൽ നിന്ന് 8500 കോടി രൂപയായി കുറച്ചതായിരുന്നു ഇതിൽ പ്രധാനം. ഒറ്റയടിക്ക് കേന്ദ്ര നടപടിയിലൂടെ 5500 കോടി രൂപ സ്വരൂപിക്കാനുളള സംസ്ഥാനത്തിന്റെ വഴി അതോടെ അടഞ്ഞു. മുൻപ് സംസ്ഥാനത്തിന്റ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 5 ശതമാനം വരെ കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത് ഒറ്റയടിക്ക് 3.5 ശതമാനമാക്കി കുറച്ചു.
ഇതിനുപുറമേ 2024 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിനുള്ള റവന്യൂ കമ്മി ഗ്രാന്റിലും 1800 കോടി രൂപ കുറച്ചു. ഇതാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയവ കൃത്യസമയത്ത് നൽകുന്നതിൽ വീഴ്ച വരാൻ കാരണമായത്. വിദേശത്തു നിന്നടക്കം വായ്പയെടുക്കുന്നതിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി.
∙ ‘സൗജന്യ’ സങ്കടം
തിരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനങ്ങൾ ഒരു സംസ്ഥാനത്തെ എങ്ങനെ തകർക്കും എന്നതിനും ഹിമാചൽ മികച്ച ഉദാഹരണമാണ്. വരുമാനത്തിന്റെ നല്ലൊരു പങ്കും ചോർന്നുപോയത് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കിയതു വഴിയാണ്. ഇക്കാര്യമാണ് ഹിമാചലിനെ ചൂണ്ടിക്കാട്ടി രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നതും. തിരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാർ രൂപീകരിച്ചതിനു പിന്നാലെ വാഗ്ദാനങ്ങൾ ഓരോന്നായി കോൺഗ്രസ് സർക്കാർ നടപ്പിലാക്കിത്തുടങ്ങി.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ 10 വാഗ്ദാനങ്ങൾ
∙ പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കും.
∙ 5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം.
∙ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ
∙ എല്ലാവർക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി
∙ യുവാക്കൾക്കായി 680 കോടിയുടെ സ്റ്റാർട്ടപ് ഫണ്ട്.
∙ ഹിമാചലിലെ എല്ലാ മണ്ഡലങ്ങളിലും 4 ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ.
∙ മൊബൈൽ ക്ലിനിക്കുകൾ വഴി ഗ്രാമങ്ങളിൽ സൗജന്യ ചികിത്സ.
∙ കർഷകരിൽനിന്ന് 10 ലീറ്റർ പാൽ വീതം താങ്ങുവില നൽകി ശേഖരിക്കും
∙ ചാണകം കിലോഗ്രാമിന് 2 രൂപ നിരക്കിൽ വാങ്ങും.
∙ പഴങ്ങൾക്കും കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കും
ഇതിൽ സർക്കാരിന് വലിയ പരുക്കു പറ്റിയത് സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെൻഷൻ മതിയാക്കി പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പിലാക്കിയതോടെയാണ്. പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനമാണ് പ്രധാനമായും തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഗുണമായത്. സർക്കാർ ജീവനക്കാരും പെൻഷൻകാരുമായ നാലരലക്ഷത്തോളം പേരെ സ്വാധീനിച്ച വാഗ്ദാനമായിരുന്നു ഇത്. ഹിമാചൽപ്രദേശിലെ 68 അംഗ നിയമസഭയിൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്.
അധികാരത്തിലേറി ആറാം മാസമാണ് ജീവനക്കാരുടെ പ്രധാന ആവശ്യം കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയത്. 1.36 ലക്ഷം ജീവനക്കാർക്ക്, ഒപിഎസ് പുനഃസ്ഥാപിച്ചതിന്റെ ഗുണം ലഭിച്ചു. പക്ഷേ സംസ്ഥാനത്തിന് പ്രതിവർഷം 1000 കോടി രൂപയാണ് അധിക ബാധ്യതയായി വന്നത്. വരും വർഷങ്ങളിൽ ഈ തുക വർധിക്കുകയും ചെയ്യും. അതേസമയം ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ഇതുവരെ ഹിമാചൽ പ്രദേശ് സർക്കാർ നിക്ഷേപിച്ച 9,242.60 കോടി രൂപ പലയാവർത്തി ചോദിച്ചിട്ടും കേന്ദ്രം മടക്കി നൽകാനും തയാറായില്ല.
ഏകപക്ഷീയമായി പങ്കാളിത്ത പെന്‍ഷൻ പദ്ധതിയിൽ നിന്നും പിൻമാറിയതിനാൽ 1,780 കോടി രൂപയുടെ ഗ്രാന്റുകളാണ് കേന്ദ്രം തടഞ്ഞത്. എങ്കിലും ഒപിഎസ് പുനഃസ്ഥാപിച്ചതിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നൽകിയ 1.36 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരുടെ സേവനകാലയളവിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കി എന്ന ആശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്.
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപവീതം നൽകാനുള്ള തീരുമാനവും സർക്കാർ ഖജനാവ് ചോർത്തി. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പ്രതിമാസം 1500 രൂപ നൽകാമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇത് നടപ്പിലാക്കിയത്. 5 ലക്ഷം സ്ത്രീകൾക്ക് പദ്ധതി വഴി ആനുകൂല്യം നൽകി. 800 കോടി രൂപയാണ് ഇതിലൂടെ സർക്കാരിന് ബാധ്യതയുണ്ടായത്. അധികാരമേറ്റ് ആറ് മാസമായപ്പോൾ, മുതിർന്ന സ്ത്രീകളുടെ പെൻഷൻ 1000ത്തിൽ നിന്നും 1500 ആയും ഉയർത്തിയിരുന്നു. 2.31 ലക്ഷം സ്ത്രീകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
സൗജന്യ വൈദ്യുതിയും സർക്കാരിന്റെ വരുമാനം ചോർത്തിയതിൽ പ്രധാനമാണ്. മുൻ സർക്കാരാണ് വൈദ്യുതി എല്ലാവർക്കും സൗജന്യമാക്കിയത്. എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി, എല്ലാവർക്കും നൽകി വന്നിരുന്ന സൗജന്യ വൈദ്യുതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമായി കോൺഗ്രസ് സർക്കാർ നിജപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം മാത്രം വൈദ്യുതി സബ്‌സിഡിക്കായി സംസ്ഥാന വൈദ്യുതി ബോർഡിനു വേണ്ടി 1800 കോടി രൂപയാണ് സർക്കാരിനു ചെലവാക്കേണ്ടി വന്നത്.
∙ കേന്ദ്രം ഒന്നു തരുന്നില്ല!
സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയിൽ കേന്ദ്ര സർക്കാരിന്റെ നടപടികളെയാണ് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നത്. ജിഎസ്ടി നടപ്പിലാക്കിയതു വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിലുണ്ടായ കുറവാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2022ന് ശേഷം കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയത് ഹിമാചൽ പ്രദേശിന്റെ വരുമാനത്തിൽ 3000 കോടി രൂപ വരെ കുറയാൻ കാരണമാക്കി. ജിഎസ്ടി ഏർപ്പെടുത്തിയപ്പോഴുള്ള നഷ്ടപരിഹാരമായി ലഭിക്കേണ്ട 3500 കോടി രൂപ കേന്ദ്രം നൽകുന്നില്ലെന്നും സംസ്ഥാനം ആരോപിക്കുന്നു.
ഇതിനൊപ്പം സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി അകാരണമായി വെട്ടിക്കുറച്ചതിനും കേന്ദ്രത്തിനാണ് വിമർശനം. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്തെ പ്രതിപക്ഷത്തിനെതിരെ ജനരോഷം തിരിച്ചുവിടാനാണ് സർക്കാർ ശ്രമം. ഹിമാചലിനെ പട്ടിണിയിലാക്കാനും സാമ്പത്തികമായി ഞെരുക്കുവാനും കേന്ദ്രം ശ്രമിക്കുകയാണെന്നും എന്നാൽ കേന്ദ്ര ആശ്രിതത്വം കുറച്ചു സംസ്ഥാനം സാമ്പത്തിക ഉയർച്ച നേടുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം.
∙ ആദ്യം വെട്ടി മന്ത്രിമാരുടെ ശമ്പളം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആദ്യം മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവരുടെ ശമ്പളത്തിലാണ് സർക്കാർ കണ്ണുവച്ചത്. രണ്ട് മാസത്തേക്ക് ഇവരുടെ ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ബോർഡുകളിലും കോർപറേഷനുകളിലും നിയമിതരായ ചെയർപഴ്‌സൻമാരുടേയും ശമ്പളം മാറ്റിവച്ചിട്ടുണ്ട്. നിയമസഭാംഗങ്ങളോടും ഈ വഴി പിന്തുടരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊക്കെ ചെയ്തിട്ടും, സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന്റെ ദൈനംദിന പ്രവൃത്തികൾ താളം തെറ്റിയതോടെയാണ് ആദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയത്.
2022 ഡിസംബറിൽ അധികാരത്തിൽ വന്ന സുഖ്‌വീന്ദർ സിങ് സുഖു സർക്കാർ തൊട്ടടുത്ത വർഷമായപ്പോഴേക്കും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടു തുടങ്ങിയിരുന്നു. 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം കഴിഞ്ഞ് ആദ്യ പാദമായപ്പോഴേക്കും സംസ്ഥാന ഖജനാവ് 1000 കോടി രൂപയുടെ ഓവർഡ്രാഫ്റ്റിലേക്ക് നീങ്ങി. എന്നിട്ടും സാമ്പത്തിക നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വൈകിയതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്.
സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയ വേളയിലും ആത്മവിശ്വാസം മുഖ്യമന്ത്രി കൈവെടിഞ്ഞിട്ടില്ല. സെപ്റ്റംബർ ഒന്നിന് ഒരു പരിപാടിയിൽ സംബന്ധിക്കവേ ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നും 70 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ നൽകുമെന്നും ജീവനക്കാർക്ക് ഏഴ് ശതമാനം ക്ഷാമബത്ത അനുവദിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2032ഓടെ ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനമാക്കി ഹിമാചലിനെ മാറ്റുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യന്ത്രി അവകാശപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾക്ക് ജല സെസ് ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇതിനൊപ്പം സൗജന്യ പദ്ധതികളിൽ നിയന്ത്രണമേർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
∙ വരുന്നു കൂടുതൽ നിയന്ത്രണങ്ങൾ
കഴിഞ്ഞ ലോക്സഭാ പ്രചാരണ വേളയിൽ കോൺഗ്രസ് സർക്കാർ നൽകിയ 10 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 5 എണ്ണം ഇതിനോടകം നടപ്പിലാക്കി എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ സാമ്പത്തിക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സബ്‌സിഡികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ശ്രമം. പ്രധാനമായും മുൻ സർക്കാർ നൽകിയ സൗജന്യങ്ങളിൽ കത്തിവയ്ക്കാനാണ് താൽപര്യം. ഇതുപ്രകാരം വൻകിട ഹോട്ടലുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയിരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കും. സ്ത്രീകൾക്ക് ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്ര 50 ശതമാനം നിരക്കാക്കി മാറ്റി. ഹോട്ടൽ ഉടമകൾക്കുള്ള വൈദ്യുത സബ്സിഡി എടുത്തുമാറ്റാനും തീരുമാനമായി. ഇത്തരം കടുത്ത നിയന്ത്രണങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്നാണ് സർക്കാർ കരുതുന്നത്.
അതേസമയം സാമ്പത്തിക പ്രതിസന്ധി സർക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷമായ ബിജെപിയുടെ ശ്രമം. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കി സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും സാധാരണ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതെന്തേ എന്നുമാണ് അവരുടെ ചോദ്യം. അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, പശുവിൻ പാൽ ലീറ്ററിന് 100 രൂപയ്ക്ക് വാങ്ങുന്നതുൾപ്പെടെയുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ാദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം.
∙ കാട്ടിലെ തടി, കഞ്ചാവ് കൃഷി
സാമ്പത്തിക ബാധ്യത കുറയ്ക്കാൻ മുണ്ടുമുറുക്കുന്നതിനൊപ്പം പുതിയ വരുമാന മാർഗങ്ങൾ തേടുന്നതിലും ഭാവനാസമ്പന്നരാണ് ഹിമാചൽ സർക്കാർ. പ്രകൃതിയിലേക്കാണ് സർക്കാരിന്റെ കണ്ണുകൾ. ലഹരി ഇതര ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി വ്യാപിപ്പിച്ച് വരുമാനം കണ്ടെത്താനും സ്വാഭാവിക വനങ്ങളുടെ സംരക്ഷണത്തിനായി, അനിയന്ത്രിതമായി വളർന്ന അക്കേഷ്യ മരങ്ങൾ വെട്ടി വിൽക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഹിമാചൽ പ്രദേശിലെ നിശ്ചിത മേഖലകളിൽനിന്ന് അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം ആയിരം കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
കാലാവസ്ഥാ വ്യതിയാനവും ഹിമാചലിന് ഭീഷണിയാവുന്നുണ്ട്. 2023ൽ കാലവർഷത്തിൽ സംസ്ഥാനം വലിയ കെടുതികളാണ് നേരിട്ടത്. 2023 ജൂലൈയിലുണ്ടായ പ്രളയത്തിൽ നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനിയുണ്ടായി. 8014.61 കോടി രൂപയുടെ നാശനഷ്ടവും സംഭവിച്ചു. അടുത്തകാലത്തായി മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിവർഷവും വർധിച്ചുവരുന്ന ഉരുൾപൊട്ടലും സംസ്ഥാനത്തിനെ സാമ്പത്തികമായും തകർക്കുന്നു.
∙ കേരളത്തിനും കണ്ടു ഭയക്കാം
ഹിമാചല്‍ പ്രദേശിനുണ്ടായ അവസ്ഥ കേരളവുമായി ചേർന്നുനിൽക്കുന്നതാണെന്ന് മനസ്സിലാക്കാൻ ആർക്കും സാധിക്കും. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും കടംവീട്ടുന്നതിനും ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. ഹിമാചൽ പ്രദേശിനെ പോലെ കേരളത്തിനു മേലും കേന്ദ്രം സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. കേന്ദ്രത്തെ കുറ്റപ്പെടുത്തിയുള്ള പ്രതിരോധത്തിലും കേരള സർക്കാർ ഹിമാചലിന്റെ വഴിയിലാണെന്ന് കാണാം. അനിയന്ത്രിത ചെലവുകൾ വെട്ടിക്കുറച്ചും പുതിയ വരുമാന മാർഗങ്ങളും തൊഴിലവസരങ്ങളും ഒരുക്കി നൽകിയും മാറ്റങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ഹിമാചലിനൊപ്പം ഉടനെ ചേർത്തെഴുതേണ്ട പേരായി കേരളവും മാറിയേക്കാം.