മുഖ്യമന്ത്രിക്കുണ്ട് പവർ ടീം; പിണറായി വളർത്തിയ ‘സൂപ്പർ മുഖ്യമന്ത്രി’; പാർട്ടിയെ കൂസാതെ വളർന്ന ശശി
പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ക്രമീകരണങ്ങളാണു പൊളിറ്റിക്കൽ സെക്രട്ടറി പദവിക്കു സൂപ്പർ മുഖ്യമന്ത്രിയുടെ അധികാരം ചാർത്തി നൽകിയത്. 1996 ൽ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പാർട്ടി സെക്രട്ടറിയായി പിണറായിയും വന്നതോടെ മുഖ്യമന്ത്രിയെയും മറികടന്നുള്ള അധികാരം പാർട്ടി വഴി പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കു വന്നു. പിണറായി വിജയനു കീഴിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തിയതോടെ പാർട്ടിയെയും കൂസാതെ ശശി വളർന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രൈവറ്റ് സെക്രട്ടറിയായും രാഷ്ട്രീയ നേതാക്കൾ എന്ന രീതി സ്വീകരിച്ചതും പിണറായി തന്നെ. പൊളിറ്റിക്കൽ സെക്രട്ടറി എന്ന തസ്തികയിൽ ഒരാളെ സിപിഎം നിയമിച്ചത് ഇ.കെ.നായനാർ 1987 ൽ മുഖ്യമന്ത്രിയായിരിക്കെയാണ്. മുൻ സ്പീക്കറായ എ.പി.കുര്യനായിരുന്നു ആ തസ്തികയിൽ. നായനാർ 1996 ൽ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പ്രൈവറ്റ് സെക്രട്ടറിയായി നിയമസഭാ സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഇ.എം.മുരളീധരനും വന്നു. പാർട്ടി സെക്രട്ടറി പിണറായിക്കു വേണ്ടി ശശി മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകൾ

പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ക്രമീകരണങ്ങളാണു പൊളിറ്റിക്കൽ സെക്രട്ടറി പദവിക്കു സൂപ്പർ മുഖ്യമന്ത്രിയുടെ അധികാരം ചാർത്തി നൽകിയത്. 1996 ൽ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പാർട്ടി സെക്രട്ടറിയായി പിണറായിയും വന്നതോടെ മുഖ്യമന്ത്രിയെയും മറികടന്നുള്ള അധികാരം പാർട്ടി വഴി പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കു വന്നു. പിണറായി വിജയനു കീഴിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തിയതോടെ പാർട്ടിയെയും കൂസാതെ ശശി വളർന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രൈവറ്റ് സെക്രട്ടറിയായും രാഷ്ട്രീയ നേതാക്കൾ എന്ന രീതി സ്വീകരിച്ചതും പിണറായി തന്നെ.
പൊളിറ്റിക്കൽ സെക്രട്ടറി എന്ന തസ്തികയിൽ ഒരാളെ സിപിഎം നിയമിച്ചത് ഇ.കെ.നായനാർ 1987 ൽ മുഖ്യമന്ത്രിയായിരിക്കെയാണ്. മുൻ സ്പീക്കറായ എ.പി.കുര്യനായിരുന്നു ആ തസ്തികയിൽ. നായനാർ 1996 ൽ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയും പ്രൈവറ്റ് സെക്രട്ടറിയായി നിയമസഭാ സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഇ.എം.മുരളീധരനും വന്നു. പാർട്ടി സെക്രട്ടറി പിണറായിക്കു വേണ്ടി ശശി മുഖ്യമന്ത്രിയുടെ ഓഫിസിൽ നടത്തിയ ഇടപെടലുകൾ പ്രൈവറ്റ് സെക്രട്ടറിയെ അപ്രസക്തനാക്കി.
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ കെ.എൻ.ബാലഗോപാൽ പൊളിറ്റിക്കൽ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥ ഷീല തോമസ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. കരുത്തനായ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നതിനാൽ പൊലീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലുമുണ്ടായില്ല. പിണറായി ആദ്യ സർക്കാരിലാണു മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പ്രധാന തസ്തികയിലും രാഷ്ട്രീയ നേതാക്കളെത്തിയത്. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയും എം.വി.ജയരാജൻ പ്രൈവറ്റ് സെക്രട്ടറിയുമായി.
രണ്ടാം സർക്കാരിൽ പുത്തലത്ത് ദിനേശനു പകരമെത്തിയ പി.ശശി പാർട്ടി സെക്രട്ടറിയുടെ പോലും സമകാലികനായതിനാൽ പാർട്ടിക്കു നിയന്ത്രണം കൈവിട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ കസേരയിലേക്കാണു പി.ശശിയും എം.വി.ജയരാജനും നടന്നു കയറിയത്.
ആകെ ജീവനക്കാർ 33; ഇവർ പ്രധാനികൾ
ഓഫിസ് അറ്റൻഡന്റ് ഉൾപ്പെടെ ആകെ 33 ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളത്.
∙ എ.രാജശേഖരൻനായർ
സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി
പൊതുഭരണവകുപ്പിൽ നിന്ന് അഡീഷനൽ സെക്രട്ടറിയായി വിരമിച്ചശേഷമാണു സേവനം. സെക്രട്ടേറിയറ്റിൽ നിന്നും തിരിച്ചുമുള്ള ഫയലുകളുടെ പരിശോധനയാണു പ്രധാന ചുമതല
അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ
∙ സി.എം.രവീന്ദ്രൻ
മുഖ്യമന്ത്രിയുടെ പരിപാടികളുടെയും ഷെഡ്യൂളുകളുടെയും ഏകോപനം. കേരളീയം പോലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉരുത്തിരിയുന്ന വിവിധ പരിപാടികളുടെ മേൽനോട്ടം. ലോകകേരള സഭ ഉൾപ്പെടെ നോർക്ക, പ്രവാസി വിഷയങ്ങളുടെയും ചുമതല.
∙ മേജർ ദിനേശ് ഭാസ്കർ
മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളുടെ ഏകോപനം. കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ. വിമാനത്താവളങ്ങൾ, കൊച്ചി മെട്രോ ഉൾപ്പെടെ ഗതാഗത പദ്ധതികളുടെ ചുമതല. മുഖ്യമന്ത്രിക്കു കീഴിലെ ഐടി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
∙ എ.സതീഷ്കുമാർ
നോർക്ക, പ്രവാസി വിഷയങ്ങളുമായി
ബന്ധപ്പെട്ട ഫയലുകൾ.
∙ രതീഷ് കാളിയാടൻ
സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും മാധ്യമങ്ങൾക്കു നൽകേണ്ട വിവരങ്ങൾ തയാറാക്കുന്ന ചുമതല.
∙ പി.ഗോപൻ
ആഭ്യന്തരവകുപ്പു ഫയലുകൾ
∙ കോൺഗ്രസിൽ ഉമ്മൻ ചാണ്ടിക്കു മാത്രം
കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടി മാത്രമാണു പൊളിറ്റിക്കൽ സെക്രട്ടറിയെ വച്ചിട്ടുള്ളത്. മുൻ ഡിസിസി പ്രസിഡന്റ് കെ.എസ്.വാസുദേവശർമ രണ്ട് ടേമിലും പൊളിറ്റിക്കൽ സെക്രട്ടറിയായി. പാർട്ടി പ്രവർത്തകരും ജനങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെടുന്ന ശൈലിയായിരുന്നതിനാൽ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കു വലിയ ഇടപെടലുണ്ടായിരുന്നില്ല.