സ്വർണഖനിയിൽ വരെ ഉണ്ടയില്ലാ വെടികൾ; രാഹുലിന്റെ ഡിഎൻഎ ചോദ്യംചെയ്ത അന്വർ; സിപിഐയുടെ വില്ലന്, സിപിഎമ്മിന് നായകൻ?
എടവണ്ണ ഒതായിയിലെ പുത്തൻവീട്ടിൽ ജവാഹർ ലാൽ നെഹ്‌റു സന്ദർശിക്കുന്നത് 1962ലാണ്. സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോഴാണ് നെഹ്റു പരമ്പരാഗത കോൺഗ്രസ് കുടുംബമായ ഷൗക്കത്തലിയുടെ വീട് സന്ദർശിച്ചത്. നാലു വർഷങ്ങൾക്കു ശേഷം അതേ വീട്ടിലാണ് ഷൗക്കത്തലിയുടെ മകനായി പി.വി. അൻവറിന്റെ ജനനം. വർഷങ്ങൾക്കു ശേഷം, നെഹ്റുവിന്റെ പിൻതലമുറക്കാരൻ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പഴയ സന്ദർശനം ഓർമയിലുള്ള പലരും ആ പ്രസ്താവന കേട്ട് തെല്ല് അമ്പരന്നു കാണുമോ ? അതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരും അമ്പരക്കാത്തത്. മുഖ്യമന്ത്രിയെ സന്ദർശിച്ചതോടെ അൻവർ വഴങ്ങിയെന്ന് എല്ലാവരും കരുതി. മണിക്കൂറുകൾക്കുള്ളിൽ അത് തെറ്റെന്ന് അൻവർ തെളിയിച്ചു. ക്രൈംത്രില്ലർ സിനിമകളെ വെല്ലുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പഴയ ചില പ്രഖ്യാപനങ്ങളെക്കുറിച്ച് ഓർക്കുന്നുവരുമുണ്ട്.

എടവണ്ണ ഒതായിയിലെ പുത്തൻവീട്ടിൽ ജവാഹർ ലാൽ നെഹ്‌റു സന്ദർശിക്കുന്നത് 1962ലാണ്. സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോഴാണ് നെഹ്റു പരമ്പരാഗത കോൺഗ്രസ് കുടുംബമായ ഷൗക്കത്തലിയുടെ വീട് സന്ദർശിച്ചത്. നാലു വർഷങ്ങൾക്കു ശേഷം അതേ വീട്ടിലാണ് ഷൗക്കത്തലിയുടെ മകനായി പി.വി. അൻവറിന്റെ ജനനം. വർഷങ്ങൾക്കു ശേഷം, നെഹ്റുവിന്റെ പിൻതലമുറക്കാരൻ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പഴയ സന്ദർശനം ഓർമയിലുള്ള പലരും ആ പ്രസ്താവന കേട്ട് തെല്ല് അമ്പരന്നു കാണുമോ ?
അതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരും അമ്പരക്കാത്തത്. മുഖ്യമന്ത്രിയെ സന്ദർശിച്ചതോടെ അൻവർ വഴങ്ങിയെന്ന് എല്ലാവരും കരുതി. മണിക്കൂറുകൾക്കുള്ളിൽ അത് തെറ്റെന്ന് അൻവർ തെളിയിച്ചു. ക്രൈംത്രില്ലർ സിനിമകളെ വെല്ലുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പഴയ ചില പ്രഖ്യാപനങ്ങളെക്കുറിച്ച് ഓർക്കുന്നുവരുമുണ്ട്.
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അയൽ സംസ്ഥാനങ്ങളിലെ ഐടി കമ്പനികളിൽനിന്നു 150 കോടി രൂപ വാങ്ങിയെന്നതായിരുന്നു ഇതിൽ ഒരു ആരോപണം. നിയമസഭയിലാണ് ഇതുന്നയിച്ചത്. തെളിവുകൾ വിജിലൻസിനു കൈമാറിയെന്നും പ്രതിപക്ഷ നേതാവിനെ പൂട്ടുമെന്നും പ്രഖ്യാപിച്ചു. വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയപ്പോൾ തന്നെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നു മനസ്സിലായി. ആഫ്രിക്കൻ രാജ്യമായ സിയോറ ലിയോണിലെ സ്വർണ ഖനന വ്യവസായത്തെക്കുറിച്ചായിരുന്നു അടുത്ത പ്രഖ്യാപനം. 20,000 കോടി മുതൽമുടക്കുള്ള പദ്ധതിയിലൂടെ ആയിരക്കണക്കിനു പേർക്കു ജോലി ലഭിക്കുമെന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അവകാശപ്പെട്ടു. പിന്നീട് അതേക്കുറിച്ചൊന്നും മിണ്ടിയിട്ടില്ല.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും ആവേശത്തോടെ പ്രഖ്യാപിച്ചു. ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു പടുതോൽവി പിണഞ്ഞപ്പോൾ രാജി പ്രഖ്യാപനം സൗകര്യപൂർവം വിഴുങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിത്തരിക്കുന്ന ആരോപണങ്ങളുന്നയിക്കുന്ന ‘അഴിമതി വിരുദ്ധ പോരാളിയുടെ’ വേഷമാണ് അൻവർ ഇപ്പോൾ എടുത്തണിഞ്ഞിരിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ പ്രതിക്കൂട്ടിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ സമ്മർദത്തിലാക്കുകയും ചെയ്തു. ഇ.പി. ജയരാജനെതിരെ കടുത്ത നടപടി എടുത്ത സിപിഎം എന്തു കൊണ്ടാണ് അൻവറിന് മുന്നിൽ പകച്ചു നിൽക്കുന്നത്? ആരാണ് പിന്നിൽ നിന്ന് അൻവറിനെ ധൈര്യം കൊടുക്കുന്നത് ?
∙ ആര്യാടന്റെ നിലമ്പൂർ കോട്ട പിടിച്ചെടുത്ത മുൻ കോൺഗ്രസുകാരൻ
അൻവറിന്റെ ഡിഎൻഎയിൽ കോൺഗ്രസ് പാരമ്പര്യമാണ് കൂടുതൽ. 1962 ലോക്സഭാ തിരഞ്ഞെടുപ്പ്. മഞ്ചേരിയിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലാണു പോരാട്ടം. സ്ഥാപക നേതാവും അഖിലേന്ത്യാ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലാണു ലീഗ് സ്ഥാനാർഥി. കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങിയത് അൻവറിന്റെ പിതാവ് പി.വി. ഷൗക്കത്തലി. അന്നു മഞ്ചേരിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോഴാണ് ജവഹർലാൽ നെഹ്റു പുത്തൻവീട്ടിൽ തറവാട് സന്ദർശിച്ചത്.
മണ്ഡലത്തിൽ ഒരു തവണ പോലും പ്രചാരണത്തിനെത്തിയില്ലെങ്കിലും മുഹമ്മദ് ഇസ്മായീൽ തന്നെ വൻ ഭൂരിപക്ഷത്തിനു വിജയിച്ചു. അൻവറിന്റെ പിതാവ് പി.വി. ഷൗക്കത്തലി സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം എഐസിസി അംഗവുമായിരുന്നു. കോൺഗ്രസ് പിളർന്നു സംഘടനാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ട്രഷററായി. കോൺഗ്രസ് പാരമ്പര്യം ആഴത്തിൽ വേരോടിയ കുടുംബത്തിൽ നിന്നെത്തിയ അൻവർ കോൺഗ്രസിലൂടെയാണു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിട്ടുണ്ട്.
പിന്നീട് കെ. കരുണാകരനും മുരളീധരനുമൊപ്പം ഡിഐസിയിലേക്കു പോയി. കരുണാകരനും മുരളീധരനും കോൺഗ്രസിലേക്കു മടങ്ങിയെങ്കിലും അൻവർ പുതിയ മേച്ചിൽ പുറങ്ങൾ തേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ചു. തോറ്റെങ്കിലും മോശമല്ലാത്ത വോട്ടു പിടിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ നെടുങ്കോട്ടയെന്നവകാശപ്പെടാവുന്ന നിലമ്പൂർ പിടിച്ചെടുത്ത് ഇടതു കേന്ദ്രങ്ങളുടെ ഹീറോയായി. വിവാദങ്ങളുടെ മാലപ്പടക്കം പൊട്ടിയിട്ടും 2021ൽ വിജയം ആവർത്തിച്ചു.
∙ പണ്ടേ സ്വതന്ത്രനാണ്, പോരാട്ടത്തിലും പ്രവർത്തനത്തിലും
മമ്പാട് എംഇഎസ് കോളജിലാണ് അൻവർ പ്രീ ഡിഗ്രിക്കു പഠിച്ചത്. അന്നു സ്വതന്ത്രനായി മത്സരിച്ചു കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി. എംഎസ്എഫും കെഎസ്‌യുവും ശക്തമായിരുന്ന കോളജിൽ പ്രധാന പോസ്റ്റിലേക്കു സ്വതന്ത്രൻ ജയിച്ചത് അപൂർവ സംഭവം. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാനുമായി. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ അൻവർ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി. മലപ്പുറത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ആര്യാടൻ വിരുദ്ധ ചേരിയിലായിരുന്നു അൻവർ. മുൻ മന്ത്രി എം.പി.ഗംഗാധരനൊപ്പമായിരുന്നു ആദ്യം. പിന്നീട് വയലാർ രവിയുടെയും കെ.സുധാകരന്റെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പിലെ പ്രധാനിയായി.
സുധാകരൻ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് കാര്യങ്ങൾ തീരുമാനിക്കുന്ന സംഘത്തിൽ അൻവറും ഉൾപ്പെട്ടിരുന്നതായി അക്കാലത്ത് ചർച്ചകളുണ്ടായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിൽ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായതോടെ കെ. കരുണാകരനൊപ്പം ഡിഐസിയിലേക്കു പോയി. സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായി. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് ആദ്യം കരുണാകരനും പിന്നീട് മുരളീധരനും കോൺഗ്രസിലേക്കു മടങ്ങി. അൻവർ കുറച്ചുകാലം സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിന്നു. പിന്നീടായിരുന്നു ‘സ്വതന്ത്ര’ വേഷത്തിലുള്ള രംഗ പ്രവേശവും ചെങ്കൊടിത്തണലിലേക്കുള്ള മാറ്റവും.
∙ ഏറനാട്ടിൽ അൻവറിന് വേണ്ടി സിപിഐയെ ചതിച്ചത് സിപിഎമ്മോ?
2011 നിയമസഭാ തിരഞ്ഞെടുപ്പു കാലം. ഇടതു മുന്നണിയിലെ ധാരണപ്രകാരം മലപ്പുറത്തെ ഏറനാട് മണ്ഡലം സിപിഐയ്ക്കുള്ളതാണ്. സ്വന്തം വീട് ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ മത്സരിക്കാൻ അൻവർ കച്ച കെട്ടിയിറങ്ങി. ഇടതു മുന്നണി പിന്തുണയോടെ മത്സരിക്കാനായിരുന്നു ശ്രമം. സിപിഎമ്മിനു പൂർണ സമ്മതം. എന്നാൽ, സീറ്റു വിട്ടു നൽകാൻ സിപിഐ തയാറായില്ല. ഒടുവിൽ അൻവർ സ്വതന്ത്രനായി മത്സരിച്ചു. സിപിഐയും സ്ഥാനാർഥിയെ നിർത്തി. അൻവറിനു ലഭിച്ചതു 47,452 വോട്ട്. ഇടതു മുന്നണി സ്ഥാനാർഥി അഷ്റഫ് കാളിയത്തിനു 2700 വോട്ട്. ബിജെപിക്കും പിന്നിൽ നാലാം സ്ഥാനത്തായി ഇടതു സ്ഥാനാർഥി. അൻവറിനു വേണ്ടി ഇടതിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ സിപിഎം പാലംവലിച്ചു.
ലീഗിന്റെ പി.കെ. ബഷീറാണ് അന്നു ജയിച്ചത്. അൻവർ രണ്ടാമതെത്തി. 2014 ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായിട്ടായിരുന്നു അടുത്ത അങ്കം. ഏറനാട് കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടു പോലും അൻവറിനു ലഭിച്ചില്ല. 37,123 വോട്ടോടെ നാലാം സ്ഥാനത്ത്. 2016 നിയമസഭാ തിരഞ്ഞെടുപ്പ് കാലമായപ്പോഴേക്കും അൻവർ ഇടതു പാളയത്തിലെത്തി. കോൺഗ്രസ് കോട്ടയായ നിലമ്പൂരിൽ ഇടതു സ്വതന്ത്രനായി.
1987 മുതൽ തുടർച്ചയായി ജയിക്കുന്ന കോൺഗ്രസിന്റെ സമുന്നത നേതാവ് ആര്യാടൻ മുഹമ്മദ് മത്സര രംഗത്തുനിന്നു മാറി നിന്ന തിരഞ്ഞെടുപ്പായിരുന്നു അത്. പകരം വന്നതു മകൻ ആര്യാടൻ ഷൗക്കത്ത്. കേരളത്തിലെ ഇടതു തരംഗവും കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളും തുണച്ചപ്പോൾ അൻവർ 11,504 വോട്ടിനു ജയിച്ചു.
2021ൽ തിരഞ്ഞെടുപ്പു സമയത്ത് മണ്ഡലത്തിലെ എംഎൽഎയുടെ അസാന്നിധ്യമായിരുന്നു പ്രധാന ചർച്ചാ വിഷയം. ഭൂരിപക്ഷം കുറഞ്ഞെങ്കിലും കോൺഗ്രസിന്റെ വി.വി. പ്രകാശിനെ തോൽപ്പിച്ച് അൻവർ വീണ്ടും നിയസഭാ ടിക്കറ്റെടുത്തു. വിവാദങ്ങളുടെ പെരുമഴയിലും ജയിച്ചു കയറിയതോടെ അൻവർ ഇടതു കേന്ദ്രങ്ങളുടെ വീര നായകനായി. കിഴക്കൻ ഏറനാടൻ ശൈലിയും ആരെയും കൂസാത്ത സ്വഭാവവും എന്തും വിളിച്ചു പറയാനുള്ള സന്നദ്ധതയും അണികൾ ആഘോഷിച്ചു. മുഖ്യമന്ത്രിയെവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളുന്നയിച്ചിട്ടും ഇടതുപക്ഷ സൈബർ ലോകത്ത് അൻവറിനു കിട്ടുന്ന പിന്തുണ പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടി അംഗം പോലുമല്ലാത്ത അൻവറിനെ, സിപിഎമ്മിനെ ശുദ്ധീകരിക്കാനിറങ്ങിയ ചാവേറായാണു സൈബർ സഖാക്കൾ കൊണ്ടാടുന്നത്.
∙ കൃത്യമയത്ത് (ഉണ്ടയില്ലാ) വെടിപൊട്ടിക്കുന്ന പോരാളി
കൊലപാതകം, അനധികൃത നിർമാണം, കബളിപ്പിച്ചു പണം തട്ടൽ, മിച്ചഭൂമി കയ്യേറ്റം തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ അൻവറിനു നേരെയുണ്ട്. പല കേസുകളിലും നിയമ നടപടികൾ പുരോഗമിക്കുന്നു. മാന്യതയുടെ പരിധി വിട്ട വാക്കുകളിലൂടെയും അൻവർ വാർത്തകളിൽ നിറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവനയിലൂടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഇടതു കേന്ദ്രങ്ങളുടെ പോലും വിമർശനം ഏറ്റുവാങ്ങി. സർക്കാരിനെയും പൊലീസ് സംവിധാനത്തെയും നന്നാക്കിയെടുക്കാൻ യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ അൻവറിനെതിരെ ഉയർന്ന ആരോപണങ്ങൾക്കു കയ്യും കണക്കുമില്ല. കൊലപാതകം മുതൽ സർക്കാർ ഭൂമി കയ്യേറ്റം വരെ ഇതിലുൾപ്പെടും.
സ്വന്തം നാടായ ഒതായിയിൽ യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ അൻവറിനെതിരെ ആരോപണമുയർന്നിരുന്നു. 1995 ഏപ്രിൽ 13ന് പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ ഒതായി അങ്ങാടിയിൽ വച്ചാണു മനാഫ് കുത്തേറ്റു മരിച്ചത്. കേസിൽ രണ്ടാം പ്രതിയായിരുന്നു അൻവർ. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അൻവർ ഉൾപ്പെടെ 21 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം സാക്ഷി കൂറുമാറിയതാണു കുറ്റാരോപിതർക്കു തുണയായത്. ഇതിനു പിന്നിൽ കളികൾ നടന്നിട്ടുണ്ടെന്നു മനാഫിന്റെ കുടുംബം ഇപ്പോഴും ആരോപിക്കുന്നു. വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും മനാഫിന്റെ സഹോദരനും നൽകിയ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട്– മലപ്പുറം ജില്ലയിലെ അതിർത്തി പ്രദേശമായ കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെക്കുറിച്ചുള്ള ആരോപണങ്ങൾ നിയമ നടപടികളായി കോടതിയിൽ നടക്കുകയാണ്. ജല സ്രോതസ്സിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ അൻവർ കെട്ടിയ തടയണ കോടതി ഉത്തരവുപ്രകാരം പൊളിച്ചു നീക്കേണ്ടി വന്നു. സർക്കാർ മിച്ച ഭൂമി അനധികൃതമായി കയ്യേറിയെന്ന പരാതിയും നിലവിലുണ്ട്. ഇതിലും കേസ് നടക്കുന്നു. ക്രഷർ യൂണിറ്റിൽ പാർട്ണർഷിപ് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിച്ചെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും കോടതിയിലാണ്. നായകന്റെയും വില്ലന്റെയും വേഷങ്ങൾ മാറി മാറി അണിയുന്ന രാഷ്ട്രീയക്കാരനാണു അൻവർ. അടുത്ത സീനിൽ അദ്ദേഹത്തിന്റെ വേഷമെന്താകും?