സുജിത്ദാസ് പിടിച്ചെടുത്തത് 101 കിലോ സ്വർണം: വിമാനങ്ങളെത്തിയത് രാത്രി: മലപ്പുറത്ത് നടന്നത് ‘പൊലീസ് ചതി’
സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ, രണ്ടു വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു പിടികൂടിയത് ഏതാണ്ട് 55 കോടി രൂപ മൂല്യമുള്ള സ്വർണമാണ്! 2022, 2023 വർഷങ്ങളിലായി സിആർപിസി 102 വകുപ്പിട്ട് മലപ്പുറം പൊലീസ് റജിസ്റ്റർ ചെയ്ത 124 കേസുകളിലായി കണ്ടെടുത്തത് ഒരു ക്വിന്റലിലേറെ സ്വർണവും. 2023 നവംബറിൽ സുജിത്ദാസിന് മലപ്പുറത്തു നിന്നു സ്ഥലംമാറ്റം ലഭിച്ചപ്പോൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ചേർത്തു തയാറാക്കിയ പത്രക്കുറിപ്പിലെ കണക്ക് പ്രകാരം പറഞ്ഞാൽ തൂക്കം കൃത്യം 101.623 കിലോഗ്രാം! കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങുന്നവരിൽ നിന്ന് പൊലീസ് തുടരെ സ്വർണം പിടിക്കാൻ തുടങ്ങിയത് വാർത്തകളിൽ നിറഞ്ഞപ്പോൾ പൊതുജനം കയ്യടികളുമായി പൊലീസിനെ അഭിനന്ദിച്ച നാളുകളായിരുന്നു അത്. മലപ്പുറം എസ്പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകളെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഈ കേസുകൾക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന അന്വേഷണത്തിൽ പക്ഷേ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സുജിത്ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിൽ

സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ, രണ്ടു വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു പിടികൂടിയത് ഏതാണ്ട് 55 കോടി രൂപ മൂല്യമുള്ള സ്വർണമാണ്! 2022, 2023 വർഷങ്ങളിലായി സിആർപിസി 102 വകുപ്പിട്ട് മലപ്പുറം പൊലീസ് റജിസ്റ്റർ ചെയ്ത 124 കേസുകളിലായി കണ്ടെടുത്തത് ഒരു ക്വിന്റലിലേറെ സ്വർണവും. 2023 നവംബറിൽ സുജിത്ദാസിന് മലപ്പുറത്തു നിന്നു സ്ഥലംമാറ്റം ലഭിച്ചപ്പോൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ചേർത്തു തയാറാക്കിയ പത്രക്കുറിപ്പിലെ കണക്ക് പ്രകാരം പറഞ്ഞാൽ തൂക്കം കൃത്യം 101.623 കിലോഗ്രാം! കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങുന്നവരിൽ നിന്ന് പൊലീസ് തുടരെ സ്വർണം പിടിക്കാൻ തുടങ്ങിയത് വാർത്തകളിൽ നിറഞ്ഞപ്പോൾ പൊതുജനം കയ്യടികളുമായി പൊലീസിനെ അഭിനന്ദിച്ച നാളുകളായിരുന്നു അത്. മലപ്പുറം എസ്പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകളെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്.
ഈ കേസുകൾക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന അന്വേഷണത്തിൽ പക്ഷേ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സുജിത്ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിൽ ഒന്നിൽപ്പോലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ കാരണം ഒരു കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. മാത്രമല്ല, കേസ് നടപടികൾ പൂർത്തിയാകുന്നതോടെ പിടിച്ചെടുത്ത സ്വർണമത്രയും വിട്ടുനൽകേണ്ട സ്ഥിതിയും വന്നേക്കാം. പൊലീസ് പ്രതിചേർത്തവർ കേസിൽനിന്നു തലയൂരിയശേഷം മാനനഷ്ടക്കേസ് ഫയൽ ചെയ്താൽ അതും പൊലീസിന്റെ തലയിലാകും.
∙ സുജിത്ദാസ് അവസരമാക്കിയത് കസ്റ്റംസിന്റെ പരിമിതികൾ
രാജ്യത്ത് ഏറ്റവുമധികം സ്വർണക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. എന്നാൽ പരിമിതമായ ജീവനക്കാരും സൗകര്യങ്ങളുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കടത്ത് പൂർണമായും തടയാൻ സാധിക്കില്ല. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ എൻഡിലെ സുരക്ഷാ മേഖല വർധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പകൽ സമയത്ത് വിമാന സർവീസുകൾക്ക് നിയന്ത്രണമുണ്ടായിരുന്ന സമയത്തായിരുന്നു സുജിത്ദാസ് മലപ്പുറം പൊലീസ് മേധാവിയായിരുന്നത്. അതുകൊണ്ടുതന്നെ അക്കാലത്ത് രാജ്യാന്തര വിമാനങ്ങൾ മുഴുവൻ രാത്രി ഒന്നിനുപുറകെ ഒന്നായാണ് ലാൻഡ് ചെയ്തിരുന്നത്.
ഓരോ വിമാനത്തിൽനിന്നും ഇരുന്നൂറോളം യാത്രക്കാരാണ് പുറത്തിറങ്ങുക. ഒരേസമയം വിമാനത്താവളത്തിനകത്ത് അഞ്ഞൂറോളം യാത്രക്കാരുടെ സാന്നിധ്യമുണ്ടാകും. ഇവരെ മുഴുവൻ വിശദമായി പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാൽ സംശയം തോന്നുന്നവരെ മാത്രമാണ് പരിശോധിച്ചിരുന്നത്. പ്രതിവർഷം 10 ലക്ഷം രാജ്യാന്തര യാത്രക്കാരുള്ള ഒരു വിമാനത്താവളത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ മാനദണ്ഡം പ്രകാരം കുറഞ്ഞത് 114 കസ്റ്റംസ് ജീവനക്കാരെങ്കിലും വേണമെന്നാണ്. അതേ സമയം, 30 ലക്ഷത്തിലേറെ രാജ്യാന്തര യാത്രക്കാരാണ് ഓരോ വർഷവും കരിപ്പൂർവഴി യാത്ര ചെയ്യുന്നത്. ഇവരെ കൈകാര്യം ചെയ്യാനുള്ള കസ്റ്റംസ് ജീവനക്കാരുടെ എണ്ണമോ, വളരെ കുറവും.
സുജിത്ദാസ് മലപ്പുറത്തുണ്ടായിരുന്ന കാലഘട്ടത്തിൽ കരിപ്പൂരിൽ ഓരോ ഷിഫ്റ്റിലും 15 കസ്റ്റംസ് ഉദ്യോഗസ്ഥർ പോലും ഉണ്ടായിരുന്നില്ല. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത്ദാസിന് കസ്റ്റംസിന്റെ ഈ പരിമിതികളും കടത്തിന്റെ സാധ്യതകളും നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് പൊലീസുകാരെ മറ്റു ചുമതലകളിൽ നിന്നു മാറ്റി സ്വർണക്കടത്ത് പിടികൂടാനായി വിമാനത്താവളത്തിനു പുറത്ത് നിയോഗിച്ചത്.
∙ പൊലീസ് നടപടികളിൽ വീഴ്ചകളുടെ നീണ്ട നിര
രാജ്യപുരോഗതിക്കായി എല്ലാ സർക്കാർ ഏജൻസികളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കണമെന്ന ചുമതല മറന്നാണ്, സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ഉത്തരവാദിത്തപ്പെട്ട ഏജൻസിയായ കസ്റ്റംസിന് കൈമാറാതെ സുജിത്ദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്വന്തം നിലയിൽ കടത്തുകാരെ പിടികൂടാനിറങ്ങിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും ചോദ്യംചെയ്യുന്ന നടപടിയായിരുന്നു ഇതെന്നും നിയമവൃത്തങ്ങൾ ചൂണ്ടാക്കാട്ടുന്നു. പൊലീസ് സ്വന്തം ചുമതല മറന്നു എന്നതു തന്നെയാണ് ഈ കേസുകൾ കോടതിയിലെത്തുമ്പോൾ തിരിച്ചടിയാവുക.
∙ പൊലീസ് ചുമത്തിയ വകുപ്പിലും പഴുത്
സ്വർണക്കടത്തുകാർക്കെതിരെ സിആർപിസിയിലെ 102–ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മോഷണ മുതലോ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെടുക്കുന്ന വസ്തുക്കളോ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരം നൽകുന്ന വകുപ്പാണ് ഇത്. എന്നാൽ വിദേശത്തു നിന്നുള്ള സ്വർണക്കടത്തിന് ഈ വകുപ്പ് ചുമത്താൻ സാധിക്കില്ലെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
∙ യാത്രക്കാരെ തടഞ്ഞ് പൊലീസ് പരിശോധന
കടത്തുകാരെക്കുറിച്ച് പൊലീസിനു ലഭിക്കുന്ന വിവരങ്ങൾ ഉടൻ കസ്റ്റംസിനു കൈമാറിയിരുന്നെങ്കിൽ വിമാനത്തിൽ നിന്നിറങ്ങുമ്പോൾ തന്നെ അവരെ പിടികൂടാൻ കസ്റ്റംസിനു സാധിക്കുമായിരുന്നു. എന്നാൽ പുറത്തിറങ്ങിയവരിൽ നിന്ന് കടത്തുകാരെ തിരിച്ചറിയുക എളുപ്പമല്ലാത്തതിനാൽ വിമാനത്താവളത്തിനു പുറത്ത് ജീപ്പ് നിർത്തി യാത്രക്കാരെ കൂട്ടത്തോടെ തടഞ്ഞുവയ്ക്കുന്ന രീതിയായിരുന്നു പൊലീസ് പിന്തുടർന്നിരുന്നത്. സ്വർണം രാസവസ്തുക്കളുമായി കലർത്തി മലാശയത്തിൽ ഒളിപ്പിച്ചു കടത്തുന്നവരാണ് ഏറെയും. ലോഹ സ്വഭാവം മാറ്റിയാണ് ക്യാപ്സ്യൂളുകളാക്കി മാറ്റുന്നത് എന്നതിനാൽ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾക്ക് ഇത്തരക്കാരെ കണ്ടെത്താൻ കഴിയില്ല. സംശയം തോന്നുന്നവരെ എക്സ്റേ പരിശോധനയ്ക്ക് വിധേയരാക്കാൻ കസ്റ്റംസിന് അധികാരമുണ്ട്. പൊലീസിന് ഈ അധികാരമില്ലാത്തതിനാൽ, വയറുവേദനയുണ്ടെന്ന് എഴുതിവാങ്ങിയാണ് എക്സ്റേ എടുപ്പിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതെന്നും അക്കാലത്ത് യാത്രക്കാർ ആരോപിച്ചിരുന്നു.
∙ തെളിവു നശിപ്പിക്കുന്നതും പൊലീസ് തന്നെ
മോഷണ വകുപ്പ് ചുമത്തി പൊലീസ് കടത്തുകാരെ പിടികൂടുമ്പോൾ തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ പിടികൂടിയ ക്യാപ്സ്യൂളുകൾ അതേപടി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ ക്യാപ്സ്യൂളുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് അതിന്റെ അളവും തൂക്കവും ഉൾപ്പെടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതായിരുന്നു സുജിത് ദാസിന്റെ രീതി. ഇതിനു ശേഷമാണ് ഇവ കോടതിയിൽ ഹാജരാക്കിയിരുന്നത്. തൊണ്ടിമുതലിന് രൂപമാറ്റം വരുത്തിയതോടെ തെളിവുനശിപ്പിക്കപ്പെടുകയും കടത്തുകാർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയുമാണ് പൊലീസ് ചെയ്തത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സ്വർണം വേർതിരിക്കാനുള്ള അധികാരമുണ്ടെന്ന് കസ്റ്റംസ് ആക്ടിൽ തന്നെ പറയുണ്ട്.
വിമാനത്താവളത്തിനു പുറത്തു നിന്ന് സ്വർണക്കടത്തുകാരെ പിടികൂടിയതും ഇവർക്ക് കോടതിയിൽ നിന്ന് ഊരിപ്പോകാനുള്ള വഴിയാകുമെന്നും നിയമവൃത്തങ്ങൾ പറയുന്നു. വിമാനത്താവളത്തിലെ പരിശോധനയിൽ തന്റെ കൈവശം സ്വർണമില്ലെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ തന്നെ തിരിച്ചറിഞ്ഞതാണെന്നും പുറത്തെത്തിയപ്പോൾ മറ്റാരോ കൊണ്ടുവന്ന സ്വർണം പൊലീസ് തന്റെ മേൽ അടിച്ചേൽപ്പിച്ച് കള്ളക്കേസ് ചുമത്തിയതാണെന്നും കടത്തുകാരൻ വാദിച്ചാൽ പൊലീസ് കുരുക്കിലാവും. സിആർപിസി 102–ാം വകുപ്പ് അനുസരിച്ച് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലിന് പൊലീസ് തന്നെ രൂപമാറ്റം വരുത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
∙ പൊലീസിന് ഫണ്ട് എവിടെ നിന്ന്
ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ഓരോ കേസിലും നാലായിരം മുതൽ അയ്യായിരം രൂപ വരെ ചെലവുവരുന്നുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസിന്റെ ചുമതലകളിൽപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുകയാണ് പതിവ്. എന്നാൽ പൊലീസിന്റെ ചുമതലകളിൽപ്പെടാത്ത കാര്യമായതിനാൽ നൂറിലേറെ കേസുകളിൽ സ്വർണം വേർതിരിക്കാനായി ചെലവു വന്നിട്ടുണ്ടാവുക അഞ്ചു ലക്ഷത്തോളം രൂപയാണ്. ഇത് പൊലീസ് എങ്ങനെ കണ്ടെത്തി എന്നതും സംശയാസ്പദമാണ്. മാത്രമല്ല കേസ് കോടതിയിൽ എത്തുമ്പോൾ സ്വർണം വേർതിരിച്ചതിനുള്ള ബില്ലുകൾ ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. ഈ ബില്ലുകൾ അടച്ചത് നിയമപരമായല്ലെങ്കിൽ പിന്നെ എന്തു നിയമസാധുതയാണ് കേസിന് ലഭിക്കുകയെന്നതും കാത്തിരുന്നു കാണേണ്ടിവരും. സംശയം തോന്നി തടഞ്ഞുവച്ച യാത്രക്കാരെ ആശുപത്രിയിലെത്തിക്കാനും എക്സ് റേ പരിശോധനയ്ക്കുമുള്ള ചെലവ് പൊലീസ് കണ്ടെത്തിയെന്നും പറയേണ്ടിവരും.
∙ ഇരട്ടിപ്പണി
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അധികാരം പൊലീസിന് ഇല്ലാത്തതിനാൽ ഈ കേസുകളിൽ തുടരന്വേഷണത്തിന് കസ്റ്റംസിനെയാണ് ഏൽപിക്കുന്നത്. പൊലീസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതിനാൽ തെളിവുശേഖരണം ഉൾപ്പെടെ കസ്റ്റംസ് വീണ്ടും ചെയ്യേണ്ടി വരും. ഓരോ കേസിലും തെളിവെടുപ്പിനായി പൊലീസ് ഉദ്യോഗസ്ഥരെയും വിളിപ്പിക്കേണ്ടി വരും.
∙ പാരിതോഷികം വേണ്ടാത്തവർ!
സ്വർണക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം കൈമാറുന്നവർക്ക് വൻ തുക പാരിതോഷികം നൽകാൻ കസ്റ്റംസിന് സാധിക്കും. ഇതിനായി സീക്രട്ട് സർവീസ് ഫണ്ട് എന്ന പേരിൽ പ്രത്യേക ഫണ്ടും കസ്റ്റംസിനുണ്ട്. പൊലീസിന്റെ ചുമതലയിൽപ്പെട്ട കാര്യമല്ലാത്തതിനാൽ പൊലീസിന് ഇങ്ങനെ പാരിതോഷികം നൽകാൻ വകുപ്പില്ല. അപ്പോൾപ്പിന്നെ സുജിത്ദാസിന് രഹസ്യവിവരം നൽകാൻ ഇത്രയേറെപ്പേരെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നതും കൗതുകകരമാണ്. അഥവാ ഇവർക്ക് കസ്റ്റംസ് നൽകിയതിനേക്കാൾ വലിയ പാരിതോഷികം പൊലീസ് നൽകിയിട്ടുണ്ടെങ്കിൽ ആ തുക എവിടെനിന്ന് എന്നും അന്വേഷിക്കേണ്ടതാണ്.
ഈ നിയമപ്രശ്നങ്ങളെല്ലാം കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ അക്കാലത്തു തന്നെ സുജിത്ദാസിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ വിവരങ്ങൾ ഉത്തരവാദിത്തപ്പെട്ട ഏജൻസിക്ക് കൈമാറില്ലെന്ന വാശിയോടെ കടത്തുകാരെ നേരിട്ട് പിടികൂടാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇവർ പറയുന്നു.
∙ വരുമാനച്ചോർച്ച
പൊലീസ് പിടികൂടിയ സ്വർണക്കടത്ത് കേസുകൾ തെളിവുകളുടെ അഭാവത്തിൽ കോടതിയിൽ പരാജയപ്പെടുകയാണെങ്കിൽ പിടികൂടിയ സ്വർണമത്രയും പ്രതികൾക്കു തന്നെ തിരികെ നൽകേണ്ടി വരും. ഇതിലൂടെ വൻ വരുമാനച്ചോർച്ചയാണ് രാജ്യത്തിന് സംഭവിക്കുക. അങ്ങനെയെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഏജൻസികളെ സഹായിക്കേണ്ട സംസ്ഥാന പൊലീസ് തന്നെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ കേസുകളായാവും മലപ്പുറം പൊലീസിന്റെ ഇടപെടലുകളെ ചരിത്രം രേഖപ്പെടുത്തുക.