വിദേശങ്ങളിലേക്ക് കുടുംബസ‌മേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇ​ങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍‌ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?

വിദേശങ്ങളിലേക്ക് കുടുംബസ‌മേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇ​ങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍‌ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശങ്ങളിലേക്ക് കുടുംബസ‌മേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇ​ങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍‌ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശങ്ങളിലേക്ക് കുടുംബസ‌മേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ  ഇ​ങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍‌ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. 

എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്? അയൽരാജ്യത്തെ ഭരണസംവിധാനത്തിലെ പരാജയം ഇന്ത്യയിൽ, പ്രത്യേകിച്ച് രാജ്യത്തെ വസ്ത്ര നിർമാണ മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.

ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖം ( MD MARUF HASSAN/istockphoto)
ADVERTISEMENT

∙ തുണിയിൽ സമ്പദ്‍വ്യവസ്ഥ നെയ്ത രാജ്യം 

ലോകബാങ്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം 1972ൽ  ബംഗ്ലദേശിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം കേവലം 629 കോടി യുഎസ് ഡോളറായിരുന്നു. എന്നാൽ 50 വർഷം കൊണ്ട് ഇത് 35,300 കോടി ഡോളറായി വളർന്നു. ഇതിൽ കയറ്റുമതിയിലൂടെ ബംഗ്ലദേശ് സ്വന്തമാക്കിയ തുകയുടെ 82 ശതമാനവും വസ്ത്ര കയറ്റുമതിയിലൂടെയാണ്. കണക്കുകൾ പറയുന്നത്, ലോകത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ബംഗ്ലദേശിനുള്ളതെന്നാണ്. ഈ ബഹുമതി ഒരു സുപ്രഭാതത്തിൽ ബംഗ്ലദേശ് നേടിയെടുത്തതല്ല. വർഷങ്ങൾ നീണ്ട അധ്വാനവും വീഴ്ചകളിൽ തളരാതെ വീണ്ടും ഉയിർത്തെഴുന്നേറ്റ മിടുക്കും അതിനുപിന്നിലുണ്ട്. അതേസമയം ചോര വിയർപ്പാക്കി പണിയെടുത്ത ലക്ഷക്കണക്കിന് ആളുകളുടെ അധ്വാനവും കണക്കിലെടുക്കണം. വസ്ത്ര നിർമാണത്തിൽ ബംഗ്ലദേശ് സ്വയം വഴിവെട്ടി വന്നതെങ്ങനെയെന്ന് ആദ്യം പരിശോധിക്കാം.  

∙ 1971ൽ അനാഥമായ ഫാക്ടറികൾ

ഇന്നത്തെ ബംഗ്ലദേശ് 1971വരെ കിഴക്കൻ പാക്കിസ്ഥാനായിരുന്നു എന്നത് ഏവർക്കും അറിയാമല്ലോ. അക്കാലത്ത് ഇവിടെയുള്ള മിക്ക വ്യവസായങ്ങളുടെയും ഉടമസ്ഥർ പടിഞ്ഞാറെ പാക്കിസ്ഥാനിൽ നിന്നുള്ളവരായിരുന്നു. പ്രത്യേകിച്ച് വസ്ത്രനിര്‍മാണം, ചണം തുടങ്ങിയ ഫാക്ടറികളുടെ ഉടമകൾ. എന്നാൽ 1971ൽ ബംഗ്ലദേശ് രൂപീകരണത്തെ തുടർന്ന് പാക്ക് വ്യവസായികൾക്ക് തങ്ങളുടെ സംരംഭങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. ഇത് രാജ്യത്തെ വസ്ത്രനിര്‍മാണ വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയായി. നിക്ഷേപകർ കൂട്ടത്തോടെ പിൻമാറിയതും വസ്ത്ര വ്യാപാരത്തിലെ വൈദഗ്ധ്യമില്ലായ്മയും ബംഗ്ലദേശിന് മുന്നിൽ വലിയ ചോദ്യങ്ങളായി. 

ബംഗ്ലദേശിലെ ട്രെയിൻയാത്രയിലെ തിരക്കിനിടെ ശ്വാസംകിട്ടുന്നതിനായി കുഞ്ഞിനെ ജനലിന് അരികിൽ ഇരുത്തിയ സ്ത്രീ (File Photo by MUFTY MUNIR / AFP)
ADVERTISEMENT

ബംഗ്ലദേശ് രൂപീകരണത്തോടെ അധികാരമേറ്റെ പ്രസിഡന്റ് ഷെയ്ഖ് മുജീബുർ റഹ്മാൻ രാജ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്ത്ര നിർമാണശാലകൾ ഏറ്റെടുത്ത് ദേശസാൽകരിച്ചു. ഇതിനായി ബംഗ്ലദേശ് ടെക്സ്റ്റൈൽ മിൽസ് കോർപറേഷൻ (ബിടിഎംസി) എന്നപേരിൽ സർക്കാർ കോർപറേഷൻ രൂപീകരിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളോട് പ്രതിപത്തി കാണിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. എന്നാൽ ബിടിഎംസിക്ക് കീഴിൽ രാജ്യത്തെ തുണിവ്യവസായം മികവ് പ്രകടിപ്പിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഇതിനൊപ്പം 1974ൽ ബംഗ്ലദേശിലുണ്ടായ കനത്ത വെള്ളപ്പൊക്കവും ക്ഷാമവും ലക്ഷങ്ങളുടെ മരണത്തിനിടയാക്കി. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്നുള്ള കൃഷി നാശം അരിവില കുത്തനെ ഉയർത്തി, രാജ്യം പട്ടിണിയിലായി. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുമായി മുന്നോട്ടുപോയാൽ രാജ്യപുരോഗതിക്ക് വലിയ നാശനഷ്ടമുണ്ടാകുമെന്ന് മനസ്സിലാക്കിയ ഭരണാധികാരികൾ  പൊതുമേഖലയിലെ സ്ഥാപനങ്ങൾ തിരികെ സ്വകാര്യവൽകരിക്കാൻ ആരംഭിച്ചു. ടെക്സ്റ്റൈൽ മില്ലുകൾ  വീണ്ടും സ്വകാര്യ വ്യക്തികളുടെ കൈകളിലായി.

∙ ചിറകടിച്ചുയർന്ന തുണിവ്യവസായം

1974ലെ നിക്ഷേപ നയം രാജ്യത്ത് കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ സഹായിച്ചു. ഇതിന്റെ പ്രതിഫലനം ബംഗ്ലദേശിലെ വസ്ത്ര വ്യവസായത്തിലാണ് ആദ്യം കാണാനായത്. 1970കളുടെ അവസാനത്തോടെ കയറ്റുമതിയിലും വലിയ വ്യത്യാസമുണ്ടായി. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമാണ (ആർഎംജി) വിജയത്തിൽ നൂറുൽ ക്വദർ ഖാനെന്ന പേര് മറക്കാനാവില്ല. 1978ൽ ദക്ഷിണകൊറിയയിലേക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമാണം പഠിക്കാനായി സ്വന്തം സ്ഥാപനത്തിലെ 130 ട്രെയിനികളെ അയച്ചിടത്തുനിന്നു തുടങ്ങുന്നു ആ കഥ. ആറുമാസത്തിന് ശേഷം അവർ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ദേശ് ഗാർമെന്റ്സ് എന്ന വസ്ത്ര നിർമാണ ഫാക്ടറി റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമിക്കാൻ ആരംഭിച്ചു. കയറ്റുമതിക്കായുള്ള വസ്ത്രങ്ങൾ നിർമിക്കുന്നതിനായാണ് ദേശ് ഗാർമെന്റ്സ് സ്ഥാപിച്ചത്. താമസിയാതെ ഈ മാതൃക അനുകരിച്ച് കൂടുതൽ സംരംഭകർ രാജ്യത്തുടനീളം പുതിയ വസ്ത്ര നിർമാണ യൂണിറ്റുകൾ ആരംഭിച്ചു. ഇത് ബംഗ്ലദേശിന്റെ വസ്ത്ര കയറ്റുമതിക്ക് മുതൽക്കൂട്ടായി.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ 1995ൽ നടന്ന വസ്ത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (File Photo by H. RAHMAN / AFP)

1981ൽ 35 ലക്ഷം ഡോളറിന്റെ വിദേശനാണ്യമാണ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിലൂടെ ബംഗ്ലദേശ് സ്വന്തമാക്കിയത്. 1982ൽ രാജ്യത്ത് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദ് രൂപം നൽകിയ വ്യവസായ നയം സ്വകാര്യവൽക്കരണം വേഗത്തിലാക്കാൻ സഹായിച്ചു. രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇതു കാരണമാക്കി. ഇതോടെ രാജ്യത്തെ  ചണ മില്ലുകളും ടെക്സ്റ്റൈൽ മില്ലുകളും വീണ്ടും മത്സരക്ഷമത വീണ്ടെടുത്തു. വിദേശനാണ്യം തുണിത്തരങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യത്തേക്ക് ഒഴുകാൻ ആരംഭിച്ചു. കൂടുതൽ സംരംഭകരെ തുണി വ്യവസായ മേഖലയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. 

ADVERTISEMENT

തുടക്കകാലത്ത് 1994 വരെ വിദേശത്തുനിന്ന് തുണി ഇറക്കുമതി ചെയ്ത് വസ്ത്രങ്ങള്‍ നിർമിച്ചു നൽകിയാണ് ബംഗ്ലദേശിലെ ആർഎംജി വ്യവസായം പേരെടുത്തത്. എന്നാൽ കാലക്രമത്തിൽ പരുത്തിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ നൂൽ ഉൽപാദിപ്പിക്കുന്ന വമ്പൻ ഫാക്ടറികളും രാജ്യത്തുയർന്നു. ഇത് ടെക്സ്റ്റൈൽ വ്യവസായത്തിന് നൽകിയ ഊർജം വലുതായിരുന്നു. 

ഇന്ത്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഷെയ്ഖ് ഹസീന (ചിത്രം: മനോരമ)

∙ 50 ലക്ഷം തൊഴിൽ

ജനസാന്ദ്രതയിൽ ലോകത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ബംഗ്ലദേശ്. നിലവിൽ 50 ലക്ഷത്തോളം ആളുകൾ തൊഴിലെടുക്കുന്നത് ടെക്സ്റ്റൈൽ വ്യവസായത്തിലാണ്. 1990കളിൽ നാല് ലക്ഷത്തോളം പേരാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നെങ്കിൽ കേവലം പന്ത്രണ്ട് വർഷം കൊണ്ടത് 20 ലക്ഷമായി ഉയർന്നു. ഇക്കാലയളവിൽ രാജ്യത്തെ വസ്ത്ര നിർമാണ സംരംഭങ്ങളുടെ എണ്ണം 800ൽ നിന്നും നാലായിരമായിട്ടാണ് ഉയർന്നത്.  ഇതിനുപുറമെ ആർഎംജി വ്യവസായം ലക്ഷങ്ങൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നുണ്ട്. രാജ്യത്ത് വ്യാവസായിക മേഖലയിൽ തൊഴിലെടുക്കുന്നവരിൽ പകുതിയോളം പേരും ടെക്സറ്റൈൽ മേഖലയിലാണുള്ളത്. മറ്റൊരു പ്രത്യേകത, സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനും ഈ തൊഴിൽ മേഖല സഹായിക്കുന്നു എന്നതാണ്. ടെക്സ്റ്റൈൽ വ്യവസായത്തിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനവും സ്ത്രീകളാണ്.  പ്രധാനമായും ബംഗ്ലദേശിന്റെ വസ്ത്ര കയറ്റുമതി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ്. വസ്ത്ര കയറ്റുമതിയിൽ രാജ്യം സമ്പാദിക്കുന്ന വിദേശനാണ്യത്തിന്റെ 90 ശതമാനവും അവിടെനിന്നുമാണ്. യുഎസിലെ പ്രമുഖ ഫാഷൻ ബ്രാൻഡുകൾ അവരുടെ ഓർഡറുകൾ നൽകുന്നത് ബംഗ്ലദേശ് വസ്ത്ര നിർമാണ ഫാക്ടറികൾക്കാണ്. 

Show more

∙എന്തുകൊണ്ട് ബംഗ്ലദേശ് ?

എങ്ങനെയാണ് ബംഗ്ലദേശ് ലോക ടെക്സ്റ്റൈൽ വ്യവസായത്തിൽ പ്രധാനികളായി മാറിയത്. പരിശോധിച്ചാൽ ഈ ചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങൾ കണ്ടെത്താനാവും. ഗുണമേൻമ കൂടിയ വസ്ത്രങ്ങൾ കുറഞ്ഞ ചെലവിൽ ഉൽപാദിക്കാനാവുന്നു എന്നതാണ് ബംഗ്ലദേശിന്റെ അനുകൂല ഘടകം. തൊഴിലെടുക്കാൻ സഹായകമായ മാനവവിഭവശേഷിയും സാങ്കേതിക വൈദഗ്ധ്യവും വസ്ത്ര നിർമാണ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി സർക്കാർ നൽകുന്ന സഹായങ്ങളും ഇതിന് കാരണമായി. ഫാക്ടറികളിലേക്കായുള്ള യന്ത്രസാമഗ്രികൾക്കുള്ള ഇറക്കുമതി തീരുവയിൽ ഇളവ് നൽകിയതും നിക്ഷേപ സൗഹൃദ നിലപാടുകളും കൂടുതൽ കമ്പനികൾ രാജ്യത്തുയരാൻ കാരണമായി.  

വിയറ്റ്‌നാമിലെ വസ്ത്ര നിർമാണശാലകളിലൊന്നിലെ കാഴ്ച (Photo by AFP)

∙ വെല്ലുവിളിയുമായി വിയറ്റ്നാം

റെഡിമെയ്ഡ് വസ്ത്ര വ്യവസായത്തിൽ ഒന്നാം സ്ഥാനം ചൈന ഭദ്രമാക്കുമ്പോഴും രണ്ടാം സ്ഥാനത്തിനായി രണ്ട് രാജ്യങ്ങൾ കടുത്ത മത്സരത്തിലാണ്. ബംഗ്ലദേശും മറ്റൊരു ഏഷ്യൻ രാജ്യമായ വിയറ്റ്നാമും. കോവിഡ് കാലത്ത് ബംഗ്ലദേശിലെ ഫാക്ടറികൾ അടഞ്ഞുകിടന്നപ്പോഴും വിയറ്റ്നാമിലെ തയ്യൽ മെഷീനുകൾ നിലച്ചിരുന്നില്ല. ഇത് വിയറ്റ്നാമിന്റെ കയറ്റുമതിയിലും പ്രതിഫലിച്ചു. രണ്ടാം സ്ഥാനത്തേക്ക് അവർ ഉയർന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ ബംഗ്ലദേശ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020ൽ  2800 കോടി ഡോളറിൻ്റെ വസ്ത്രങ്ങൾ ബംഗ്ലദേശ് കയറ്റുമതി ചെയ്തപ്പോൾ വിയറ്റ്നാം 2900 കോടി ഡോളറിന്റെ കയറ്റുമതിയാണ് റെഡിമെയ്ഡ് വസ്ത്രത്തിലൂടെ നേടിയത്. അതേസമയം ഇരുരാജ്യങ്ങൾക്കും കോവിഡ് കാലത്ത് കയറ്റുമതിയിൽ ഇടിവുണ്ടായി. പക്ഷേ ബംഗ്ലദേശിന്റെ ഇടിവ് 15 ശതമാനമായിരുന്നെങ്കില്‍ വിയറ്റ്നാമിന് അത് 7 ശതമാനം മാത്രമായിരുന്നു. എന്നാൽ 2022ൽ വീണ്ടും ബംഗ്ലദേശ് രണ്ടാം സ്ഥാനം പിടിച്ചെടുത്തു. 

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമികൾ തീവച്ച കെട്ടിടം (Rajib Dhar/AP)

∙ അയലത്തെ അശാന്തി ഇന്ത്യ നേട്ടമാക്കുമോ?

സ്ഥാനമൊഴിഞ്ഞ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രക്ഷതേടി ഇന്ത്യയിലെത്തിയിട്ട് ഒരു മാസത്തിന് മുകളിലായി. ഇതിന് മുന്‍പും ആഴ്ചകളോളം ബംഗ്ലദേശ് വിദ്യാർഥി പ്രക്ഷോഭത്തിൽ സംഘർഷപൂരിതമായിരുന്നു. ഗതാഗതം ഉൾപ്പെടെ സ്തംഭിപ്പിച്ചുള്ള അക്രമ സമരം രാജ്യത്തെ ഉൽപാദന മേഖലയെയുൾപ്പെടെ ബാധിച്ചിരുന്നു. അയൽപക്കത്തെ അശാന്തി ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖല അവസരമായിട്ടാണ് കണ്ടത്. അടുത്ത വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ 10 മുതൽ 20 ശതമാനം വരെ ഉയർച്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് കയറ്റുമതി മൂല്യം 200 കോടി ഡോളർ വരെ വർധിക്കുവാനും ഇടയാക്കും. 

2022ലെ കണക്ക് പ്രകാരം  ഇന്ത്യ  റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയിൽ നാലാം സ്ഥാനത്താണുള്ളത്. ലോകത്തെ വസ്ത്ര കയറ്റുമതിയുടെ നാല് മുതല്‍ ആറ് ശതമാനം വരെയാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ജിഡിപിയുടെ 3 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ടെക്സ്റ്റൈൽ, വസ്ത്ര വ്യവസായമാണ്. എന്നാൽ വസ്ത്ര കയറ്റുമതിയുടെ 6 മുതൽ 8 ശതമാനം സ്വന്തമാക്കിയാണ് ബംഗ്ലദേശ് മുന്നിട്ട് നില്‍ക്കുന്നത്. ബംഗ്ലദേശിലെ രാഷ്ട്രീയ അശാന്തി ഇന്ത്യൻ വസ്ത്ര നിർമാണ മേഖലയ്ക്ക് പ്രത്യേകിച്ച് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിന്റെ കേന്ദ്രമായ തിരുപ്പൂരിന് നൽകുന്നത് പുതുപ്രതീക്ഷയാണ്.  "വസ്ത്ര കയറ്റുമതിയിൽ നിന്ന് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാം. വസ്ത്ര കയറ്റുമതിയിൽ 10-15% ലാഭം ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഇപ്പോഴത്തെ സാഹചര്യത്തെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ സഞ്ജയ് ജെയിൻ  വിലയിരുത്തുന്നത് ഇപ്രകാരമാണ്. രാജ്യാന്തരതലത്തിൽ ഒട്ടെറെ പ്രമുഖ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 

ഗുജറാത്തിലെ ഒരു ഫാക്ടറിയിൽ വിളവെടുത്ത പരുത്തി കൂട്ടിയിട്ടിരിക്കുന്നു (File Photo by SAM PANTHAKY / AFP)

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രിസ്മസ്, പുതുവത്സര വിപണി കണ്ടുകൊണ്ടുള്ള വസ്ത്ര ഓർഡറുകൾ ലഭിക്കുന്ന സമയത്താണ് ബംഗ്ലദേശ് രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വീണത്. ഇതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. അതേസമയം ബംഗ്ലദേശിൽ തുണിവ്യവസായത്തിലുണ്ടായ തിരിച്ചടി ഇന്ത്യൻ പരുത്തി കയറ്റുമതിക്ക് തിരിച്ചടിയായിട്ടുണ്ട്. പരുത്തി, സിന്തറ്റിക് നാരുകൾ എന്നിവ ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ പരുത്തി കയറ്റുമതിയുടെ  25 ശതമാനം മുതൽ 35 ശതമാനം വരെയാണ് ബംഗ്ലാദേശ് വാങ്ങുന്നത്. ചൈനയ്ക്ക് ശേഷം ഏഷ്യയിൽ ഇന്ത്യയ്ക്ക് കൂടുതൽ വ്യാപാര പങ്കാളിത്തമുള്ള രാജ്യവും ബംഗ്ലദേശാണ്. 2023-24 സാമ്പത്തിക വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1300 കോടി ഡോളറായിരുന്നു.

∙ ബംഗ്ലദേശിൽ സംഭവിക്കുന്നത്

2024 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലേ ബംഗ്ലദേശിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയിൽ മാന്ദ്യം പ്രകടമായിരുന്നു. എന്നാൽ ഇതിന് ആക്കം കൂട്ടുന്നതായി പിന്നീടുണ്ടായ വിദ്യാർഥി പ്രക്ഷോഭം. ഇതേതുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭിക്കുന്ന വസ്ത്ര ഓർഡറുകളിൽ വലിയ ഇടിവാണുണ്ടായത്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ തുടക്കകാലത്ത് പണിമുടക്കും, ഗതാഗത തടസ്സങ്ങളുമാണ് നിർമാണമേഖലയ്ക്ക് തടസ്സം സൃഷ്ടിച്ചതെങ്കിൽ ഹസീനയുടെ രാജിയോടെ പ്രക്ഷോഭം കലാപത്തിലേക്ക് മാറുന്നതാണ് കണ്ടത്. അവാമി ലീഗ് പാർട്ടിയുമായി ബന്ധമുള്ളവർ മേൽനോട്ടം വഹിക്കുന്ന ഒട്ടേറെ ഫാക്ടറികൾ പ്രക്ഷോഭകാരികൾ തീയിട്ട സംഭവമുണ്ടായി. ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ വലിയ തോതിൽ കടത്തി.

ബംഗ്ലദേശിലെ താൽകാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യുനുസ് (Photo by PTI)

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വസ്ത്ര നിർമാണ മേഖല നൽകുന്ന സംഭാവനയെ കുറിച്ച് കൃത്യമായ ബോധ്യമുള്ളതിനാലാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതല ഏറ്റെടുത്തയുടനെ മുഹമ്മദ് യുനുസ് രാജ്യത്തെ പ്രമുഖ വസ്ത്ര നിർമാതാക്കളെയും കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞത്. പക്ഷേ രാജ്യത്തുണ്ടായ വെള്ളപ്പൊക്കവും നിർമാണ മേഖലയെ ദിവസങ്ങളോളം തടസ്സപ്പെടുത്തി. ഇതിനുപുറമേ രാജ്യം കടുത്ത വൈദ്യുതി ക്ഷാമവും നേരിടുന്നുണ്ട്. ഇതും ഉൽപാദന മേഖലയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. 

നിലവിൽ ബംഗ്ലദേശിന് ലഭിക്കുന്ന വസ്ത്ര ഓർഡറുകളിൽ നിന്നും കേവലം 10 ശതമാനം ഇന്ത്യയ്ക്ക് അനുകൂലമായി എത്തിയാൽ തന്നെ 40 കോടി ഡോളർ പ്രതിമാസം ഇന്ത്യയ്ക്ക് അധികമായി നേടാൻ കഴിഞ്ഞേക്കും. ഇപ്പോൾ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഹ്രസ്വകാല ഓർഡറുകൾ സ്ഥിരമായി നിലനിർത്താനും ശക്തമായ നടപടികൾ കൊണ്ടുവരണം. ഇല്ലെങ്കിൽ സ്ഥിതിഗതികൾ ശാന്തമാകുമ്പോൾ വീണ്ടും  വസ്ത്ര കയറ്റുമതിയിൽ ബംഗ്ലദേശ് പവർഹൗസായി മാറും. കാരണം വസ്ത്ര കയറ്റുമതി മാത്രമാണ് ആ രാജ്യത്തെ വിദേശനാണ്യത്തിന്റെ നെടുംതൂണ്‍. 

English Summary:

Unrest in Bangladesh: Will India's Garment Industry Reap the Benefits?