സെപ്റ്റംബർ 10ന് ചൊവ്വാഴ്ച പുലർച്ചെ, ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾക്ക് മുകളിലേക്കാണ് ആ ‘കില്ലർ ബോംബ്’ വീണത്. സ്ഫോടനത്തിൽ വാനോളം തീഗോളമുയർന്നു, പ്രദേശം ഒന്നടങ്കം തകർന്നുതരിപ്പണമായി, ഭൂമി പിളർന്നു, സംഭവിച്ചത് ഭൂകമ്പത്തേക്കാൾ ഭീകര പ്രകമ്പനം, ജനം ഞെട്ടിവിറച്ചു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കും മുൻപേ അവർക്കു മുകളിലേക്ക് മണ്ണുമല വന്നുവീണു. തെക്കൻ ഗാസയിൽ ഖാൻ യൂനിസിനു സമീപമുള്ള അൽ മവാസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണമായിരുന്നു അത്. ബോംബാക്രമണത്തിന്റെ ആഘാതത്തിൽ ഭൂമി പിളർന്ന് വൻഗർത്തം രൂപമെടുക്കുകയായിരുന്നു. ഒൻപത് മീറ്റർ (30 അടി) വരെ ആഴത്തിലുള്ള ഗർത്തങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നൂറുകണക്കിനു പേർ മണ്ണിനടിയിലായി. പരിസരത്തെ ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾ കത്തിനശിച്ചു. ആ ദിവസം അഞ്ചോ ആറോ വട്ടം ബോംബാക്രണമോ മിസൈൽ ആക്രമണമോ ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎസ് നിർമിത എംകെ. 84 (മാർക്ക്. 84) ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങൾ കണ്ടെത്തി. ആയിരത്തോളം കിലോഗ്രാം ഭാരമുള്ള ആയുധം. ആക്രമണത്തിൽ ഇരയായവരുടെ മൃതദേഹങ്ങൾ കനത്ത ചൂടിൽ ദഹിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എംകെ 84 ബോംബുകളാണ് മിക്ക ആക്രമണങ്ങൾക്കും ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നത്. എന്താണ് എംകെ 84 ബോംബിന്റെ ചരിത്രം? ഏതൊക്കെ രാജ്യങ്ങളാണ് ഈ ബോംബ് ഉപയോഗിക്കുന്നത്? എത്രത്തോളം പ്രഹരശേഷിയുള്ളതാണ് ഇവ? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 10ന് ചൊവ്വാഴ്ച പുലർച്ചെ, ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾക്ക് മുകളിലേക്കാണ് ആ ‘കില്ലർ ബോംബ്’ വീണത്. സ്ഫോടനത്തിൽ വാനോളം തീഗോളമുയർന്നു, പ്രദേശം ഒന്നടങ്കം തകർന്നുതരിപ്പണമായി, ഭൂമി പിളർന്നു, സംഭവിച്ചത് ഭൂകമ്പത്തേക്കാൾ ഭീകര പ്രകമ്പനം, ജനം ഞെട്ടിവിറച്ചു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കും മുൻപേ അവർക്കു മുകളിലേക്ക് മണ്ണുമല വന്നുവീണു. തെക്കൻ ഗാസയിൽ ഖാൻ യൂനിസിനു സമീപമുള്ള അൽ മവാസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണമായിരുന്നു അത്. ബോംബാക്രമണത്തിന്റെ ആഘാതത്തിൽ ഭൂമി പിളർന്ന് വൻഗർത്തം രൂപമെടുക്കുകയായിരുന്നു. ഒൻപത് മീറ്റർ (30 അടി) വരെ ആഴത്തിലുള്ള ഗർത്തങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നൂറുകണക്കിനു പേർ മണ്ണിനടിയിലായി. പരിസരത്തെ ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾ കത്തിനശിച്ചു. 

ആ ദിവസം അഞ്ചോ ആറോ വട്ടം ബോംബാക്രണമോ മിസൈൽ ആക്രമണമോ ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎസ് നിർമിത എംകെ. 84 (മാർക്ക്. 84) ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങൾ കണ്ടെത്തി. ആയിരത്തോളം കിലോഗ്രാം ഭാരമുള്ള ആയുധം. ആക്രമണത്തിൽ ഇരയായവരുടെ മൃതദേഹങ്ങൾ കനത്ത ചൂടിൽ ദഹിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എംകെ 84 ബോംബുകളാണ് മിക്ക ആക്രമണങ്ങൾക്കും ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നത്. എന്താണ് എംകെ 84 ബോംബിന്റെ ചരിത്രം? ഏതൊക്കെ രാജ്യങ്ങളാണ് ഈ ബോംബ് ഉപയോഗിക്കുന്നത്? എത്രത്തോളം പ്രഹരശേഷിയുള്ളതാണ് ഇവ? പരിശോധിക്കാം.

തെക്കൻ ഗാസയിൽ ഖാൻ യൂനിസിനു സമീപമുള്ള അൽ മവാസിയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടർന്നുണ്ടായ വൻ ഗർത്തം. (Photo by Bashar TALEB / AFP)
ADVERTISEMENT

∙ ആദ്യ പരീക്ഷണം വിയറ്റ്നാമിൽ

യുഎസ് നിര്‍മിത എംകെ 84 യുഎസ് സൈന്യവും നാറ്റോ സേനയുടെ ഭാഗമായ രാജ്യങ്ങളും വ്യാപകമായി ഉപയോഗിക്കുന്ന ശക്തിയേറിയ ബോംബാണ്. ഏകദേശം 907 കിലോഗ്രാം ഭാരമുള്ള എംകെ84, മാർക്ക് 80 ശ്രേണിയിലുള്ള ബോംബുകളുടെ ഭാഗമാണ്. ഇതിൽ ചെറിയ എംകെ81, എംകെ82, എംകെ83 വകഭേദങ്ങളും ഉൾപ്പെടുന്നു. അതിശക്തമായ സ്ഫോടനാത്മക ശേഷിക്കു പേരുകേട്ട എംകെ84ന് വൻ വിനാശമുണ്ടാക്കാൻ സാധിക്കും. ഇത് യുദ്ധത്തിനിടെ വൻകിട കെട്ടിടങ്ങൾ, പാലങ്ങൾ, ബങ്കറുകൾ, റൺവേകൾ എന്നിവ തകർക്കാനാണ് ഉപയോഗിക്കാറുള്ളത്. വിയറ്റ്നാം യുദ്ധസമയത്ത് അവതരിപ്പിക്കപ്പെട്ട എംകെ84ന്റെ വിശ്വാസ്യതയാണ് ഇപ്പോഴും സജീവമായ സേവനത്തിൽ തുടരാൻ കാരണം. ഇത് വിവിധ പോർവിമാനങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയും. ഇതിന്റെ കൃത്യത വർധിപ്പിച്ചുകൊണ്ട് ജെഡിഎഎം (ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ) കിറ്റ് പോലുള്ള ഗൈഡഡ് സംവിധാനങ്ങൾ ഘടിപ്പിക്കാനും കഴിയും.

∙ 907 കിലോ ഭാരം; ആയിരം ഡിഗ്രി ചൂട്

907 കിലോഗ്രാം പേലോഡുള്ള എംകെ84 ബോംബിന് ചില സാഹചര്യങ്ങളിൽ മനുഷ്യശരീരം ദഹിപ്പിക്കാനുള്ള ശേഷി വരെ ഉണ്ടെന്നാണ് റിപ്പോർട്ട്. പൊട്ടിത്തെറിക്കുമ്പോൾ ബോംബ് സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം 1000 ഡിഗ്രി സെൽഷ്യസിൽ (1832 ഫാരൻഹീറ്റ്) കൂടുതൽ താപനിലയാണ് സൃഷ്ടിക്കപ്പെടുന്നത്. ഉയർന്ന സ്‌ഫോടകശേഷിയുള്ള, ടിഎൻടിയിൽ അധിഷ്‌ഠിതമായ നിർമാണം വമ്പൻ തീഗോളവും ഷോക്ക്‌വേവും സൃഷ്ടിക്കാൻ പോന്നതാണ്. ഇതിന് മനുഷ്യ കോശങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളെ തൽക്ഷണം ദഹിപ്പിക്കാൻ കഴിയും.

എംകെ 84 ബോംബ്. (Photo: Photo: U.S. Navy)
ADVERTISEMENT

സ്ഫോടനത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഈ തീവ്രമായ ചൂട് ഗുരുതരമായ പൊള്ളലിന് കാരണമാകും. ശരീരഭാഗങ്ങൾ അലിയുന്നതിലേക്കു വരെ ഇത് നയിക്കും. സമാനമായ സ്ഫോടനാത്മക ആഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, 60 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില ഗുരുതരമായ പൊള്ളലുണ്ടാക്കുമെന്നാണ്. 300 ഡിഗ്രി സെൽഷ്യസില്‍ മനുഷ്യ കോശങ്ങൾ കത്തും. എംകെ84 ബോംബ് സൃഷ്ടിക്കുന്ന തീവ്രമായ താപവും ആഘാതവും ചേർന്ന് മനുഷ്യജീവന്റെ അവസാന അംശവും ഇല്ലാതാക്കുമെന്നു ചുരുക്കം. 

∙ ഒരു ബോംബിനും ചെലവ് 25.18 ലക്ഷം രൂപ!

യുഎസ് നിർമിത എംകെ 84 ബോംബിന്റെ വില നിരവധി ഘടകങ്ങളാൽ വ്യത്യാസപ്പെടാം. ഗൈഡൻസ് സംവിധാനങ്ങളില്ലാതെ ഉപയോഗിക്കാവുന്ന എംകെ84 ബോംബിന് തന്നെ ഏകദേശം 3000 ഡോളർ മുതൽ 4000 ഡോളർ വരെ (2.5 ലക്ഷം മുതൽ 3.3 ലക്ഷം വരെ) ചെലവ് വരും. എന്നാൽ, ജെഡിഎഎം (ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ) സിസ്റ്റം പോലുള്ള അത്യാധുനിക ഗൈഡൻസ് സംവിധാനങ്ങളുള്ള കിറ്റുകൾ ഘടിപ്പിക്കുമ്പോൾ ബോംബിന്റെ വില ഗണ്യമായി വർധിക്കുന്നു.

എംകെ 84 ബോംബ് കൊണ്ടുപോകുന്ന സൈനികൻ. (Photo: Photo: U.S. Navy)

ഉദാഹരണത്തിന്, എംകെ84നെ പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണമാക്കി മാറ്റുന്ന ജെഡിഎഎം കിറ്റിന്റെ ചെലവ് സാധാരണയായി ഒരു യൂണിറ്റിന് 22,000 മുതൽ 25,000 ഡോളർ വരെയാണ്. പൂർണമായും പ്രവർത്തനക്ഷമമായ എംകെ84 ബോംബിന്റെ ആകെ ചെലവ് ഏകദേശം 25,000 മുതൽ 30,000 ഡോളർ (ഏകദേശം 25.18 ലക്ഷം രൂപ) വരെയാണെന്നും കണക്കുകൾ പറയുന്നു. രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന വിലയും ഗൈ‍ഡ‍ഡ് സംവിധാനങ്ങൾ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുന്നതിനുള്ള ശേഷിയും എംകെ84നെ ആധുനിക സൈനിക ആയുധപ്പുരകളിലെ പ്രധാനിയാക്കി മാറ്റി. വലിയ തോതിലുള്ള ആക്രമണങ്ങൾ മുതൽ ടാർഗെറ്റു ചെയ്‌ത കൃത്യതയുള്ള നീക്കങ്ങൾക്കു വരെ ഇത് പ്രയോഗിക്കുന്നുണ്ട്.

ADVERTISEMENT

∙ എംകെ84 ബോംബുകളുടെ ചരിത്രം

യുഎസ് നിർമിത എംകെ 84 ബോംബിന്റെ ചരിത്രം തുടങ്ങുന്നത് ശീതയുദ്ധത്തിന്റെ ആദ്യ ഘട്ടത്തിലാണ്. ഹൈ സ്പീഡ് ജെറ്റ് വിമാനങ്ങൾക്ക് അനുയോജ്യമായ എയറോഡൈനാമിക്, ലോ-ഡ്രാഗ് ബോംബുകൾ സൃഷ്ടിക്കുന്നതിനായുള്ള അന്വേഷണത്തിലായിരുന്നു യുഎസ്. ആകാശത്തുനിന്ന് വർഷിക്കുമ്പോൾ കാറ്റിന്റെ പ്രതിരോധം കാരണം ബോംബുകളുടെ വേഗത കുറയുകയും ലക്ഷ്യം തെറ്റുകയും പതിവായിരുന്നു. എയറോഡൈനാമിക് ഡിസൈനായതിനാൽ കാറ്റിന്റെ പ്രശ്നമില്ലാതെ ലോ–ഡ്രാഗ് ബോംബുകൾക്ക് മുന്നോട്ടു പോകാനാകും. 1950കളിൽ ഡഗ്ലസ് എയർക്രാഫ്റ്റ് കമ്പനിയിലെ എഡ് ഹൈൻമാൻ ഡിസൈൻ ചെയ്തതാണിത്. ബോംബുകളുടെ സീരീസിലെ ഏറ്റവും ഭാരമേറിയ എംകെ84 ഓൾ-പർപ്പസ്, ഫ്രീ ഫാൾ ബോംബായാണ് വികസിപ്പിച്ചെടുത്തത്. അതായത്, ഏതു ലക്ഷ്യത്തിലേക്കും ഉപയോഗിക്കാം. വിമാനത്തിൽനിന്ന്, ഗൈഡൻസ് സംവിധാനമില്ലാതെ തന്നെ താഴേക്കിടാനും സാധിക്കുകമായിരുന്നു.

എംകെ 84 ബോംബ് സീരീസ്. (Photo: Photo: U.S. Navy)

1950ലാണ് എംകെ84 ബോംബ് അവതരിപ്പിക്കുന്നത്. വിയറ്റ്നാം യുദ്ധസമയത്ത് ഉപയോഗിക്കാനും തുടങ്ങി. വലുപ്പം, ഭാരം, വിനാശകരമായ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് ഇത് യുഎസ് സൈനിക ബോംബിങ് ദൗത്യങ്ങളുടെ പ്രധാന ഭാഗമായി മാറി. 1980കളിൽ ശീതയുദ്ധകാലത്ത് എഫ്-16, എഫ്-15, ബി-52 ബോംബറുകൾ ഉൾപ്പെടെയുള്ള വിവിധ വിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാൻ എംകെ84നെ സജ്ജമാക്കി. പാവ്‌വേ ലേസർ-ഗൈഡൻസ് സിസ്റ്റം, ജോയിന്റ് ഡയറക്‌ട് അറ്റാക്ക് മ്യൂണിഷൻ (ജെഡിഎഎം) പോലെയുള്ള കൃത്യതയുള്ള ഗൈഡഡ് യുദ്ധോപകരണ കിറ്റുകൾക്ക് അനുയോജ്യമായ രീതിയിൽ ഈ ബോംബിനെ പിന്നീട് പരിഷ്‌ക്കരിച്ചു. അതോടെ എംകെ84 ‘സ്മാർട് ബോംബ്’ ആകുകയും ചെയ്തു.

2000നു ശേഷം ഗൾഫ് യുദ്ധം, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവയുൾപ്പെടെയുള്ള വിവിധ യുദ്ധങ്ങളിലും സംഘർഷങ്ങളിലും എംകെ84 ഉപയോഗിച്ചിട്ടുണ്ട്. ആധുനിക യുദ്ധാവശ്യങ്ങൾക്ക് കൃത്യമായി ചേരുന്നതു കാരണം ഇത് യുഎസ് സേനയുടെ പ്രധാന ആയുധമായി മാറുകയായിരുന്നു. അതിനാൽത്തന്നെ ഇപ്പോഴും ഈ ബോംബിന്റെ ഉപയോഗം തുടരുന്നു. നാറ്റോയും അനുബന്ധ വ്യോമസേനകളും ഈ ബോംബുകൾ വിന്യസിക്കുന്നുണ്ട്.

∙ എംകെ84 ബോംബിന്റെ പ്രവർത്തനം

എംകെ84 ബോംബ് ഫ്രീ-ഫാൾ മെക്കാനിസം പ്രകാരമാണ് പ്രവർത്തിക്കുന്നത്. വിമാനത്തിൽ നിന്ന് താഴെ വീഴുമ്പോൾ ഗുരുത്വാകർഷണത്തെ ആശ്രയിച്ചാണ് സഞ്ചാരം. ഗൈഡഡ് സംവിധാനം ലഭ്യമല്ലെങ്കിൽ ബോംബ് ഒരു ബാലിസ്റ്റിക് മിസൈലിന്റേത് പോലുുള്ള സഞ്ചാര പാതയാണ് പിന്തുടരുക. എന്നാൽ ജെഡിഎം (ജോയിന്റ് ഡയറക്‌ട് അറ്റാക്ക് മ്യൂണിഷൻ) അല്ലെങ്കിൽ ലേസർ ഗൈഡൻസ് (പവേവേ) പോലുള്ള ഗൈഡഡ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ ബോംബ് കൃത്യതയുള്ള ആയുധമായി മാറുന്നു. മാർക്ക് 84 ബോംബിന്റെ പ്രവർത്തനം വിശദമാക്കുന്ന ഗ്രാഫിക്സ് ചുവടെ:

(1) പവർ സപ്ലൈ– ബോംബിന്റെ ‘ഫ്യൂസിങ് സിസ്റ്റ’ത്തിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്നു. ബോംബിന്റെ യാത്രയ്ക്കും ഡിറ്റണേഷനും സഹായിക്കുന്നതാണ് ഫ്യൂസിങ് സിസ്റ്റം

(2) ബാറ്ററി– ബോംബിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളെല്ലാം പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി സംഭരിക്കുന്നത് ബാറ്ററിയിലാണ്. ലക്ഷ്യത്തിലെത്തുമ്പോൾ ഫ്യൂസിങ് സിസ്റ്റത്തെ ആക്ടിവേറ്റ് ചെയ്ത് ബോംബ് സ്ഫോടനം ഉറപ്പാക്കാനും ബാറ്ററി സഹായിക്കുന്നു.

(3) ബല്ലാസ്റ്റ് റിങ് -ബോംബ് ലക്ഷ്യത്തിലേക്ക് പോകുമ്പോൾ സ്റ്റെബിലിറ്റി ഉറപ്പാക്കാനുള്ള റിങ്. സ്ഥിരതയ്ക്ക് ആവശ്യമായ നിശ്ചിത ഭാരം ബോംബിൽ ചേർക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

(4) കോആക്സിയൽ കപ്പാസിറ്റർ ബാങ്ക് –ബോംബ് ഡിറ്റണേറ്റ് ചെയ്യാനും മറ്റ് ഘടകങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുമുള്ള സംവിധാനം.

(5) ഹെലിക്കൽ എഫ്‌സിജി (സ്റ്റേജ് 1)– ബോംബ് റിലീസായതിനു ശേഷം പൊട്ടിത്തെറിക്കുന്നതിനു വേണ്ടി ആക്ടിവേറ്റ് ആയെന്ന് ഉറപ്പാക്കുന്നത് ഈ ഘട്ടത്തിലാണ്. നിശ്ചിത സിഗ്നലുകൾ പുറപ്പെടുവിച്ചാണ് ഇത് സാധ്യമാക്കുന്നത്.

(6) ഹെലിക്കൽ എഫ്‌സിജി (സ്റ്റേജ് 2)– സ്റ്റേജ് ഒന്നിൽനിന്നുള്ള സിഗ്നലുകൾ കൃത്യമായി വിശകലനം ചെയ്ത് സ്ഫോടനം ഉറപ്പു വരുത്തുന്നത് ഈ ഘട്ടത്തിൽ.

ഇസ്രയേലിന്റെ സൈനിക താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന എംകെ 84 ബോംബുകൾ. (Photo: X/activestills)

(7) പള്‍സ് ഷേപ്പിങ് നെറ്റ്‌വർക്ക്– ഇലക്ട്രിക്കൽ പൾസുകളെ നിയന്ത്രിക്കാനുള്ള സർക്യൂട്ട്. ബോംബിന്റെ ടൈമിങ്, അത് പുറത്തുവിടുന്ന ഊർജം എന്നിവ കൃത്യമാക്കി ബോംബ് സ്ഫോടനം പൂർണതോതിലാണെന്ന് ഉറപ്പാക്കുന്നു.

(8) മൈക്രോവേവ് ആന്റിന– മൈക്രോവേവ് സിഗ്നലുകളെ സ്വീകരിക്കുന്നതിനാണിവ. ലക്ഷ്യസ്ഥാനത്ത് ഇലക്ട്രോണിക് സംവിധാനങ്ങളുണ്ടെങ്കിൽ അവയെ നിശ്ചിത ഊർജമോ ഇലക്ട്രിക് സിഗ്നലുകളോ അയച്ച് നിശ്ചലമാക്കുന്നതിലും ഇവ പങ്കുവഹിക്കുന്നു.

(9) ഡൈഇലക്ട്രിക് നോസ്‌കോൺ –റഡാറുകളിൽ പെടാതെ ബോംബുകളെ ‘ഒളിപ്പിക്കുന്നത്’ ഈ ഭാഗമാണ്. ബോംബിലെ ഘടകങ്ങളെ സംരക്ഷിക്കുക, കമ്യൂണിക്കേഷൻ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ഇവയുടെ ജോലിയാണ്.

(10) വൈർകേറ്റർ ട്യൂബ്– ബോംബിനെ പ്രതിരോധിക്കാനും മറ്റുമായി ഒരുക്കിയിരിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ നിർവീര്യമാക്കാനുള്ള ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ പുറത്തുവിടുന്നത് ഇവയാണ്.

എംകെ 84 ബോംബ്. Michael (Photo: Fitzsimmons/istockphoto)

ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ ബോംബിനുള്ളിലെ ഫ്യൂസ് ആണ് പൊട്ടിത്തെറിക്ക് കാരണമാകുന്നത്. എംകെ84ൽ ഉയർന്ന സ്ഫോടന ശേഷിയുള്ള ഏകദേശം 429 കി.ഗ്രാം വസ്തുക്കൾ (ട്രൈറ്റോണൽ അല്ലെങ്കിൽ പിബിഎക്സ്എൻ-109) അടങ്ങിയിട്ടുണ്ട്. ഫ്യൂസ് പൊട്ടിത്തെറിച്ച് സ്ഫോടകവസ്തു ജ്വലിപ്പിക്കപ്പെടുന്നതിനു പിന്നാലെ ശക്തമായ പ്രകമ്പനവും ഉയർന്ന താപനിലയിൽ സ്ഫോടനവും സൃഷ്ടിക്കപ്പെടുന്നു. പ്രകമ്പനം കാരണം കെട്ടിടങ്ങൾ തകർക്കപ്പെടും, വിശാലമായ പ്രദേശത്ത് ഗുരുതരമായ നാശനഷ്ടങ്ങളിലേക്കും നയിക്കും. അതേസമയം സ്ഫോടനത്തിൽ നിന്നുള്ള അമിത താപത്തിന് വസ്തുക്കളെ ദഹിപ്പിക്കാനും ലക്ഷ്യസ്ഥാനം കത്തിച്ചു നശിപ്പിക്കാനും കഴിയും. 900 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ഈ 4.5 മീറ്റർ നീളമുള്ള ബോംബുകൾ വീഴുമ്പോൾ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നു. മാരകമായേക്കാവുന്ന ആയിരക്കണക്കിന് ബോംബുചീളുകളും മറ്റ് വസ്തുക്കളും എല്ലാ ദിശകളിലേക്കും ചിതറിക്കുകയും ചെയ്യുന്നു. ബോംബ് വീണതിന് 350 മീറ്റർ ചുറ്റളവിൽ ഒന്നും നിലനിൽക്കില്ലെന്ന് ചുരുക്കം.

∙ ഇസ്രയേലിന് യുഎസ് നൽകിയത് 14,000 ബോംബുകൾ

ഗാസയിൽ യുദ്ധം തുടങ്ങിയതിനുശേഷം ഇസ്രയേലിന് യുഎസ് അത്യന്തം വിനാശകരമായ പതിനായിരത്തിലധികം  ‘900 കിലോഗ്രാം’ ബോംബുകളും ആയിരക്കണക്കിന് ഹെൽഫയർ മിസൈലുകളും നൽകിയിരുന്നു. വൻതോതിൽ യുദ്ധോപകരണങ്ങൾ ബൈഡൻ ഭരണകൂടം ഇസ്രയേലിലേക്ക് അയച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വെളിപ്പെടുത്തിയത്. 2023 ഒക്ടോബറിലെ യുദ്ധത്തിന്റെ തുടക്കത്തിലും സമീപ ദിവസങ്ങൾക്കുമിടയിൽ യുഎസ് കുറഞ്ഞത് 14,000 എംകെ84 ബോംബുകൾ, 6500 യൂണിറ്റ് ‘500 പൗണ്ട്’ ബോംബുകൾ, 3000 ഹെൽഫയർ പ്രിസിഷൻ ഗൈഡഡ് എയർ-ടു ഗ്രൗണ്ട് മിസൈലുകൾ എന്നിവ കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ മറ്റു ചില ആയുധങ്ങളും നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇസ്രയേലിന്റെ പോർവിമാനങ്ങൾ. (Photo: flik47/istockphoto)

∙ മരണം കണ്ട് യുഎസ് ഞെട്ടി, ബോംബ് വിതരണം നിർത്തി

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ 2000 പൗണ്ട് ബോംബുകളുടെ കയറ്റുമതി യുഎസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്രതിരോധത്തിന് സഹായം നൽകാമെന്നും ആക്രമണത്തിന് ബോംബുകൾ നൽകില്ലെന്നുമാണ് യുഎസ് അറിയിച്ചത്. ഗാസയിലെ യുദ്ധത്തിന്റെ ഭീകരമായ മരണസംഖ്യയിൽ ഈ കില്ലർ ബോംബുകൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് സൈനിക വിദഗ്ധർ പറയുന്നു. ഗാസയിലെ ഭൂഗർഭ തുരങ്കങ്ങൾ ലക്ഷ്യമിട്ട് ആക്രമിക്കാനാണ് എംകെ84 ബോംബ് ഉപയോഗിക്കുന്നത്. 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് സംഘർഷത്തിന്റെ ആദ്യ ആറ് ആഴ്ചകളിൽ ഇസ്രയേൽ എല്ലാ ദിവസവും ഗാസയിൽ എംകെ-84 ബോംബുകൾ വർഷിച്ചിരുന്നു. കുറഞ്ഞത് 200 തവണയെങ്കിലും ഈ ബോംബുകൾ പ്രയോഗിച്ചിട്ടുണ്ട്്.

എംകെ 84 ബോംബ്. Michael (Photo: Michael Fitzsimmons/istockphoto)

2021ൽ, ഗാസയിൽ 11 ദിവസത്തെ ആക്രമണത്തിനിടെ ഇസ്രയേലി സേന നടത്തിയ 2750 വ്യോമാക്രമണങ്ങളിൽ പലയിടത്തും എംകെ 84 ബോംബുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗാസ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ (ഇഒഡി) ടീം കണ്ടെത്തിയിരുന്നു. 2014ലെ ഗാസയിലെ യുദ്ധത്തെക്കുറിച്ച് അന്വേഷിച്ച യുഎൻ സ്വതന്ത്ര കമ്മിഷൻ, ജനവാസ മേഖലകളിൽ എംകെ84 ബോംബുകൾ ഉപയോഗിക്കുന്നതിനെതിരെ പ്രത്യേകം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ വകവയ്ക്കാതെയാണ് ഇസ്രയേൽ ഇപ്പോഴും എംകെ-84 ഉപയോഗിക്കുന്നത്.

English Summary:

Devastation in Gaza: Unpacking the Deadly Power of the US-Made MK84 Bomb