ബ്രാഞ്ചിൽ തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നേതൃനിരയിലെത്തുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളിലെ പതിവുരീതി. പഴയകാല നേതാക്കളുടെയെല്ലാം ജീവിതരേഖയിൽ ഈ ‘ഘടകം ഘടകം വഴി’യുള്ള പ്രവർത്തനം രേഖപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ, അതിനു വിപരീതമായി ലോക്കൽ കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ പ്രവർത്തിക്കാതെ, ഏതെങ്കിലും സംസ്ഥാന ഘടകത്തെ നയിക്കാതെ 32–ാം വയസ്സിൽ സിപിഎമ്മിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കേന്ദ്രകമ്മിറ്റിയിലേക്ക് എടുത്തുയർത്തപ്പെട്ട നേതാവായിരുന്നു സീതാറാം യച്ചൂരി. ജന്മനാടായ ആന്ധ്രയിലെ ജനസ്വാധീനമോ കമ്യൂണിസ്റ്റ് പൈതൃകമോ അദ്ദേഹത്തിനു മൂലധനമായുണ്ടായിരുന്നില്ല. ആദർശാധിഷ്ഠിത കാഴ്ചപ്പാടിനും ധിഷണയ്ക്കും പുറമേ ഏതു സാഹചര്യത്തോടും ഒത്തുപോകാനുള്ള വഴക്കവും യച്ചൂരിയെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കി. സാമ്രാജ്യത്വ വിരുദ്ധ, വർഗീയ വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കമ്യൂണിസ്റ്റുകാർ ഗണനീയ ശക്തിയല്ലാത്ത ഇന്ത്യയുടെ തലസ്ഥാനനഗരത്തിൽ അദ്ദേഹം തലയുയർത്തിനിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാഞ്ചിൽ തുടങ്ങി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നേതൃനിരയിലെത്തുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളിലെ പതിവുരീതി. പഴയകാല നേതാക്കളുടെയെല്ലാം ജീവിതരേഖയിൽ ഈ ‘ഘടകം ഘടകം വഴി’യുള്ള പ്രവർത്തനം രേഖപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ, അതിനു വിപരീതമായി ലോക്കൽ കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ പ്രവർത്തിക്കാതെ, ഏതെങ്കിലും സംസ്ഥാന ഘടകത്തെ നയിക്കാതെ 32–ാം വയസ്സിൽ സിപിഎമ്മിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കേന്ദ്രകമ്മിറ്റിയിലേക്ക് എടുത്തുയർത്തപ്പെട്ട നേതാവായിരുന്നു സീതാറാം യച്ചൂരി.

ജന്മനാടായ ആന്ധ്രയിലെ ജനസ്വാധീനമോ കമ്യൂണിസ്റ്റ് പൈതൃകമോ അദ്ദേഹത്തിനു മൂലധനമായുണ്ടായിരുന്നില്ല. ആദർശാധിഷ്ഠിത കാഴ്ചപ്പാടിനും ധിഷണയ്ക്കും പുറമേ ഏതു സാഹചര്യത്തോടും ഒത്തുപോകാനുള്ള വഴക്കവും യച്ചൂരിയെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കി. സാമ്രാജ്യത്വ വിരുദ്ധ, വർഗീയ വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കമ്യൂണിസ്റ്റുകാർ ഗണനീയ ശക്തിയല്ലാത്ത ഇന്ത്യയുടെ തലസ്ഥാനനഗരത്തിൽ അദ്ദേഹം തലയുയർത്തിനിന്നു.

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ എഴുപതുകളിലെ ക്ഷുഭിത യൗവനം

സ്വാതന്ത്ര്യലബ്ധിയുടെ ആവേശവും പ്രതീക്ഷകളും നിറംകെട്ടുതുടങ്ങിയ എഴുപതുകളിൽ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ രൂപപ്പെട്ട ഇച്ഛാഭംഗവും നിരാശയുമാണ് അക്കാലത്തു വളർന്നുവന്ന എല്ലാ കോൺഗ്രസ് ഇതര രാഷ്ട്രീയ നേതാക്കളെയും പോലെ യച്ചൂരിയെയും സ്വാധീനിച്ചതെന്നു കാണാം. നിലനിൽക്കുന്ന സംവിധാനത്തോടുള്ള കലഹത്വര ഭരണകക്ഷിയായ കോൺഗ്രസിനോടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുമുള്ള എതിർപ്പും വെറുപ്പുമായി. പ്രതിപക്ഷം വളം വച്ചതോടെ രാജ്യമെങ്ങും ക്യാംപസുകളിൽ വളർന്നു വ്യാപിച്ച ഈ എതിർപ്പ് അടിയന്തരാവസ്ഥയിലേക്കു നയിച്ച കാരണങ്ങളിലൊന്നായി. കലഹിക്കാൻ തക്കം പാർത്തു നിന്ന യുവ സമൂഹത്തെ കൂടുതൽ കോപാക്രാന്തരാക്കി.

പ്രകാശ് കാരാട്ടിനൊപ്പം സീതാറാം യച്ചൂരി. 2012 ഏപ്രിൽ 9ലെ ചിത്രം. (ഫയൽ ചിത്രം: മനോരമ)

ഇതിനകം ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഇക്കണോമിക്സ് പിജി വിദ്യാർഥിയായിരുന്നു സീതാറാം യച്ചൂരി. ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റായിരുന്ന ഡി.പി.ത്രിപാഠി അറസ്റ്റ് ചെയ്യപ്പെട്ടതിനെതുടർന്ന്, അന്ന് എസ്എഫ്ഐ  അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പ്രകാശ് കാരാട്ടാണ് യച്ചൂരിയെ ആ സ്ഥാനത്തേക്കു മത്സരിക്കാൻ നിർബന്ധിച്ചത്. പിന്നീട് ജെഎൻയുവിലെ പ്രധാന വിദ്യാർഥിസംഘടനയായി എസ്എഫ്ഐയെ വളർത്തിയത് ഇരുവരും ചേർന്നാണ്. അടുത്ത നാലരപതിറ്റാണ്ടു നീണ്ട ‘കോമ്രേഡ്ഷിപ്പിന്റെ’ തുടക്കവും അവിടെയായിരുന്നു. താമസിയാതെ വിപ്ലവ ചിന്താഗതിക്കാരായ ഇന്ത്യൻ യുവതയുടെ പ്രതീക്ഷയുടെ പ്രതീകങ്ങളായി കാരാട്ടും യച്ചൂരിയും  വളർന്നു. വിദ്യാർഥി സംഘടനയെന്ന നിലയിൽ അത് എസ്എഫ്ഐയുടെ സുവർണകാലമായിരുന്നു.

∙ ഇഎമ്മിനും ബിപിക്കും പ്രിയങ്കരൻ, നേരിട്ട് കേന്ദ്ര കമ്മിറ്റിയിലേക്ക്

ADVERTISEMENT

നേതൃപാടവവും ആശയവിനിമയ ശേഷിയും അടിയുറച്ച കാഴ്ചപ്പാടും യച്ചൂരിയെ വളരെ വേഗം നേതൃത്വത്തിന്റെ ഇഷ്ടഭാജനമാക്കി. 1984ൽ അദ്ദേഹത്തെ പാർട്ടി കേന്ദ്രകമ്മിറ്റിയിലെടുക്കാൻ തീരുമാനിച്ചതിനു പിന്നിൽ പാർട്ടി ജനറൽ സെക്രട്ടറി ഇഎംഎസും പൊളിറ്റ്ബ്യൂറോ അംഗം എം.ബസവ പുന്നയ്യയുമായിരുന്നു. അന്നു മുതൽ പ്രവർത്തന കേന്ദ്രം ഡൽഹിയിലെ പാർട്ടി ഓഫിസായി മാറി. മാറുന്ന കാലത്തിനനുസരിച്ച് കമ്മൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വിശകലനം ചെയ്യാനും പാർട്ടിയുടെ നയങ്ങൾ രൂപപ്പെടുത്താനും നിർണായകപിന്തുണ നൽകിയ യുവാവിന് താമസിയാതെ കൂടുതൽ ഉയർന്ന പദവി ലഭിച്ചു.

സീതാറാം യച്ചൂരി. ( ഫയൽ ചിത്രം: മനോരമ)

8 വർഷത്തിനു ശേഷം 40–ാം വയസ്സിൽ അദ്ദേഹം പൊളിറ്റ്ബ്യൂറോ അംഗമായി. പൊളിറ്റ് ബ്യൂറോ അംഗമായ ചെറുപ്പക്കാരനെന്ന നിലയിൽ പിന്നീടുള്ള നാളുകളിൽ ലോക കമ്യൂണിസ്റ്റ് വേദികളിൽ സീതാറാം ശ്രദ്ധേയനായി. മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പാർട്ടി സമ്മേളനങ്ങളിലേക്കുള്ള സൗഹാർദ പ്രതിനിധി സംഘത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായിത്തീർന്നു. മികച്ച ആശയവിനിമയ ശേഷി കൂടുതൽ വിപുലമായ സൗഹാർദങ്ങൾ നേടിക്കൊടുത്തു.

∙ നേപ്പാളിന്റെ ചരിത്രത്തിൽ ഇടം നേടിയ യച്ചൂരി ഫോർമുല

രാഷ്ട്രീയാധികാരത്തിന്റെ ആടയാഭരണങ്ങൾ ഇല്ലാതിരുന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടികൾക്കു ഭരണവും നിർണായക സ്വാധീനവുമുള്ള രാജ്യങ്ങളിൽ അദ്ദേഹം  നേതൃനിരയുമായി ബന്ധം പുലർത്തി. ചൈനയിലെയും ലാവോസിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് നേതാക്കൾക്കു നേരിട്ടു പരിചയമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവ് ഒരുപക്ഷേ യച്ചൂരിയായേക്കും. അത്തരം സൗഹൃദങ്ങളാണ് പിൽക്കാലത്ത് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളിൽ അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. 500 വർഷത്തോളം നീണ്ട രാജവാഴ്ച അവസാനിപ്പിച്ച് ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നേപ്പാൾ ജനാധിപത്യപാതയിലേക്കു നീങ്ങിയ ഘട്ടത്തിൽ, രാജ്യത്തെ മുഖ്യധാര പാർട്ടികളെയും ഒളിവിൽ പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളെയും കൂട്ടിയോജിപ്പിച്ചത് യച്ചൂരിയുടെ ശ്രമഫലമായിട്ടായിരുന്നു.

സീതാറാം യച്ചൂരി (PTI Photo)
ADVERTISEMENT

ഇരുകൂട്ടരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷം യച്ചൂരി മുന്നോട്ടുവച്ച 12 ഇന ഒത്തുതീർപ്പ് ഫോർമുലയുടെ അടിസ്ഥാനത്തിലാണ് നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ്– മാവോയിസ്റ്റ് പാർട്ടികളും ഒരുമിച്ചുനീങ്ങാൻ തീരുമാനിച്ചത്. ‘യച്ചൂരി ഫോർമുല’യ്ക്ക് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണ നേടിയെടുക്കാൻ അദ്ദേഹം ഡോ.മൻമോഹൻസിങ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി. രണ്ടു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ, ഈ ഇടപെടൽ ഇന്ത്യയുടെ ദീർഘകാല താൽപര്യങ്ങൾക്കു ഗുണകരമായിരുന്നോയെന്ന ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും നേപ്പാളിൽ മാവോയിസ്റ്റുകളും സർക്കാർ സൈന്യവുമായുള്ള സംഘർഷത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇതു സഹായിച്ചുവെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.

∙ പാർട്ടിയുടെ ആ നിലപാടിന് അന്ന് യച്ചൂരി വഴങ്ങി

ഹർകിഷൻ സിങ് സുർജിത്തിന്റെ പിൻഗാമിയായി പാർട്ടി ജനറൽ സെക്രട്ടറിയായത് പ്രകാശ് കാരാട്ടാണ്. എന്നാൽ, സിപിഎമ്മിനു കാര്യമായ ശേഷിയില്ലാത്ത ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയെ പ്രസക്തമായി നിലനിർത്തിയത് യച്ചൂരിയുടെ ബന്ധങ്ങളും ഇടപെടലുകളുമായിരുന്നു. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാർട്ടികളിലെയും നേതാക്കളുമായി മികച്ച ബന്ധം നിലനിർത്തിയ യച്ചൂരി 1996ൽ ദേശീയ മുന്നണി സർക്കാരിന്റെയും 2004ൽ യുപിഎ മുന്നണിയുടെയും രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മൻമോഹൻസിങ് സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ജനോപകാരപ്രദമായ നിയമനിർമാണങ്ങളിലും അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയുടെ കയ്യൊപ്പുണ്ടായിരുന്നു. അമേരിക്കയുമായുള്ള സിവിൽ ആണവകരാറിന്റെ പേരിൽ ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചതോടെയാണ് ആ സഖ്യം അവസാനിച്ചത്. 

കാരാട്ടിനു പകരം യച്ചൂരിയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയെങ്കിൽ യുഎസുമായുള്ള കരാറിനെ എതിർത്തു കൊണ്ടു തന്നെ കോൺഗ്രസ് സർക്കാരിനു  പിന്തുണ തുടരുമായിരുന്നു എന്നു കരുതുന്നവരുണ്ട്. ഏതായാലും പിന്തുണ പിൻവലിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു പാർട്ടി ജനറൽ സെക്രട്ടറിയുടെയത്ര കടുംപിടിത്തം ഇല്ലെന്നു വ്യക്തമായിരുന്നു. 

യുഎസുമായുള്ള കരാർ ഒപ്പുവയ്ക്കുന്നതിനുള്ള മുന്നുപാധി എന്ന നിലയിൽ രാജ്യസഭയിലെ പ്രസംഗത്തിൽ യച്ചൂരി മുന്നോട്ടുവച്ച നിർദേശങ്ങളെല്ലാം ഡോ.മൻമോഹൻസിങ് അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മറുപടിയിൽ തൃപ്തനായി മടങ്ങിയ യച്ചൂരിയെ കാരാട്ട് തള്ളിപ്പറയുന്നതാണ് പിന്നീടു കണ്ടത്. ‘പാർട്ടിയുടെ പ്രഖ്യാപിത യുഎസ് വിരുദ്ധ നിലപാട്’ എന്ന കാരാട്ടിന്റെ ദുർവാശിക്കു മുന്നിൽ അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു. ഇക്കാര്യം പരസ്യമായി സമ്മതിക്കാതെ, യുഎസ് കരാറിനു പകരം വിലക്കയറ്റംപോലുള്ള ജനകീയ പ്രശ്നങ്ങളുടെ പേരിലായിരുന്നു പിന്തുണ പിൻവലിക്കേണ്ടിയിരുന്നതെന്നാണ് യച്ചൂരി അതേക്കുറിച്ചു പിന്നീടു പറഞ്ഞത്.

∙ വിഎസിന്റെ ആരാധകൻ, അതിരു വിട്ടപ്പോൾ വിമർശകൻ

കേരളത്തിലെ പാർട്ടിയിൽ 2 പതിറ്റാണ്ടോളം തുടർന്ന വി.എസ്–പിണറായി ആശയസമരം സൃഷ്ടിച്ച സംഘർഷം ലഘൂകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് യച്ചൂരിയായിരുന്നു. സിപിഎം രാഷ്ട്രീയത്തിലെ ഗുരുഭൂതനായ വിഎസിനോട് അദ്ദേഹത്തിന് അൽപം കൂടുതൽ ആഭിമുഖ്യമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. അതേസമയം, വിഎസ് വിഭാഗം അച്ചടക്കത്തിന്റെ സീമകൾ ലംഘിക്കുന്നുവെന്നു തോന്നിയ ഘട്ടത്തിൽ അദ്ദേഹം അവരെ തിരുത്താൻ മടിച്ചില്ല. എന്നിട്ടും എതിർചേരിയുടെ കണ്ണിലെ കരടായിരുന്നു യച്ചൂരി. ആ നീരസം അക്കാലത്ത് പിണറായിയുടെ ഓരോ വാക്കുകളിലും നോക്കിലും പ്രകടമായിരുന്നു. യച്ചൂരിക്ക് രാജ്യസഭയിൽ മൂന്നമത് ഒരു ടേം കൂടി നൽകണമെന്ന് പൊതുവേ അഭിപ്രായമുയർന്നപ്പോൾ കേരള ഘടകത്തിന്റെ നീരസം മറനീക്കി പുറത്തുവന്നു. സൈബർ പോരാളികൾ വിഷയം കൈകാര്യം ചെയ്തു.

പ്രകാശ് കാരാട്ടിനും വിഎസ് അച്യുതാനന്ദനുമൊപ്പം സീതാറാം യച്ചൂരി. (ഫയൽ ചിത്രം: മനോരമ)

∙ സിപിഎമ്മിനെ എതിർത്തവരും യച്ചൂരിയെ ഇഷ്ടപ്പെട്ടു

ആഗോളമൂലധനത്തിന്റെ വ്യാപനവും സാങ്കേതികവിദ്യയുടെ വളർച്ചയും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കമ്യൂണിസ്റ്റ് ആശയധാരയുടെ കടയ്ക്കൽ കത്തിവച്ചിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം, സോവിയറ്റ് യൂണിയൻ തകർന്നതോ ആഫ്രിക്കൻ രാജ്യങ്ങളിലെ വിപ്ലവമുന്നേറ്റങ്ങളുടെ കൂമ്പടഞ്ഞതോ വിശദീകരിക്കാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ മെനക്കെട്ടില്ല. പകരം, പാർട്ടിയുടെ സർവാധിപത്യത്തിൽ മുതലാളിത്ത പരിഷ്ക്കാരങ്ങളുമായി മുന്നോട്ടുപോയ ചൈനയെ അവർ മനസ്സാ വരിച്ചു. പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ദുരിതം വിളയിക്കുന്ന ക്യൂബയെയും വെനസ്വേലയെയും വാഴ്ത്തിപ്പാടി.ദേശീയരാഷ്ട്രീയത്തിൽ മണ്ഡൽ കൊടുങ്കാറ്റിന്റെ പ്രഹരശേഷിയെ അതിജീവിക്കാനും അവർക്കു കഴിഞ്ഞില്ല.

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

ബിഹാറിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമെല്ലാം ഒരുകാലത്തു നിർണായക ശക്തിയായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. കാലാനുസൃതമായി ചെയ്യാൻ കൊള്ളില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ബംഗാളികളും  കൈവിട്ടു. ഒന്നാം യുപിഎ സർക്കാരിനെ പുറത്താക്കാനുള്ള നീക്കം പൊളിഞ്ഞതോടെ കമ്യൂണിസ്റ്റുകാർ ഡൽഹിയിലും അപ്രസക്തരായിത്തുടങ്ങി. നരേന്ദ്ര മോദി ഭരിച്ച കഴിഞ്ഞ 10 വർഷം കൊണ്ട് ആ പ്രക്രിയ പൂർണമായി. മതരാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ കൂട്ടാക്കാത്ത  യച്ചൂരിക്ക് അപ്പോഴും അവിടെ മാന്യസ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഡൽഹിയുടെ ബൗദ്ധിക മണ്ഡലത്തിൽ വേറിട്ടുനിന്നു. ആ വിയോഗം സിപിഎമ്മിനെ മാത്രമല്ല, രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാകെ കൂടുതൽ ദുർബലരാക്കുന്നു.

English Summary:

From Student Activist to Politburo: The Meteoric Journey of Sitaram Yechury