തെലുങ്കിലുള്ള ഈ പ്രയോഗം തികച്ചും ‘യച്ചൂരി ലൈനിൽ‌’ ഉള്ളതാണ്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ, ‘ഭാര്യയുമില്ല, അവരൊട്ട് ഗർഭിണിയുമല്ല, എന്നിട്ടും മകന് സോമലിംഗം എന്ന് പേരിട്ടിട്ടുണ്ട്’. യുപിഎ സർക്കാരിന്റെയും പിന്നീട് എൻഡിഎ സർക്കാരിന്റെയും സാമ്പത്തിക, വികസന നയങ്ങളെ വിശേഷിപ്പിക്കാനും പരിഹസിക്കാനും സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി നടത്തിയ പ്രയോഗങ്ങളിൽ ഒന്നായിരുന്നു ഇത്. കേൾക്കുന്നവർ കാര്യമായി ആലോചിക്കാതെ തന്നെ കാര്യം മനസ്സിലാകും. വർഷങ്ങളോളം ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന്റെ മുഖവും ശബ്ദവുമായിരുന്നു സീതാറാം യച്ചൂരി. ഇഎംഎസ്, ഹർകിഷൻ സിങ് സുർജിത്, പ്രകാശ് കാരാട്ട് എന്നിവരുടെ പിൻഗാമിയായാണ് സീതാറാം യച്ചൂരി ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ യച്ചൂരി ഒരിക്കലും സിപിഎമ്മിന്റെ നേതാവ് മാത്രമായിരുന്നില്ല. ബൃഹത്തായ ഇടതുപക്ഷത്തിന്റെ എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്റിൽ, ജന്ദർമന്ദറിലെ സമരവേദികളിൽ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ സെമിനാറുകളിൽ, ഗോൾമാർക്കറ്റിലുള്ള എകെജി ഭവനില്‍, ജെഎന്‍യു പോലുള്ള കലാലയങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ, പുസ്തക പ്രകാശനമടക്കമുള്ള സാംസ്കാരിക ചടങ്ങുകളിൽ, രാഷ്ട്രപതി ഭവനിൽ അടക്കം നടക്കുന്ന ഔദ്യോഗിക വിരുന്നുകളിൽ... സീതാറാം യച്ചൂരിയുടെ സാന്നിധ്യം ആ ചടങ്ങുകളുടെെയാക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആലു ലേതു, സുലു ലേതു,
കൊടുകു പേര് സോമലിംഗം’

തെലുങ്കിലുള്ള ഈ പ്രയോഗം തികച്ചും ‘യച്ചൂരി ലൈനിൽ‌’ ഉള്ളതാണ്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ, ‘ഭാര്യയുമില്ല, അവരൊട്ട് ഗർഭിണിയുമല്ല, എന്നിട്ടും മകന് സോമലിംഗം എന്ന് പേരിട്ടിട്ടുണ്ട്’. യുപിഎ സർക്കാരിന്റെയും പിന്നീട് എൻഡിഎ സർക്കാരിന്റെയും സാമ്പത്തിക, വികസന നയങ്ങളെ വിശേഷിപ്പിക്കാനും പരിഹസിക്കാനും സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി നടത്തിയ പ്രയോഗങ്ങളിൽ ഒന്നായിരുന്നു ഇത്. കേൾക്കുന്നവർ കാര്യമായി ആലോചിക്കാതെ തന്നെ കാര്യം മനസ്സിലാകും.

ADVERTISEMENT

വർഷങ്ങളോളം ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന്റെ മുഖവും ശബ്ദവുമായിരുന്നു സീതാറാം യച്ചൂരി. ഇഎംഎസ്, ഹർകിഷൻ സിങ് സുർജിത്, പ്രകാശ് കാരാട്ട് എന്നിവരുടെ പിൻഗാമിയായാണ് സീതാറാം യച്ചൂരി ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ യച്ചൂരി ഒരിക്കലും സിപിഎമ്മിന്റെ നേതാവ് മാത്രമായിരുന്നില്ല. ബൃഹത്തായ ഇടതുപക്ഷത്തിന്റെ എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്റിൽ, ജന്ദർമന്ദറിലെ സമരവേദികളിൽ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ സെമിനാറുകളിൽ, ഗോൾമാർക്കറ്റിലുള്ള എകെജി ഭവനില്‍, ജെഎന്‍യു പോലുള്ള കലാലയങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ, പുസ്തകപ്രകാശനമടക്കമുള്ള സാംസ്കാരിക ചടങ്ങുകളിൽ, രാഷ്ട്രപതി ഭവനിൽ അടക്കം നടക്കുന്ന ഔദ്യോഗിക വിരുന്നുകളിൽ...

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

സീതാറാം യച്ചൂരിയുടെ സാന്നിധ്യം ആ ചടങ്ങുകളുടെെയാക്കെ മാറ്റു കൂട്ടിയിട്ടേ ഉള്ളൂ. പാർലമെന്റിൽ ശോഷിച്ച അംഗങ്ങൾ ഉള്ളപ്പോഴും യച്ചൂരിയുടെ സാന്നിധ്യവും വാക്കുകളും ഏവരും വിലമതിച്ചു. വർഗീയതയോടും അതിനെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകളോടും നിരന്തരമായി കലഹിച്ചു. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചു. എതിര്‍പ്പുകള്‍ ഉള്ളപ്പോഴും സിപിഎമ്മിന്റെ ആശയ, സംഘടനാ ചട്ടക്കൂടുകളോടും അച്ചടക്കത്തോടും വിട്ടുവീഴ്ചയില്ലാതെ ചേർന്നു നിന്നു.

∙ ബംഗാളിയിൽ ചോദിച്ചാൽ മറുപടിയും അതേ ഭാഷയിൽ!

ഒന്നാം യുപിഎ സർക്കാരിന്റെ തുടക്കകാലമാണ്. 2005ൽ സീതാറാം യച്ചൂരി രാജ്യസഭയിലെത്തി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ യച്ചൂരി എത്തിയിട്ടുണ്ടെങ്കിൽ ഒരു കാഴ്ച കാണാം. ചുറ്റിലും എപ്പോഴും മാധ്യമപ്രവർത്തകരുടെ വലിയൊരു പട. മറ്റു നേതാക്കളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് ആ മാധ്യമ പ്രവർത്തകരിലെ വൈവിധ്യമാണ്. ഹിന്ദി മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരോട് ഹിന്ദിയിലും ഇംഗ്ലിഷ് മാധ്യമപ്രവർത്തകരോട് ഇംഗ്ലിഷിലും ബംഗാളിയിലുള്ള ചോദ്യങ്ങള്‍ക്ക് ആ ഭാഷയിലും തെലുഗു മാധ്യമക്കാരോട് തെലുങ്ക് ഭാഷയിലും ഒഴുക്കോടെ സംസാരിക്കുന്ന നേതാവ്. അപ്പോൾ എല്ലാ നാട്ടുകാരും അദ്ദേഹത്തിനു ചുറ്റുമുണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അരച്ചു കലക്കി കുടിച്ചിട്ടുള്ളതിനാൽ മലയാളി മാധ്യമ പ്രവർത്തകരെ ഓരോരുത്തരേയും പേരെടുത്തറിയുകയും ചെയ്യാം.

വാർത്താ സമ്മേളനത്തിനിടെ സീതാറാ യച്ചൂരി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

അത്ര വലിയ പ്രാധാന്യമൊന്നുമില്ലാത്ത പതിവ് വാർത്താസമ്മേളനങ്ങളാണെങ്കിൽ ലോക്സഭാ നേതാവ് എന്ന നിലയിൽ ബാസുദേബ് ആചാര്യ ആയിരിക്കും പത്രസമ്മേളനം നടത്തുക. എന്നാൽ നിർണായക വിഷയങ്ങളിൽ‍ എത്തുക യച്ചൂരിയാവും. ഇടതുപക്ഷത്തിന്റെ നിലയും നിലപാടും മറ്റാരേക്കാളും വ്യക്തമായി അതിൽ അവതരിപ്പിക്കുകയും ചെയ്യും. വാർത്താസമ്മേളനം കഴിയാൻ കാത്ത് ചെറിയൊരു ചിരിയോടെ അദ്ദേഹത്തിന്റെ പിഎ മലയാളിയായ തോമസും അവിടെയുണ്ടാകും. അത്രയും ഗൗരവപ്പെട്ട വാർത്താസമ്മേളനങ്ങൾ‍ക്ക് ശേഷം മാധ്യമ പ്രവർത്തകർക്കൊപ്പം അവിടെ നിന്ന് ചായയും ബിസ്കറ്റുമൊക്കെ കഴിക്കുന്ന യച്ചൂരിയും പാർലമെന്റിലെ കാഴ്ചകളിലൊന്നായിരുന്നു.

രാഹുൽ ഗാന്ധി നിർണായക വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നത് യച്ചൂരിയുമായിട്ടായിരുന്നു എന്നത് പലപ്പോഴും ട്രോൾ ആയിട്ടുണ്ടെങ്കിലും പരസ്പര ബഹുമാനത്തിൽ അടിയുറച്ച ബന്ധം ഇരുനേതാക്കളും തമ്മിലുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് അവസാനമായി കണ്ട പ്രമുഖ നേതാക്കളിലൊരാൾ സോണിയ ഗാന്ധി ആയിരുന്നു എന്നത്. 

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

പഴയ പാർലമെന്റ് മന്ദിരത്തിന്റെ ഏറ്റവും മുകളിലേക്ക് ഇടുങ്ങിയ കോണിപ്പടി കയറിയെത്തിയാൽ അവിടുത്തെ 53–ാം നമ്പർ മുറിയില്‍ മാധ്യമപ്രവർത്തരോട് സംസാരിച്ചിരിക്കുന്ന യച്ചൂരിയെ കാണാം. നേരിട്ടുള്ള വാർത്താസമ്മേളനങ്ങളിലും മറ്റും കിറുകൃത്യമായി ഉത്തരങ്ങൾ പറയുന്ന യച്ചൂരിയെ ഫോണിൽ വിളിച്ചാൽ പക്ഷേ, മറ്റൊരു സ്വരമാണ് കേൾക്കുക. കൂടുതലും ഞരങ്ങിയും മൂളിയും ഇടയ്ക്ക് ചില വാക്കുകളിലൂടെ സൂചനകൾ തന്നുമൊക്കെയായിരുന്നു അത്. നേരിട്ടുള്ള വാർത്താസമ്മേളനങ്ങളിൽ പക്ഷേ, ഗൗരവത്തോടെ ഉത്തരം പറയേണ്ട ചോദ്യങ്ങൾക്ക് ആ വിധത്തിലും ‘കുനുഷ്ട്’ ചോദ്യങ്ങള്‍ക്ക് ഒരു ചെറുചിരിയോടെ മറുചോദ്യമെറിഞ്ഞും സമർഥമായി വഴുതിമാറുകയും ചെയ്യും.

∙ എതിരാളികൾക്കൊപ്പം അന്ന് യച്ചൂരി കാറിൽ മടങ്ങി

സമന്വയമായിരുന്നു യച്ചൂരിയുടെ വേദി. 2004ലെ ഒന്നാം യുപിഎ സർക്കാരിന് രൂപം കൊടുത്തതിൽ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിതിന് വലിയ പങ്കുണ്ടെങ്കിൽ ഇപ്പോഴത്തെ ‘ഇന്ത്യാ സഖ്യ’ത്തിന് യച്ചൂരിക്കും വലിയ പങ്കുണ്ട്. രാഹുൽ ഗാന്ധി നിർണായക വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നത് യച്ചൂരിയുമായിട്ടായിരുന്നു എന്നത് പലപ്പോഴും ട്രോൾ ആയിട്ടുണ്ടെങ്കിലും പരസ്പര ബഹുമാനത്തിൽ അടിയുറച്ച ബന്ധം ഇരുനേതാക്കളും തമ്മിലുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് അവസാനമായി കണ്ട പ്രമുഖ നേതാക്കളിലൊരാൾ സോണിയാ ഗാന്ധി ആയിരുന്നു എന്നത്. ആരോഗ്യം വളരെ മോശമായിരിക്കുന്നു എന്നും എത്രയും വേഗം ചികിത്സ തേടണമെന്നും സോണിയാ ഗാന്ധി അദ്ദേഹത്തോട് പറഞ്ഞു എന്നാണ് യച്ചൂരിയുമായി അടുപ്പമുള്ളവർ പങ്കുവയ്ക്കുന്നത്.

സീതാറാം യച്ചൂരി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ വാദമുഖം സജ്ജമാക്കുന്നത് യച്ചൂരിയായിരുന്നു. മാധ്യമങ്ങള്‍ ആ വാക്കുകൾക്ക് എപ്പോഴും ചെവികൊടുത്തിരുന്നു. ഇപ്പോൾ നാം കാണുന്ന രാത്രിയിലെ ടിവി ചർച്ചകളുടെ ആദ്യകാല മാതൃകകൾ രാജ്യത്തെ ഇംഗ്ലിഷ് ചാനലുകളിൽ ആരംഭിച്ച കാലം. അന്ന് കോൺഗ്രസ് പ്രതിനിധിയായി കപിൽ‍ സിബലും ബിജെപിയെ പ്രതിനിധീകരിച്ച് അരുൺ ജെയ്റ്റ്ലിയും ഇടതുപക്ഷത്തിനു വേണ്ടി സീതാറാം യച്ചൂരിയുമായിരുന്നു എൻഡിടിവിയുടെ ‘ദ് ബിഗ് ഫൈറ്റ്’ പോലുള്ള പരിപാടികളിൽ പങ്കെടുത്തിരുന്നത്. ഇഴകീറി വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനൊപ്പം നിശിതമായ വിമർശനങ്ങളും മൂവരും അന്യോന്യം തൊടുത്തു. എന്നാൽ അതിൽ വ്യക്തിപരമായ വിഴുപ്പലക്കുകൾ ഉണ്ടായിരുന്നില്ല. എന്തിനേറെ, ഒരു സ്റ്റുഡിയോയിൽ നിന്ന് അടുത്ത സ്റ്റുഡിയോയിലേക്ക് എതിരാളികൾ ഒരേ കാറിൽതന്നെ പോയ കഥകൾ പോലുമുണ്ട്.

സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയിൽ നടന്ന ഡിബേറ്റുകളായിരുന്നു യച്ചൂരിയെന്ന പ്രഗത്ഭനായ പാർലമെന്റേറിയനെ അടയാളപ്പെടുത്തിയ കാര്യങ്ങളിലൊന്ന്. ഭരണകക്ഷിയായ കോൺഗ്രസിനു വേണ്ടി പി.ചിദംബരവും കപിൽ സിബലും അണിനിരന്നപ്പോൾ അരുൺ ജെയ്റ്റ്ലിയായിരുന്നു ബിജെപിക്കു വേണ്ടി പട നയിച്ചത്. രാജ്യത്തെ മുന്‍നിരക്കാരായ മൂന്ന് അഭിഭാഷകരുടെ നടുവിൽ സീതാറാം യച്ചൂരിയും. പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ ഈ ‘ബൗദ്ധിക മല്ലന്മാ’രുടെ വാക്കുകൾ കേൾക്കാൻ മാധ്യമഗാലറികൾ നിറഞ്ഞിരുന്നു. കൊണ്ടും കൊടുത്തും മൂന്നു പക്ഷവും മുന്നേറിയ ഈ ചർച്ചകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്തയെ തന്നെ നിർവചിക്കുന്നതായിരുന്നു.

∙ വിഎസിനെ ബഹുമാനിച്ചു, ബുദ്ധദേവിനെ പിന്തുണച്ചു

ഒരേ സമയം, നയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളിൽ പാര്‍ട്ടിയിലെ വിരുദ്ധ ചേരികളിലെ മഹാരഥന്മാരെ യച്ചൂരി ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് വി.എസ്.അച്യുതാനന്ദനും ബുദ്ധദേബ് ഭട്ടാചാര്യയും. സിപിഎം ആഭ്യന്തര പ്രശ്നങ്ങളിൽ ചേരിതിരിഞ്ഞ് പോരാടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിഎസിനെ ‘കേരളത്തിന്റെ ഫിഡൽ കാസ്ട്രോ’ എന്ന് യച്ചൂരി വിളിച്ചത്. ‘പഴയ സ്കൂളിൽ’പ്പെട്ട വിഎസിലെ പോരാട്ടവീര്യമുള്ള തൊഴിലാളി നേതാവിനെ എത്രത്തോളം യച്ചൂരി വിലമതിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ പ്രസ്താവന. അതേസമയം, ബംഗാളിൽ പാർട്ടിയുടെ അടിത്തറ കോരിയ തീരുമാനങ്ങളെടുത്ത ബുദ്ധദേവുമായും യച്ചൂരി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഇരു നേതാക്കളും പല വിഷയങ്ങളിലും പാർട്ടിക്കുള്ളിൽ തന്നെ വിമർശന വിധേയരായപ്പോഴും യച്ചൂരി ഇരുവർക്കുമൊപ്പം നിലകൊണ്ടു എന്ന പ്രത്യേകതയുമുണ്ട്.

കോടിയേരി ബാലകൃഷ്ണൻ, വി.എസ്. അച്യുതാനന്ദന്‍ എന്നിവർക്കൊപ്പം സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

യച്ചൂരിയുടെ വേഷവിധാനങ്ങളിൽ പോലും പ്രത്യേകതയുണ്ടായിരുന്നു. മണിക് സർക്കാരോ മുഹമ്മദ് സലിമോ ഒഴിച്ചു നിർത്തിയാൽ കുർത്തയും പൈജാമയും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇടതു നേതാവ്, കേരളം പോലുള്ള സ്ഥലങ്ങളിലെത്തിയാൽ ഇടയ്ക്ക് തെളിഞ്ഞ മുറിക്കൈയ്യന്‍ ഷർട്ടിടുന്ന സദാ പ്രസന്നവദനനായ നേതാവ്, യച്ചൂരിയെ വ്യതിരിക്തനാക്കിയ അനേകം വിശേഷണങ്ങളുണ്ട്. സൗമ്യനും മിതഭാഷിയുമായിരിക്കുമ്പോഴും പറയുന്ന വാക്കുകളിലുള്ള ഉറപ്പായിരുന്നു യച്ചൂരിയെ വേറിട്ടുനിർത്തിയത്. തൊഴിലാളികൾക്കും പാർട്ടിയുടെ താഴേത്തട്ടിലുള്ളവരോടും നിരന്തരം ഇടപെടുമ്പോഴും രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങളായ ഡല്‍ഹി സെന്റ് സ്റ്റീഫൻസിലും െജഎന്‍യുവിലും പഠിച്ചതിന്റെ ഔന്നത്യവും അദ്ദേഹത്തിന് എക്കാലത്തുമുണ്ടായിരുന്നു.

പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം: മനോരമ)

യച്ചൂരിക്ക് വഴങ്ങാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. അത് സാമ്പത്തികമാണെങ്കിലും ചരിത്രമാണെങ്കിലും വിദേശകാര്യമാണെങ്കിലും കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ തിളയ്ക്കുന്ന കഥകളാണെങ്കിലും ഒരേ ആവേശത്തോടെ അദ്ദേഹം പ്രസംഗിക്കും. ഒരു തെലുങ്ക് കുടുംബത്തിൽ അന്നത്തെ മദ്രാസിൽ ജനിച്ച് പഠിക്കാനായി ഡല്‍ഹിയിലെത്തി പിന്നീട് ലൂട്യൻസ് ഡല്‍ഹിയുടെ അധികാരകേന്ദ്രങ്ങളിൽ‍ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായപ്പോഴും ഡൽഹിക്കാരനല്ലാതെ മാറി നിന്നയാൾ.

(വർഷങ്ങളോളം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)

English Summary:

Sitaram Yechury: A Politician Well-Versed in All Matters Within and Beyond the CPM