ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏതു സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ പേടിയുണ്ടാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) കാര്യത്തിലും അതുണ്ട്. എഐ മൂലം ഭാവിയിൽ മനുഷ്യർ അടിമകളായി മാറാമെന്നും ഈ സാങ്കേതികവിദ്യ ലോകാവസാനത്തിനുപോലും ഇടയാക്കാമെന്നുമൊക്കെ ഊഹാപോഹ സിദ്ധാന്തങ്ങളുണ്ട്. എഐയെപ്പറ്റി ഈ പേടിയുള്ളവരിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പോലുമുണ്ടെന്നത് ഇതിനെ കൂടുതൽ ഗൗരവതരമാക്കുന്നു. ഭൂമിയിൽ ഇന്ന് ഏറ്റവും അധീശത്വം പുലർത്തുന്ന ജീവി മനുഷ്യനാണ്. ഉയർന്ന ബുദ്ധിശക്തിയാണ് ഇതിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. എന്നാൽ, മനുഷ്യരെ കടത്തിവെട്ടുന്ന രീതിയിൽ എഐ വളർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിശാലികളെന്ന നില മനുഷ്യർ കൈവിടും. മനുഷ്യരെ അടിമത്തത്തിലേക്കു തള്ളിവിടാൻ ശേഷിയുള്ള സാങ്കേതികവിദ്യയായി

ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏതു സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ പേടിയുണ്ടാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) കാര്യത്തിലും അതുണ്ട്. എഐ മൂലം ഭാവിയിൽ മനുഷ്യർ അടിമകളായി മാറാമെന്നും ഈ സാങ്കേതികവിദ്യ ലോകാവസാനത്തിനുപോലും ഇടയാക്കാമെന്നുമൊക്കെ ഊഹാപോഹ സിദ്ധാന്തങ്ങളുണ്ട്. എഐയെപ്പറ്റി ഈ പേടിയുള്ളവരിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പോലുമുണ്ടെന്നത് ഇതിനെ കൂടുതൽ ഗൗരവതരമാക്കുന്നു. ഭൂമിയിൽ ഇന്ന് ഏറ്റവും അധീശത്വം പുലർത്തുന്ന ജീവി മനുഷ്യനാണ്. ഉയർന്ന ബുദ്ധിശക്തിയാണ് ഇതിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. എന്നാൽ, മനുഷ്യരെ കടത്തിവെട്ടുന്ന രീതിയിൽ എഐ വളർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിശാലികളെന്ന നില മനുഷ്യർ കൈവിടും. മനുഷ്യരെ അടിമത്തത്തിലേക്കു തള്ളിവിടാൻ ശേഷിയുള്ള സാങ്കേതികവിദ്യയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏതു സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ പേടിയുണ്ടാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) കാര്യത്തിലും അതുണ്ട്. എഐ മൂലം ഭാവിയിൽ മനുഷ്യർ അടിമകളായി മാറാമെന്നും ഈ സാങ്കേതികവിദ്യ ലോകാവസാനത്തിനുപോലും ഇടയാക്കാമെന്നുമൊക്കെ ഊഹാപോഹ സിദ്ധാന്തങ്ങളുണ്ട്. എഐയെപ്പറ്റി ഈ പേടിയുള്ളവരിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പോലുമുണ്ടെന്നത് ഇതിനെ കൂടുതൽ ഗൗരവതരമാക്കുന്നു. ഭൂമിയിൽ ഇന്ന് ഏറ്റവും അധീശത്വം പുലർത്തുന്ന ജീവി മനുഷ്യനാണ്. ഉയർന്ന ബുദ്ധിശക്തിയാണ് ഇതിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. എന്നാൽ, മനുഷ്യരെ കടത്തിവെട്ടുന്ന രീതിയിൽ എഐ വളർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിശാലികളെന്ന നില മനുഷ്യർ കൈവിടും. മനുഷ്യരെ അടിമത്തത്തിലേക്കു തള്ളിവിടാൻ ശേഷിയുള്ള സാങ്കേതികവിദ്യയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏതു സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ പേടിയുണ്ടാകാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) കാര്യത്തിലും അതുണ്ട്. എഐ മൂലം ഭാവിയിൽ മനുഷ്യർ അടിമകളായി മാറാമെന്നും ഈ സാങ്കേതികവിദ്യ ലോകാവസാനത്തിനുപോലും ഇടയാക്കാമെന്നുമൊക്കെ ഊഹാപോഹ സിദ്ധാന്തങ്ങളുണ്ട്. എഐയെപ്പറ്റി ഈ പേടിയുള്ളവരിൽ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പോലുമുണ്ടെന്നത് ഇതിനെ കൂടുതൽ ഗൗരവതരമാക്കുന്നു.

ഭൂമിയിൽ ഇന്ന് ഏറ്റവും അധീശത്വം പുലർത്തുന്ന ജീവി മനുഷ്യനാണ്. ഉയർന്ന ബുദ്ധിശക്തിയാണ് ഇതിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. എന്നാൽ, മനുഷ്യരെ കടത്തിവെട്ടുന്ന രീതിയിൽ എഐ വളർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിശാലികളെന്ന നില മനുഷ്യർ കൈവിടും. മനുഷ്യരെ അടിമത്തത്തിലേക്കു തള്ളിവിടാൻ ശേഷിയുള്ള സാങ്കേതികവിദ്യയായി എഐയെ പലരും കണക്കാക്കുന്നത് ഇതിനാലാണ്.

(Representative image by Thossaphol / istock)
ADVERTISEMENT

∙ എതിരിടും എഐ

അന്യഗ്രഹജീവികൾ എന്തുകൊണ്ട് ഭൂമിയിലേക്കു വരുന്നില്ലെന്നതു വിഖ്യാത ശാസ്ത്രജ്ഞൻ എൻറികോ ഫെർമിയുടെ ചോദ്യമാണ്. ഫെർമി പാരഡോക്‌സെന്ന് ഇതറിയപ്പെടുന്നു. പ്രപഞ്ചത്തിൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റിടങ്ങളുമൊക്കെയായി വാസയോഗ്യമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. അവിടെ അന്യഗ്രഹജീവികൾ ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രം നിരാകരിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് അവിടങ്ങളിൽ നിന്നൊന്നും ജീവികൾ ഭൂമി സന്ദർശിക്കാനെത്തുന്നില്ല എന്നതായിരുന്നു ഫെർമിയുടെ സംശയം. 

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പല ശ്രമങ്ങളുണ്ടായി. അതിലൊരു സിദ്ധാന്തം ഗ്രേറ്റ് ഫിൽറ്റർ തിയറി എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിൽ ബുദ്ധിയും സാങ്കേതികശേഷിയുമുള്ള ജീവിസമൂഹങ്ങൾ ഒരു പരിധിക്കപ്പുറം പുരോഗമിക്കില്ലെന്നും ഏതെങ്കിലും ഒരു വലിയ എതിർശക്തി അവയെ നശിപ്പിക്കുമെന്നുമാണ് ഈ സിദ്ധാന്തം പറയുന്നത്.

(Representative image by demaerre / istock)

ഈയിടെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ വാദഗതിയുമായി രംഗത്തെത്തി. അന്യഗ്രഹജീവികളെ നമ്മൾ കണ്ടുമുട്ടാത്തതിനു കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസാണത്രേ. എഐ ഒരു പ്രത്യേകഘട്ടം കടന്നാൽ സൂപ്പർ ഇന്റലിജൻസായി മാറും. ഇങ്ങനെ മാറുന്ന സൂപ്പർ ഇന്റലിജൻസ് ആ സമൂഹത്തെ നശിപ്പിക്കുമത്രേ. ഗ്രേറ്റ് ഫിൽറ്റർ തിയറി മുന്നോട്ടുവയ്ക്കുന്ന എതിർശക്തികളിൽ പ്രമുഖമായതൊന്ന് എഐ ആകാമെന്നാണ് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞുവയ്ക്കുന്നത്.

ADVERTISEMENT

എന്തുകൊണ്ടാകാം സൂപ്പർ ഇന്റലിജൻസ് മനുഷ്യരെയും മറ്റും നശിപ്പിക്കുന്നത്? ഭാവനാത്മകമായ പല കാരണങ്ങളും ഈ ചോദ്യത്തിന് ഉത്തരമായി ഉയർന്നിട്ടുണ്ട്. ഊർജം നേടാനുള്ള മത്സരമാകും അങ്ങനെയൊരവസ്ഥയിലേക്കു നയിക്കുകയെന്നാണ് ശാസ്ത്രജ്ഞർ പറഞ്ഞ കാരണങ്ങളിലൊന്ന്. ഊർജം മനുഷ്യർക്കും എഐക്കും ആവശ്യമാണ്. എന്നാൽ, അതിന്റെ സ്രോതസ്സ് പരിമിതവും. ഇങ്ങനെയൊരു അവസ്ഥയാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മനുഷ്യർക്കും ഇടയിൽ പോരിനു വഴിതുറക്കുകയെന്നതു വളരെ കൗതുകകരമായ സിദ്ധാന്തങ്ങളിലൊന്നാണ്. ബൗദ്ധികമായി ഉന്നതനിലയിലേക്ക് ഉയരുന്ന എഐ, മനുഷ്യരെ അടിമകളാക്കാമെന്ന വാദങ്ങളും നിലനിൽക്കുന്നു. എന്നാൽ, ഇവയെല്ലാം ഊഹാപോഹങ്ങൾ എന്നതിനപ്പുറം ബലമില്ലാത്ത സിദ്ധാന്തങ്ങളാണ്.

Image Credits: M.photostock/Istockphoto.com

∙ ലോകം കീഴടക്കുമോ സൂപ്പർ ഇന്റലിജൻസ്?

ടെർമിനേറ്റർ സിനിമകൾ ആർക്കു മറക്കാനാകും? മസിൽമാൻ അർനോൾഡ് ഷ്വാസ്നെഗർ കേന്ദ്രകഥാപാത്രമായ ടെർമിനേറ്റർ വെറും സയൻസ് ഫിക്‌ഷൻ മസാല സിനിമയായിരുന്നില്ല. റോബട്ടുകളും മനുഷ്യരും തമ്മിലുള്ള യുദ്ധമായിരുന്നു ടെർമിനേറ്ററിന്റെ പ്രമേയം. അതിജീവനത്തിനായുള്ള മനുഷ്യരുടെ ശ്രമം അതിൽ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു. സ്‌കൈനെറ്റ് എന്ന എഐ പദ്ധതി മനുഷ്യരുടെ കയ്യിലൊതുങ്ങാത്ത വിധം വളർച്ച പ്രാപിച്ച് ഒടുവിൽ മനുഷ്യരെത്തന്നെ നിയന്ത്രിക്കുന്ന തലത്തിൽ എത്തുന്നതാണ് ചിത്രീകരിച്ചത്.

നമ്മൾ എഐയുടെ ബാല്യകാലത്താണെന്നു പറയാം. ഡിജിറ്റൽ അസിസ്റ്റന്റിലും മറ്റും തുടക്കമിട്ട എഐ നമ്മിലേക്കു കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നു. നമ്മൾ ചെയ്തിരുന്ന പല പ്രവൃത്തികളും ഇന്ന് എഐ സംവിധാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നരേറ്റീവ് എഐയുടെ വളർച്ച തന്നെ ഒരു വിസ്‌ഫോടനമുണ്ടാക്കി. ഭാവിയിൽ എഐ വിദ്യ കൂടുതൽ വളരുമെന്നുറപ്പ്. എങ്കിലും, ഇതെല്ലാം നാരോ എഐ അല്ലെങ്കിൽ ദുർബല എഐ എന്ന ഘട്ടത്തിലാണുള്ളത്.

(Representative image by mennovandijk / istock)
ADVERTISEMENT

നമ്മൾ പ്രോഗ്രാം ചെയ്യാതെ സ്വയം കാര്യങ്ങൾ ചെയ്യുന്ന എഐ സംവിധാനങ്ങൾ ഇപ്പോഴുണ്ട്. കാര്യങ്ങൾ പഠിച്ചശേഷമാണ് ഇവ ഇതു ചെയ്യുന്നത്. ഇവയുടെ ആൽഗരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് പലപ്പോഴും പ്രോഗ്രാമർമാർക്കു മനസ്സിലാകില്ല. ഇങ്ങനെ ബുദ്ധി കൂടിക്കൂടി അതിബുദ്ധിയായി (സൂപ്പർ ഇന്റലിജന്റ്) മാറാവുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഭാവിയിൽ വാഹനങ്ങളും യുദ്ധോപകരണങ്ങളുമുൾപ്പെടെ എഐയുടെ കീഴിലായിരിക്കും. ഇവയൊക്കെ സ്വന്തം കാര്യങ്ങൾക്കുപയോഗിച്ച് മനുഷ്യരുടെമേൽ ആധിപത്യം സ്ഥാപിക്കാൻ അതിബുദ്ധിയായി മാറുന്ന എഐക്കു കഴിഞ്ഞേക്കും.

ഇന്നത്തെ നാരോ എഐയുടെ അടുത്ത വലിയ ബൗദ്ധികഘട്ടം ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐ ആണ്. ഇത് എഐയുടെ ഉയർന്നതലമായി കരുതപ്പെടുന്നു. മനുഷ്യബുദ്ധിയുടെ ശേഷി നേടുന്ന സിംഗുലാരിറ്റി എന്ന ഘട്ടം അപ്പോഴേക്കും എഐ പിന്നിടും. സൂപ്പർ ഇന്റലിജൻസിലേക്കു പിന്നെയും ദൂരം ബാക്കി.

(Representative image by PhonlamaiPhoto / istock)

ഇപ്പോൾ നാം കാണുന്ന എഐ സംവിധാനങ്ങൾ പലരംഗങ്ങളിലും മികച്ച ഫലമുണ്ടാക്കുന്നതാണെങ്കിലും മനുഷ്യബുദ്ധിയുമായി താരതമ്യപ്പെടുത്താനൊക്കില്ല. എന്നാൽ, എജിഐ, സിംഗുലാരിറ്റി തുടങ്ങിയ സങ്കൽപങ്ങൾ സാധ്യമാകുമെന്നു പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല. പല എഐ കമ്പനികളും എജിഐ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. ക്യു സ്റ്റാർ എന്നറിയപ്പെടുന്ന ഓപ്പൺ എഐ സംവിധാനം ഒരുപക്ഷേ എജിഐ എന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചാറ്റ്ജിപിടിയുടെ ഉപജ്ഞാതാക്കളാണ് ഓപ്പൺ എഐ. ക്യു സ്റ്റാറിനെപ്പറ്റി കാര്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

∙ എഐ പേടിക്ക് സമയമായിട്ടില്ല

ഗൂഗിളിന്റെ ഉപകമ്പനി ഇൻട്രിൻസിക്കിന്റെ റോബട്ടിക് ആപ്ലിക്കേഷൻസ് മുൻ പ്രോഡക്ട് മേധാവി രാഹുൽ പണിക്കർ പറയുന്നു.

? എഐ ഭാവിയിൽ മനുഷ്യനെ കീഴടക്കുമോ .

ഭാവിയിലേക്ക് ഇനിയുമൊരുപാടു ദൂരമുണ്ട്. വിദൂരഭാവിയിൽ ചില സാധ്യതകൾ കൽപിക്കപ്പെടാമെങ്കിലും നമ്മുടെ ജീവിതകാലത്ത് അതു സംഭവിക്കുമെന്നു ഞാൻ കരുതുന്നില്ല. സാങ്കേതികവിദ്യയുടെ ദോഷഫലങ്ങളെ ലോകം എന്നും ഫലപ്രദമായി നേരിട്ടിട്ടുണ്ട്. നടപടിയെടുക്കാൻ വൈകിയ സംഭവങ്ങളിൽ പോലും ഈ മികവു കാത്തുസൂക്ഷിച്ചിട്ടുണ്ട്. അണുബോംബ്, ഓസോൺ പാളിയിലെ ദ്വാരം, ജൈവായുധം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

(Representative image by imaginima / istock)

? വിവിധ മേഖലകളിൽ എഐ നടപ്പാക്കുമ്പോൾ പുലർത്തേണ്ട മുൻകരുതലുകൾ.

എഐ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം നിയന്ത്രണം. ഉദാഹരണത്തിന്, രാസവസ്തുക്കൾ നമ്മളെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? മരുന്നുകൾ, ഭക്ഷണം, പെയ്ന്റ്, രാസായുധം അങ്ങനെ ഓരോന്നിലും ഓരോ തരത്തിലാണല്ലോ നിയന്ത്രണം. ഇതുപോലെയായിരിക്കണം എഐയിലും. എഐ നടപ്പാക്കിക്കഴിഞ്ഞാലും തുടർച്ചയായ നിരീക്ഷണവും തെറ്റുതിരുത്തലും അനിവാര്യമാണ്. എഐക്ക് അടിത്തറയാകുന്ന ഡേറ്റയിലും പക്ഷപാതം പാടില്ല.

റോബോ ഡോഗ്. (ചിത്രം: മനോരമ)

∙ പ്രമുഖരുടെ പേടി

ടെർമിനേറ്റർ ചിത്രങ്ങൾ ഒരുക്കിയ ജയിംസ് കാമറൺ ഹോളിവുഡിലെ ഏറ്റവും പ്രശസ്ത സംവിധായകരിൽ ഒരാളാണ്. ടൈറ്റാനിക് ഉൾപ്പെടെ ലോകോത്തര ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെപ്പറ്റി ശക്തമായ താക്കീത് നൽകുന്നയാളുമാണ്. 1984ൽ ആണ് ആദ്യ ടെർമിനേറ്റർ ചിത്രം പുറത്തിറങ്ങിയത്. അന്നേ താൻ മുന്നറിയിപ്പു നൽകിയെന്നും ആരും കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞതു വലിയ ശ്രദ്ധ നേടിയിരുന്നു. യുദ്ധമേഖലയിലൊക്കെ എഐ സ്വാധീനം ചെലുത്തിയാൽ അതു മനുഷ്യവംശത്തെയാകെ പ്രതിസന്ധിയിലാക്കുമെന്നാണ് കാമറണിന്റെ അഭിപ്രായം.

മറ്റൊരു പ്രമുഖ ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫർ നോളനും എഐയെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്. തന്റെ സൃഷ്ടിയായ അണുബോംബിനെ അതിന്റെ മാരകശേഷി തിരിച്ചറിഞ്ഞ് എതിർക്കേണ്ടി വന്ന ഓപ്പൻഹൈമറുടെ അവസ്ഥയിലാണ് ഇന്നത്തെ പല എഐ വിദഗ്ധരുമെന്നു നോളൻ പറഞ്ഞിരുന്നു.

(Representative image by PhonlamaiPhoto / istock)

മനുഷ്യന്റെ ഏറ്റവും വലിയ ഭീഷണി ഈ സാങ്കേതികവിദ്യയായിരിക്കുമെന്നു ലോകത്തെ ശതകോടീശ്വരരിൽ മുൻപനും സ്പേസ്എക്‌സ്, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക് അഭിപ്രായപ്പെട്ടു. മറ്റു ചില സാങ്കേതിക പ്രമുഖരും എഐയുടെ വളർച്ചയിൽ ആശങ്കപ്പെട്ടിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും ഇതിലുൾപ്പെടും. അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന് എഐയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല. ‘എഐ മനുഷ്യവംശത്തിന്റെ അന്ത്യം കുറിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ആണവായുധങ്ങളുടെ നിയന്ത്രണവും വിക്ഷേപണശേഷിയും ഒരിക്കലും എഐയെ ഏൽപിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ വർഷം താക്കീതു നൽകിയിരുന്നു.

ജർമനിയിലെ മാക്‌സ്പ്ലാങ്ക് ഇൻസ്റ്റിറ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഇയാദ് റഹ്വാൻ സൂപ്പർ ഇന്റലിജൻസിനെപ്പറ്റി ഗവേഷണം നടത്തിയിരുന്നു. എഐയെ നശിപ്പിക്കാനുള്ള ഒരു ആൽഗരിതവും നമ്മുടെ കയ്യിലില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, എഐയെക്കുറിച്ചുള്ളത് അനാവശ്യപേടിയാണെന്ന് അഭിപ്രായപ്പെടുന്നവരാണ് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും. പല സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന മനുഷ്യരാശിക്ക് എഐ നിയന്ത്രിക്കുന്നത് അത്ര പാടുള്ള കാര്യമല്ലെന്നാണ് അവർ പറയുന്നത്.

English Summary:

Will AI Enslave Humanity? Exploring the Potential Dangers of Superintelligence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT