സീതാറാം യച്ചൂരി എന്ന ഇടതുപക്ഷരാഷ്ട്രീയ നേതാവിനെ എല്ലാവർക്കുമറിയാം, പക്ഷേ സീതാറാം യച്ചൂരി എന്ന നയതന്ത്രജ്ഞനു വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. വിദേശനയത്തിൽ പൊതുവേ അഭിപ്രായസമന്വയമുണ്ടാക്കിക്കൊണ്ടു മുന്നോട്ടുനീങ്ങുക എന്ന നയം ദശകങ്ങളായി ഭരണകൂടങ്ങൾ പിന്തുടരുന്നതാണ്. പാർലമെന്റിലോ മറ്റു വേദികളിലോ പ്രതിപക്ഷ കക്ഷികളിൽനിന്നു ശക്തമായ എതിരഭിപ്രായമുണ്ടായാൽ ആ പാർട്ടികളുമായി കൂടിയാലോചന നടത്തി അവരെ ബോധവൽക്കരിക്കുകയോ അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തു നയങ്ങളിൽ മാറ്റം വരുത്തുകയോ ആയിരുന്നു പതിവ്. നരസിംഹ റാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും ഭരണകാലത്തു കാതലായ നയതന്ത്രചർച്ചകളിൽ പ്രതിപക്ഷപ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസംഘടനാവേദികളിൽ ഉയർന്നിരുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതാറാം യച്ചൂരി എന്ന ഇടതുപക്ഷരാഷ്ട്രീയ നേതാവിനെ എല്ലാവർക്കുമറിയാം, പക്ഷേ സീതാറാം യച്ചൂരി എന്ന നയതന്ത്രജ്ഞനു വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. വിദേശനയത്തിൽ പൊതുവേ അഭിപ്രായസമന്വയമുണ്ടാക്കിക്കൊണ്ടു മുന്നോട്ടുനീങ്ങുക എന്ന നയം ദശകങ്ങളായി ഭരണകൂടങ്ങൾ പിന്തുടരുന്നതാണ്. പാർലമെന്റിലോ മറ്റു വേദികളിലോ പ്രതിപക്ഷ കക്ഷികളിൽനിന്നു ശക്തമായ എതിരഭിപ്രായമുണ്ടായാൽ ആ പാർട്ടികളുമായി കൂടിയാലോചന നടത്തി അവരെ ബോധവൽക്കരിക്കുകയോ അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തു നയങ്ങളിൽ മാറ്റം വരുത്തുകയോ ആയിരുന്നു പതിവ്.

നരസിംഹ റാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും ഭരണകാലത്തു കാതലായ നയതന്ത്രചർച്ചകളിൽ പ്രതിപക്ഷപ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസംഘടനാവേദികളിൽ ഉയർന്നിരുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ നരസിംഹറാവു സർക്കാർ അയച്ചതു പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി, മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദ് എന്നിവരെയായിരുന്നു. തുടർന്നുള്ള ഭരണകൂടങ്ങളും ഈ കീഴ്‌വഴക്കം തുടർന്നു. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഈ ചുമതല പലപ്പോഴും യച്ചൂരിക്കായിരുന്നു. 

മൻമോഹൻ സിങ്ങിനോടൊപ്പം സീതാറാം യച്ചൂരി (ചിത്രം: മനോരമ)
ADVERTISEMENT

നേപ്പാളിൽ ബീരേന്ദ്ര രാജാവിനെതിരെ ഉയർന്ന പ്രക്ഷോഭത്തെത്തുടർന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിയിലായിരുന്നു യച്ചൂരിയുടെ സഹായം ഭരണകൂടം അഭ്യർഥിച്ചത്. മാവോയിസ്റ്റ് നേതാവ് ബാബുറാം ഭട്ടറായിയുമായി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി യൂണിയൻ പ്രവർത്തനകാലത്ത് യച്ചൂരിക്കുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ സമീപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഒപ്പം നേപ്പാളി കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്ന എൻസിപി നേതാവ് ഡി.പി.ത്രിപാഠിയുടെ സഹായവും തേടി. (യച്ചൂരിക്കു മുൻപ് ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്നു ത്രിപാഠി). അങ്ങനെ നേപ്പാളിലെ രാജാവും രാഷ്ട്രീയപ്പാർട്ടികളും മാവോയിസ്റ്റുകളുമായുള്ള മധ്യസ്ഥചർച്ചകളിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ശ്യാംശരണോടൊപ്പം യച്ചൂരിയും ത്രിപാഠിയും പങ്കെടുത്തു. 

രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാതെ ബ്രിട്ടനിലേതു പോലെ പരിമിതമായ അധികാരത്തോടെ രാജഭരണം തുടർന്നുകൊണ്ടു ജനാധിപത്യം സ്ഥാപിക്കുന്നതിലായിരുന്നു ഇന്ത്യൻ ഭരണകൂടത്തിനു താൽപര്യം. എന്നാൽ, നേപ്പാൾ നേതാക്കളുമായി രാഷ്ട്രീയചർച്ചകൾ നടത്തിയ യച്ചൂരിക്ക് അതു നടപ്പില്ലെന്നു ബോധ്യമായി. വിദേശകാര്യവകുപ്പിലെ നയതന്ത്രജ്ഞർക്കു കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്തതു പോലും അദ്ദേഹമായിരുന്നുവെന്നു പറയപ്പെടുന്നു. ഒടുവിൽ സ്ഥാനമൊഴിയാൻ രാജാവിനെക്കൊണ്ടു സമ്മതിപ്പിച്ചശേഷമാണു ശ്യാംശരണും യച്ചൂരിയും ത്രിപാഠിയും മടങ്ങിയത്.

സീതാറാം യച്ചൂരി (ചിത്രം: മനോരമ)
ADVERTISEMENT

ഏതായാലും ഇതോടെ യച്ചൂരിയുടെ നയചാതുരിയെക്കുറിച്ച് ശ്യാംശരണ് മതിപ്പായി. യുഎസുമായുള്ള ആണവക്കരാറിന്റെ പേരിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഇടയുകയും 2009–ലെ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയും ചെയ്ത ശേഷം പോലും വിദേശകാര്യ രംഗത്തു പലപ്പോഴും ഭരണകൂടം യച്ചൂരിയുടെ സഹകരണം തേടി. വിദേശകാര്യസെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷം കാലാവസ്ഥാമാറ്റ ചർച്ചകൾക്ക് ഇന്ത്യയുടെ പ്രത്യേകപ്രതിനിധിയായി നിയോഗിക്കപ്പെട്ടപ്പോൾ ശ്യാംശരൺ തന്റെ സംഘത്തിൽ യച്ചൂരിയെ ഉൾപ്പെടുത്തി.

2009 ഡിസംബറിൽ കോപ്പൻഹേഗനിൽ നടന്ന കാലാവസ്ഥാചർച്ചകൾക്ക് ബിജെപി നേതാവ് മുരളി മനോഹർ ജോഷി, ബിജെഡിയിലെ ഭർതൃഹരി മഹ്ത്താബ്, കാർഷികശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കൊപ്പം യച്ചൂരിയെയും കൂട്ടി. വികസ്വര രാജ്യങ്ങളുടെ മേൽ കടുത്ത കാർബൺ നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസിന്റെ സമ്മർദത്തെ ചെറുക്കുന്നതിലാണ് ഇന്ത്യൻ സംഘത്തിനു യച്ചൂരിയുടെ വാദങ്ങൾ പ്രധാനമായും സഹായകരമായത്. 

എങ്കിലും പിന്നീട് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി, മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ചർച്ചകളിൽ സംബന്ധിക്കാൻ കടുംപിടിത്തക്കാരായ തന്നെയും എം.എസ്.സ്വാമിനാഥനെയും അവസാനനിമിഷം ക്ഷണിച്ചത് തങ്ങളെ ഒഴിവാക്കാനായിരുന്നെന്ന് യച്ചൂരി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായ പല ചർച്ചകളിലും യച്ചൂരിയെയും മറ്റും ഇന്ത്യൻ ഭരണകൂടം തന്ത്രപരമായി പങ്കെടുപ്പിക്കുകയായിരുന്നെന്നു പോലും അമേരിക്കൻ നയതന്ത്രജ്ഞർക്കു തോന്നിയിട്ടുണ്ട്. ഭരണകൂടത്തിനു നേരിട്ട് ‘നോ’ പറയാൻ പറ്റാത്ത പല കാര്യങ്ങളും യച്ചൂരിയെക്കൊണ്ടു പറയിച്ചു എന്നാണ് അവരിൽ പലരും കരുതിയിരുന്നത്.

English Summary:

Beyond Politics: Sitaram Yechury, the Diplomat Who Shaped India's Foreign Policy