ചൈല്‍ഡ് പോണ്‍ കണ്ടാലും കുടുങ്ങും, ടെലഗ്രാമും കൈവിടും; പി-ഹണ്ടില്‍ പിടിവീണത് അമ്മാവന്‍
ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരത്തിനു സമീപത്തുള്ള ഒരു രണ്ടു നില വീട്ടിലേക്ക് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നു. അവര്‍ പങ്കുവച്ച വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല. വീട്ടിലെ എട്ടുവയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവച്ചിട്ടുണ്ടെന്നുമായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. വീട്ടുകാര്‍ ഞെട്ടിത്തരിച്ചു പോയി. കുട്ടിയുടെ മാതാപിതാക്കള്‍ മാനസികമായി തകര്‍ന്നു. അവിടം കൊണ്ടും ട്വിസ്റ്റ് തീര്‍ന്നില്ല. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവയ്ക്കുകയും ചെയ്തത് കുട്ടിയുടെ അമ്മയുടെ സ്വന്തം സഹോദരനായ ചെറുപ്പക്കാരനാണെന്നു കൂടി കണ്ടെത്തി. ഇയാളെക്കുറിച്ച് ഇത്തരത്തില്‍ ഒരു സംശയവും സഹോദരി ഉള്‍പ്പെടെ ആര്‍ക്കും ഉണ്ടായിരുന്നില്ല. ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിനു പഠിച്ചിരുന്ന യുവാവാണ് സഹോദരിയുടെ മകളോട് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. കേരളത്തില്‍ പലയിടത്തും ദിവസേന ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ചൈല്‍ഡ് സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പീഡനത്തിന് ഇരയാകുന്ന കുട്ടിയുടെ കുടുംബത്തോട്

ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരത്തിനു സമീപത്തുള്ള ഒരു രണ്ടു നില വീട്ടിലേക്ക് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നു. അവര്‍ പങ്കുവച്ച വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല. വീട്ടിലെ എട്ടുവയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവച്ചിട്ടുണ്ടെന്നുമായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. വീട്ടുകാര്‍ ഞെട്ടിത്തരിച്ചു പോയി. കുട്ടിയുടെ മാതാപിതാക്കള്‍ മാനസികമായി തകര്‍ന്നു. അവിടം കൊണ്ടും ട്വിസ്റ്റ് തീര്‍ന്നില്ല. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവയ്ക്കുകയും ചെയ്തത് കുട്ടിയുടെ അമ്മയുടെ സ്വന്തം സഹോദരനായ ചെറുപ്പക്കാരനാണെന്നു കൂടി കണ്ടെത്തി. ഇയാളെക്കുറിച്ച് ഇത്തരത്തില്‍ ഒരു സംശയവും സഹോദരി ഉള്‍പ്പെടെ ആര്‍ക്കും ഉണ്ടായിരുന്നില്ല.
ബെംഗളൂരുവില്‍ എന്‍ജിനീയറിങ്ങിനു പഠിച്ചിരുന്ന യുവാവാണ് സഹോദരിയുടെ മകളോട് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. കേരളത്തില്‍ പലയിടത്തും ദിവസേന ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ചൈല്‍ഡ് സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പീഡനത്തിന് ഇരയാകുന്ന കുട്ടിയുടെ കുടുംബത്തോട് ഏറ്റവും അടുപ്പമുള്ള ആളുകളാവും മിക്കപ്പോഴും പിടിയിലാകുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സിസിഎസ്ഇ നടത്തിയ അതിവിദഗ്ധമായ സൈബര്‍ ഓപറേഷനാണ് ഒരു പിഞ്ചുകുഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും കുഞ്ഞിന്റെ നഗ്നചിചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രചരിക്കപ്പെടുകയും ചെയ്യുന്നുവെന്ന ദാരുണമായ വിവരം പുറത്തുകൊണ്ടുവന്നത്. ഏറ്റവും പ്രിയപ്പെട്ടവനായിരുന്നിട്ടും ആ കുഞ്ഞിനോടു ക്രൂരത കാട്ടിയ യുവാവിനെ അഴിക്കുള്ളിലാക്കാനും പൊലീസിന് കഴിഞ്ഞു. ഇല്ലെങ്കില്‍ ആരോരുമറിയാതെ വര്‍ഷങ്ങളോളം ആ കുഞ്ഞ് പീഡനം അനുഭവിക്കേണ്ടിവരുമായിരുന്നു.
ലൈംഗികവൈകൃതം നിറഞ്ഞ മനസ്സുമായി കഴുകന്‍ കണ്ണുകളോടെ വലവിരിച്ചു കാത്തിരിക്കുന്ന കുറ്റവാളികളില്‍നിന്നു കുഞ്ഞുങ്ങള്‍ക്കു രക്ഷാകവചമൊരുക്കാന്‍ ഓരോ നിമിഷവും അതീവജാഗ്രതയോടെയാണ് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. അതിനുള്ള പുരസ്‌കാരമാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന് പൊലീസിനു ലഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഓണ്‍ലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സൈബര്‍ ഓപറേഷന്‍സ് വിഭാഗം എസ്.പി. ഹരിശങ്കര്‍ എന്നിവര്‍ ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ അത് ഒരുപാട് പേരുടെ കണ്ണീർ മായ്ച്ചതിനുള്ള അംഗീകാരം കൂടിയായി.
∙ അതിവിദഗ്ധ ഓപറേഷനിൽ കുടുങ്ങിയ അമ്മാവന്‍
ഡാര്‍ക്ക് വെബിലെ ചാറ്റ് ഗ്രൂപ്പിനെക്കുറിച്ച് ലഭിച്ച വിവരത്തില്‍നിന്നു തുടങ്ങിയ, ദിവസങ്ങള്‍ നീണ്ട പരിശോധനയും അന്വേഷണവും ഫെയ്‌സ്ബുക് വഴി വ്യാപിപ്പിച്ചാണ് സിസിഎസ്ഇയിലെ സൈബര്‍ വിദഗ്ധര്‍, പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച മാതൃസഹോദരനെ കുടുക്കിയത്. ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയ കുട്ടിയുടെ ചിത്രത്തില്‍ നിന്ന് പ്രതിയിലേക്കുള്ള ദൂരം അതീവജാഗ്രതയോടെയാണ് സൈബര്‍ വിദഗ്ധര്‍ കടന്നെത്തിയത്. ചിത്രത്തിലെ രണ്ടുനില വീടും മുകള്‍ നിലയിലെ വരാന്തയിലെ ഊഞ്ഞാലും അന്വേഷണത്തില്‍ നിര്‍ണായകമായി. ഡാര്‍ക്ക് വെബില്‍ കുട്ടികളുടെ ലൈംഗിക കാര്യങ്ങള്‍ വച്ച് ചാറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പിനെക്കുറിച്ചു 2023ലാണ് പൊലീസിനു വിവരം ലഭിച്ചത്.
ആ ടെലഗ്രാം ഗ്രൂപ്പിലേക്ക് പൊലീസ് നുഴഞ്ഞുകയറി പരിശോധിക്കുമ്പോള്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പങ്കുവയ്ക്കുന്നതായി കണ്ടെത്തി. കൂടുതല്‍ വിശദമായ പരിശോധന പൊലീസിനെ ഞെട്ടിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരില്‍ പലരും കേരളത്തില്‍നിന്നുള്ളവരായിരുന്നു. ഇതോടെ ടെലഗ്രാമില്‍നിന്ന് അവരുടെ വിവരങ്ങള്‍ ശേഖരിച്ചു. സ്ഥിരമായി ചാറ്റ് ചെയ്തിരുന്നവരുടെ മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ ഒരാളുടെ ഫെയ്‌സ്ബുക് അക്കൗണ്ടും വിവരങ്ങളും കണ്ടെത്തിയപ്പോഴാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത് തിരുവനന്തപുരത്തുള്ള ഒരു കുട്ടിയുടെ ചിത്രമാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഇയാള്‍ ടെലഗ്രാമില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഫെയ്‌സ്ബുക്കില്‍നിന്ന് ഇയാളുടെ വിവരങ്ങള്‍ നിയമപരമായി ശേഖരിച്ചു. ഇയാളുടെ ഐപി വിവരങ്ങളും ഇതുമായി കണക്ട് ചെയ്യുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ കഴിഞ്ഞതോടെ അന്വേഷണം മുന്നേറി. മൊബൈല്‍ ഫോണ്‍ ബെംഗളൂരു കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അതിന്റെ ലൊക്കേഷന്‍ കാണിച്ചിരുന്നത് തിരുവനന്തപുരത്തായിരുന്നു. 50 മീറ്ററിനകത്തുള്ള ലൊക്കേഷന്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ ഇയാളുടെ കൃത്യം ലൊക്കേഷന്‍ കണ്ടെത്തി. ഇയാള്‍ പങ്കുവച്ച കുട്ടി ഇരിക്കുന്ന വീടിന്റെ ചിത്രമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. രണ്ടുനില വീട്ടിന്റെ മുകള്‍നിലയിലെ വരാന്തയില്‍ ഊഞ്ഞാലില്‍ കുട്ടി ഇരിക്കുന്ന ചിത്രമുണ്ടായിരുന്നു.
ഇതോടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി സമാനമായ ഒരു വീട് കണ്ടെത്തി. തുടര്‍ന്ന് ആ വീട്ടിലെ ആളുകളുമായി ബന്ധപ്പെട്ടു. പ്രദേശത്തെ സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കൊടുത്തതോടെ കേസെടുത്തു. ഗ്രൂപ്പില്‍ വന്ന ചിത്രങ്ങള്‍ വച്ച് പീഡനത്തിന് ഇരയായ കുട്ടിയെ തിരിച്ചറിഞ്ഞു. പൊലീസ് എത്തി വിവരം പറയുമ്പോഴാണ് വീട്ടില്‍ ഉള്ളവര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ ആളുകളെ പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കുട്ടിയുടെ അമ്മയുടെ പേരില്‍ ഉള്ളതാണെന്ന കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതായിരുന്നു.
ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫോണ്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ സ്വന്തം സഹോദരനാണെന്നതും വന്‍ ട്വിസ്റ്റായി. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന 23 വയസ്സുള്ള അമ്മാവനാണ് കുട്ടിയെ ദുരുപയോഗപ്പെടുത്തി ലൈംഗികചിത്രങ്ങള്‍ പകര്‍ത്തി ഡാര്‍ക്ക് വെബില്‍ പങ്കുവച്ചിരുന്നതെന്ന് വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് യുവാവിനെ കണ്ടെത്തി ഐപി അഡ്രസ് പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പാക്കി. സ്വന്തം സഹോദരിയുടെ ഏഴു വയസ്സുള്ള മകളോട് കാട്ടിയ ക്രൂരത തെളിഞ്ഞതോടെ ജാമ്യമില്ലാ വകുപ്പു പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
∙ നിരന്തര നിരീക്ഷണം; പിന്തുടർന്ന് പിടികൂടും
കൗണ്ടര്‍ ചൈല്‍ഡ് സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) എന്ന വിഭാഗത്തിലെ രാജ്യാന്തര പരിശീലനം ലഭിച്ച ടീമാണ്, കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ നിരന്തരമായി നിരീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമമാധ്യമഗ്രൂപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും വിവരം ലഭിക്കാറുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4 സി) ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കേരളത്തിനുള്ളില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെയും ടെലഗ്രാം ഗ്രൂപ്പുകളില്‍നിന്ന് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഐപി വിവരങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍നിന്ന് സിസിഎസ്ഇക്ക് അയച്ചു നല്‍കും. ഉടന്‍ തന്നെ ഈ ഐപി വിവരങ്ങള്‍ ഏതു സര്‍വീസ് പ്രൊവൈഡറുടേതാണെന്നു കണ്ടെത്തി അവര്‍ക്ക് അയച്ച് വിവരങ്ങള്‍ ആവശ്യപ്പെടും. ഇങ്ങനെയാണ് യൂസറെ കണ്ടെത്തുന്നത്. ഈ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം വര്‍ഷത്തില്‍ നാലു തവണയാണ് ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്.
സിസിഎസ്ഇ റിപ്പോര്‍ട്ട് തയാറാക്കി നോഡല്‍ ഓഫിസര്‍ സൈബര്‍ ക്രൈം വിഭാഗം എസ്പി എസ്.ഹരിശങ്കറിനു നല്‍കും. തുടര്‍ന്ന് ഡിജിപിയുമായി ചര്‍ച്ച ചെയ്ത ശേഷം അതീവരഹസ്യമായാണ് ഓപറേഷന്‍ നടത്തുന്നത്. ഈ ചര്‍ച്ചയിലാണ് സംസ്ഥാന വ്യാപക റെയ്ഡിനുള്ള തീയതി നിശ്ചയിക്കുന്നത്. ഈ തീയതിക്ക് ഒന്നോ രണ്ടോ ദിവസം മുൻപ് മാത്രമേ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയയ്ക്കുകയുള്ളൂ. പാസ്‌വേഡ് സംരക്ഷണത്തോടെയാണ് വിവരങ്ങള്‍ കൈമാറുക. കുറ്റക്കാരുടെ വിലാസം, ഐപി അഡ്രസ്, ഏത് ഉപകരണമാണ് ഉപയോഗിച്ചത് എന്നതിന്റെ വിവരം, മൊബൈല്‍ ആണോ ലാപ്‌ടോപ് ആണോ ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാവും നല്‍കുക.
തുടര്‍ന്ന് അതത് ജില്ലകളിലെ സൈബര്‍ സെല്ലുകളുടെ സഹായത്തോടെ കുറ്റക്കാരുള്ള കൃത്യമായ സ്ഥലം കണ്ടെത്തും. റെയ്ഡിന്റെ അന്നു രാവിലെ മാത്രമേ അതത് സ്‌റ്റേഷനുകളിലേക്ക് വിവരം നല്‍കുകയള്ളു. തുടര്‍ന്ന് ഒരേസമയം എല്ലായിടത്തും പരിശോധന നടക്കും. പരിശോധനയില്‍ ചൈല്‍ഡ് പോണോഗ്രഫി ഉണ്ടെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടന്‍ തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഉപകരണങ്ങള്‍ എല്ലാം പിടിച്ചെടുത്തു സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായി ഈ സംവിധാനം നടപ്പാക്കുന്നത് കേരളത്തില്‍ ആണെന്നതാണ് കേന്ദ്ര പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത തരത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും ഫലപ്രദമായി കേരളത്തില്‍ നടക്കുന്നുണ്ട്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപറേഷന്‍ പി- ഹണ്ട് എന്ന പരിശോധനയില്‍ 395 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.
∙ പിടിയിലാകുന്നത് ‘ഉന്നതര്‍’
റെയ്ഡുകളില്‍ പിടിക്കപ്പെടുന്നത് നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും ഉള്ളവരും സമൂഹത്തില്‍ അറിയപ്പെടുന്നവരുമായ വ്യക്തികള്‍ ആണെന്നതാണ് ഏറെ ഗൗരവതരമെന്ന് പൊലീസ് പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് അറസ്റ്റിലാകുന്നത്. സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ് കൂടുതലായി പിടിയിലാകുന്നത്. പോണോഗ്രഫി നിയമങ്ങളെക്കുറിച്ച് അജ്ഞരായ കുറച്ചാളുകളും കുടുക്കിലാകാറുണ്ട്.
വികലമായ ചിന്താഗതിയാണ് പലര്‍ക്കുമുള്ളത്. ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ തന്നെ വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യുന്ന ചരിത്രവുമുണ്ട്. ഇത്തരക്കാര്‍ക്ക് ശിക്ഷയ്ക്കു പുറമേ കൗണ്‍സിലിങ് കൂടി ഏര്‍പ്പെടുത്താനുള്ള സംവിധാനം നിലവില്‍ കേരളത്തില്‍ നടപ്പിലായിട്ടില്ല. കോവിഡ്‌കാലത്ത് ക്ലാസുകള്‍ക്കും മറ്റുമായി കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വ്യാപകമായി നല്‍കേണ്ടിവന്നതോടെയാണ് ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗിക ചൂഷണത്തിന് സാധ്യത ഏറിയതെന്നു പൊലീസ് പറയുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണ്.
ടെലഗ്രാം, വാട്‌സാപ്, സ്‌നാപ് ചാറ്റ് തുടങ്ങിയവ വഴിയാണ് കുറ്റവാളികള്‍ കെണിയൊരുക്കുന്നത്. സംസാരിച്ച്, സൗഹൃദമുണ്ടാക്കി കുട്ടികളില്‍നിന്ന് സാധാരണ ചിത്രങ്ങള്‍ വാങ്ങും. പിന്നീട് നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് കുട്ടികള്‍ക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തും. എല്ലാവര്‍ക്കും ഫോട്ടോ കൈമാറുമെന്നു ഭീഷണിപ്പെടുത്തിയാണ് പിന്നീട് നഗ്ന ചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഭയന്നുപോകുന്ന കുട്ടികള്‍ ഇവര്‍ പറയുന്നത് അനുസരിക്കുന്നതോടെ കുരുക്കിലാകും. കുട്ടികള്‍ നല്‍കുന്ന നഗ്നചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ വിറ്റ് പണമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണു നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
∙ തലയ്ക്കു മുകളിലുണ്ട് ‘പി ഹണ്ട്’
വിവിധ രാജ്യാന്തര, കേന്ദ്ര ഏജന്‍സികളില്‍നിന്നു കേരള പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചു ഘട്ടംഘട്ടമായി ഇത്തരക്കാരെ കണ്ടെത്തി പിടികൂടാനാണ് ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ റെയ്ഡുകള്‍ നടക്കുന്നത്. സൈബര്‍ഡോം, സൈബര്‍സെല്‍, ഇന്റര്‍പോളിന്റെ പ്രാദേശിക വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണു റെയ്ഡ്. എല്ലാം രഹസ്യമാക്കി വയ്ക്കുന്ന ടെലഗ്രാമില്‍ വിളയാടാം എന്നു വിചാരിച്ചാലും കുടുങ്ങും. ചൈല്‍ഡ് പോണോഗ്രഫി എല്ലാ രാജ്യങ്ങളും കുറ്റകരമായി കാണുന്ന സാഹചര്യത്തില്‍ കേരള പൊലീസ് ചോദിക്കുന്നതിനു മുന്‍പേതന്നെ ടെലഗ്രാം നിങ്ങളുടെ ചൈല്‍ഡ് പോണ്‍ ലഹരിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാരിയെടുത്തു നല്‍കും. നിങ്ങള്‍ അഴിക്കുള്ളില്‍ ആകുകയും ചെയ്യും.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഫോണിലോ കംപ്യൂട്ടറിലോ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ നിരന്തരമായി പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. കുട്ടികളുടെ ലൈംഗികചിത്രങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ട വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകൾ നടത്തുന്ന അഡ്മിൻമാരും അതിലെ അംഗങ്ങൾക്കും കുട്ടികളുടെ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പൊലീസിന്റെ സൈബര്‍വല മുറിച്ചുകടക്കാന്‍ കഴിയില്ല.
ഇന്റര്‍പോള്‍, നാഷനല്‍ സെന്റര്‍ ഫോണ്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍, കേരളാ പൊലീസിനു കീഴിയുള്ള കൗണ്ടര്‍ ചൈല്‍ഡ് സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നിവരാണ് ഇത്തരം വെബ്‌സൈറ്റുകളും ഗ്രൂപ്പുകളും നിരീക്ഷിക്കുന്നത്. പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഴിക്കുളളിലാകും എന്നത് ഉറപ്പ്.
18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടെയോ ലൈംഗികദൃശ്യങ്ങളോ നഗ്നദൃശ്യങ്ങളോ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷിക്കുന്നതും സമൂഹമാധ്യമങ്ങളിലോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ്, അപ്‌ലോഡ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിലുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അംഗമാകുന്നതു നിയമനടപടി വിളിച്ചുവരുത്തുന്നതിനു തുല്യമാണ്. ഏതെങ്കിലും സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ചൈല്‍ഡ് പോണോഗ്രാഫി പങ്കുവയ്ക്കപ്പെട്ടാല്‍ അതിന്റെ അഡ്മിന്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണ്. പോണോഗ്രഫി വിവരങ്ങള്‍ സുഹൃത്തുക്കളുമായി കൈമാറുന്നവരും സ്ഥിരമായി പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും ഇത്തരം ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ളവരും പ്രത്യേക പൊലീസ് നിരീക്ഷണത്തിലാണെന്ന കാര്യവും മറക്കരുത്.