ജാതിക്കുടുമ മുറിച്ചു മാറ്റിയ മനുഷ്യൻ; അസാധ്യമായവ നേടിയെടുക്കുന്ന ‘അമ്മയുടെ മിടുക്കൻ’; യച്ചൂരി, ചെങ്കിനാവിന്റെ സഖാവ്!
മാർക്സിസം എന്നു കേൾക്കുന്നതിന് ഏറെ മുൻപേ, മനുഷ്യനു സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ഹൈദരാബാദ് ഓൾ സെയിന്റ്സ് സ്കൂളിൽ പഠിക്കുന്ന 9 വയസ്സുകാരന്റെ സംശയം: ശൂന്യാകാശത്ത് കനമില്ലാതാകുന്ന മനുഷ്യൻ ഭൂമിയിലെത്തിയാൽ കനം തിരിച്ചുകിട്ടുമോ? ആദ്യ ഗഗനചാരി യൂറി ഗഗാറിൻ ഭൂമിയിലിറങ്ങി, ഏഴാം മാസം ഹൈദരാബാദിലെത്തിയപ്പോൾ വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ അമർത്തിത്തൊട്ട് സംശയം മാറ്റിയ പയ്യന് ഒരു നീണ്ട പേരായിരുന്നു: യച്ചൂരി വെങ്കട്ട സീതാരാമ റാവു. കനമുള്ള ആശയങ്ങൾ തലയിലേറിത്തുടങ്ങിയപ്പോൾ, ആദ്യം മുറിച്ചുമാറ്റിയത് പേരിലെ ജാതിക്കുടുമയാണ്. അങ്ങനെയാണ്, സീതാറാം യച്ചൂരിയായതും മനുഷ്യജാതിയുടെ മാത്രം ഭാഗമായതും. രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ യച്ചൂരിയുടെ ഒരു ചോദ്യം ജാതിയെക്കുറിച്ചായിരുന്നു: ‘ഞാൻ ജനിച്ചത് മദ്രാസിലാണ്, തെലുങ്കു സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ. സ്കൂൾ പഠനം ഇസ്‌ലാമിക സംസ്കാരത്താൽ സമ്പന്നമായ ഹൈദരാബാദിൽ. ഞാൻ വിവാഹം ചെയ്തത് ഒരു സൂഫിയുടെ മകളെയാണ്. ഭാര്യയുടെ അമ്മ മൈസൂരു പശ്ചാത്തലമുള്ള രാജ്പുത് കുടുംബത്തിൽനിന്നാണ്. ഞങ്ങളുടെ മകൻ എങ്ങനെ അറിയപ്പെടും? ബ്രാഹ്മണനെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ? ഇന്ത്യക്കാരൻ എന്നല്ലാതെ ഞങ്ങളുടെ മകനെ എങ്ങനെ വിശേഷിപ്പിക്കും?’ അല്ലാതെയെന്ത് എന്നു മാത്രം ആർക്കും ഉത്തരമുള്ള ആ ചോദ്യവും കഴിഞ്ഞ് പാർലമെന്റ് സെൻട്രൽ ഹാളിനു സമീപത്തെ സ്മോക്കേഴ്സ് ചേംബറിലെത്തിയ യച്ചൂരിയോട് ഈ ലേഖകൻ ചോദിച്ചു:

മാർക്സിസം എന്നു കേൾക്കുന്നതിന് ഏറെ മുൻപേ, മനുഷ്യനു സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു ഹൈദരാബാദ് ഓൾ സെയിന്റ്സ് സ്കൂളിൽ പഠിക്കുന്ന 9 വയസ്സുകാരന്റെ സംശയം: ശൂന്യാകാശത്ത് കനമില്ലാതാകുന്ന മനുഷ്യൻ ഭൂമിയിലെത്തിയാൽ കനം തിരിച്ചുകിട്ടുമോ? ആദ്യ ഗഗനചാരി യൂറി ഗഗാറിൻ ഭൂമിയിലിറങ്ങി, ഏഴാം മാസം ഹൈദരാബാദിലെത്തിയപ്പോൾ വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ അമർത്തിത്തൊട്ട് സംശയം മാറ്റിയ പയ്യന് ഒരു നീണ്ട പേരായിരുന്നു: യച്ചൂരി വെങ്കട്ട സീതാരാമ റാവു. കനമുള്ള ആശയങ്ങൾ തലയിലേറിത്തുടങ്ങിയപ്പോൾ, ആദ്യം മുറിച്ചുമാറ്റിയത് പേരിലെ ജാതിക്കുടുമയാണ്. അങ്ങനെയാണ്, സീതാറാം യച്ചൂരിയായതും മനുഷ്യജാതിയുടെ മാത്രം ഭാഗമായതും.
രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ യച്ചൂരിയുടെ ഒരു ചോദ്യം ജാതിയെക്കുറിച്ചായിരുന്നു: ‘ഞാൻ ജനിച്ചത് മദ്രാസിലാണ്, തെലുങ്കു സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ. സ്കൂൾ പഠനം ഇസ്‌ലാമിക സംസ്കാരത്താൽ സമ്പന്നമായ ഹൈദരാബാദിൽ. ഞാൻ വിവാഹം ചെയ്തത് ഒരു സൂഫിയുടെ മകളെയാണ്. ഭാര്യയുടെ അമ്മ മൈസൂരു പശ്ചാത്തലമുള്ള രാജ്പുത് കുടുംബത്തിൽനിന്നാണ്. ഞങ്ങളുടെ മകൻ എങ്ങനെ അറിയപ്പെടും? ബ്രാഹ്മണനെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ? ഇന്ത്യക്കാരൻ എന്നല്ലാതെ ഞങ്ങളുടെ മകനെ എങ്ങനെ വിശേഷിപ്പിക്കും?’ അല്ലാതെയെന്ത് എന്നു മാത്രം ആർക്കും ഉത്തരമുള്ള ആ ചോദ്യവും കഴിഞ്ഞ് പാർലമെന്റ് സെൻട്രൽ ഹാളിനു സമീപത്തെ സ്മോക്കേഴ്സ് ചേംബറിലെത്തിയ യച്ചൂരിയോട് ഈ ലേഖകൻ ചോദിച്ചു: ‘അപ്പോൾ, എങ്ങനെ വിശേഷിപ്പിക്കും എന്ന പ്രശ്നംകൊണ്ടാണോ സീമയുമായുള്ള ദാമ്പത്യത്തിൽ മക്കൾ വേണ്ടെന്നു തീരുമാനിച്ചത്?’ ഹിന്ദിയിലെ തന്റെ പതിവു ദുർവാക്കുകൾ ചേർത്ത് യച്ചൂരി പൊട്ടിച്ചിരിച്ചു; ചാംസ് സിഗരറ്റിന് തീകൊളുത്തി.
കമ്യൂണിസം പോലെ, തന്നെ വിട്ടുപിരിയാൻ ചാംസിനെയും യച്ചൂരി അനുവദിച്ചില്ല. ഒരു പാക്കറ്റ് തീർന്നാൽ കീശയുടെ ഏതോ മൂലയിൽനിന്ന് അടുത്ത പാക്കറ്റ് കയ്യിലെത്തി. ചാംസിനു മുൻപു ചാർമിനാറായിരുന്നു. പുകവലി നിർത്തണമെന്നു കുടുംബവും സുഹൃത്തുക്കളും ഉപദേശിച്ചപ്പോൾ, ഇ–സിഗരറ്റ് പരീക്ഷിച്ചു, പരാജയപ്പെട്ടു. അതേക്കുറിച്ചു ചോദിച്ചപ്പോൾ, ചരിത്രത്തിൽ അങ്ങനെ ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കാത്തവരെക്കുറിച്ചു പറഞ്ഞു. ജെഎൻയുവിലെ എംഎ ഇക്കണോമിക്സ് ആദ്യ ബാച്ചിലേക്ക് അപേക്ഷിച്ച യച്ചൂരിയെ അഭിമുഖത്തിനു ക്ഷണിച്ച പ്രഫ. അമിത് ഭാധുരി, പോക്കറ്റിൽ സിഗരറ്റുണ്ടോയെന്നു ചോദിക്കുമ്പോൾ യച്ചൂരി സഖാവായിട്ടില്ല. രണ്ടാളും പുകയൂതി അഭിമുഖം പൂർത്തിയാക്കി.
ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്കു മൽസരിച്ച പ്രകാശ് കാരാട്ടിനു വോട്ടു ചോദിച്ചാണ് യച്ചൂരി കക്ഷിരാഷ്ട്രീയ ജീവിതം തുടങ്ങിയത്. കാരാട്ടിന്റെ ജയത്തിനു പിന്നാലെയാണ് എസ്എഫ്ഐ അംഗമായത്. അതിനു മുൻപ്, മാർക്സിയൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പാഠവഴികളിലേക്ക് സെന്റ് സ്റ്റീഫൻസ് കോളജിലെ അധ്യാപകൻ പ്രഫ.പങ്കജ് ഗാംഗുലി യച്ചൂരിയെ കൈപിടിച്ചിരുന്നു. ഒസ്മാനിയ സർവകലാശാലയിൽ പഠിക്കുമ്പോൾ ജോർജ് റെഡ്ഡിയുടെ പ്രസംഗങ്ങൾ കേട്ടതും എസ്എഫ്ഐ രൂപീകരണത്തിന്റെ പോസ്റ്റർ സെന്റ് സ്റ്റീഫൻസിൽ കണ്ടതുമായിരുന്നു അതുവരെയുള്ള ആശയ പരിചയം.
അമ്മ കൽപകം മകനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ‘ബാബു ഒരുകാര്യത്തിൽ വലിയ മിടുക്കനാണ്. നമുക്ക് ഒരു തരത്തിലും ബോധ്യമില്ലാത്ത കാര്യങ്ങളും വർത്തമാനത്തിലൂടെ സമ്മതിപ്പിക്കും. അവന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്’. നമുക്ക് ഒരു തരത്തിലും ബോധ്യമില്ലാത്ത കാര്യങ്ങളും എന്നു കേൾക്കുമ്പോൾ ഓർക്കാവുന്നത് പാർട്ടിയിൽ യച്ചൂരി കൊണ്ടുവന്നിട്ടുള്ള ബദൽ രേഖകളാണ്. അദ്ദേഹം, തനിക്ക് ഭൂരിപക്ഷമില്ലാത്ത ഉന്നത സമിതികളിൽ പരാജയപ്പെട്ട വാദങ്ങളെ പാർട്ടി കോൺഗ്രസിൽ കൊണ്ടുചെന്ന് അംഗീകാരം വാങ്ങി, 2 തവണ. സാംസ്കാരിക മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി അധ്യക്ഷനായിരിക്കെ യച്ചൂരി തയാറാക്കിയ റിപ്പോർട്ടുകളോരോന്നും രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ അധ്യായങ്ങളെന്ന പോലെ വായിക്കാവുന്നയാണ്.
ആകാശത്തിനു കീഴിലെ എന്തിനെക്കുറിച്ചും ചരിത്രത്തിൽനിന്നോ സാഹിത്യത്തിൽനിന്നോ സിനിമയിൽനിന്നോ പറയാൻ യച്ചൂരിക്കു കഥകളുണ്ടായിരുന്നു. തന്റെ ആശയബോധം കലർത്തി അതിനെയൊക്കെ വ്യാഖ്യാനിക്കാനും കഴിഞ്ഞിരുന്നു. അസാധ്യമായവയെ നേടുന്നവരാണ് രാജ് കപൂർ അവതരിപ്പിച്ച കഥാപാത്രങ്ങളെന്നും ബിമൽ റോയിയുടെ സിനിമകൾ ഭൂരിപരിഷ്കരണ ആശയത്തിന്റെ പ്രചാരത്തിനു സഹായിച്ചെന്നും പോയകാലത്തിന്റെ നന്മകളെക്കുറിച്ചാണ് ഗുരു ദത്ത് ഓർമിപ്പിച്ചതെന്നുമൊക്കെ; അവരൊക്കെയുംകൂടിയാണ് ഇന്ത്യയെന്ന ആശയത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ വാനരരെന്നു ഹർഭജൻ സിങ് വിളിച്ചപ്പോൾ, അതിനെ വർണവെറിയെന്നു പറയേണ്ടെന്നു വാദിച്ചതിനൊപ്പം യച്ചൂരി പറഞ്ഞു: പരസ്പരം മൽസരിക്കുന്നവർ തമ്മിൽ സംസാരിക്കാതിരിക്കാൻ ചട്ടമുണ്ടാക്കണം. പാർട്ടിയിലും അങ്ങനെ വേണോ എന്ന ചോദ്യത്തിന് ചിരിയും ദുർവാക്കുകളുമായിരുന്നു മറുപടി. ഓണസദ്യകളിൽ ഇലയിലെ ഓരോ വിഭവവും രുചിക്കുംമുൻപേ അതിന്റെ ചരിത്രത്തെക്കുറിച്ച് ഒരു ചെറുപ്രഭാഷണമുണ്ടാവും. അതിൽ രാജാക്കൻമാരുടെ പടയോട്ടങ്ങളുണ്ടാവും, കടൽകടന്നുവന്ന വിദേശികളും.
രാജ്യസഭയിൽ പ്രശ്നങ്ങളുന്നയിക്കാൻ യച്ചൂരി ചട്ടപ്പുസ്തകങ്ങളെ ആശ്രയിച്ചില്ല. വാദങ്ങൾക്കു ബലമാകാൻ ഭരണഘടന കൈയിലെടുത്തു. മറുപക്ഷവും ശ്രദ്ധയോടെ യച്ചൂരിയുടെ വാക്കുകൾ കേട്ടു. കാരണം, അവ വരണ്ടുണങ്ങാത്ത വാക്കുകളായിരുന്നു.
കാലാവസ്ഥാ മാറ്റത്തെ മുതലാളിത്ത രാജ്യങ്ങളുമായി ചേർത്തു പറയുമ്പോൾ, ഷേക്സ്പിയറുടെ ഹാംലറ്റ് കടന്നുവന്നു, ഇന്ത്യയെന്ന അദ്ഭുതത്തെ വർണിക്കുമ്പോൾ മാക്സ് മുള്ളറും. മൂന്നാഴ്ചയിലേറെയായി ആശുപത്രിയിലായിരുന്ന യച്ചൂരി, തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് പ്രിയപ്പെട്ടവർക്കു നൽകിയത്. അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ ലക്ഷ്യം കാണുന്നത് ജനറൽ സെക്രട്ടറി പദത്തിലുൾപ്പെടെ യച്ചൂരി തെളിയിച്ചിട്ടുള്ളതാണ്. യച്ചൂരിയുടെ കുടുംബത്തിനൊപ്പം എല്ലാ ദിവസവും ആശുപത്രിയിലുണ്ടായിരുന്ന വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടും യച്ചൂരിയുടെ സെക്രട്ടറി ടി.വി.തോമസുമൊക്കെ അത്തരമൊരു അദ്ഭുതം പ്രതീക്ഷിച്ചു.
യച്ചൂരി പലപ്പോഴും എടുത്തുപറയുന്ന ഒരു മാർക്സ് വചനമുണ്ടായിരുന്നു: ‘താത്വികർ ലോകത്തെ വ്യാഖാനിക്കുകയാണു ചെയ്തിട്ടുള്ളത്. മാറ്റിമറിക്കുന്നതിലാണ് കാര്യം’. മാറ്റങ്ങൾക്കായിരുന്നു യച്ചൂരിയുടെ ആത്മാർഥമായ ശ്രമം; ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കുന്നതിനും.