സിപിഎമ്മിന്റെ കണ്ണുകളാണ് ബംഗാളും കേരളവും എന്ന് സീതാറാം യച്ചൂരി വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു. അതിൽ വലതു കണ്ണായി ബംഗാളിനെ യച്ചൂരി കരുതിക്കാണും. കേരളം ഇടതു കണ്ണും. കോൺഗ്രസ് പക്ഷത്തേക്ക് ആദ്യം ബംഗാളിലെ പാർട്ടിയെയും പിന്നീട് ഇന്ത്യൻ പാർട്ടിയെയും യച്ചൂരി നയിച്ചു എന്നതായിരുന്നു ഇടതുപക്ഷമായ കേരള ഘടകത്തെ എക്കാലത്തും അസ്വസ്ഥമാക്കിയ ഘടകം. എന്നാൽ യച്ചൂരിയും സംസ്ഥാന നേതൃത്വവും തമ്മിലെ ബന്ധം ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായത് അതിന്റെ പേരിൽ മാത്രമായിരുന്നുമില്ല. കേരള ഘടകത്തെ ഗ്രസിച്ച വിഭാഗീയതയിൽ പൊളിറ്റ്ബ്യൂറോയിൽ വി.എസ്.അച്യുതാനന്ദനു വേണ്ടി വാദിക്കുന്ന വക്കീലായി പിണറായി വിജയൻ യച്ചൂരിയെ കണ്ടു. സംഘർഷങ്ങളുടെ മൂലകാരണം അതായി. പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ കേരള നേതൃത്വം മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയെ പിൻഗാമിയാക്കാൻ പടനീക്കം നടത്തി. പിബിയിൽ എസ്ആർപിക്കു ഭൂരിപക്ഷവുമുണ്ടായി. പക്ഷേ, തന്നെക്കാൾ അനുയോജ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ കണ്ണുകളാണ് ബംഗാളും കേരളവും എന്ന് സീതാറാം യച്ചൂരി വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു. അതിൽ വലതു കണ്ണായി ബംഗാളിനെ യച്ചൂരി കരുതിക്കാണും. കേരളം ഇടതു കണ്ണും. കോൺഗ്രസ് പക്ഷത്തേക്ക് ആദ്യം ബംഗാളിലെ പാർട്ടിയെയും പിന്നീട് ഇന്ത്യൻ പാർട്ടിയെയും യച്ചൂരി നയിച്ചു എന്നതായിരുന്നു ഇടതുപക്ഷമായ കേരള ഘടകത്തെ എക്കാലത്തും അസ്വസ്ഥമാക്കിയ ഘടകം. എന്നാൽ യച്ചൂരിയും സംസ്ഥാന നേതൃത്വവും തമ്മിലെ ബന്ധം ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായത് അതിന്റെ പേരിൽ മാത്രമായിരുന്നുമില്ല. കേരള ഘടകത്തെ ഗ്രസിച്ച വിഭാഗീയതയിൽ പൊളിറ്റ്ബ്യൂറോയിൽ വി.എസ്.അച്യുതാനന്ദനു വേണ്ടി വാദിക്കുന്ന വക്കീലായി പിണറായി വിജയൻ യച്ചൂരിയെ കണ്ടു. സംഘർഷങ്ങളുടെ മൂലകാരണം അതായി.

പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ കേരള നേതൃത്വം മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയെ പിൻഗാമിയാക്കാൻ പടനീക്കം നടത്തി. പിബിയിൽ എസ്ആർപിക്കു ഭൂരിപക്ഷവുമുണ്ടായി. പക്ഷേ, തന്നെക്കാൾ അനുയോജ്യൻ സീതാറാം ആണെന്ന് എസ്ആർപി കണ്ടു; അതു കേരള നേതൃത്വത്തെ ബോധ്യപ്പെടുത്തി. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ അമരക്കാരനായി യച്ചൂരിയെ തിരഞ്ഞെടുത്തപ്പോൾ കേരള നേതൃത്വത്തിന്റേത് ഹൃദയം നിറഞ്ഞ പിന്തുണയൊന്നുമായിരുന്നില്ല. എന്നാൽ സ്വീകാര്യതയും പ്രത്യയശാസ്ത്ര പരിജ്ഞാനവും പ്രായോഗിക വൈഭവവും യച്ചൂരിക്കുണ്ടെന്ന ബോധ്യം സംഘർഷങ്ങളുടെ കാലത്തും കേരള നേതൃത്വത്തിൽ പലർക്കുമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സീതാറാം യച്ചൂരി (ചിത്രം: മനോരമ)
ADVERTISEMENT

2018 ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ, ജനറൽ സെക്രട്ടറിയായ തനിക്കും കേന്ദ്രനേതൃത്വത്തിനും എതിരെ ആസൂത്രിത വിമർശനം ഉണ്ടായപ്പോൾ യച്ചൂരി പറഞ്ഞു. ‘ഇതു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ആണ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള അല്ല’. ഭരണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബംഗാളിന്റെ കരുത്ത് ചുരുങ്ങുകയും അഖിലേന്ത്യാ പാർട്ടി തന്നെ കേരളത്തിന്റെ വരുതിയിലായെന്ന വിശ്വാസം ഇവിടെ കനക്കുകയും ചെയ്തതിനുള്ള മറുപടിയായിരുന്നു അത്. കോൺഗ്രസ് വിരുദ്ധതയിൽ ഊന്നിയുള്ള കേരളത്തിന്റെ രാഷ്ട്രീയ ലൈനല്ല, ബിജെപി ശക്തിപ്പെടുമ്പോൾ രാജ്യത്തു സ്വീകരിക്കേണ്ടത് എന്ന വിശ്വാസത്തിൽ അദ്ദേഹം വെള്ളം ചേർത്തില്ല.

മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ അഗാധമായ അറിവ്, അതു ലളിതമായ ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കുന്നതിലെ മികവ്, പാർട്ടിയുടെ പ്രമേയങ്ങളും രേഖകളും തയാറാക്കുന്നതിലെ ഭാഷാപരമായ പ്രാവീണ്യം, എഴുത്തുകാരിലും ബുദ്ധിജീവി സമൂഹത്തിലുമുള്ള സ്വാധീനം, രാജ്യാന്തര കമ്യൂണിസ്റ്റ് പാർട്ടികളുമായി അടുത്ത സമ്പർക്കം എന്നിവയെല്ലാം യച്ചൂരിയെക്കുറിച്ചു കേരള നേതാക്കൾ ആദരവോടെ പറയുന്ന കാര്യങ്ങളാണ്.

സ്നേഹവും ആദരവും ഉള്ളപ്പോൾത്തന്നെ കേരളത്തിലെ ചേരിതിരിവിൽ വിഎസ് വിഭാഗത്തിനു വേണ്ടി യച്ചൂരി നടത്തിയ അധിനിവേശങ്ങളെ ചെറുക്കുന്നതിൽ വിട്ടുവീഴ്ചയൊന്നും ഔദ്യോഗികപക്ഷം കാട്ടിയിട്ടില്ല. വിഭാഗീയതയുടെ പാരമ്യത്തിൽ, കൊച്ചിയിൽ യച്ചൂരി നടത്താനിരുന്ന പ്രഭാഷണം വിലക്കാൻ പോലും സംസ്ഥാന നേതൃത്വംമുതിർന്നു. പക്ഷേ, വിഎസിനെ ചേർത്തുനിർ‍ത്തിയ യച്ചൂരിയുടെ ഇടപെടലാണ് പാർട്ടിയെ പൊട്ടിത്തെറിയിലെത്തിക്കാതെ കാത്തതെന്നു കരുതുന്നവരാണ് ഏറെയും.

ADVERTISEMENT

പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ വിഎസിനു കൂടി റോളുള്ള കേരള ഘടകമാണ് ശക്തമെന്നു യച്ചൂരി വിശ്വസിച്ചു. 2006 ലും 2011 ലും വിഎസിന് നിയമസഭാ ടിക്കറ്റ് നിഷേധിച്ച ആദ്യ തീരുമാനം തിരുത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പിണറായിയുടെ നവകേരള യാത്രയിൽ നിന്ന് ഉടക്കി മാറിനിന്ന വിഎസിനെ ശംഖുമുഖത്തെ സമാപന വേദിയിലെത്തിക്കുന്നതിനു മുൻകയ്യെടുത്തു. ആലപ്പുഴ സംസ്ഥാന സമ്മേളന വേദി ബഹിഷ്കരിച്ചു കൊണ്ടു പാർട്ടി തന്നെ വിടുമെന്ന സൂചന നൽകിയ മുതിർന്ന നേതാവിനെ ശാന്തമാക്കി പാർട്ടിക്കൊപ്പം ചേർത്തുനിർത്തുന്നതിൽ യച്ചൂരിയാണ് ഏറ്റവുമധികം ഇടപെട്ടത്. കേന്ദ്രനേതൃത്വത്തിൽ യച്ചൂരി ഉണ്ടെന്നത് പാർട്ടിയിൽ തന്റെ ഇടത്തിന് ആധാരമായി വിഎസ് കണ്ടിരുന്നു.

കോടിയേരി ബാലകൃഷ്ണൻ, വി.എസ്. അച്യുതാനന്ദന്‍ എന്നിവർക്കൊപ്പം സീതാറാം യച്ചൂരി (ഫയൽ ചിത്രം: മനോരമ)

പിണറായിക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായ കാലയളവിൽ ഐക്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി. കോടിയേരിയുമായി യച്ചൂരിക്കുണ്ടായിരുന്ന ഹൃദ്യമായ ബന്ധം കേന്ദ്ര–കേരള നേതൃത്വങ്ങൾ തമ്മിലെ പിരിമുറുക്കം കുറച്ചു. പിന്നീടങ്ങോട്ടു സംഘടനാപ്രശ്നങ്ങളുടെ പേരിൽ കേരള നേതൃത്വവുമായി വലിയ ഏറ്റുമുട്ടൽ യച്ചൂരിക്കു വേണ്ടിവന്നില്ല. അതേസമയം, കോൺഗ്രസുമായുള്ള ബന്ധം എന്ന രാഷ്ട്രീയ പ്രശ്നത്തിൽ അതു കൂടുതൽ രൂക്ഷവുമായി. അദ്ദേഹത്തിനു മലയാളം സംസാരിക്കാൻ കഴിയുമായിരുന്നില്ല. കേട്ടാൽ മനസ്സിലാകും. നീണ്ടകാലത്തെ നിരന്തര സമ്പർക്കങ്ങളിലൂടെ കേരളത്തിലെ ജില്ലാതല നേതാക്കന്മാരെ പോലും തിരിച്ചറിയുന്ന സൗഹൃദത്തിലേക്ക് അദ്ദേഹമെത്തി.

English Summary:

Sitaram Yechury & Kerala CPI(M): A Relationship of Harmony and Conflict