സീതാറാം യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കണമോയെന്ന് സെപ്റ്റംബർ 28നു തുടങ്ങുന്ന സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 28ന് രാവിലെ പൊളിറ്റ് ബ്യൂറോയും ഉച്ചമുതൽ 30 വരെ സിസിയും ചേരും. പാർട്ടി കോൺഗ്രസിന് 7 മാസം മാത്രമാണു ബാക്കിയുള്ളത്. ഇതിന്റെ ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ ആരെയെങ്കിലും ജനറൽ സെക്രട്ടറി പദവിയിലേക്കു കൊണ്ടുവരണോ, അതോ താൽക്കാലിക സംവിധാനം മതിയോ എന്നു സിസിയാണു തീരുമാനിക്കേണ്ടത്. പദവിയിലിരിക്കെ ജനറൽ സെക്രട്ടറി അന്തരിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര കമ്മിറ്റിയാണു പിബിയെയും ജനറൽ സെക്രട്ടറിയെയും..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതാറാം യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കണമോയെന്ന് സെപ്റ്റംബർ 28നു തുടങ്ങുന്ന സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 28ന് രാവിലെ പൊളിറ്റ് ബ്യൂറോയും ഉച്ചമുതൽ 30 വരെ സിസിയും ചേരും. പാർട്ടി കോൺഗ്രസിന് 7 മാസം മാത്രമാണു ബാക്കിയുള്ളത്. ഇതിന്റെ ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ ആരെയെങ്കിലും ജനറൽ സെക്രട്ടറി പദവിയിലേക്കു കൊണ്ടുവരണോ, അതോ താൽക്കാലിക സംവിധാനം മതിയോ എന്നു സിസിയാണു തീരുമാനിക്കേണ്ടത്.

പദവിയിലിരിക്കെ ജനറൽ സെക്രട്ടറി അന്തരിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര കമ്മിറ്റിയാണു പിബിയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കേണ്ടതെന്നാണു പാർട്ടി ഭരണഘടനയിലുള്ളത്. അതുകൊണ്ടുതന്നെ, പാർട്ടി കോൺഗ്രസ് വരെ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ തടസ്സമില്ല.

ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സീതാറാം യച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടു വന്നപ്പോൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ എകെജി ഭവനിൽനിന്ന് യച്ചൂരി ഇറങ്ങി, മടക്കമില്ലാതെ

ഡൽഹി എകെജി ഭവന്റെ രണ്ടാംനിലയുടെ ഹൃദയഭാഗംപോലെയായിരുന്ന സീതാറാം യച്ചൂരിയുടെ ഓഫിസ് മുറി ജനാലകൾ തുറന്നിട്ട് സങ്കടങ്ങൾക്കു സാക്ഷിയായി. ചാംസ് സിഗരറ്റിന്റെ പുകച്ചുരുളുകൾക്കൊപ്പം ചിരിയും ചിന്തയുമായി സഖാവ് ഇനി ആ മുറിയിലേക്ക് എത്തില്ല.

യച്ചൂരിക്ക് ആദരമർപ്പിക്കാൻ രാജ്യത്തിന്റെ പല ദിക്കിൽനിന്ന് എത്തിയവർ എകെജി ഭവന്റെ മുറ്റത്ത് ദുഃഖഭാരവുമായി നിന്നു. തിക്കും തിരക്കും കൂട്ടാതെ റെഡ് വൊളന്റിയർമാരുടെ നിർദേശമനുസരിച്ച് ഒരുനോക്ക് കണ്ടവർ ഒഴിവുള്ള സ്ഥലങ്ങളിലേക്കു മാറി. യച്ചൂരിയുടെ മൃതദേഹം രാവിലെ എകെജി ഭവനിൽ എത്തിച്ചതു മുതൽ ഉച്ചകഴിഞ്ഞ് 3ന് പുറത്തേക്കെടുക്കുന്നതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ അരികിലിരുന്നു.

ADVERTISEMENT

അഭിവാദ്യമർപ്പിക്കാനെത്തിയ പ്രമുഖരോട് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും സംസാരിച്ചു. അടുത്തറിയാവുന്നവരിൽ ചിലർ യച്ചൂരിയുടെ ഭാര്യ സീമയുടെ അരികിലെത്തി ആശ്വസിപ്പിച്ചു. മക്കൾ അഖിലയും ഡാനിഷും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആദരമർപ്പിക്കാനെത്തിയപ്പോൾ പ്രകാശ് കാരാട്ട് അരികിലെത്തി. അഖിലയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച സോണിയ, സീമയോടും സംസാരിച്ചശേഷമാണു മടങ്ങിയത്. 

സീതാറാം യച്ചൂരിയുടെ ഭൗതികദേഹം ഡൽഹിയിലെ എകെജി ഭവനിൽ പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാനെത്തിയ സോണിയാ ഗാന്ധിക്കൊപ്പം പ്രകാശ് കാരാട്ടും, യച്ചൂരിയുടെ ഭാര്യ സീമ ചിഷ്തിയും. (ചിത്രം: മനോരമ )

മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ, എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആനി രാജ, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ, കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, രമേശ് ചെന്നിത്തല, ആർജെഡി നേതാവ് മനോജ് കെ.ഝാ, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, ഡിഎംകെ എംപിമാരായ ടി.ആർ.ബാലു, ദയാനിധി മാരൻ, കേരള സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, പി.പ്രസാദ്, എം.ബി.രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ, സിപിഎം നേതാക്കളായ ഇ.പി.ജയരാജൻ, തോമസ് ഐസക്, കെ.രാധാകൃഷ്ണൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത, പി.സതീദേവി, കെ.കെ.രാഗേഷ്, എം.വി.ജയരാജൻ, എൻ.എൻ.കൃഷ്ണദാസ്, ചരിത്രകാരി റൊമില ഥാപ്പർ, പ്രഫ. ജി.എൻ.സായിബാബ എന്നിവരും അന്ത്യോപചാരമർപ്പിച്ചു. ചൈന, റഷ്യ, ക്യൂബ, പലസ്തീൻ, വിയറ്റ്നാം നയതന്ത്ര പ്രതിനിധികളുമെത്തി. മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദനു വേണ്ടി മകൻ വി.എ.അരുൺകുമാർ പുഷ്പചക്രം സമർപ്പിച്ചു.

English Summary:

CPM to Decide on New General Secretary Following Yachury's Demise