ത്രേതായുഗത്തിൽ ഭഗവാൻ ശ്രീരാമൻ അയോധ്യയിലെ രാജ്യാധികാരം ഉപേക്ഷിച്ച് 14 വർഷത്തെ വനവാസത്തിനു പുറപ്പെട്ടപ്പോൾ സഹോദരൻ ഭരതൻ തൽക്കാലത്തേക്ക് അധികാരമേറ്റെടുത്തു. എന്നാൽ, ശ്രീരാമനോടുള്ള ബഹുമാനവും ഭക്തിയും കാരണം ഭരതൻ ഒരിക്കലും രാജസിംഹാസനത്തിൽ ഉപവിഷ്ടനായില്ല. പകരം ശ്രീരാമന്റെ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാണ് ഭരതൻ രാജ്യം ഭരിച്ചത്. ത്രേതായുഗത്തിൽ അധികാരം ഉപേക്ഷിച്ച് വനവാസത്തിനു പോയ ശ്രീരാമനെയും കലിയുഗത്തിലെ അരവിന്ദ് കേജ‍്‍രിവാളിനെയും താരതമ്യം ചെയ്താണ് രാഷ്ട്രീയ വനവാസം അതിജീവിക്കാൻ ആം ആദ്മി പാർട്ടി (എഎപി) കരുക്കൾ നീക്കുന്നത്. ശ്രീരാമൻ രാജ്യാധികാരം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പ്രേരകമായ ചില ഘടകങ്ങൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിലും നിഴലിക്കുന്നതായാണ് എഎപിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ കണ്ടെത്തൽ. ഭഗവാൻ ശ്രീരാമനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ ധാർമികതയാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിനു പിന്നിലെ മുഖ്യഘടകമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രേതായുഗത്തിൽ ഭഗവാൻ ശ്രീരാമൻ അയോധ്യയിലെ രാജ്യാധികാരം ഉപേക്ഷിച്ച് 14 വർഷത്തെ വനവാസത്തിനു പുറപ്പെട്ടപ്പോൾ സഹോദരൻ ഭരതൻ തൽക്കാലത്തേക്ക് അധികാരമേറ്റെടുത്തു. എന്നാൽ, ശ്രീരാമനോടുള്ള ബഹുമാനവും ഭക്തിയും കാരണം ഭരതൻ ഒരിക്കലും രാജസിംഹാസനത്തിൽ ഉപവിഷ്ടനായില്ല. പകരം ശ്രീരാമന്റെ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാണ് ഭരതൻ രാജ്യം ഭരിച്ചത്. ത്രേതായുഗത്തിൽ അധികാരം ഉപേക്ഷിച്ച് വനവാസത്തിനു പോയ ശ്രീരാമനെയും കലിയുഗത്തിലെ അരവിന്ദ് കേജ‍്‍രിവാളിനെയും താരതമ്യം ചെയ്താണ് രാഷ്ട്രീയ വനവാസം അതിജീവിക്കാൻ ആം ആദ്മി പാർട്ടി (എഎപി) കരുക്കൾ നീക്കുന്നത്. 

ശ്രീരാമൻ രാജ്യാധികാരം ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പ്രേരകമായ ചില ഘടകങ്ങൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിലും നിഴലിക്കുന്നതായാണ് എഎപിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ കണ്ടെത്തൽ. ഭഗവാൻ ശ്രീരാമനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ ധാർമികതയാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള കേജ‍്‍രിവാളിന്റെ തീരുമാനത്തിനു പിന്നിലെ മുഖ്യഘടകമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

എഎപി നേതാക്കളായ അരവിന്ദ് കേജ്‌രിവാളും അതിഷി മർലെനയും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കേജ‍്‍രിവാളിന്റെ ‘അഗ്നിപരീക്ഷ’

ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിന്നീട് സിബിഐയും അറസ്റ്റു ചെയ്ത കേജ‍്‍രിവാൾ തിഹാർ ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏകദേശം 5 മാസം നീണ്ട ജയിൽ വാസത്തിൽ നിന്നു മോചിതനായത് സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിലാണ്. അത്യാവശ്യ ഫയലുകൾ മാത്രമേ ഒപ്പിടാവൂയെന്നും സെക്രട്ടേറിയറ്റിൽ പോകരുതെന്നും ഉൾപ്പെടെയുള്ള കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

വിലങ്ങുകളോടെയാണ് സ്വാതന്ത്ര്യം എന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ കേജ‍്‍രിവാളിനെ പ്രേരിപ്പിച്ചതെന്നാണ് ബിജെപിയും കോൺഗ്രസും പരിഹസിക്കുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടക്കാനിരിക്കെ, മുഖ്യനും അനുയായികളും രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങൊരുക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, തന്റെ സത്യസന്ധത ജനകീയ കോടതിയുടെ ‘അഗ്നിപരീക്ഷ’യിൽ തെളിയിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുകയുള്ളൂവെന്നാണ് കേജ‍്‍രിവാളിന്റെ പ്രഖ്യാപനം. 

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലെന (ഫയൽ ചിത്രം: മനോരമ)

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ മനീഷ് സിസോദിയയും ജാമ്യത്തിലിറങ്ങിയത് എഎപിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കേജ‍്‍രിവാൾ, സിസോദിയ എന്നിവർ നേതൃനിരയിൽ സജീവമാകുന്നതോടെ പാർട്ടി സംവിധാനം വീണ്ടും കരുത്താർജിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. 

ADVERTISEMENT

∙ അധികാരം അതിഷിക്ക്

എഎപിയിൽ തന്റെ വിശ്വസ്തയായ അതിഷി മർലെനയ്ക്ക് മുഖ്യമന്ത്രിപദം കൈമാറിയ കേജ‍്‍രിവാൾ, സ്ഥാനം ഒഴിഞ്ഞാലും കടിഞ്ഞാൺ കൈവിടാൻ തയാറല്ലെന്ന സൂചനയാണ് നൽകുന്നത്. മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ടതിനാൽ മുതിർന്ന നേതാവ് മനീഷ് സിസോദിയയുടെ പേര് ഒരിക്കൽ പോലും പകരക്കാരനായി ഉയർന്നില്ല. സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ള മറ്റു പല നേതാക്കളുടെയും പേര് ഉയർന്നു വന്നെങ്കിലും എഎപി തിരഞ്ഞെടുത്തത് അതിഷിയെയാണ്. കേജ‍്‍രിവാളിന്റെ മനസ്സറിഞ്ഞുള്ള നീക്കമാണിതെന്നാണ് പറയപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതിനു പിന്നിലും എഎപിയിൽ വലിയ ‘ഡീൽ’ നടന്നതായാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. 

∙ മോദിക്ക് ജൻമദിനാശംസ

രാഷ്ട്രീയ തിരക്കിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജൻമദിനാശംസകൾ നേരാൻ കേജ‍്‍രിവാൾ മറന്നില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപാണ് മോദിയുടെ 74–ാം ജൻമദിനത്തിൽ ആശംസകൾ നേർന്നത്. തന്നെ തിഹാർ ജയിലിൽ അടച്ചതിനു പിന്നിൽ കേന്ദ്ര സർക്കാരും ബിജെപിയുമാണെന്ന് കേജ‍്‍രിവാളും എഎപിയും ആരോപിച്ചിരുന്നു. 

∙ പാവങ്ങളെ ‘ഞെട്ടിച്ച’ പാർട്ടി

2012 നവംബറിൽ, അഴിമതിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച്, പാവങ്ങളുടെ പാർട്ടിയെന്ന് അവകാശപ്പെട്ടാണ് അരവിന്ദ് കേജ‍്‍രിവാളിന്റെ നേതൃത്വത്തിൽ എഎപി പിറന്നത്. ഗാന്ധിയൻ അണ്ണാ ഹസാരെയുടെ അനുയായിയായ കേജ‍്‍രിവാളിന്റെയും ‘ന്യൂജൻ പാർട്ടി’ കുറഞ്ഞ സമയത്തിനുള്ളിലാണ് വലിയ വിജയങ്ങൾ കരസ്ഥമാക്കിയത്. 

ജാമ്യം ലഭിച്ച് ജയിൽ മോചിതനായ അരവിന്ദ് കേജ്‌രിവാൾ എഎപി നേതാക്കൾക്കൊപ്പം (Photo by Shahbaz Khan/PTI)
ADVERTISEMENT

ചൂല് ചിഹ്നമാക്കിയ പാർട്ടി ഡൽഹിയിൽ തുടർച്ചയായി അധികാരത്തിലെത്തി. പിന്നാലെ പഞ്ചാബിൽ അധികാരം പിടിക്കുകയും ഗോവയിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ബിജെപിയുടെ കുത്തക തകർത്ത് എഎപി തകർപ്പൻ വിജയം നേടി. 2024 ഏപ്രിലിൽ ദേശീയ പാർട്ടി പദവിയും ലഭിച്ചു. 

എഎപി നേതാക്കളായ അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും (File Photo by PTI)

∙ വില്ലനായി മദ്യനയക്കേസ്

മദ്യനയ അഴിമതിക്കേസാണ് അരവിന്ദ് കേജ‍്‍രിവാളിന്റെയും എഎപിയുടെയും പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കോടികൾ ചെലവഴിച്ച് നവീകരിച്ചതും വിവാദമായി. പ്രത്യേക പൊലീസ് സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളുടെ വിവരങ്ങൾ ചോർത്തി, സ്കൂളുകളിലെ ക്ലാസ് മുറി നിർമാണത്തിൽ 1300 കോടി രൂപയുടെ അഴിമതി നടത്തി, ഡൽഹി വഖഫ് ബോർഡ് നിയമനങ്ങളിൽ കോഴ വാങ്ങി തുടങ്ങിയ കേസുകളിലും എഎപി നേതാക്കൾ പ്രതികളായി. 

∙ ‘ജന വിശ്വാസം’ മുഖ്യം

അഴിമതി ആരോപണങ്ങളുടെ ശരശയ്യയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിനാണ് എഎപി തയാറെടുക്കുന്നത്. സമീപകാല സംഭവങ്ങൾ തന്റെ ദേശീയ മോഹങ്ങളുടെ മുനയൊടിച്ചെന്ന് എഎപി ദേശീയ ചെയർമാൻ കൂടിയായ കേജ്്‍രിവാൾ തിരിച്ചറിയുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ജന വിശ്വാസം’ മുഖ്യപ്രചാരണ വിഷയമാക്കി രാഷ്ട്രീയമായ വൻ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ് എഎപി എന്നാണ് വിലയിരുത്തപ്പെടുന്നത്. 

അരവിന്ദ് കേജ്‌രിവാളും അതിഷി മർലെനയും (File Photo by PTI)

∙ ‘പിടിതരാത്ത’ കേജ‍്‍രിവാൾ

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മലക്കംമറിച്ചിലുകളുടെ തമ്പുരാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അങ്ങനെ സംഭവിക്കില്ല എന്നു നിതീഷ് പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്ന് മിക്കവാറും ഉറപ്പിക്കാം. അരവിന്ദ് കേജ‍്‍രിവാളും പലപ്പോഴും രാഷ്ട്രീയ നിഗമനങ്ങളുടെ വേലിക്കെട്ടുകൾ ചാടിക്കടക്കുന്നതിൽ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയോടും കോൺഗ്രസിനോടുമുള്ള എഎപിയുടെ നിലപാടുകൾ പലപ്പോഴും വിവാദമായിട്ടുമുണ്ട്. ബിജെപിയോട് മൃദുസമീപനം ആരോപിക്കപ്പെടുന്ന സാഹചര്യങ്ങളിൽ അതിനെ ചെറുക്കാൻ എഎപി നേതാക്കൾ ഒന്നടങ്കം രംഗത്തിറങ്ങുമെന്നത് വേറെകാര്യം. 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ എഎപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി– കോൺഗ്രസ് സഖ്യം വീണ്ടും വരുമോയെന്നതും പ്രധാനമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന് കേജ‍്‍രിവാൾ ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിലുള്ള സഹതാപം മുതലാക്കാനാണെന്നാണ് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്. 

∙ ജാർഖണ്ഡ് മോഡൽ ‘പണി’ വരുമോ..? 

എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞ ത്രേതായുഗത്തിലെ ഭരതന്റെ ഉദാഹരണം ഈയടുത്ത കാലത്ത് ജാർഖണ്ഡിലും അരങ്ങേറിയിരുന്നു. അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതിനെ തുടർന്ന് ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവ് ചംപായ് സോറൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എന്നാൽ താമസിയാതെ ജയിൽ മോചിതനായ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി. ഇതിനു പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നു രാജിവച്ച ചംപായ് സോറൻ കുറേ നേതാക്കളോടൊപ്പം ബിജെപിയിൽ ചേർന്നു. 

എഎപി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ അതിഷി മർലെന (ഫയൽ ചിത്രം: മനോരമ)

അതിഷി മർലെന മുഖ്യമന്ത്രിയായത് എഎപിയുടെ മുതിർന്ന നേതാക്കൾ എങ്ങനെ സ്വീകരിക്കുമെന്നത് പ്രധാനമാണ്. അതിഷിക്കു ചുമതല 2025 ഫെബ്രുവരി വരെ മാത്രമാണെങ്കിലും മുഖ്യമന്ത്രിക്കസേര പലരുടെയും സ്വപ്നമാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് കേജ‍്‍രിവാൾ ചുവടുമാറ്റുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന നേതാക്കൾക്കും എഎപിയിൽ കുറവില്ല. വനിതാ മുഖ്യമന്ത്രിയെ അവരോധിക്കാനുള്ള കേജ‍്‍രിവാളിന്റെ നീക്കം പാർട്ടിയിലെ ‘ഭരതൻമാർ’ എങ്ങനെ സ്വീകരിക്കുമെന്നത് എഎപിയെ സംബന്ധിച്ച് നിർണായകമാണ്.

∙ തിഹാറിലെ പാഠങ്ങൾ

തിഹാർ ജയിലിലെ തടവറ അരവിന്ദ് കേജ‍്‍രിവാൾ എന്ന നേതാവിനു നൽകിയ പാഠങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ എങ്ങനെയാവും പ്രതിഫലിക്കുകയെന്നത് കൗതുകകരമായ കാത്തിരിപ്പാണ്. എഎപിയുടെ രാഷ്ട്രീയം സംബന്ധിച്ച കണക്കുകൂട്ടലുകളെ ഈ കാലയളവ് ഏതൊക്കെ രീതിയിൽ പരുവപ്പെടുത്തി എന്നതിന് വരുംദിനങ്ങൾ ഉത്തരം നൽകും. സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് ദേശീയ തലത്തിൽ പുതിയ കൂട്ടുകെട്ടുകൾക്ക് നേതൃത്വം നൽകാൻ കേജ‍്‍രിവാൾ ലക്ഷ്യമിടുന്നുണ്ടോ എന്നതും രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ നീക്കമാണ്. 

English Summary:

Why Did Arvind Kejriwal Resign as Delhi's CM, and What Are His Aims in Appointing His Close Aide Atishi Marlena as His Successor?